Home
Apps

നിങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇനി കൂടുതൽ 'കരുത്തൻ'; എത്തിയിരിക്കുന്നത് നിരവധി ഫീച്ചറുകൾ

നിങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇനി കൂടുതൽ 'കരുത്തൻ'

വാട്സ്ആപ്പിൽ ആളുകൾ ഏറെ ആസ്വദിക്കുന്ന ഒരു ഫീച്ചറാണ് സ്റ്റാറ്റസുകൾ. എന്താണ് സ്റ്റാറ്റസ് ഇടുക എന്നത് ഓരോരുത്തരുടെയും താൽപര്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമായിരിക്കുന്നു. ചിലർ കിട്ടുന്ന​തെല്ലാം എടുത്ത് സ്റ്റാറ്റസിടും മറ്റുചിലർ തങ്ങളുടെ മാനസികാവസ്ഥ പ്രകടിപ്പിക്കാൻ സ്റ്റാറ്റസ് ഫീച്ചർ ഉപയോഗിക്കും, വിവിധ വിശേഷ ദിനങ്ങൾ, സന്തോഷ മുഹൂർത്തങ്ങൾ, നേട്ടങ്ങൾ, വിഷമങ്ങൾ, പാട്ട്, ചിത്രങ്ങൾ തുടങ്ങി എന്തും ഏതും സ്റ്റാറ്റസ് ആയി പ്രതീക്ഷിക്കാം. വാട്സ്ആപ്പ് അ‌വതരിപ്പിച്ച സ്റ്റാറ്റസ് ഫീച്ചറിനെ ഇന്ത്യയിലല്ലാതെ ലോക​ത്ത് മറ്റെവിടെയെങ്കിലും ഇത്ര വിശാലമായി ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ഉണ്ടാവാൻ തരമില്ല. അ‌ല്ലങ്കിലും വാട്സ്ആപ്പ് ഉപയോഗത്തിന്റെ കാര്യത്തിൽ ഇന്ത്യയെയും ഇന്ത്യക്കാരെയും തോൽപ്പിക്കാൻ 'അ‌മേരിക്ക വിചാരിച്ചാൽപ്പോലും' നടക്കില്ല.

സ്റ്റാറ്റസ് മുഖ്യം

ഒരാളുമായി ഫോൺവഴിയോ, മെസേജ് വഴിയോ പോലും ആശയവിനിമയം നടത്തുന്നില്ല എന്നു കരുതുക. എങ്കിലും അ‌യാളുടെ ജീവിതത്തെ നമുക്ക് ദിവസവും അ‌ടുത്തറിയാൻ അ‌യാളുടെ സ്റ്റാറ്റസുകൾ സഹായിക്കും. അ‌ത്തരത്തിൽ സ്റ്റാറ്റസുകളുടെ ലോകത്ത് ജീവിക്കുന്ന ആളുകൾ അ‌നവധിയാണ്. സ്റ്റാറ്റസ് എന്ന ഫീച്ചറിന്റെ ശക്തിയും അ‌തേപോലെ വളരെ വലുതാണ്. സാമൂഹികമാധ്യമങ്ങളിൽ ​വൈറലാകുന്ന നിലയിലേക്ക് പലതിനെയും എത്തിക്കാൻ വാട്സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചറിനുള്ള കരുത്ത് വളരെ വലുതാണ്.

നിങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇനി കൂടുതൽ 'കരുത്തൻ'

സ്റ്റാറ്റസ് മാഹാത്മ്യത്തിന് കണക്കില്ല...

സ്റ്റാറ്റസിലൂടെ നിരവധി പേരുടെ ആവശ്യങ്ങൾ നിറവേറിയതും നിരവധി പേർക്ക് സഹായങ്ങൾ എത്തിയതുമായ സം​ഭവങ്ങളും അ‌നവധി. ഇങ്ങനെ വാട്സ്ആപ്പ് സ്റ്റാറ്റസുകളുടെ പുരാണം പറഞ്ഞാൽ തീരില്ല. ഈ വിധത്തിൽ സ്മാർട്ട്ഫോണുകളെ അ‌ടക്കി ഭരിക്കുന്ന വാട്സ്ആപ്പ് ഫീച്ചറിന് കൂടുതൽ കരുത്ത് ചേർത്തിരിക്കുകയാണ് വാട്സ്ആപ്പ്.

പുതിയതായി കുറച്ചധികം ഫീച്ചറുകളാണ് സ്റ്റാറ്റസ് ഫീച്ചറുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ ചില ഫീച്ചറുകൾ നേരത്തെ തന്നെ ലഭ്യമായവയാണ് എങ്കിലും പുതിയ ഫീച്ചറുകൾ സംബന്ധിച്ച ബ്ലോഗ് പോസ്റ്റിൽ പുതിയ ഫീച്ചറുകളുടെ പട്ടികയിൽ അ‌വയും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റാറ്റസ് ഫീച്ചറുകളുമായി ബന്ധപ്പെട്ട് തങ്ങളുടെ ബ്ലോഗ് പോസ്റ്റിൽ വാട്സ്ആപ്പ് നൽകിയിരിക്കുന്ന ഫീച്ചറുകളിൽ സ്റ്റാറ്റസ് ആർക്കൊക്കെ കാണാം എന്ന് വേഗത്തിൽ തീരുമാനിക്കാനുള്ള സൗകര്യം, വോയ്‌സ് സ്റ്റാറ്റസ് സൗകര്യം, സ്റ്റാറ്റസ് റിപ്ലെ സൗകര്യം, സ്റ്റാറ്റസ് പ്രൊഫൈൽ റിംഗുകൾ, സ്റ്റാറ്റസിനെക്കുറിച്ചുള്ള ലിങ്ക് പ്രിവ്യൂകൾ എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്നത്.

സ്റ്റാറ്റസ് കൂടുതൽ സ്വകാര്യമാക്കാം...

നമ്മുടെ സ്റ്റാറ്റസ് ആർക്കൊക്കെ കാണാം എന്ന് നിശ്ചയിക്കാനുള്ള അ‌വസരം മുൻപ് തന്നെയുണ്ട്. എന്നാൽ ഈ സൗകര്യം കുറച്ചുകൂടി എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന നിലയിലേക്കുള്ള മാറ്റം വാട്സ്ആപ്പ് പുതിയ അ‌പ്ഡേറ്റിൽ കൊണ്ടുവന്നിട്ടുണ്ട്. നിങ്ങളുടെ പഴ്സണൽ സ്റ്റാറ്റസുകൾ ​നിങ്ങൾ തെരഞ്ഞെടുക്കുന്ന ആളുകൾക്ക് മാത്രമേ കാണാൻ സാധിക്കൂ എന്ന് വേഗത്തിൽ ഉറപ്പാക്കാൻ പുതിയ ഫീച്ചർ സഹായിക്കും. സ്റ്റാറ്റസിനുമേൽ ഉപയോക്താവിന് കൂടുതൽ നിയന്ത്രണവും അ‌ധികാരവും നൽകുന്നതാണ് പുതിയ ഫീച്ചർ.

നിങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇനി കൂടുതൽ 'കരുത്തൻ'

വോയ്സ് സ്റ്റാറ്റസും പച്ച വളയവും

വോയ്സ് സ്റ്റാറ്റസ് ആയി ഉപയോഗിക്കാം എന്നതാണ് മറ്റൊരു ഫീച്ചർ. 30 സെക്കൻഡ് വരെയുള്ള വോയ്സ് ക്ലിപ് ആണ് സ്റ്റാറ്റസ് ആക്കാൻ സാധിക്കുക. എന്നാൽ തെരഞ്ഞെടുത്ത കോണ്ടാക്ടുകൾക്ക് മാത്രമാണ് ഇത് കേൾക്കാൻ സാധിക്കുക. സ്റ്റാറ്റസിനോട് പ്രതികരിക്കാനുള്ള സംവിധാനങ്ങളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇത് നേരത്തെ തന്നെ ലഭ്യമായ ഫീച്ചറാണ്.

പുതിയ സ്റ്റാറ്റസ് അ‌പ്ഡേറ്റുകൾ സൂചിപ്പിക്കാനായി കോണ്ടാക്ടിനു ചുറ്റും പച്ച വളയം നൽകുന്ന ഫീച്ചറും സ്മാർട്ട്ഫോണുകളിലേക്ക് എത്തുന്നുണ്ട്. നേരത്തെ തന്നെ ​വാട്സ്ആപ്പ് വെബ്ബിൽ ഈ ഫീച്ചർ ലഭ്യമാണ്. ചാറ്റ് ലിസ്റ്റിൽ കോണ്ടാക്ടിനു ചുറ്റും കാണുന്ന പച്ച വളയം അ‌വരുടെ പുതിയ സ്റ്റാറ്റസിനെ സൂചിപ്പിക്കും. എന്തെങ്കിലും ലിങ്കുകൾ സ്റ്റാറ്റസ് ആക്കിയാൽ ലിങ്ക് പ്രിവ്യൂ പ്രദർശിപ്പിക്കുകയും ലിങ്കിലേക്ക് ഒരു സൂചനയായി ചിത്രം ദൃശ്യമാകുകയും ചെയ്യും. ഇതിൽ പല ഫീച്ചറുകളും ഇതിനോടകം നിങ്ങൾക്ക് ലഭ്യമായിട്ടുണ്ടാകും. അ‌വശേഷിക്കുന്ന ഫീച്ചറുകൾ ലഭ്യമാകാൻ ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലും എത്തി വാട്സ്ആപ്പ് അ‌പ്ഡേറ്റ് ചെയ്യുക.

Best Mobiles in India

English summary
WhatsApp introduced new features centred around the "status" feature. WhatsApp has introduced new features in a new blog post. New features include private audience selector, voice status, status reaction, status profile rings for new updates, and link previews on status. 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X