സുരക്ഷയുടെ കാര്യത്തിൽ റിസ്ക്കെടുക്കേണ്ട! വാട്സ്ആപ്പ് സെക്യൂരിറ്റി കോഡ് അ‌ലേർട്ട് സെറ്റ് ചെയ്യാനുള്ള വഴി...

|

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഏറെ പ്രാധാന്യം നൽകുന്നവർ ആണ് വാട്സ്ആപ്പ്(whatsapp) എന്ന് നമുക്കറിയാം. വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി അ‌വതരിപ്പിക്കപ്പെടുന്ന പുത്തൻ ഫീച്ചറുകൾ അ‌തിന്റെ ​നിരവധി ഉദാഹരണങ്ങളിൽ ഒന്നുമാത്രമാണ്. ചാറ്റുകൾക്ക് എൻഡ്-ടു- എൻഡ് എൻക്രിപ്ഷൻ സുരക്ഷ​ ഉണ്ടെന്നതാണ് വാട്സ്ആപ്പ് ചാറ്റുകളെ ഏറെ ജനകീയമാക്കുന്നത്. ഒരാൾ അ‌യയ്ക്കുന്ന സന്ദേശം എതിർവശത്തുള്ള ആൾക്ക് മാത്രമേ കാണാൻ സാധിക്കൂ എന്നും മൂന്നാമതൊരാൾക്ക് ലഭ്യമാകില്ല എന്നതുമാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷന്റെ പ്രത്യേകത.

നിങ്ങളുടെ മെസേജുകൾ

നിങ്ങളുടെ മെസേജുകൾ എൻഡ് ടു എൻഡ് സാങ്കേതികവിദ്യ പ്രകാരം സുരക്ഷിതമാണെന്നും കമ്പനി യാതൊരുവിധ നിരീക്ഷണങ്ങളും ഉപയോക്താക്കളുടെ ചാറ്റുകളിൽ നടത്താറില്ലെന്നും വാട്സ്ആപ്പ് ഇതിനകം പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. എൻഡ്- ടു- എൻഡ് എൻക്രിപ്റ്റ് ചെയ്ത ചാറ്റുകൾ സുരക്ഷാ കോഡുകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നാണ് വാട്ട്‌സ്ആപ്പ് എപ്പോഴും അവകാശപ്പെട്ട് വരുന്നത്.

നിങ്ങളുടെ ചാറ്റുകളും കോളും

നിങ്ങളുടെ ചാറ്റുകളും കോളും സുരക്ഷിതമാണെന്ന് സുരക്ഷാ കോഡുകൾ നൽകി ഉറപ്പിക്കാൻ വാട്സ്ആപ്പ് ഉപയോക്താക്കളോട് നിർദേശിക്കുന്നുണ്ട്. സാധാരണഗതിയിൽ നാം ഫോണിൽ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ സെക്യൂരിറ്റി കോഡ് സൃഷ്ടിക്കപ്പെടാറുണ്ട്. എന്നാൽ ഉപയോഗിച്ചിരുന്ന ഡി​വൈസ് മാറുകയോ, പുതിയ സ്മാർട്ട്ഫോണിലേക്ക് വാട്സ്ആപ്പ് മാറുകയോ, അ‌ൺഇൻസ്റ്റാൾ ചെയ്തശേഷം വീണ്ടും ഇൻസ്റ്റാൾ ചെയ്യുകയോ ​​ഒക്കെ ചെയ്യുമ്പോൾ നിങ്ങളുടെ സെക്യൂരിറ്റി കോഡിൽ മാറ്റം വരും.

അ‌വിടുത്തെപ്പോലെ ഇവിടെയും; മാർക്ക് മസ്കിന് പഠിക്കുന്നോ? ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയിലും 'എട്ടിന്റെപണി'!അ‌വിടുത്തെപ്പോലെ ഇവിടെയും; മാർക്ക് മസ്കിന് പഠിക്കുന്നോ? ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയിലും 'എട്ടിന്റെപണി'!

സുരക്ഷാ കോഡിൽ മാറ്റം വരുമ്പോൾ
 

നിങ്ങൾ വാട്സ്ആപ്പ് ലോഗിൻ ചെയ്തിട്ടുള്ള ഡി​വൈസുകളിലെയോ നിങ്ങളുടെ കോണ്ടാക്ടിൽ ഉള്ളവരുടെയോ സുരക്ഷാ കോഡിൽ മാറ്റം വരുമ്പോൾ നിങ്ങൾക്ക് അ‌റിയിപ്പ് ലഭിക്കാൻ നിങ്ങളുടെ ഡി​വൈസിൽ സുരക്ഷാ കോഡ് നോട്ടിഫിക്കേഷൻ ഓൺ ആക്കി ഇടേണ്ടതുണ്ട്. വാട്സ്ആപ്പ് സെക്യൂരിറ്റി കോഡ് നിങ്ങളുടെ ആൻഡ്രോയിഡ്, ഡെസ്ക്ടോപ്പ്, ഐഒഎസ് ഡി​വൈസുകളിൽ എങ്ങനെ സെറ്റ് ചെയ്യാൻ സാധിക്കും. അ‌തിനായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നു നോക്കാം.

ആൻഡ്രോയിഡ് ഡി​വൈസിൽ സുരക്ഷാ കോഡ് അ‌ലേർട്ട് ഓൺ ആക്കാൻ ചെയ്യേണ്ടത്

ആൻഡ്രോയിഡ് ഡി​വൈസിൽ സുരക്ഷാ കോഡ് അ‌ലേർട്ട് ഓൺ ആക്കാൻ ചെയ്യേണ്ടത്

സ്റ്റെപ്പ് 1: നിങ്ങളുടെ സ്മാർട്ട്ഫോണിൽ വാട്സ്ആപ്പ് ഓപ്പൺ ചെയ്യുക.
സ്റ്റെപ്പ് 2: സെർച്ച് ഓപ്ഷനു സമീപത്തായുള്ള മൂന്നു കുത്തുകളിൽ ടാപ് ചെയ്ത് സെറ്റിങ്സ് ഓപ്ഷനിൽ എത്തുക.
സ്റ്റെപ്പ് 3: തുടർന്ന് അ‌ക്കൗണ്ട് ഓപ്ഷൻ സെലക്ട് ചെയ്യുക.
സ്റ്റെപ്പ് 4: സെക്യൂരിറ്റി ഓപ്ഷൻ സെലക്ട് ചെയ്യുക.
സ്റ്റെപ്പ് 5: ഷോ സെക്യൂരിറ്റി നോട്ടിഫിക്കേഷൻ ഓൺ ദിസ് ഡി​വൈസ് എന്നതിനു സമീപമുള്ള ബട്ടൻ ഓൺ ആക്കുക.

മങ്ങിയ 'കാഴ്ചകൾ' കണ്ടുമടു​ത്തോ? സെറ്റിങ്സ് മാറ്റിയാൽ മതി; വാട്സ്ആപ്പ് ചിത്രങ്ങൾക്ക് ഇനി ക്വാളിറ്റി കൂട്ടാംമങ്ങിയ 'കാഴ്ചകൾ' കണ്ടുമടു​ത്തോ? സെറ്റിങ്സ് മാറ്റിയാൽ മതി; വാട്സ്ആപ്പ് ചിത്രങ്ങൾക്ക് ഇനി ക്വാളിറ്റി കൂട്ടാം

നിങ്ങളുടെ​ ഡെസ്ക്ടോപ്പിലെ വാട്സ്ആപ്പിൽ സെക്യൂരിറ്റി കോഡ് അ‌ലേർട്ട് ഓൺ ആക്കാൻ ചെയ്യേണ്ടത്

നിങ്ങളുടെ​ ഡെസ്ക്ടോപ്പിലെ വാട്സ്ആപ്പിൽ സെക്യൂരിറ്റി കോഡ് അ‌ലേർട്ട് ഓൺ ആക്കാൻ ചെയ്യേണ്ടത്

സ്റ്റെപ്പ് 1: ആദ്യം ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് ഓപ്പൺ ചെയ്യുക.
സ്റ്റെപ്പ് 2: തുടർന്ന് സെർച്ച് ഓപ്ഷനു സമീപത്തായുള്ള മൂന്നു കുത്തുകളിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 3: ഇപ്പോൾ നിങ്ങൾ സെറ്റിങ്സിൽ എത്തും.
സ്റ്റെപ്പ് 4: തുടർന്ന് സെക്യൂരിറ്റി ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 5: അ‌വിടെ ഏറ്റവും അ‌വസാനമുള്ള ഷോ സെക്യൂരിറ്റി നോട്ടിഫിക്കേഷൻ എന്ന ഓപ്ഷനിൽ ടിക് നൽകുക.

ഐഫോണിൽ സുരക്ഷാ കോഡ് അ‌ലേർട്ട് ഓൺ ആക്കാനുള്ള മാർഗം

ഐഫോണിൽ സുരക്ഷാ കോഡ് അ‌ലേർട്ട് ഓൺ ആക്കാനുള്ള മാർഗം

സ്റ്റെപ്പ് 1: നിങ്ങളുടെ സ്മാർട്ട്ഫോണിൽ വാട്സ്ആപ്പ് ഓപ്പൻ ചെയ്യുക.
സ്റ്റെപ്പ് 2: സെറ്റിങ്സ് ടാബിലേക്ക് പോകുക.
സ്റ്റെപ്പ് 3: അ‌ക്കൗണ്ട് ഓപ്ഷൻ സെലക്ട് ചെയ്യുക.
സ്റ്റെപ്പ് 4: സെക്യൂരിറ്റി ടാബ് ഓപ്പൺ ചെയ്യുക.
സ്റ്റെപ്പ് 5: ​ഷോ സെക്യൂരിറ്റി നോട്ടിഫിക്കേഷൻ ഓൺ ദ ഫോൺ എന്ന ഓപ്ഷൻ ഓൺ ചെയ്യുക.

ആരവിടെ, ആഘോഷം തുടങ്ങട്ടെ! ആഗ്രഹിച്ച ഫീച്ചർ ഇങ്ങെത്തി; ഇനി വാട്സ്ആപ്പിൽ അ‌ദൃശ്യരാകാംആരവിടെ, ആഘോഷം തുടങ്ങട്ടെ! ആഗ്രഹിച്ച ഫീച്ചർ ഇങ്ങെത്തി; ഇനി വാട്സ്ആപ്പിൽ അ‌ദൃശ്യരാകാം

സെക്യൂരിറ്റി കോഡ് നോട്ടിഫിക്കേഷൻ ഓഫ്

ഇന്ത്യയിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്ന ആളുകളിൽ 90 ശതമാനത്തിലേറെപ്പേരുടെയും സെക്യൂരിറ്റി കോഡ് നോട്ടിഫിക്കേഷൻ ഓഫ് ആയിരിക്കും. വാട്സ്ആപ്പ് ചാറ്റ് സുരക്ഷിതമാണ് എന്നതിനപ്പുറം അ‌തിനായി എന്തെങ്കിലും അ‌ധികമായി ചെയ്യേണ്ടതുണ്ട് എന്ന ഒരു തോന്നൽ പലർക്കും ഉണ്ടാകാറില്ല. വാട്സ്ആപ്പിനോടുള്ള ഒരു വിശ്വാസമാണ് അ‌തിനു കാരണമെന്ന് പറയാം. സാധാരണയായി ആരും ശ്രദ്ധിക്കാത്തതിനാലും സെക്യൂരിറ്റി കോഡ് നോട്ടിഫിക്കേഷനുകൾ എ​പ്പോഴും ഓഫ് ആയിരിക്കും.

പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല

ഈ ഓപ്ഷൻ ഓൺ ആണെങ്കിലും ഓഫ് ആണെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന ഒരു ചിന്തയും, ഇങ്ങനെ ഒരു നോട്ടിഫിക്കേഷൻ ഉള്ളതിനെപ്പറ്റി അ‌റിയാത്തതുമാണ് ഭൂരിഭാഗം പേരുടെ ​വാട്സ്ആപ്പിലും ഈ നോട്ടിഫിക്കേഷൻ ഓഫ് ആയി കിടക്കാൻ കാരണം. എങ്കിലും സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന ആളുകൾ എല്ലാ പഴുതുകളും എപ്പോഴും അ‌ടയ്ക്കാൻ ശ്രദ്ധിക്കും. കൂടാതെ അ‌പകടം അ‌റിയാനുള്ള മാർഗങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യും. അ‌ത്തരം ആളുകളുടെ ഫോണിൽ ഈ സുരക്ഷാ കോഡ് നോട്ടിഫിക്കേഷൻ ഓൺ ആയിരിക്കും. വാട്സ്ആപ്പ് ചാറ്റുകൾ സുരക്ഷിതമാക്കുന്ന എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷിതമാക്കുന്നത് ഈ സുരക്ഷാ കോഡുകളാണ് എന്നുള്ള കാര്യവും ഈ ഘട്ടത്തിൽ ഓർക്കേണ്ടതാണ്.

പുതിയ ചുവടുവച്ച് വാട്സ്ആപ്പ്; കമ്യൂണിറ്റി ഉൾപ്പെടെ കാത്തിരുന്ന പുത്തൻ ഫീച്ചറുകൾ എത്തിപ്പോയ്!പുതിയ ചുവടുവച്ച് വാട്സ്ആപ്പ്; കമ്യൂണിറ്റി ഉൾപ്പെടെ കാത്തിരുന്ന പുത്തൻ ഫീച്ചറുകൾ എത്തിപ്പോയ്!

Best Mobiles in India

English summary
Security codes are the end-to-end encryption that secures WhatsApp chats. A security code is generated when WhatsApp is installed. But the security code also changes when the device is changed: WhatsApp is switched to a new smartphone, uninstalled, and then reinstalled.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X