ആമസോൺ പ്രൈം മെമ്പർഷിപ്പ് ഒഴിവാക്കണോ?, ചെയ്യേണ്ടത് ഇത്രമാത്രം

|

ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്സിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നായ ആമസോണിന്റെ മികച്ച ഫീച്ചറുകളിൽ ഒന്നാണ് പ്രൈം മെമ്പർഷിപ്പ്. ആമസോൺ പ്രൈം ഒരു സ്ട്രീമിങ് പ്ലാറ്റ്ഫോം മാത്രമല്ല എന്നതാണ് യൂസേഴ്സ് ആദ്യം മനസിലാക്കേണ്ട കാര്യം. ആമസോൺ പ്രൈം അംഗമായാൽ നിരവധി ആനുകൂല്യങ്ങളും ലഭ്യമാണ്. ഓൺലൈനിൽ സാധനങ്ങൾ ഓർഡർ ചെയ്യുമ്പോഴുള്ള കുറഞ്ഞ ഡെലിവറി ടൈം ഇതിൽ ഒന്നാണ്. മാത്രമല്ല ആമസോൺ പ്രൈം വീഡിയോ, പ്രൈം മ്യൂസിക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും പ്രൈം മെമ്പർഷിപ്പിനൊപ്പം വരും. കൂടുതൽ വിവരങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

 

ആമസോൺ

എന്നാൽ ഈ രീതിയിൽ ആമസോൺ പ്രൈം വീഡിയോ, പ്രൈം മ്യൂസിക് പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് താത്പര്യം ഇല്ലാത്തവരും ഉണ്ടാകും. പ്രതിമാസം താങ്ങാനാവുന്ന നിരക്കിൽ ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ ലഭ്യമാകുമെന്നും ഓർക്കണം. ഇങ്ങനെ ആമസോൺ പ്രൈം മെമ്പർഷിപ്പിൽ താത്പര്യമില്ലാത്തവർക്ക് വേണ്ടിയാണ് ഈ ലേഘനം. ആമസോൺ പ്രൈം മെമ്പർഷിപ്പ് റദ്ദാക്കുന്നത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക. ഒപ്പം ആമസോൺ പ്രൈം മെമ്പർഷിപ്പ് എന്താണെന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നും മനസിലാക്കാൻ ലേഘനത്തിന്റെ ഏറ്റവും അവസാന ഭാഗത്തേക്കും നോക്കുക.

മാർച്ചിൽ ഫോൺ വാങ്ങുവർക്ക് തിരഞ്ഞെടുക്കാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾമാർച്ചിൽ ഫോൺ വാങ്ങുവർക്ക് തിരഞ്ഞെടുക്കാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ഇന്റർനെറ്റ്

ഏതെങ്കിലും ഇന്റർനെറ്റ് ബ്രൗസറിന്റെ സഹായത്തോടെ നിങ്ങൾക്ക് പേഴ്സണൽ കമ്പ്യൂട്ടർ, മാക് അല്ലെങ്കിൽ ഏതെങ്കിലും ലാപ്‌ടോപ്പ് ഉപയോഗിച്ച് ആമസോൺ പ്രൈം മെമ്പർഷിപ്പ് റദ്ദാക്കാൻ കഴിയും. ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ റദ്ദാക്കാൻ വളരെ എളുപ്പം ആണെന്നതും യൂസേഴ്സ് മനസിലാക്കണം. തിനായി ലളിതമായ ഏതാനും ഘട്ടങ്ങൾ പിന്തുടർന്നാൽ മതിയാകും. ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ റദ്ദാക്കാൻ താഴെപ്പറയുന്ന രീതി ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

ആമസോൺ പ്രൈം അംഗത്വം അൺസബ്‌സ്‌ക്രൈബ് ചെയ്യാം
 

ആമസോൺ പ്രൈം അംഗത്വം അൺസബ്‌സ്‌ക്രൈബ് ചെയ്യാം

ആമസോൺ പ്രൈം അംഗത്വത്തിൽ നിന്ന് അൺസബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് താഴേപ്പറയുന്ന സ്റ്റെപ്പുകൾ പിന്തുടരുക.

 

 • ആമസോൺ പ്രൈം അംഗത്വം റദ്ദാക്കുന്നതിന്, നിങ്ങൾ ആദ്യം ആമസോൺ വെബ്‌സൈറ്റ് സന്ദർശിക്കണം.
 • ആമസോൺ വെബ്സൈറ്റിൽ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
 • വെബ്സൈറ്റിന്റെ മുകളിൽ ഇടത് വശത്ത് ഹാംബർഗർ മെനു കാണാം.
 • ഹാംബർഗർ മെനുവിൽ പോയി നിങ്ങളുടെ അക്കൌണ്ട് സെലക്ട് ചെയ്യുക.
 • ശേഷം പ്രൈം ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
 • തുടർന്ന് മാനേജ് മെമ്പർഷിപ്പ് ലിങ്കിൽ ടാപ്പ് ചെയ്യുക.
 • വാട്സ്ആപ്പ് വോയിസ് നോട്ട് റെക്കോർഡ് ചെയ്യുന്നതിനിടയ്ക്ക് നിർത്താം, വീണ്ടും തുടരാംവാട്സ്ആപ്പ് വോയിസ് നോട്ട് റെക്കോർഡ് ചെയ്യുന്നതിനിടയ്ക്ക് നിർത്താം, വീണ്ടും തുടരാം

  മാനേജ് മെമ്പർഷിപ്പ് ഓപ്ഷൻ
  • തുടർന്ന് മാനേജ് മെമ്പർഷിപ്പ് ഓപ്ഷൻ സെലക്ട് ചെയ്യുക.
  • ഇത്രയും ചെയ്ത് കഴിഞ്ഞാൽ എൻഡ് മെമ്പർഷിപ്പ് ഓപ്ഷൻ കാണാൻ കഴിയും.
  • ഓപ്ഷനിൽ ടാപ്പ് ചെയ്താൽ ഒരു ലിസ്റ്റ് കാണാൻ കഴിയും.
  • ആമസോൺ പ്രൈം മെമ്പർഷിപ്പ് എടുത്തതിന് ശേഷം ഡെലിവറി ഫീസിൽ നിങ്ങൾ എത്ര പണം ലാഭിച്ചുവെന്ന് ഈ ലിസ്റ്റിൽ നിന്ന് മനസിലാക്കാൻ കഴിയും.
  • സ്ക്രീനിൽ കണ്ടിന്യൂ ടു ക്യാൻസൽ എന്ന ഓപ്ഷൻ കാണാം.
  • കണ്ടിന്യൂ ടു ക്യാൻസൽ ഓപ്ഷനിൽ ടാപ്പ് ചെയ്താൽ എൻഡ് ഓൺ ബട്ടൺ കാണാൻ കഴിയും.
  • എൻഡ് ഓൺ ബട്ടണിൽ ടാപ്പ് ചെയ്താൽ നിങ്ങളുടെ ആമസോൺ പ്രൈം അംഗത്വം റദ്ദാക്കപ്പെടും.
  • പ്രൈം സബ്സ്ക്രിപ്ഷൻ

   2021 ഡിസംബർ 13 മുതൽ ആമസോൺ തങ്ങളുടെ പ്രൈം സബ്സ്ക്രിപ്ഷൻ നിരക്കുകൾ ഉയർത്തിയിരുന്നു. പ്രതിമാസം, മൂന്ന് മാസം, ഒരു വർഷം, യൂത്ത് മെമ്പർഷിപ്പ് തുടങ്ങിയ സബ്സ്ക്രിപ്ഷനുകളാണ് ആമസോൺ നൽകുന്നത്. പുതിയ നിരക്കുകൾ അനുസരിച്ച് പ്രതിമാസ പ്ലാനിന് 179 രൂപയാണ് നൽകേണ്ടി വരുന്നത്. നേരത്തെ ഇത് 129 രൂപയ്ക്ക് ലഭിക്കുമായിരുന്നു. നേരത്തെ 329 രൂപ വിലയുണ്ടായിരുന്ന മൂന്ന് മാസത്തെ അംഗത്വത്തിന് ഇപ്പോൾ 459 രൂപ നൽകണം. ആമസോൺ പ്രൈം വാർഷിക മെമ്പർഷിപ്പിന് നേരത്തെ 999 രൂപയാണ് വിലയുണ്ടായിരുന്നത്. ഇപ്പോൾ അത് 1,499 രൂപയാണ്.

   കരുത്തുറ്റ പ്രോസസറും മികച്ച ക്യാമറകളും; ഷവോമി 12 സീരീസ് മാർച്ച് 15ന് വിപണിയിലെത്തുംകരുത്തുറ്റ പ്രോസസറും മികച്ച ക്യാമറകളും; ഷവോമി 12 സീരീസ് മാർച്ച് 15ന് വിപണിയിലെത്തും

   യൂത്ത് മെമ്പർഷിപ്പ് പ്ലാനുകൾ

   ആമസോൺ പ്രൈം മെമ്പർഷിപ്പിന് വില കൂട്ടിയെങ്കിലും യൂത്ത് മെമ്പർഷിപ്പുകൾക്ക് കമ്പനി വില കുറച്ചിരുന്നു. 18നും 24നും ഇടയിലുള്ള യൂസേഴ്സിനാണ് യൂത്ത് മെമ്പർഷിപ്പ് പ്ലാനുകൾ ലഭിക്കുന്നത്. യുവാക്കൾക്കായുള്ള ഏറ്റവും വില കൂടിയ ആമസോൺ പ്രൈം മെമ്പർഷിപ്പിന് 499 രൂപയാണ് വില വരുന്നത്. നേരത്തെ ഇത് 749 രൂപയായിരുന്നു. യുവാക്കൾക്കുള്ള പ്രതിമാസ, ത്രൈമാസ പ്രൈം മെമ്പർഷിപ്പുകൾക്കും ആമസോൺ വില കുറച്ചിട്ടുണ്ട്. ഒരു മാസത്തെ മെമ്പർഷിപ്പിന് ഇപ്പോൾ 64 രൂപ നൽകിയാൽ മതി. നേരത്തെ 89 രൂപയ്ക്കാണ് പ്രതിമാസ മെമ്പർഷിപ്പ് നൽകിയിരുന്നത്. 299 രൂപയ്ക്ക് ലഭ്യമായിരുന്ന മൂന്ന് മാസത്തെ പ്ലാനിന് ഇപ്പോൾ 164 രൂപ മാത്രമാണ് വില വരുന്നത്.

   പ്ലാറ്റ്ഫോം

   ആമസോൺ പ്രൈം ഒരു സ്ട്രീമിങ് പ്ലാറ്റ്ഫോം മാത്രമല്ല എന്ന് നേരത്തെ പറഞ്ഞല്ലോ. യബസേഴ്സിന് നിരവധി ആനുകൂല്യങ്ങളും ആമസോൺ പ്രൈം മെമ്പർഷിപ്പിലൂടെ ലഭിക്കുമ. മുഴുവൻ ആമസോൺ പ്രൈം കാറ്റലോഗിലേക്കും അൺലിമിറ്റഡ് ആക്‌സസ് ലഭിക്കുന്നു. അതിൽ ഒന്നാണ് ആമസോൺ മ്യൂസിക്കിലേക്കുള്ള ആക്സസ്. 70 മില്യണിൽ അധികം പാട്ടുകൾ പരസ്യങ്ങളുടെ ശല്യമില്ലാതെ ആമസോൺ മ്യൂസിക്കിലൂടെ ആസ്വദിക്കാം. ആമസോൺ പേ, ഐസിഐസിഐ ക്രെഡിറ്റ് കാർഡ് എന്നിവ വഴി ആമസോണിൽ ഷോപ്പിങ് നടത്തുന്ന പ്രൈം അംഗങ്ങൾക്ക് അൺലിമിറ്റഡ് ആയി 5 ശതമാനം റിവാർഡ് പോയിന്റുകളും ലഭിക്കും.

   ബിഎസ്എൻഎല്ലിന്റെ ഈ പ്രത്യേക പ്രീപെയ്ഡ് പ്ലാൻ ഓഫറുകൾ മാർച്ച് 31ന് അവസാനിക്കുംബിഎസ്എൻഎല്ലിന്റെ ഈ പ്രത്യേക പ്രീപെയ്ഡ് പ്ലാൻ ഓഫറുകൾ മാർച്ച് 31ന് അവസാനിക്കും

   ആമസോൺ പ്രൈം മെമ്പർഷിപ്പ്

   സൗജന്യ ഇൻ ഗെയിം കണ്ടന്റിലേക്കുള്ള ആക്‌സസും ആമസോൺ പ്രൈം മെമ്പർഷിപ്പ് എടുക്കുന്നവർക്ക് ലഭിക്കുന്നു. ജനപ്രിയ മൊബൈൽ ഗെയിമുകളിലേക്കുള്ള ആക്സസ് ആണ് പ്രൈം ഗെയിമിലൂടെ ലഭിക്കുന്നത്. ആയിരക്കണക്കിന് പുസ്‌തകങ്ങളിലേക്കുള്ള സൌജന്യ ആക്സസ് പ്രൈം റീഡിങിലൂടെ ആമസോൺ പ്രൈം മെമ്പർഷിപ്പ് എടുത്തവർക്ക് ലഭിക്കും. പ്രൈം മെമ്പർമാർക്ക് വേണ്ടി മാത്രം ആമസോൺ എല്ലാ വർഷവും നടത്തുന്ന പ്രൈം ഡേ സെയിലിലേക്കുള്ള ആക്സസും മറ്റൊരു പ്രധാന ആനൂകൂല്യമാണ്. പ്രൈം ഡേ സെയിൽ വഴി ആകർഷകമായ ഡിസ്കൌണ്ടുകളിൽ നിങ്ങൾക്ക് ഉത്പന്നങ്ങൾ വാങ്ങാൻ സാധിക്കും. എല്ലാ ഉത്സവ സീസൺ സെയിലുകളിലും ഓഫറുകളും ആമസോൺ പ്രൈം മെമ്പർഷിപ്പ് ഉള്ള യൂസേഴ്സിന് ലഭിക്കും.

Best Mobiles in India

English summary
Prime membership is one of the best features of Amazon, one of the largest e-commerce platforms in the world. The first thing users need to understand is that Amazon Prime is not just a streaming platform. There are several benefits to joining an Amazon Prime. One of these is the reduced delivery time when ordering goods online.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X