'ഹാപ്പി ബര്‍ത്ത്‌ഡേ വാട്ട്‌സാപ്പ്' പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ ആഗോളതലത്തില്‍ തല്‍സമയം!
ഈ ദിവസമാണ് ഇന്ന് ആഗോളതലത്തില്‍ കാത്തിരുന്ന വാട്ട്‌സാപ്പ് സവിശേഷത വിവരിക്കുന്നത്.
ഇപ്പോള്‍ വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളാകുന്നു. ജനപ്രിയമായ ഈ മെസേജിങ്ങ് ആപ്പിന് ഇന്ന് എട്ടു വര്‍ഷം തികയുന്നു. ഈ ദിവസമാണ് ഇന്ന് ആഗോളതലത്തില്‍ കാത്തിരുന്ന വാട്ട്‌സാപ്പ് സവിശേഷത വിവരിക്കുന്നത്.
ഒരു 'ബ്ലോഗ് കുറുപ്പില്‍' വാട്ട്‌സാപ്പ് ഇതുനു മുന്‍പ് പറഞ്ഞിരുന്നു ഫെബ്രുവരി 24ന് വാട്ട്‌സാപ്പിന്റെ ജന്മ ദിനമാണ്, അന്ന് ഞങ്ങള്‍ പുതിയ സ്റ്റാറ്റസ് സിവിശേഷത പ്രഖ്യാപിക്കുമെന്ന്' ആ ദിവസമാണ് ഇന്ന്. വാട്ട്‌സാപ്പ് നല്‍കിയ ഈ വാഗ്ദാനം ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ന് മുതല്‍ തുടങ്ങുന്ന വാട്ട്‌സാപ്പിലെ അപ്‌ഡേറ്റ് ചെയ്ത സ്റ്റാറ്റസില്‍ എളുപ്പവും സുരക്ഷിതവുമായ രീതിയില്‍ ഫോട്ടോകള്‍ വീഡിയോകള്‍ ഷെയര്‍ ചെയ്യാനും സാധിക്കുന്നു. അതേ, നിങ്ങളുടെ അപ്‌ഡേറ്റ് ചെയ്ത സ്റ്റാറ്റസ് എന്‍ഡ്-ടൂ-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തതാണ്.
എങ്ങനെ ഈ പുതിയ സവിശേഷത പ്രവര്‍ത്തിക്കുന്നു എന്നു നോക്കാം...

സ്റ്റെപ്പ് 1
ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും വാട്ട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യുക.

സ്റ്റെപ്പ് 2
അപ്‌ഡേറ്റ് ചെയ്തതിനു ശേഷം ആപ്പ് തുറക്കുമ്പോള്‍ മൂന്ന് ഓപ്ഷനുകള്‍ സ്‌ക്രീനിന്റെ മുകളിലായി കാണാം ചാറ്റ്, സ്റ്റാറ്റ്‌സ്, കോള്‍സ് എന്നിങ്ങനെ.

സ്റ്റെപ്പ് 3
സ്റ്റാറ്റസ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് സ്റ്റാറ്റസ് സൃഷ്ടിക്കുക.

സ്റ്റെപ്പ് 4
അതിനു ശേഷം ഒരു ദിവസത്തെ ചിത്രം എടുക്കുക. വീഡിയോ എടുക്കാനായി നടുവില്‍ കാണുന്ന ചുവന്ന ബട്ടണില്‍ നീണ്ട പ്രസ് ചെയ്യുക. നിങ്ങള്‍ക്ക ആഗ്രഹിക്കുന്നതു പോലെ ഫോട്ടോ, വീഡിയോ എല്ലാം പങ്കിടാന്‍ സാധിക്കും.

സ്റ്റെപ്പ് 5
വീഡിയോ എല്ലാം എടുത്തതിനു ശേഷം നിങ്ങളുടെ കോണ്‍ടാക്റ്റില്‍ സ്റ്റാറ്റസ് പങ്കിടുക. നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഇത്ര മാത്രം, നിങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത സ്റ്റാറ്റസ് 24 മണിക്കൂര്‍ കഴിയുമ്പോള്‍ അപ്രത്യക്ഷമാവുകയും വീണ്ടും ഒരു പുതിയ സ്റ്റാറ്റസ് ഉണ്ടാക്കുകയും വേണം. ഈ അപ്‌ഡേറ്റ് ചെയ്ത സ്റ്റാറ്റസ് നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുളള എല്ലാവര്‍ക്കും കാണാന്‍ സാധിക്കും.
വാട്ട്‌സാപ്പിന്റെ ഈ പുതിയ അപ്‌ഡേറ്റ് സ്റ്റാറ്റസ് വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications