ഗൂഗിൾ വാലറ്റ് ആപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം

|

ഇത്തവണത്തെ ഗൂഗിൾ ഐ / ഒ ഡെവലപേഴ്സ് കോൺഫറൻസിൽ നിരവധി പ്രഖ്യാപനങ്ങളും ലോഞ്ചുകളും ഗൂഗിൾ നടത്തിയിരുന്നു. അവയിൽ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ഗൂഗിൾ വാലറ്റ് ആപ്പിന്റേത്. എന്താണ് ഈ ആപ്ലിക്കേഷൻ എന്ന് എടുത്ത് പറയേണ്ട കാര്യം വരുന്നില്ല. ഗൂഗിളിന്റെ സ്വന്തം വാലറ്റ് സർവീസ് ആണ് ഗൂഗിൾ വാലറ്റ് ആപ്പ് എന്ന് അറിയാത്തവർ മനസിലാക്കുക. നാം സാധാരണ പേഴ്സുകളിൽ കൊണ്ട് നടക്കുന്ന വസ്തുക്കളുടെ ഡിജിറ്റൽ വേർഷനുകൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളാണ് വാലറ്റ് ആപ്പുകൾ. ഗൂഗിൾ വാലറ്റ് ആപ്പിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ഗൂഗിൾ വാലറ്റ് ആപ്പ് വരുന്നത് 40 രാജ്യങ്ങളിലേക്ക്

ഗൂഗിൾ വാലറ്റ് ആപ്പ് വരുന്നത് 40 രാജ്യങ്ങളിലേക്ക്

കൊവിഡ് കാലം ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ വലിയ രീതിയിൽ കൂടാൻ കാരണം ആയിരുന്നു. ഭക്ഷണം ഓർഡർ ചെയ്യുന്നതിനും ആരോഗ്യ കാര്യങ്ങൾക്കും എല്ലാം ഡിജിറ്റൽ പണമിടപാട് രീതികൾ സാർവത്രികമായി. ഡിജിറ്റൽ പണമിടപാട് രീതികൾക്ക് നേരത്തെ വലിയ സ്വീകാര്യത ഇല്ലാതിരുന്ന സ്ഥലങ്ങളിൽ പോലും ഇപ്പോൾ കാര്യങ്ങൾ മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗൂഗിളും വാലറ്റ് സേവനം അവതരിപ്പിക്കുന്നത്. ലോകത്തിന്റെ ഡിജിറ്റൽവത്കരണം കൂടുതൽ മുന്നോട്ട് നയിക്കുകയെന്നതാണ് ലക്ഷ്യമെന്നും ഗൂഗിൾ പറയുന്നു. 40 ൽ അധികം രാജ്യങ്ങളിലാണ് ഗൂഗിൾ വാലറ്റ് ആപ്പിന്റെ സേവനം ലഭ്യമാകുക.

അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ റിവ്യൂ: മികച്ച പെർഫോമൻസ് ലാപ്പ്ടോപ്പ്അസൂസ് സെൻബുക്ക് 14എക്സ് ഒലെഡ് സ്‌പേസ് എഡിഷൻ റിവ്യൂ: മികച്ച പെർഫോമൻസ് ലാപ്പ്ടോപ്പ്

ഗൂഗിൾ പേയും ഗൂഗിൾ വാലറ്റും

ഗൂഗിൾ പേയും ഗൂഗിൾ വാലറ്റും

ഗൂഗിൾ വാലറ്റ് ആപ്പ് ലോഞ്ച് ആകുന്നതോടെ ഗൂഗിൾ പേ ആപ്പിന് എന്ത് സംഭവിക്കും എന്നൊരു ചോദ്യം ഉയർന്നിരുന്നു. യൂസേഴ്സിന്റെ ഈ ചോദ്യത്തിനും ഗൂഗിളിന് വ്യക്തമായ മറുപടിയുണ്ട്. നിലവിൽ 42 വിപണികളിലാണ് ഗൂഗിൾ പേ സേവനം ലഭ്യമായിട്ടുള്ളത്. ഇതിൽ 39 വിപണികളിലും പ്രാഥമികമായി വാലറ്റ് ആപ്പിന്റെ സ്വഭാവമാണ് ഗൂഗിൾ പേയ്ക്ക് ഉള്ളത്. ഈ രാജ്യങ്ങളിലെ യൂസേഴ്സിന്റെ ഗൂഗിൾ പേ ആപ്ലിക്കേഷൻ പുതിയ ഗൂഗിൾ വാലറ്റ് ആപ്പ് ആയി അപ്ഡേറ്റ് ആകും.

ഗൂഗിൾ പേ

അമേരിക്ക സിംഗപ്പൂർ എന്നിവിടങ്ങളിൽ ഗൂഗിൾ പേ പേയ്മെന്റ് ഫോക്കസ്ഡ് ആപ്ലിക്കേഷൻ ആണ്. ഇത് ഈ രീതിയിൽ തന്നെ തുടരും. ഗൂഗിൾ വാലറ്റ് ആപ്ലിക്കേഷൻ സമാന്തരമായി പ്രവർത്തിക്കുകയും ചെയ്യും. ഇന്ത്യയിലെ സാഹചര്യവും സമാനമായിരിയ്ക്കും. ഇന്ത്യയിലെ യൂസേഴ്സിന് നിലവിൽ പരിചയമുള്ള രീതിയിൽ തന്നെ ഗൂഗിൾ പേ ആപ്പ് ഉപയോഗിക്കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. രണ്ട് ആപ്പുകളും കമ്പാനിയൻ സ്വഭാവത്തിൽ പ്രവർത്തിക്കുമെന്നും ഗൂഗിൾ അറിയിച്ചു.

ആൻഡ്രോയിഡ് ഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് ഐഫോൺ വാങ്ങാം; അടിപൊളി ഓഫറുകളുമായി ആപ്പിൾആൻഡ്രോയിഡ് ഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് ഐഫോൺ വാങ്ങാം; അടിപൊളി ഓഫറുകളുമായി ആപ്പിൾ

ഗൂഗിൾ വാലറ്റ് ആപ്പ് ഉപയോഗം

ഗൂഗിൾ വാലറ്റ് ആപ്പ് ഉപയോഗം

നിരവധി കാര്യങ്ങൾക്ക് പുതിയ ഗൂഗിൾ വാലറ്റ് ആപ്ലിക്കേഷൻ ഉപയോഗപ്രദമാകും. ബാങ്ക് കാർഡുകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ കഴിയുമെന്നതാണ് ഇതിൽ ഒന്ന്. ഇത് പേയ്മെന്റുകൾ ചെയ്യുന്നതിന്റെ വേഗം കൂട്ടാൻ സഹായിക്കുന്നു. മാത്രമല്ല, ബാങ്ക് കാർഡുകൾ എല്ലായിടത്തും കൊണ്ട് നടക്കേണ്ട ആവശ്യവും വരുന്നില്ല. അവ വീട്ടിൽ സുരക്ഷിതമായി സൂക്ഷിച്ച് വയ്ക്കാനും യൂസറിന് സാധിക്കും.

വാലറ്റ്

ഗൂ​ഗിൾ വാലറ്റ് ആപ്പിന് വലിയ സ്വീകാര്യത ലഭിക്കുമെന്ന് തന്നെയാണ് ​ഗൂ​ഗിൾ പ്രതീക്ഷിക്കുന്നത്. ഭാവിയിൽ കൂടുതൽ ഫീച്ചറുകളും ഗൂഗിൾ വാലറ്റ് ആപ്പിൽ ലഭ്യമാക്കും. ഇതിൽ ഒന്നാണ് ഡിജിറ്റൽ ഐഡികൾക്ക് ഉള്ള സപ്പോർട്ട്. എൻഎഫ്സി സൌകര്യം ഉപയോഗിച്ചാണ് ഈ ഫീച്ചർ സജ്ജമാക്കുന്നത്. വെരിഫിക്കേഷനും ഐഡന്റിഫിക്കേഷനും പോലെയുള്ള കാര്യങ്ങൾ ഡിജിറ്റൽ ഐഡി ഫീച്ചർ വരുന്നതോടെ കൂടുതൽ എളുപ്പമാകും.

50,000 രൂപയിൽ താഴെ വിലയുള്ള മികച്ച വയർലെസ് ചാർജിങ് സ്മാർട്ട്ഫോണുകൾ50,000 രൂപയിൽ താഴെ വിലയുള്ള മികച്ച വയർലെസ് ചാർജിങ് സ്മാർട്ട്ഫോണുകൾ

ബോർഡിങ്

മറ്റ് നിരവധി സൌകര്യങ്ങളും ഗൂഗിൾ വാലറ്റ് ആപ്പിൽ ലഭ്യമാണ്. അതിൽ ഒന്നാണ് ബോർഡിങ് പാസുകൾ സൂക്ഷിക്കാൻ കഴിയുന്നത്. അതേ നിങ്ങൾ യാത്ര ചെയ്യുന്ന സമയത്ത് ഫ്ലൈറ്റിനുള്ള ബോർഡിങ് പാസ് ഗൂഗിൾ വാലറ്റ് ആപ്പിൽ സൂക്ഷിക്കാൻ കഴിയും. കൂടാതെ ഫ്ലൈറ്റിന് എന്തെങ്കിലും കാലതാമസമോ റദ്ദാക്കലോ ഉണ്ടെങ്കിൽ അത് ഉപയോക്താക്കളെ അറിയിക്കാനും ഗൂഗിൾ വാലറ്റ് ആപ്പിന് സാധിക്കും.

വാലറ്റ് സേവനം

ഗൂഗിൾ വാലറ്റ് ആപ്പും മറ്റ് ഗൂഗിൾ സേവനങ്ങളുമായി കോംപാറ്റബിൾ ആയിരിക്കുമെന്ന് ഗൂഗിൾ പറയുന്നു. വാലറ്റ് സേവനം ആയതിനാൽ തന്നെ യൂസേഴ്സിന് സുരക്ഷാപരമായ കാര്യങ്ങളിൽ കൂടുതൽ ജിജ്ഞാസ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇക്കാര്യത്തിൽ ഗൂഗിൾ പ്രോ ആക്റ്റീവായി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഓരോ വ്യക്തിയുടെയും സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുമെന്ന് ഗൂഗിൾ ഉറപ്പ് നൽകുന്നു.

ഡിസോ വാച്ച് സ്‌പോർട്‌സ് ഐ, വയർലെസ് പവർ ഐ നെക്ക്‌ബാൻഡ് ഇയർബഡ്സ് എന്നിവ വിപണിയിൽഡിസോ വാച്ച് സ്‌പോർട്‌സ് ഐ, വയർലെസ് പവർ ഐ നെക്ക്‌ബാൻഡ് ഇയർബഡ്സ് എന്നിവ വിപണിയിൽ

Best Mobiles in India

English summary
Google made a number of announcements and launches at this year's Google I / O Developers Conference. One of the most notable of these announcements was the Google Wallet app. There is no need to say what this application is. For those who do not know that Google Wallet app is Google's own wallet service.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X