Home
Apps

Hangouts: ഹാങ്ഔട്ട്സിനും പൂട്ട് വീഴുന്നു; ഗൂഗിൾ ചാറ്റിലേക്ക് മാറാൻ യൂസേഴ്സിന് നിർദേശം

Google അതിന്റെ ക്രോസ് പ്ലാറ്റ്ഫോം ഇൻസ്റ്റന്റ് മെസേജിങ് സർവീസ് ആയ ഹാങ്ഔട്ട്സ് അടച്ച് പൂട്ടുകയാണ്. ഈ വർഷം നവംബറോടെ ഹാങ്ഔട്ട്സിന് താഴ് വീഴും. ഇപ്പോൾ ഹാങ്ഔട്ട്സ് ഉപയോഗിക്കുന്നവരോട് പുതിയ Google Chat പ്ലാറ്റ്ഫോമിലേക്ക് മാറാൻ ടെക്ക് ഭീമൻ ആവശ്യപ്പെടുന്നുമുണ്ട് (2022 ഒക്ടോബറിലാണ് ഗൂഗിൾ ചാറ്റ് പ്ലാറ്റ്ഫോം ലോഞ്ച് ചെയ്തത്) Hangouts മൊബൈൽ ഉപയോക്താക്കൾക്ക് ഇത് സംബന്ധിച്ച ഇൻ ആപ്പ് അലർട്ടുകൾ ഇപ്പോൾ തന്നെ ലഭിച്ച് തുടങ്ങിയിട്ടുണ്ട്. Gmail ചാറ്റിലേക്കോ ചാറ്റ് ആപ്പിലേക്കോ മാറാൻ ആണ് ഹാങ്ഔട്ട്സ് മൊബൈൽ യൂസേഴ്സിന് ലഭിക്കുന്ന നിർദേശം.

ഹാങ്ഔട്ട്സ്

ഹാങ്ഔട്ട്സ് ക്രോം എക്സ്റ്റൻഷൻ ഉപയോഗിക്കുന്ന ആളുകൾക്കും സമാനമായ രീതിയിൽ അലർട്ടുകൾ ഉടൻ ലഭിച്ച് തുടങ്ങും. വെബിലെ ചാറ്റിലേക്ക് മാറാനോ ചാറ്റ് ആപ്പ് ഉപയോഗിക്കാനോ ആയിരിക്കും ഇവർക്ക് ലഭിക്കുന്ന നിർദേശം. വെബിൽ ജിമെയിലിൽ ഹാങ്ഔട്ട്സ് ഉപയോഗിക്കുന്നവർ ജിമെയിൽ ചാറ്റിലേക്ക് ഓട്ടോമാറ്റിക്ക് ആയി അപ്ഗ്രേഡ് ചെയ്യപ്പെടും. അടുത്ത മാസം ആയിരിക്കും ഈ അപ്ഗ്രേഡ് ലഭിക്കുക. എന്നാൽ ചില അക്കൌണ്ടുകളിൽ ഇപ്പോൾ തന്നെ അപ്ഗ്രേഡ് ലഭിച്ച് തുടങ്ങിയിട്ടുണ്ട്.

Hangouts സേവനം

ഈ വർഷം നവംബറിൽ Hangouts സേവനം ഗൂഗിൾ അവസാനിപ്പിക്കും. അതിന് മുമ്പ് യൂസേഴ്സ് അവരവരുടെ ഡാറ്റ ഡൌൺലോഡ് ചെയ്യണമെന്നാണ് ഗൂഗിൾ പറയുന്നത്. മിക്ക യൂസേഴ്സിന്റെയും ചാറ്റുകൾ ഓട്ടോമാറ്റിക്കായി ഹാങ്ഔട്ടിൽ നിന്നും ചാറ്റിലേക്ക് ഓട്ടോമാറ്റിക്കായി മൈഗ്രേറ്റ് ചെയ്യപ്പെടുമെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഗൂഗിൾ ഹാങ്ഔട്ട്സ് ഡാറ്റ ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ നവംബറിൽ ഹാങ്ഔട്ട്സ് സർവീസ് അവസാനിക്കുന്നതിന് മുമ്പ് അത് ചെയ്തിരിക്കണം.

ഹാങ്ഔട്ട്സ് സേവനം

വെബിലെ ഹാങ്ഔട്ട്സ് സേവനം ഈ വർഷം അവസാനം വരെ തുടർന്നും ലഭ്യമാകുമെന്നും Google വ്യക്തമാക്കിയിട്ടുണ്ട്. "ചാറ്റിലേക്ക് മാറാൻ ഞങ്ങൾ എല്ലാവരേയും പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ, ഈ വർഷാവസാനം വരെ വെബിലെ ഹാങ്ഔട്ട്സ് സേവനം തുടർന്നും ലഭ്യമാകും. വെബിലെ ഹാങ്ഔട്ട്സ്, വെബിലെ ചാറ്റിലേക്ക് റീഡയറക്‌ട് ചെയ്യാൻ തുടങ്ങുന്നതിന് കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും ഉപയോക്താക്കൾക്ക് ഇൻ പ്രൊഡക്റ്റ് നോട്ടിഫിക്കേഷൻസ് കാണാൻ കഴിയും," ഗൂഗിൾ ഒരു ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു.

ഗൂഗിൾ ചാറ്റ്

ഗൂഗിൾ ചാറ്റ്

ഹാങ്ഔട്ട്സിന്റെ മെച്ചപ്പെടുത്തിയ വേർഷനാണ് ഗൂഗിൾ ചാറ്റ്. ധാരാളം പുതിയ ഫീച്ചറുകളും ഗൂഗിൾ ചാറ്റിലേക്ക് കമ്പനി കൊണ്ട് വരുന്നുണ്ട്. ഡോക്സ് എഡിറ്റ് ചെയ്യുക, സ്ലൈഡുകളും ഷീറ്റുകളും സൈഡ് ബൈ സൈഡ് ആയി എഡിറ്റ് ചെയ്യുക എന്നിവ പോലെയുള്ള ഫീച്ചറുകളും ഗൂഗിൾ ചാറ്റിൽ ലഭ്യമാകും.

ടോപ്പിക് ബേസ്ഡ്

ടോപ്പിക് ബേസ്ഡ് കൊളാബറേഷന് വേണ്ടിയുള്ള സ്പേസസും ഇതിൽ ഉൾപ്പെടുന്നു. ഒരൊറ്റ ലൊക്കേഷനിൽ നിന്നും ആശയങ്ങൾ പങ്കിടാനും ഡോക്യുമെന്റുകളിൽ വർക്ക് ചെയ്യാനും ഫയലുകളും ടാസ്‌ക്കുകളും മാനേജ് ചെയ്യാനും ഗ്രൂപ്പുകൾക്കും ടീമുകൾക്കും സാധിക്കും എന്നതും ഗൂഗിൾ ചാറ്റിന്റെ സവിശേഷതയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ തുട‍ർന്ന് വായിക്കുക.

ചാറ്റിന്റെ ഭാവി

ചാറ്റിന്റെ ഭാവിയെക്കുറിച്ച് തങ്ങൾക്ക് വലിയ അഭിലാഷങ്ങളുണ്ടെന്നാണ് ഗൂഗിൾ പറയുന്നത്. വരും മാസങ്ങളിൽ നേരിട്ടുള്ള കോളിങ് ഫീച്ചറുകളും ഗൂഗിൾ ചാറ്റിലേക്ക് വരും. സ്‌പേസുകളിൽ ഇൻ ലൈൻ ത്രെഡിംഗ്, ഒന്നിൽ കൂടുതൽ ചിത്രങ്ങൾ കാണാനും ഷെയർ ചെയ്യാനും ഉള്ള ഫീച്ചറുകളും ഗൂഗിൾ ചാറ്റിൽ വരും നാളുകളിൽ അവതരിപ്പിക്കും.

ഗൂഗിൾ

ബാക്കിയുള്ള Hangouts ഉപയോക്താക്കളെ കൂടി ഗൂഗിൾ ചാറ്റിലേക്ക് കൊണ്ട് വരാനാണ് ഗൂഗിൾ പുതിയ നടപടികൾ സ്വീകരിക്കുന്നത്. ഇത്തരത്തിൽ ഗൂഗിൾ ചാറ്റിന് കൂടുതൽ യൂസേഴ്സിനെ സൃഷ്ടിക്കുകയാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വേണ്ടിയുള്ള കമ്മ്യൂണിക്കേഷൻ പ്ലാറ്റ്ഫോം എന്ന നിലയിൽ ആണ് ഗൂഗിൾ ചാറ്റ് ഡെവലപ്പ് ചെയ്തത്. പിന്നീട് പൊതു ജനങ്ങൾക്കും ആക്സസ് നൽകുകയായിരുന്നു.

More from GizBot

Best Mobiles in India

English summary
Google is closing Hangouts, its cross-platform instant messaging service. The Hangouts will Stop Service by November this year. The tech giant is now asking Hangouts users to switch to the new Google Chat platform (Google Chat platform launched in October 2022).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X