NordVPN: വിപിഎൻ സെർവറുകൾ ഇനി ഓരോ യൂസറിനും; മെഷ്നെറ്റ് ഫീച്ചറുമായി നോർഡ് വിപിഎൻ

|

വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ) സേവന ദാതാവായ NordVPN പുതിയ ഫീച്ചർ പ്രഖ്യാപിച്ചിരിക്കുകയാണ്. മെഷ്നെറ്റ് എന്ന പേരിലാണ് ഈ പുതിയ ഫീച്ചർ വരുന്നത്. നിങ്ങളുടെ ഡിവൈസിൽ നിന്നും നേരിട്ട് വിപിഎൻ സെർവർ വഴി ഇന്റർനെറ്റ് ആക്സസ് ചെയ്യുന്നതിന് പകരം മറ്റ് ഡിവൈസുകളിലേക്ക് കണക്റ്റ് ചെയ്ത് നെറ്റ് ഉപയോഗിക്കാൻ ഉള്ള ഫീച്ചർ ആണിത്.

മെഷ്നെറ്റ്

മെഷ്നെറ്റ് എനേബിൾ ചെയ്താൽ യൂസേഴ്സിന് അവരുടെ വീട്ടിൽ ഇരിക്കുന്ന ലാപ്ടോപ്പ് വഴി കയ്യിലുള്ള സ്മാർട്ട്ഫോണിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ കഴിയും. ഇത് യൂസേഴ്സിനെ അവരുടെ സ്വന്തം ലാപ്ടോപ്പിന്റെ ഐപി അഡ്രസ് ഉപയോഗിച്ച് ഇന്റർനെറ്റിൽ ബ്രൌസ് ചെയ്യാൻ പ്രാപ്തരാക്കുന്നു. അവധിക്കാലം ആഘോഷിക്കുന്നവർക്കും ദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും ഫീച്ചർ ഉപകാരപ്പെട്ടേക്കാം.

റഷ്യൻ ബോട്ട്നെറ്റിന്റെ നെറ്റിക്കടിച്ച് വീഴ്ത്തി അമേരിക്കൻ സൈബർ പോരാളികൾറഷ്യൻ ബോട്ട്നെറ്റിന്റെ നെറ്റിക്കടിച്ച് വീഴ്ത്തി അമേരിക്കൻ സൈബർ പോരാളികൾ

നോർഡ്‌

Meshnet ഫീച്ചറിന്റെ സാധ്യതകൾ വിപുലമാണെന്നാണ് നോർഡ്‌ വിപിഎന്നിലെ പ്രോഡക്ട് സട്രാറ്റർജിസ്റ്റ് ആയ മക്നിക്കാസ് പറയുന്നത്. പരമ്പരാഗത നോർഡ്‌ വിപിഎൻ യൂസറിന്റെ ഇന്റർനെറ്റ് ട്രാഫിക്കിനെ സെർവറുകളിലൂടെയാണ് റീഡയറക്ട് ചെയ്യുന്നത്. ഈ രീതിക്കാണ് മെഷ്നെറ്റ് മാറ്റം വരുത്തുന്നത്. യൂസറിന്റെയോ അല്ലെങ്കിൽ സുഹൃത്തുക്കളുടെയോ ഡിവൈസുകളിലൂടെ നോർഡ് വിപിഎൻ സെർവർ ക്രിയേറ്റ് ചെയ്യാൻ മെഷ്നെറ്റ് വഴി സാധിക്കുന്നുവെന്നും മക്നിക്കാസ് പറയുന്നു.

VPN സർവീസ്

സാധാരണ ഗതിയിൽ VPN സർവീസ്, അവരുടെ സെർവറുകൾ വഴിയാണ് നിങ്ങളുടെ ഡാറ്റ റൂട്ട് ചെയ്യുന്നത്. ഇതിന് പകരം നിങ്ങളുടെ മാത്രം വിപിഎൻ സെർവർ ക്രിയേറ്റ് ചെയ്യാൻ സഹായിക്കുകയാണ് മെഷ്നെറ്റ് ഫീച്ചർ. നിങ്ങളുടെ സ്വന്തം ഡിവൈസുകളിലോ ഇനി സുഹൃത്തിന്റെ ഡിവൈസുകളിലോ ഒക്കെ ഇത് ചെയ്യാൻ കഴിയും. നിങ്ങൾ എവിടെയാണെന്നതോ എന്ത് ചെയ്യുകയാണെന്നതോ ഒന്നും ഒരു പ്രശ്നമല്ലെന്നും മക്നിക്കാസ് പറയുന്നു.

5ജി ഫോണുകളോ അതോ 4ജി ഫോണുകളോ? എന്ത് വാങ്ങണമെന്ന കൺഫ്യൂഷൻ തീർക്കാം5ജി ഫോണുകളോ അതോ 4ജി ഫോണുകളോ? എന്ത് വാങ്ങണമെന്ന കൺഫ്യൂഷൻ തീർക്കാം

സവിശേഷതകൾ

മെഷ്നെറ്റിന് ഇനിയും നിരവധി സവിശേഷതകൾ ഉണ്ട്. മെഷ്നെറ്റ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ കുടുംബാംഗങ്ങളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ സഹപ്രവർത്തകരിൽ നിന്നോ ഫയലുകൾ അനായാസം അയയ്‌ക്കാനും സ്വീകരിക്കാനും കഴിയും. മാത്രമല്ല അവരുടെ വർക്ക് പ്രോജക്‌റ്റുകൾ ഒരു സെർവറിൽ ഹോസ്റ്റ് ചെയ്യേണ്ടി വരുന്നില്ല എന്നതും സവിശേഷതയാണ്.

വെർച്വൽ

മെഷ്നെറ്റ് ഒരു വെർച്വൽ ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (ലാൻ) എന്ന രീതിയിൽ ആണ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഉപയോക്താക്കൾക്ക് ലാൻ കേബിളുകൾ ഒന്നും ഉപയോഗിക്കാതെ തന്നെ അവരുടെ സുഹൃത്തുക്കളുമായി മൾട്ടിപ്ലെയർ ഗെയിമുകൾ അനായാസം കളിക്കാൻ കഴിയും. മെഷ്നെറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ യൂസേഴ്സിന് നോർഡ് വിപിഎൻ സബ്സ്ക്രിപ്ഷൻ ആവശ്യമാണ്.

10 ദിവസം വരെ ബാറ്ററി ലൈഫുമായി ആംബ്രെൻ വൈസ് റോം സ്മാർട്ട് വാച്ച് ഇന്ത്യയിലെത്തി10 ദിവസം വരെ ബാറ്ററി ലൈഫുമായി ആംബ്രെൻ വൈസ് റോം സ്മാർട്ട് വാച്ച് ഇന്ത്യയിലെത്തി

കണക്റ്റഡ്

മെഷ്നെറ്റ് ഉപയോഗിക്കാൻ യൂസേഴ്സ് അവരുടെ നോർഡ് വിപിഎൻ ആപ്പ് അപ്ഡേറ്റ് ചെയ്യണം. നോർഡ് ലിൻക്സ് പ്രോട്ടോക്കോൾ വഴി കണക്റ്റഡ് ആയിട്ടുണ്ടെന്ന് ഉറപ്പിക്കുകയും വേണം. ശേഷം നോർഡ് വിപിഎൻ ആപ്പിൽ മെഷ്നെറ്റ് എനേബിൾ ചെയ്തിടണം. യൂസ്ഴ്സിന് 10 പേഴ്സണൽ ഡിവൈസുകൾ വരെയും അല്ലെങ്കിൽ 50 എക്സ്റ്റേണൽ ഡിവൈസുകളും കണക്റ്റ് ചെയ്യാൻ കഴിയും.

സൈബർ സുരക്ഷ

അടുത്തിടെ സൈബർ സുരക്ഷ പോളിസികൾ കേന്ദ്രസർക്കാർ പുതുക്കിയിരുന്നു. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) സേവന ദാതാക്കൾ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഉപയോക്തൃ ഡാറ്റ സൂക്ഷിക്കുകയും ആവശ്യമുള്ളപ്പോൾ അധികാരികളുമായി രേഖകൾ പങ്കിടുകയും ചെയ്യണമെന്നായിരുന്നു ഉത്തരവ്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് (സിഇആർടി-ഇൻ) ഇത് സംബന്ധിച്ച നിർദേശം പുറത്ത് വിട്ടത്. ജൂൺ 28ന് ഉത്തരവ് രാജ്യത്ത് പ്രാബല്യത്തിൽ എത്തും.

കണ്ണടയും സ്മാർട്ട് ആക്കി നോയ്സ്; അടിപൊളി ഫീച്ചറുകളുമായി നോയ്‌സ് ഐ1 സ്മാർട്ട് ഗ്ലാസ്കണ്ണടയും സ്മാർട്ട് ആക്കി നോയ്സ്; അടിപൊളി ഫീച്ചറുകളുമായി നോയ്‌സ് ഐ1 സ്മാർട്ട് ഗ്ലാസ്

പുതിയ നിർദേശം

പുതിയ നിർദേശം വന്നതിനാൽ ഇന്ത്യയിൽ നിന്നും സെർവറുകൾ നീക്കം ചെയ്യുമെന്ന് നോർഡ് വിപിഎൻ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. സർഫ്ഷാർക്ക്, എക്സ്പ്രസ് വിപിഎൻ പോലെയുള്ള സേവനങ്ങളും ഇന്ത്യയിൽ നിന്നും സെർവറുകൾ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രൈവസി കോംപ്രമൈസ്

വിപിഎൻ സേവനങ്ങളുടെ അടിസ്ഥാന പ്രവർത്തന തത്വമായ സ്വകാര്യതയെ പൂർണമായും തടസപ്പെടുത്തുന്നതാണ് സർക്കാർ ഉത്തരവെന്നാണ് വിമർശനം. യൂസേഴ്സിന്റെ പ്രൈവസി കോംപ്രമൈസ് ചെയ്യാൻ ഇല്ലെന്ന് കാട്ടിയാണ് നോർഡ് വിപിഎൻ പോലെയുള്ള കമ്പനികൾ ഇന്ത്യ വിടാൻ ഒരുങ്ങുന്നത്.

ഇപ്പോൾ വാങ്ങാവുന്ന മികച്ച ഫിറ്റ്നസ് സ്മാർട്ട് വാച്ചുകൾഇപ്പോൾ വാങ്ങാവുന്ന മികച്ച ഫിറ്റ്നസ് സ്മാർട്ട് വാച്ചുകൾ

Best Mobiles in India

English summary
NordVPN, the virtual private network (VPN) service provider, has announced a new feature. This new feature is called Meshnet. This is a feature that allows you to connect to other devices and use the Internet instead of accessing the Internet directly from your device via a VPN server.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X