Home
Apps

നിങ്ങൾ അറിഞ്ഞിരിക്കേണ്ട അടിപൊളി വാട്സ്ആപ്പ് ഫീച്ചറുകൾ

ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം വാട്സ്ആപ്പ് അടുത്തിടെ നിരവധി ഫീച്ചറുകൾ അവതരിപ്പിച്ചിരുന്നു. യൂസർ ഫ്രണ്ട്ലി ഇന്റർഫേസും അടിപൊളി ഫീച്ചറുകളും തന്നെയാണ് വാട്സ്ആപ്പിന്റെ ജനപ്രീതിയ്ക്കും കാരണം. മികച്ച ഫീച്ചറുകൾക്കൊപ്പം സവിശേഷമായ സുരക്ഷാ ഓപ്ഷനുകളും വാട്സ്ആപ്പിന്റെ പ്രത്യേകതയാണ്. പുതിയ പുതിയ ഫീച്ചറുകൾ വാട്സ്ആപ്പ് പതിവായി അവതരിപ്പിക്കുന്നുണ്ടെങ്കിലും പലർക്കും വാട്സ്ആപ്പിന്റെ ഫീച്ചറുകളെക്കുറിച്ച് അറിയില്ലെന്നതാണ് യാഥാർഥ്യം. വാട്സ്ആപ്പിന്റെ ഏറ്റവും സവിശേഷമായ ചില ഫീച്ചറുകളെക്കുറിച്ചറിയാൻ താഴേക്ക് വായിക്കുക.

അറിഞ്ഞിരിക്കേണ്ട വാട്സ്ആപ്പ് ഫീച്ചറുകൾ

അറിഞ്ഞിരിക്കേണ്ട വാട്സ്ആപ്പ് ഫീച്ചറുകൾ

ലാപ്ടോപ്പിൽ നിന്നും കോളുകൾ അറ്റൻഡ് ചെയ്യാം

ലാപ്ടോപ്പിൽ നിന്നും കോളുകൾ അറ്റൻഡ് ചെയ്യാനുള്ള സൌകര്യം വളരെ ഉപയോഗപ്രദമായ ഫീച്ചറുകളിൽ ഒന്നാണ്. നിങ്ങളുടെ കമ്പ്യൂട്ടറിൽ വിൻഡോസ് / മാക് ഒഎസുകൾക്കുള്ള വാട്സ്ആപ്പ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ ലാപ്ടോപ്പിൽ നിന്നും കമ്പ്യൂട്ടറിൽ നിന്നും നേരിട്ട് വാട്സ്ആപ്പ് വോയ്സ്, വീഡിയോ കോളുകൾ അറ്റൻഡ് ചെയ്യാൻ ഉള്ള ഫീച്ചർ ലഭ്യമാകും. ഇത് കമ്പ്യൂട്ടറിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്ന സമയത്ത് വരുന്ന കോളുകൾ എടുക്കാൻ വീണ്ടും ഫോൺ ഉപയോഗിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കുന്നു.

പണമിടപാടുകൾ നടത്താനുള്ള അവസരം

പണമിടപാടുകൾ നടത്താനുള്ള അവസരം

വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറുകളിൽ ഒന്നാണ് പേയ്മെന്റ്സ് ഓപ്ഷൻ. പണമിടപാടുകൾ നടത്താൻ യൂസേഴ്സിനെ അനുവദിക്കുന്ന ഫീച്ചർ ആണിത്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് സിസ്റ്റം (യുപിഐ) അടിസ്ഥാനമാക്കിയാണ് വാട്സ്ആപ്പ് പേയ്മെന്റ് ഫീച്ചർ പ്രവർത്തിക്കുന്നത്. ഘട്ടം ഘട്ടമായി രാജ്യത്തെ എല്ലാ യൂസേഴ്സിനും വാട്സ്ആപ്പ് പേയ്മെന്റ്സ് ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്.

ഐഫോണിൽ നിന്നും ആൻഡ്രോയിഡിലേക്ക് ചാറ്റുകൾ കൈമാറാം

ഐഫോണിൽ നിന്നും ആൻഡ്രോയിഡിലേക്ക് ചാറ്റുകൾ കൈമാറാം

2021ൽ വാട്സ്ആപ്പ് പുറത്തിറങ്ങിയ ഏറ്റവും ഉപയോഗപ്രദമായ ഫീച്ചറുകളിൽ ഒന്നാണ് ഐഫോണിൽ നിന്നും ആൻഡ്രോയിഡിലേക്ക് ചാറ്റുകൾ കൈമാറാനുള്ള വ്യവസ്ഥ. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഐഫോണിൽ നിന്നും ആൻഡ്രോയിഡിലേക്ക് ചാറ്റുകൾ തടസമില്ലാതെ മാറ്റാൻ കഴിയും. എന്നാൽ ഈ കൈമാറ്റം പൂർത്തിയാക്കാൻ നിങ്ങൾക്ക് ഒരു യുഎസ്ബി സി കേബിൾ ആവശ്യമാണ്. സെറ്റിങ്സ് ഓപ്ഷന് കീഴിൽ ഈ പ്രൊവിഷ്യൻ ലഭ്യമാണ്.

ഡിസപ്പിയറിങ് മീഡിയ ഫയൽസ്

ഡിസപ്പിയറിങ് മീഡിയ ഫയൽസ്

വ്യൂ വൺസ് ഓപ്ഷൻ ഇപ്പോൾ വാട്സ്ആപ്പ് യൂസേഴ്സിനും ലഭ്യമാക്കിയിട്ടുണ്ട്. നാം ആർക്കെങ്കിലും അയയ്ക്കുന്ന ചിത്രങ്ങൾ ഒരു വട്ടം കണ്ട് കഴിഞ്ഞാൽ ഉടൻ ഡിലീറ്റ് ആകുന്ന രീതിയാണിത്. മീഡിയ ഫയലുകൾ അയയ്ക്കുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് വ്യൂ വൺസ് ഫീച്ചർ സെറ്റ് ചെയ്യാവുന്നതാണ്. ആർക്കാണോ നാം ചിത്രം അയച്ചത്, അവർ ചിത്രം കണ്ട് കഴിഞ്ഞാൽ ഉടൻ, ആ ചിത്രം ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആകും.

ഷെയർ ചെയ്യുന്ന വീഡിയോ മ്യൂട്ട് ചെയ്യാൻ ഉള്ള ഓപ്ഷൻ

ഷെയർ ചെയ്യുന്ന വീഡിയോ മ്യൂട്ട് ചെയ്യാൻ ഉള്ള ഓപ്ഷൻ

നിങ്ങൾ റെക്കോർഡ് ചെയ്യുന്ന വീഡിയോ മറ്റുള്ളവർക്ക് ഷെയർ ചെയ്യാറില്ലേ. ചിലപ്പോഴൊക്കെ അസഹനീയമായ ബാക്ക്ഗ്രൌണ്ട് നോയിസ് ഈ വീഡിയോകളിൽ പെടാറുണ്ട്. ഇത് വീഡിയോ ലഭിക്കുന്നവർക്ക് അരോചകമാവാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തിൽ വാട്സ്ആപ്പിന്റെ വീഡിയോ ഫീച്ചർ മ്യൂട്ട് ചെയ്യാൻ ഉള്ള ഫീച്ചർ ഉപകാരപ്രദമാകും. ഈ ഫീച്ചർ ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകളിൽ ഷെയർ ചെയ്യുന്ന വീഡിയോകൾ മ്യൂട്ട് ചെയ്യാൻ കഴിയും.

മൾട്ടി ഡിവൈസ് ഫീച്ചർ ഉപയോഗിക്കാം

മൾട്ടി ഡിവൈസ് ഫീച്ചർ ഉപയോഗിക്കാം

നേരത്തെ സ്മാർട്ട്ഫോണുകളിൽ മാത്രമാണ് വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നത്. വാട്സ്ആപ്പ് മൾട്ടി ഡിവൈസ് ഫീച്ചർ അവതരിപ്പിച്ചിട്ട് അധിക കാലം ആയിട്ടില്ല. ഇപ്പോൾ നിങ്ങളുടെ ലാപ്‌ടോപ്പിലോ പിസിയിലോ ടാബ്‌ലെറ്റിലോ ഒരേസമയം വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയും. ഇതിന് സഹായിക്കുന്ന ഫീച്ചർ ആണ് മൾട്ടി ഡിവൈസ് ഫീച്ചർ. ഇത് നിരവധി ഡിവൈസുകളിൽ ഒരേ സമയം വാട്സ്ആപ്പ് ഉപയോഗിക്കുന്നത് എളുപ്പമാക്കുന്നു.

വാട്സ്ആപ്പ് ബിസിനസിൽ വരാനിരിക്കുന്ന കവർ പേജ് ഫീച്ചർ

വാട്സ്ആപ്പ് ബിസിനസിൽ വരാനിരിക്കുന്ന കവർ പേജ് ഫീച്ചർ

ഇപ്പോൾ തന്നെ വാട്സ്ആപ്പ് ലഭ്യമാക്കിയിട്ടുള്ള ഫീച്ചറുകളെക്കുറിച്ചാണ് ഇത്രയും നേരം പറഞ്ഞത്. മെറ്റ തങ്ങളുടെ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിൽ അവതരിപ്പിക്കാൻ ഇരിക്കുന്ന ഒരു ഫീച്ചറാണ് വാട്സ്ആപ്പ് ബിസിനസിലെ കവർ പേജ്. ഫേസ്ബുക്കിലേത് പോലെ ഉള്ള കവർ ഇമേജ് വാട്സ്ആപ്പ് ബിസിനസിൽ ഉടൻ അവതരിപ്പിക്കുമെന്നാണ് വാട്സ്ആപ്പ് ഡെവലപ്‌മെന്റ് ട്രാക്കർ വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. ബിസിനസ് അക്കൌണ്ടുകൾക്ക് ഉടൻ ലഭ്യമാകുന്ന ഈ ഫീച്ചർ വ്യക്തിഗത അക്കൌണ്ടുകളിലേക്ക് എപ്പോൾ എത്തുമെന്ന് വ്യക്തമല്ല.

Best Mobiles in India

English summary
WhatsApp, a popular instant messaging platform, has recently introduced a number of features. WhatsApp also features unique security options along with great features. WhatsApp is constantly introducing new features but the reality is that many people are not aware of the features of WhatsApp.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X