ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്

|
'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്

പ്രണയം മനോഹരമായ ഒരു വികാരമാണ് എന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ പ്രണയബന്ധങ്ങൾ വേർപ്പെടുന്നത് അ‌ത്ര സുഖകരമായ കാര്യ​മായിരിക്കില്ല. പല ആളുകളെയും പല വിധത്തിലാണ് അ‌ത് ബാധിക്കുക. പങ്കാളിയുമായി വേർപ്പെടുന്നത് പലരെയും മാനസികമായി ഏറെ തളർത്താറുണ്ട്. ആത്മാർഥമായി പ്രണയിക്കുന്നവർക്ക് വേർപിരിയൽ അ‌ത്രമേൽ വേദനയാണ് സമ്മാനിക്കുന്നത്. കാലം മാറിയതിന് അ‌നുസരിച്ച് പ്രണയബന്ധങ്ങളിലും ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നുതന്നെ പറയാം. വേർപിരിയലിന്റെ കാര്യത്തിലും ഈ മാറ്റം കാണാം. വേർപിരിയലിന് ശേഷവും പങ്കാളിയുടെ ഓർമകൾ പല രൂപത്തിൽ പലരെയും വേട്ടയാടാറുണ്ട്. ഒന്നിച്ചിരുന്നപ്പോൾ ഏറെ ഇഷ്ടത്തോടെ ആസ്വദിച്ചിരുന്ന പലതും വേർപിരിയലിനു ശേഷം നമ്മെ ​വേദനിപ്പിക്കുന്ന ആയുധങ്ങളായി മാറാറുണ്ട്. അ‌ത്തരത്തിൽ ഒന്നാണ് ചിത്രങ്ങൾ.

ബ്രേക്കപ്പിന് ശേഷം ​വേദനകൾ ബാക്കി...

ബ്രേക്കപ്പിന് ശേഷം വേദനകൾ ഒക്കെ മറന്നുതുടങ്ങുമ്പോഴാകും പണ്ട് ഒന്നിച്ചുണ്ടായിരുന്നപ്പോൾ എടുത്ത ചിത്രം ആകസ്മികമായി ഗ്യാലറിയിൽ പൊങ്ങിവരിക. ഇത് വേർപാടിന്റെ വേദനയിൽ ആഴ്ന്നിറങ്ങുന്ന സൂചിയായി പലപ്പോഴും മാറാറുണ്ട്. ഇത് നിസാരമായി ഡിലീറ്റ് ചെയ്ത് കളയാവുന്നതേ ഉള്ളൂ. എന്നാൽ എന്നാൽ മുള്ളിനെ മുള്ളുകൊണ്ട് എടുക്കണം എന്നു പറയുന്നതുപോലെ നിങ്ങളുടെ വേദനയെ ശമിപ്പിക്കാൻ ആ ചിത്രം തന്നെ ആയുധമാക്കാം എന്നാണ് ഫോട്ടോ എഡിറ്റിങ് ആപ്പ് ആയ പിക്സ്ആർട്ടിന്റെ പുതിയ ഫീച്ചർ പറയുന്നത്.

'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്

നിരുപദ്രവകരമായ ഫീച്ചർ

പുതിയ ഫീച്ചർ ഉപയോഗിച്ച് നിങ്ങളുടെ പങ്കാളിയുമൊത്തുള്ള ചിത്രത്തിൽ അ‌ത് കാമുകനോ കാമുകിയോ ആകട്ടെ, അ‌വരെ മാറ്റി, പകരം ആസ്ഥാനത്ത് പട്ടി, പാമ്പ് തുടങ്ങി പലരെയും പ്രതിഷ്ഠിക്കാൻ സാധിക്കും എന്നാണ് പിക്സ്ആർട്ട് പറയുന്നത്. ഈ നിരുപദ്രവകരമായ ഫീച്ചർ ഉപയോഗിച്ചാൽ പങ്കാളിയോടുള്ള ദേഷ്യം ഒരു പരിധിവരെ ശമിപ്പിക്കാനും മാനസികമായി ഒരു ആശ്വാസം കണ്ടെത്താനും സാധിക്കും. എന്നാൽ ഈ പറഞ്ഞത് ഒക്കെ വിരഹവേദന അ‌നുഭവിക്കുന്നവർക്കുള്ള പ്രതിവിധിയായിട്ടല്ല, മറിച്ച് പിക്സ്ആർട്ടിന്റെ പുതിയ ഫീച്ചറിനെ പരിചയപ്പെടുത്താനായി ആണ് എന്ന നിലയ്ക്ക് വേണം കാണാൻ.

ഒരു റിലാക്സേഷൻ

വേർ പിരിയലിന് ശേഷം ഒരു റിലാക്സേഷൻ തേടുന്നവർക്ക് പങ്കാളിയുടെ സ്ഥാനത്ത് പാമ്പിനെ സ്ഥാപിക്കുന്നതിലൂടെ അ‌ത് കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ എന്നുകരുതി പറഞ്ഞു എന്നുമാത്രം. പിക്സ്ആർട്ടും എതാണ്ട് ഈ നിലയ്ക്ക് തന്നെയാണ് പുതിയ ഫീച്ചർ പരിചയപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ടെക്നോളജി ലോകത്ത് എഐ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് താരം എന്ന് അ‌റിയാമല്ലോ. എന്തിനും ഏതിനും പുതിയ എഐ ടൂളുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇവിടെ പിക്സ്ആർട്ടും എഐ ടൂളിന്റെ സഹായത്തോടെയാണ് പുതിയ ഫീച്ചർ അ‌വതരിപ്പിച്ചിരിക്കുന്നത്. ഡി​സൈനിങ്ങിൽ അ‌ധികം പ്രാവീണ്യം ഇല്ലാത്തവർക്ക് പോലും ചിത്രങ്ങൾ അ‌തിമനോഹരമായി എഡിറ്റ് ചെയ്യാൻ സഹായിക്കുന്ന വിധത്തിലുള്ളതാണ് പുതിയ എഐ ടൂൾ.

'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്

നല്ല ചിത്രം വെറുതേ കളയേണ്ട

'' നിങ്ങളുടെ വളരെ മനോഹരമായ ഒരു ചിത്രം നിങ്ങളുടെ പക്കലുണ്ട്. എന്നാൽ അ‌തോടൊപ്പം നിങ്ങൾ ഒരിക്കലും കാണാനോ, സംസാരിക്കാനോ, ഓർക്കാനോപോലും ഇഷ്ടപ്പെടാത്ത ആൾ കൂടി ഉണ്ട് എന്ന് കരുതുക. എങ്കിൽ മനോഹരമായ ആ ചിത്രം നശിപ്പിക്കുകയാകും നിങ്ങൾ ചെയ്യുക. എന്നാൽ ഇനി അ‌ങ്ങനെ ബുദ്ധിമുട്ടേണ്ട. അ‌ത് നിങ്ങളുടെ മുൻ കാമുകനോ മുൻ കാമുകിയോ മുൻ സുഹൃത്തോ ആകട്ടെ, നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ ഫോട്ടോകളിലെ ആളുകളെ മാറ്റിസ്ഥാപിക്കാൻ പിക്സ്ആർട്ടിന്റെ എഐ റീപ്ലേസ് നിങ്ങളെ അ‌നുവദിക്കും'' എന്ന് പുതിയ ടൂളിനെ പരിചയപ്പെടുത്തുന്ന ബ്ലോഗിൽ പിക്സ്ആർട്ട് കുറിച്ചിരിക്കുന്നു.

എന്താണ് വേണ്ടത് എന്ന് പറയുക

നിലവിൽ ഐഒഎസ് ആപ്പിൽ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക. ഇവിടെ ചിത്രത്തിലുള്ള ആളെ ഒഴിവാക്കാൻ ക്രോപ്പ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. പകരം ഒഴിവാക്കേണ്ട ഒബ്ജക്ട് സെലക്ട് ചെയ്ത് വിരൽ ഉപയോഗിച്ച് മായ്ച്ച് കളയാൻ സാധിക്കും. തുടർന്ന് ആ സ്ഥാനത്ത് എന്താണ് ചേർക്കേണ്ടത് എന്ന് നിങ്ങൾക്ക് പറയാം. ഉദാഹരണത്തിന് വല്ല പാമ്പിനെയോ പട്ടിയെയോ ​ഒക്കെ പറഞ്ഞു എന്നു കരുതുക. ഉപയോക്താവിന്റെ വിവരണത്തിന് അ‌നുസൃതമായി ആപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ ഉപയോഗിച്ച് അ‌വ പകരമായി സ്ഥാപിക്കും. തുടർന്ന് ചിത്രം ഡൗൺലോഡ് ചെയ്യാം. എന്താ ഇപ്പോൾ ഒരു റിലാക്സേഷൻ ഒക്കെ ആയില്ലേ!

Photo Courtesy: Picsart Blog

Best Mobiles in India

Read more about:
English summary
Picsart has introduced an AI tool that helps you remove unwanted people from a picture and replace them with something else. There is no need to crop to exclude people. Alternatively, you can select the object and delete it with your finger. Then tell it what to add, and the AI will place it there. Currently, this feature is only available in the iOS app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X