അങ്ങനെ ഫേസ്ബുക്കിനെ കൊണ്ട് ഒരു നല്ല കാര്യം കിട്ടി; ഗ്രൂപ്പ് അഡ്മിൻസിന് ഇനി കുറച്ചു പൈസയുണ്ടാക്കാം!
ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിന്മാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി ഫേസ്ബുക്ക്. ഇന്നുവരെ ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിൻസിന് ലഭിച്ച പ്രത്യേക സൗകര്യങ്ങളെ എല്ലാം തന്നെ കടത്തിവെട്ടുന്ന സൗകര്യമാണ് ഇത്തവണ ഫേസ്ബുക്ക് ഒരുക്കുന്നത്. കാര്യം എന്തെന്ന് വെച്ചാൽ ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിൻസിന് ഇനി മുതൽ ചെറിയ തോതിൽ പണമുണ്ടാക്കാം.

അതായത് ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ചില പോസ്റ്റുകൾ അംഗങ്ങൾക്ക് കാണണം എങ്കിൽ പണമീടാക്കാനുള്ള ഒരു സൗകര്യം, അതാണ് ഫേസ്ബുക്ക് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങൾ ഏതെങ്കിലും ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിൻ ആണോ, നിങ്ങളുടെ ഗ്രൂപ്പിൽ ഏതൊരാളും തീർച്ചയായും വായിക്കാൻ താൽപര്യപ്പെടുന്ന പോസ്റ്റുകൾ ഉണ്ടോ, എങ്കിൽ നിങ്ങൾക്ക് പണമുണ്ടാക്കാം.
ഒരു സബ്ബിസ്ക്രിബ്ഷൻ മോഡൽ സൗകര്യമാണ് ഫേസ്ബുക്ക് ഇതുപ്രകാരം നടപ്പിലാക്കുന്നത്. അത് പ്രകാരം ഗ്രൂപ്പ് അഡ്മിൻസിന് എക്സ്ക്ലൂസീവ് ആയ പോസ്റ്റുകൾക്ക് ഇനി മുതൽ ആവശ്യമെങ്കിൽ അംഗങ്ങളിൽ നിന്നും പണം ഈടാക്കാം. നിലവിൽ ഈ സൗകര്യം ഫേസ്ബുക്ക് ചില ഗ്രൂപ്പുകളിൽ പരീക്ഷിച്ചു വരികയാണ്. പരീക്ഷണം വിജയകരമാകുന്നതിലൂടെ എല്ലാ ഗ്രൂപ്പുകൾക്കും ഈ സൗകര്യം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.
ഈ വർഷം തുടക്കത്തിൽ ഫേസ്ബുക്ക് വീഡിയോ ക്രിയേറ്റെർസിന് വേണ്ടി ഒരുക്കിയ സൗകര്യങ്ങളോട് സമാനമായതാണ് ഈ സൗകര്യവും. ഇതുപ്രകാരം ഓരോ ഗ്രൂപ്പുകളും തങ്ങളുടെ ഗ്രൂപ്പ് കൊണ്ട് ലക്ഷ്യമാക്കുന്ന കാര്യങ്ങളെയും മറ്റും കുറിച്ച് അംഗങ്ങളെ ബോധവാന്മാരാക്കണം. ശേഷം ഗ്രൂപ്പിൽ മാത്രം ലഭ്യമായ പോസ്റ്റുകൾ ആവശ്യമെങ്കിൽ പെയ്ഡ് വിഭാഗത്തിലേക്ക് മാറ്റാം. മാറ്റുമ്പോൾ അവ അംഗങ്ങളിൽ ആവശ്യക്കാർ പണം നൽകി വായിക്കുന്ന പോസ്റ്റുകൾ ആയിരിക്കേണ്ടതുണ്ട്, ആ നിലക്ക് നിലവാരം പുലർത്തുന്നവയായിരിക്കണം എന്ന് അഡ്മിനിസ് പ്രത്യേകം ശ്രദ്ധിക്കണം.
ഈ സൗകര്യം നടപ്പിലാകുന്നതോടെ ഗ്രൂപ്പ് അഡ്മിൻസിന് 29.99 ഡോളർ അതായത് ഏകദേശം 8800 രൂപയോളം പണമായി ഈടാക്കാം. തുടക്കമെന്ന നിലവിൽ ഇതിൽ നിന്ന് ഫേസ്ബുക്ക് ഒന്നും തന്നെ എടുക്കുകയില്ല. എന്നാൽ ഭാവിയിൽ ഇതിൽ നിന്നും ഒരു ചെറിയ വിഹിതം ഫേസ്ബുക്കിനും നൽകേണ്ടി വരും. അപ്പോൾ ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിൻസ്.. ഒന്ന് ശ്രമിച്ചുനോക്കുകയല്ലേ? നിങ്ങളുടെ ഗ്രൂപ്പിൽ പണമടച്ചും ആളുകൾ വായിക്കാൻ താല്പര്യം കാണിക്കും എന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന പോസ്റ്റുകൾ ഉണ്ടാവാറുണ്ടോ?


Click it and Unblock the Notifications








