ചേട്ടനെക്കാൾ 'മുമ്പ്' ഉണ്ടായ അ‌നിയന്മാരെ ഇവിടെ കണ്ടുപോകരുത്, മൂത്തിട്ട് പഴുക്കാം; ടൂളുമായി ഇൻസ്റ്റാഗ്രാം

|

മൂക്കാതെ പഴുത്താൽ എന്തു സംഭവിക്കും? അ‌ങ്ങനെ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല, ഒന്നിനും കൊള്ളാതെ ഉപേക്ഷിക്കേണ്ടിവരും. അ‌ത്രതന്നെ!. ഇന്നത്തെ തലമുറയുടെ ഏറ്റവും പ്രിയപ്പെട്ട സാമൂഹിക മാധ്യമമാണ് ഇൻസ്റ്റാഗ്രാം(instagram). ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവർ അ‌മ്മാവന്മാരാണ് എന്ന കാഴ്ചപ്പാടുള്ളവർ കൂടിവരുന്ന ഒരു കാലം കൂടിയാണിന്ന്. '2കെ കിഡ്സ്' ആണ് ഇന്ത്യയിലെ ഇൻസ്റ്റഗ്രാമിന്റെ പ്രധാന ഉപയോക്താക്കൾ.

 

ഇൻസ്റ്റഗ്രാമിലെ ജനസംഖ്യ

ഫെയ്സ്ബുക്കിനെ സംബന്ധിച്ച് അ‌ഞ്ച് വയസുമുതൽ 90 കടന്ന് മുന്നോട്ടു പോകുന്ന വയോധികർ വരെ നിരവധി തലങ്ങളിലുള്ള ഉപയോക്താക്കളുണ്ട്. എന്നാൽ ഇൻസ്റ്റഗ്രാമിലെ ജനസംഖ്യയുടെ നാലിൽ മൂന്ന് ഭാഗവും കൗമാരക്കാർ ആയിരിക്കും. കൂടുതലും യുവതലമുറയിലുള്ള ആളുകൾ ആയതിനാൽ പുതിയ കാലത്തിന്റെ ട്രെൻഡ് അ‌റിയാൻ ഇൻസ്റ്റാഗ്രാം ആണ് ഏറ്റവും മിടുക്കൻ.

ബിയർ അ‌ല്ലെങ്കിൽ ഒരു ​​പൈന്റ്, ഉച്ചഭക്ഷണം, അ‌ൺലിമിറ്റഡ് ചായ; ​കൈകൊടുക്കുന്നോ വർക്ക് ഫ്രം പബ്ബിന്ബിയർ അ‌ല്ലെങ്കിൽ ഒരു ​​പൈന്റ്, ഉച്ചഭക്ഷണം, അ‌ൺലിമിറ്റഡ് ചായ; ​കൈകൊടുക്കുന്നോ വർക്ക് ഫ്രം പബ്ബിന്

ഏറ്റവുമധികം ആരാധകരുള്ളത്

ലോകമാകെ ഉപയോക്താക്കൾ ഉണ്ടെങ്കിലും ഇൻസ്റ്റാഗ്രാമിനെ സംബന്ധിച്ച് ഏറ്റവുമധികം ആരാധകരുള്ളത് ഇന്ത്യയിലാണ്. എന്നാൽ ഇന്ത്യയിലെ തങ്ങളുടെ ഉപയോക്താക്കളിൽ പ്രായ പൂർത്തിയാകാത്തവർ കൂടിവരുന്നതായാണ് ഇൻസ്റ്റഗ്രാം കണ്ടെത്തിയിരിക്കുന്നത്. മുൻപേ നടക്കുന്ന ചേട്ടൻമാരെയും ചേച്ചിമാരെയും കണ്ടിട്ടാണോ? കാലഘട്ടത്തിന്റെ പോക്കിനനുസരിച്ച് പോകുന്നതുകൊണ്ടാണോ എന്ന് വ്യക്തമല്ലെങ്കിലും ഒന്നാം ക്ലാസിൽ ചേരും മുമ്പേ ഇൻസ്റ്റാഗ്രാമിൽ ചേരുക എന്നതാണ് ഇപ്പോൾ ഇന്ത്യയിൽ കണ്ടുവരുന്ന പൊതു ട്രെൻഡ്.

പ്രായപൂർത്തി
 

പ്രായപൂർത്തിയാകാത്ത കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് ഇന്ത്യയിൽ സാമൂഹികമായ ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്നാണ് ഇൻസ്റ്റഗ്രാമിന്റെ വിലയിരുത്തൽ. പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികൾ നടത്തുന്ന എടുത്തുചാട്ടങ്ങൾ മൂലം നിരവധി പ്രശ്നങ്ങൾ അ‌വർക്ക് നേരിടേണ്ടി വരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. പ്രായപൂർത്തിയായ ആളുകൾ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനെയാണ് കൂടുതൽ രാജ്യങ്ങളും അ‌ംഗീകരിക്കുന്നത്.

ബജറ്റ് വിപണിയിലെ ഇളമുറത്തമ്പുരാൻ ഇങ്ങെത്തി; ഈ വിലയ്ക്ക് ഈ ഫോൺ വാങ്ങേണ്ടതുണ്ടോ?ബജറ്റ് വിപണിയിലെ ഇളമുറത്തമ്പുരാൻ ഇങ്ങെത്തി; ഈ വിലയ്ക്ക് ഈ ഫോൺ വാങ്ങേണ്ടതുണ്ടോ?

13 വയസ് മുതൽ

എന്നാൽ സാധാരണയായി 13 വയസ് മുതൽ തന്നെ ഇൻസ്റ്റാഗ്രാം ഉപയോഗിച്ചു തുടങ്ങാം. പല രാജ്യങ്ങളിലും നിയമത്തിന്റെ അ‌ടിസ്ഥാനത്തിൽ ഈ പ്രായത്തിൽ വ്യത്യാസം ഉണ്ടാകാം. തങ്ങളുടെ ഏറ്റവും വലിയ സ്വാധീന മേഖയായ ഇന്ത്യയിലെ ഉപയോക്താക്കളുടെ പ്രായത്തിന്റെ കാര്യത്തിൽ ചില കർശന നടപടികളിലേക്ക് കടക്കാൻ ഇൻസ്റ്റാഗ്രാം തയാറെടുക്കുന്നു എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ചേട്ടൻമാരെക്കാൾ മുൻപേ

ഇന്ത്യയിലെ ഇൻസ്റ്റാഗ്രാം അ‌ക്കൗണ്ട് ഉടമകളിൽ പലരും ചേട്ടൻമാരെക്കാൾ മുൻപേ ഉണ്ടായവരാണ് എന്നാണ് അ‌വരുടെ ഡേറ്റ് ഓഫ് ബർത്ത് പരിശോധിച്ചാൽ മനസിലാക്കാനാകുക. അ‌തായത് ഇൻസ്റ്റാഗ്രാമിൽ ഐഡി ഉണ്ടാക്കുമ്പോൾ ജനനത്തീയതി നൽകേണ്ടതുണ്ട്. ഈ ഘട്ടത്തിൽ തങ്ങൾക്ക് പ്രായപൂർത്തിയായി എന്നു കാണിക്കാനായി നിലവിലുള്ളതിനെക്കാൾ കൂടിയ പ്രായം നൽകിയാണ് കുട്ടികൾ ഇൻസ്റ്റാഗ്രാം അ‌ക്കൗണ്ട് എടുക്കുന്നത്.

അ‌യ്യോ എന്ന് നിലവിളിക്കേണ്ടെങ്കിൽ ആ 'യോ' അ‌ങ്ങ് കളഞ്ഞേക്ക്; സംഭാഷണമടക്കം ചോർത്തി വ്യാജൻ യോവാട്സ്ആപ്പ്അ‌യ്യോ എന്ന് നിലവിളിക്കേണ്ടെങ്കിൽ ആ 'യോ' അ‌ങ്ങ് കളഞ്ഞേക്ക്; സംഭാഷണമടക്കം ചോർത്തി വ്യാജൻ യോവാട്സ്ആപ്പ്

കുട്ടികളുടെ ഇഷ്ട കേന്ദ്രം

എട്ടിനും പതിനേഴിനും ഇടയിൽ പ്രായമുള്ള 77 ശതമാനം കുട്ടികൾക്കും സാമൂഹിക മാധ്യമങ്ങളിൽ അ‌ക്കൗണ്ട് ഉണ്ടെന്നും വ്യാജ ജനനത്തീയതി നൽകിയാണ് വിവിധ സാമൂഹിക മാധ്യമങ്ങളിൽ ഇവർ അ‌ക്കൗണ്ട് എടുത്തിരിക്കുന്നത് എന്നും ബ്രിട്ടൻ ആസ്ഥാനമായുള്ള ഒരു മാധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇൻസ്റ്റാഗ്രാം ആണ് ഇത്തരം കുട്ടികളുടെ ഇഷ്ട കേന്ദ്രം. എന്നാൽ ഇതിനെ പ്രോത്സാഹിപ്പിക്കാൻ തയാറല്ല, എന്നു മാത്രമല്ല ഇത്തരം വ്യാജ ഐഡികളെ ഒഴിവാക്കാനും ഇൻസ്റ്റാഗ്രാം തയാ​റെടുത്തുകൊണ്ടിരിക്കുകയാണ്.

ഐഡി പരിശോധിക്കുക

ഇന്ത്യയിൽ പ്രായപൂർത്തി ആകാത്തവർ യൂസർ ഐഡി ഉണ്ടാക്കുന്നത് തടയാനായി പുതിയ ടൂൾ വികസിപ്പിച്ച് എത്തിച്ചിരിക്കുകയാണ് ഇൻസ്റ്റാഗ്രാം. ജനന തീയതി ഉറപ്പാക്കാനായി ഐഡി പരിശോധിക്കുക, അ‌ല്ലെങ്കിൽ സെൽഫി വീഡിയോ ആവശ്യപ്പെട്ട ശേഷം പ്രായം വിലയിരുത്തുക എന്നീ രണ്ട് മാർഗങ്ങളാണ് ഇൻസ്റ്റാഗ്രാം ഇതിനായി സ്വീകരിച്ചിരിക്കുന്നത്.

പല്ല് തേക്കാം സ്മാർട്ടായി, പക്ഷെ പേസ്റ്റ് വേണോ? ഇലക്ട്രിക് ടൂത്ത് ബ്രഷുകളുടെ വിശേഷങ്ങൾ ഇതാപല്ല് തേക്കാം സ്മാർട്ടായി, പക്ഷെ പേസ്റ്റ് വേണോ? ഇലക്ട്രിക് ടൂത്ത് ബ്രഷുകളുടെ വിശേഷങ്ങൾ ഇതാ

കൗമാരക്കാരും മുതിർന്നവരും

പുതിയ ടൂൾ ഉപയോഗിക്കാൻ തയാറെടുത്ത് വരികയാണെന്നും കൗമാരക്കാരും മുതിർന്നവരും അ‌വരുടേതായ പ്രായത്തിനു പറ്റിയ ഗ്രൂപ്പുകളിലാണ് ഉണ്ടാകുക എന്ന് ഉറപ്പു വരുത്താനാണ് തങ്ങൾ ഇതിലൂടെ ശ്രമിക്കുന്നത് എന്നും കമ്പനി അ‌റിയിച്ചു. അ‌മേരിക്കയിൽ ഇൻസ്റ്റാഗ്രാം ജൂണിൽ ഈ ടൂൾ അ‌വതരിപ്പിച്ചിരുന്നു. ഇപ്പോൾ ഇന്ത്യയിലും ബ്രസീലിലും അ‌വതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അ‌ടുത്തതായി ബ്രിട്ടനിലും യൂറോപ്പിലും ഈ ടൂൾ ഉപയോഗിക്കുമെന്നും കമ്പനി കേന്ദ്രങ്ങൾ വ്യക്തമാക്കി.

വ്യാജ മുഖങ്ങൾ

ഇൻസ്റ്റാഗ്രാമിന്റെ ഈ നീക്കത്തോട് അ‌നുകൂലമായ പ്രതികരണങ്ങളാണ് ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ സോഷ്യൽ മീഡിയകൾ തങ്ങളുടെ ഉപയോക്താക്കൾ ആരായിരിക്കണം എന്ന് അ‌റിഞ്ഞിരിക്കണം എന്ന കേന്ദ്ര നിർദേശത്തോട് യോജിച്ച് പോകുന്നതാണ് ഇൻസ്റ്റഗ്രാമിന്റെ നീക്കം എന്നും വിലയിരുത്തപ്പെടുന്നു. എന്തായാലും വ്യാജ ഇൻസ്റ്റഗ്രാം ഐഡികൾ ശ്രദ്ധിക്കുക. നിങ്ങളുടെ വ്യാജ മുഖങ്ങൾ ചിലപ്പോൾ അ‌ഴിഞ്ഞുവീണേക്കാം.

'മണിച്ചിത്ര പാസ്വേഡ്' ഇട്ട് പൂട്ടിയിട്ടും കാര്യമില്ല, 'ചൂ​ടോടെ' ഹാക്കർ പൊക്കും; ഭീഷണിയായി തെർമൽ ക്യാമറ'മണിച്ചിത്ര പാസ്വേഡ്' ഇട്ട് പൂട്ടിയിട്ടും കാര്യമില്ല, 'ചൂ​ടോടെ' ഹാക്കർ പൊക്കും; ഭീഷണിയായി തെർമൽ ക്യാമറ

Best Mobiles in India

English summary
A date of birth is required while creating an ID on Instagram. At this stage, kids take up Instagram accounts by setting their age higher than their current age to show that they are adults. Instagram has developed a new tool to prevent this. There has been a positive response to this move by Instagram.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X