എല്ലാത്തിനും ഒരു പരിധിയുണ്ട് കേട്ടോ! ഗൂഗിൾ​ പേ, ഫോൺപേ, പേടിഎം എന്നിവയുടെ ഒരു ദിവസത്തെ ഇടപാട് പരിധികൾ

|

നമ്മുടെ പണമിടപാട് രീതികളെ ആകെ മാറ്റിമറിച്ചുകൊണ്ടായിരുന്നു യുപിഐ(UPI) സംവിധാനം കടന്നുവന്നത്. പണം ​കൈയിൽ കൊണ്ടുനടക്കേണ്ട എന്നതിനുപുറമെ ബാങ്കുകളെയും മറ്റും ആശ്രയിക്കാതെ ആർക്കും പണം ​കൈമാറാനും സാധിക്കുന്നതിലൂടെ ബാങ്കിങ് ഇടപാടുകളിലും ഏറെ മുന്നേറ്റമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് എന്ന യുപിഐ സംവിധാനം കൊണ്ടുവന്നത്. ഒരു സ്മാർട്ട്ഫോൺ ​കൈയിലുണ്ടെങ്കിൽ ഏതു സമയത്തും എവിടെനിന്നും എന്തും വാങ്ങാമെന്നും രാത്രി പകൽ വ്യത്യാസമില്ലാതെ ആളുകൾക്ക് പണമയയ്ക്കാനും ഇന്ന് സാധിക്കുന്നു.

 

യുപിഐ

നമ്മുടെ കച്ചവട രീതികളിലും യുപിഐ ഇടപാടുകൾ വൻ മാറ്റം കൊണ്ടുവന്നു. വമ്പൻ സ്ഥാപനങ്ങൾ മുതൽ ​വഴിയോരങ്ങളിലെ ഉന്തുവണ്ടി കടകളിൽ വരെയും ടാക്സി വാഹനങ്ങളിലുൾപ്പെടെ നിത്യജീവിതത്തിൽ നാം പണമിടപാട് നടത്തുന്ന ഏതാണ്ട് എല്ലാ മേഖലകളിലും ഇന്ന് യുപിഐ ഇടപാടുകൾക്കാണ് പ്രഥമ സ്ഥാനം. 'ചില്ലറ' തർക്കങ്ങൾ ഉൾപ്പെടെ ഒഴിവാക്കാനും യുപിഐ ഇടപാടുകളുടെ വരവോടെ സാധിച്ചു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഓൺ​ലൈൻ വ്യാപാരം വ്യാപകമാക്കുന്നതിലും യുപിഐ ഇടപാടുകൾ ഏറെ നിർണായകമായി.

എന്തിനും ഒരു പരിധിയുണ്ട്

ഗൂഗിൾ പേ, ഫോൺപേ, പേടിഎം എന്നിങ്ങനെയുള്ള ആപ്പുകൾ ആണ് യുപിഐ ഇടപാടുകൾ നടത്താനായി നാം കൂടുതൽ ഉപയോഗിച്ചുവരുന്നത്. കാര്യം ശരിയാണ്, പണമിടപാട് വളരെ സുരക്ഷിതവും എളുപ്പവുമാക്കുന്നതാണ് യുപിഐ ഇടപാടുകൾ. എന്നാൽ എന്തിനും ഒരു പരിധിയുണ്ട് എന്നതുപോലെ യുപിഐ ഇടപാടുകൾക്കും ചില പരിധികൾ ഒക്കെയുണ്ട്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) ആണ് യുപിഐ ഇടപാടുകളുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

ആഹാ, എത്ര ഗംഭീരം; ശരിക്കും ഇതാണ് 'ലോകോത്തര' പ്ലാൻ; 'വേൾഡ് പാസ്' പുറത്തിറക്കി എയർടെൽആഹാ, എത്ര ഗംഭീരം; ശരിക്കും ഇതാണ് 'ലോകോത്തര' പ്ലാൻ; 'വേൾഡ് പാസ്' പുറത്തിറക്കി എയർടെൽ

എൻ‌പി‌സി‌ഐ
 

ഒരു വ്യക്തിക്ക് യുപിഐ ഇടപാടുകൾ വഴി ​കൈമാറാവുന്ന പണത്തിന് എൻ‌പി‌സി‌ഐ ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. അ‌തേപോലെ തന്നെ ഒരു ദിവസം ഒരാൾക്ക് നടത്താവുന്ന യുപിഐ ഇടപാടുകൾക്കും എൻ‌പി‌സി‌ഐ പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്തിനും ഏതിനും യുപിഐ പണമിടപാട് നടത്തുന്ന നാം ഈ പരിധികളെ കുറിച്ച് അ‌റിഞ്ഞിരിക്കേണ്ടത് അ‌ത്യാവശ്യമാണ്.

 യുപിഐ വഴി ​കൈമാറാവുന്ന പണത്തിന്റെ പരിധി

യുപിഐ വഴി ​കൈമാറാവുന്ന പണത്തിന്റെ പരിധി

എൻ‌പി‌സി‌ഐ പുറപ്പെടുവിച്ചിരിക്കുന്ന മാർഗനിർദേശ പ്രകാരം ഒരു വ്യക്തിക്ക് പരമാവധി ഒരു ലക്ഷം രൂപയാണ് ഒരു ദിവസം യുപിഐ ഇടപാടിലൂടെ ​കൈമാറാനാകുക. എന്നാൽ ബാങ്കുകളെ അ‌ടിസ്ഥാനമാക്കി ഈ നിരക്കിൽ മാറ്റം വരും. കാനറാ ബാങ്ക് പോലുള്ള ചെറിയ ബാങ്കുകൾ ഒരു ദിവസം ​പരമാവധി 25000 രൂപയാണ് ​കൈമാറാൻ അ‌നുവദിക്കുക. അ‌തേസമയം എസ്ബിഐ പോലുള്ള വൻകിട ബാങ്കുകൾ ഒരുലക്ഷം രൂപയാണ് പണമിടപാട് പരിധിയായി നിശ്ചയിച്ചിരിക്കുന്നത്.

iPhone | പൊക്കം അളക്കാൻ ഫോൺ ക്യാമറ മതി; അറിയണമെന്നുള്ളവർ ഇവിടെ കമോൺiPhone | പൊക്കം അളക്കാൻ ഫോൺ ക്യാമറ മതി; അറിയണമെന്നുള്ളവർ ഇവിടെ കമോൺ

 ഒരു ദിവസം നടത്താവുന്ന യുപിഐ ഇടപാടുകളുടെ പരിധി

ഒരു ദിവസം നടത്താവുന്ന യുപിഐ ഇടപാടുകളുടെ പരിധി

യുപിഐ വഴി ഒരു ദിവസം ​കൈമാറാവുന്ന പണത്തിന്റെ പരിധി പോലെ തന്നെ, ഒരു ദിവസം നടത്താവുന്ന ഇടപാടുകൾക്കും എൻ‌പി‌സി‌ഐ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു ദിവസം 20 ഇടപാടുകൾ എന്ന നിലയിലാണ് ഇപ്പോൾ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഈ പരിധി മറികടന്നാൽ 24 മണിക്കൂറിന് ശേഷം മാത്രമേ വീണ്ടും ഇടപാടുകൾ പുനരാരംഭിക്കാൻ സാധിക്കൂ. ബാങ്കുകളുടെ നയങ്ങളെയും മാർഗനിർദേശങ്ങളെയും അ‌ടിസ്ഥാനമാക്കി ഈ പരമാവധി ഇടപാടുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.


ഗൂഗിൾ പേ, ഫോൺപേ, പേടിഎം പോലുള്ള ആപ്പുകൾ വഴി നടത്താവുന്ന പ്രതിദിന യുപിഐ ഇടപാടുകളുടെ പരിധി നോക്കാം.

 ഗൂഗിൾ പേ

ഗൂഗിൾ പേ

ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഒരു യുപിഐ പണമിടപാട് സംവിധാനമാണ് ഗൂഗിൾ പേ അ‌ഥവാ ജി പേ. പരമാവധി ഒരുലക്ഷം രൂപയുടെ ഇടപാടുകൾ ഒരു ദിവസം നടത്താൻ ഗൂഗിൾ പേ അ‌നുവദിക്കുന്നുണ്ട്. അ‌തേപോലെ പരമാവധി 10 ഇടപാടുകളാണ് ഗൂഗിൾ പേ വഴി ഇനി നടത്താൻ സാധിക്കുക.

അ‌പകടം ഡൗൺലോഡ് ചെയ്യരുത്! ഒരുകാരണവശാലും ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ പാടില്ലാത്ത 3 ആപ്പുകൾഅ‌പകടം ഡൗൺലോഡ് ചെയ്യരുത്! ഒരുകാരണവശാലും ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ പാടില്ലാത്ത 3 ആപ്പുകൾ

 ഫോൺപേ

ഫോൺപേ

ഗൂഗിൾ പേ പോലെ തന്നെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മറ്റൊരു പ്രധാന യുപിഐ പണമിടപാട് സംവിധാനമാണ് ഫോൺപേ. ഒരുലക്ഷം രൂപയുടെ ഇടപാടുകളാണ് ഫോൺപേ വഴി ഒരു ദിവസം ആകെ നടത്താൻ സാധിക്കുക. ബാങ്കുകളെ അ‌ടിസ്ഥാനമാക്കി ഈ തുകയിൽ കുറവുകൾ വരാം. അ‌തേപോലെ ഒരു ദിവസം 10 അ‌ല്ലെങ്കിൽ 20 ഇടപാടുകൾ വരെ ഒരാൾക്ക് ഫോൺപേ ഉപയോഗിച്ച് നടത്താം. ബാങ്കുകളുടെ നയങ്ങൾ അ‌നുസരിച്ചാണ് പ്രതിദിന ഇടപാടുകളുടെ പരിധി വ്യത്യാസപ്പെടുക. എങ്കിലും പരമാവധി 20 ഇടപാടുകളാണ് ഒരു ദിവസം ഫോൺപേ വഴി നടത്താൻ സാധിക്കുക. പ്രതിദിനം 2,000 രൂപ വരെയുള്ള പണ അഭ്യർത്ഥനകളും ഫോൺ പേ അനുവദിക്കുന്നുണ്ട്.

പേടിഎം

പേടിഎം

ഒരു ദിവസം ആകെ പരമാവധി ഒരു ലക്ഷം രൂപ വരെ പേടിഎം ഉപയോഗിച്ചു ​കൈമാറ്റം ചെയ്യാം. മണിക്കൂറുകളുടെ അ‌ടിസ്ഥാനത്തിലുള്ള ചില ഇടപാട് പരിധികൾ പേടിഎം തന്നെ നിശ്ചയിച്ചിട്ടുണ്ട്.

പേടിഎം വഴി ഒരു ദിവസം ​കൈമാറാവുന്ന പരമാവധി തുക: 1,00,000 രൂപ
പേടിഎം വഴി ഒരു മണിക്കൂറിൽ ​കൈമാറാവുന്ന പരമാവധി തുക: 20,000 രൂപ
പേടിഎം വഴി ഒരു മണിക്കൂറിൽ ​നടത്താവുന്ന ഇടപാടുകളുടെ പരിധി: 5
പേടിഎം വഴി ഒരു ദിവസം ​നടത്താവുന്ന ഇടപാടുകളുടെ പരിധി: 20

പുകഞ്ഞ ​ചൈന പുറത്ത്; ആപ്പിളിന്റെ ചങ്കിൽ ഇന്ത്യ! ഐപാഡും ഇനി മെയ്ഡ് ഇൻ ഇന്ത്യപുകഞ്ഞ ​ചൈന പുറത്ത്; ആപ്പിളിന്റെ ചങ്കിൽ ഇന്ത്യ! ഐപാഡും ഇനി മെയ്ഡ് ഇൻ ഇന്ത്യ

ആമസോൺ പേ

ആമസോൺ പേ

ആമസോൺ പേ വഴിയും പ്രതിദിനം ​കൈമാറ്റം ചെയ്യാവുന്നത് ആകെ ഒരു ലക്ഷം രൂപയാണ്. ആമസോൺ പേയിൽ രജിസ്റ്റർ ചെയ്ത ശേഷമുള്ള ആദ്യ 24 മണിക്കൂറിൽ ഉപയോക്താക്കൾക്ക് 5000 രൂപ മാത്രമേ ​കൈമാറ്റം ചെയ്യാൻ സാധിക്കൂ. ഒരു ദിവസം പരമാവധി 20 ഇടപാടുകൾ വരെ നടത്താം. എങ്കിലും ബാങ്കുകൾക്ക് അനുസരിച്ച് ഈ ഇടപാട് പരിധിയിൽ മാറ്റം ഉണ്ടാകും.

Best Mobiles in India

Read more about:
English summary
NPCI has set a limit on the amount that an individual can transfer through UPI transactions. Similarly, there is a limit on UPI transactions per person per day. It is essential that those of us who do UPI transactions daily using apps like Google Pay, PhonePe, and Paytm are aware of these limits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X