Dangerous Apps: വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളിൽ വയ്ക്കരുത്; ഫോണിൽ നിന്നും ഈ ആപ്പുകൾ ഉടൻ ഡിലീറ്റ് ചെയ്യുക

|

രാജ്യത്തെ സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ ഭൂരിഭാഗവും ആൻഡ്രോയിഡ് ഡിവൈസുകൾ ഉപയോഗിക്കുന്നവരാണ്. അതിനാൽ തന്നെ ഗൂഗിൾ പ്ലേയും അതിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്ന ആപ്പുകളും രാജ്യത്ത് വളരെയധികം പ്രചാരം നേടിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ മാൽവെയർ ആപ്പുകളും മറ്റ് അപകടം പിടിച്ച ഹാക്കിങ് ശ്രമങ്ങളും കൂടി വരുന്നു (Dangerous Apps).

 

ഗൂഗിൾ

ഇടയ്ക്കിടെ പ്ലേ സ്റ്റോറിൽ ഗൂഗിൾ ശുദ്ധികലശം നടത്താറുണ്ടെങ്കിലും ആപ്പുകളിലൂടെ മാൽവെയറുകൾ പരത്തുന്നതിനും അത് വഴിയുള്ള തട്ടിപ്പുകൾക്കും ഹാക്കിങിനും ഒന്നും ഒരു കുറവും വന്നിട്ടില്ല. malware apps ഒരു വലിയ പ്രശ്നത്തിന്റെ ചെറിയ ഭാഗം മാത്രമാണ്. ഗൂഗിൾ പ്ലേയിലെ ഈ അപകടം പിടിച്ച ആപ്പുകളിൽ ഭൂരിഭാഗവും പണവും ഡാറ്റയും മോഷ്ടിക്കുന്നവയാണ്.

വിപിഎൻ സെർവറുകൾ ഇനി ഓരോ യൂസറിനും; മെഷ്നെറ്റ് ഫീച്ചറുമായി നോർഡ് വിപിഎൻവിപിഎൻ സെർവറുകൾ ഇനി ഓരോ യൂസറിനും; മെഷ്നെറ്റ് ഫീച്ചറുമായി നോർഡ് വിപിഎൻ

മാൽവെയർ

മാൽവെയർ ആപ്പുകളുടെ പട്ടികയിൽ ചിലത് പ്ലേ സ്റ്റോറിൽ നിന്നും 5,000ത്തിൽ അധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടവയാണ്. 4.5ും അതിൽ കൂടുതൽ റേറ്റിങ് ഉള്ളവയും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഇത്രയധികം തവണ ഡൌൺലോഡ് ചെയ്യപ്പെടുകയും വലിയ റേറ്റിങ് കിട്ടുകയും ചെയ്യുമ്പോൾ അവ വിശ്വസനീയമാണെന്ന് കൂടുതൽ യൂസേഴ്സും കരുതും.

ആപ്പുകൾ
 

അവർ ഇത്തരം ആപ്പുകൾ കണ്ണും അടച്ച് ഡൌൺലോഡ് ചെയ്യുകയും അപകടത്തിൽ പെടുകയും ചെയ്യും. ഗൂഗിൾ പ്ലേയിൽ ലഭ്യമായതും അതേ സമയം തന്നെ അപകടം പിടിച്ചതുമായ 10 ആപ്പുകളെക്കുറിച്ചാണ് ഈ ലേഖനം. ഈ ആപ്പുകൾ നിങ്ങളുടെ ഡിവൈസിൽ ഉണ്ടെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുക.

വിട്ടിലിരുന്ന് വർക്ക് ഔട്ട് ചെയ്യുന്നവർക്കായി ഇന്ത്യയിലെ മികച്ച ഫിറ്റ്നസ് ആപ്പുകൾവിട്ടിലിരുന്ന് വർക്ക് ഔട്ട് ചെയ്യുന്നവർക്കായി ഇന്ത്യയിലെ മികച്ച ഫിറ്റ്നസ് ആപ്പുകൾ

Dangerous Apps: കൂൾ കോളർ സ്‌ക്രീൻ

Dangerous Apps: കൂൾ കോളർ സ്‌ക്രീൻ

മാൽവെയർ ആപ്പുകളുടെ പട്ടികയിൽ Google Playയിൽ ലഭ്യമായ കൂൾ കോളർ സ്‌ക്രീൻ ആപ്പുമുണ്ട്.
ഫോൺ കോളുകൾക്ക് കസ്റ്റം കോളർ സ്ക്രീനുകൾ സെറ്റ് ചെയ്യാൻ സഹായിക്കുന്ന ആപ്ലിക്കേഷൻ ആണിത്. കോളുകൾക്കായി ഫോൺ സ്ക്രീൻ അലങ്കരിക്കാനും ആപ്പ് വഴി സാധിക്കും. എന്നാൽ ഈ ആപ്ലിക്കേഷനും മാൽവെയർ ആപ്പുകളുടെ ലിസ്റ്റിലാണ് വരുന്നത്. നിങ്ങൾ ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഡിലീറ്റ് ചെയ്യുക.

Dangerous Apps: ഡോക്യുമെന്റ് മാനേജർ

Dangerous Apps: ഡോക്യുമെന്റ് മാനേജർ

പേര് സൂചിപ്പിക്കുന്നത് പോലെ, നിങ്ങളുടെ എല്ലാ ഫയലുകളും മീഡിയയും ഓർഗനൈസ് ചെയ്യാൻ സഹായിക്കുന്ന ആപ്ലിക്കേഷൻ ആണ് ഡോക്യുമെന്റ് മാനേജർ. ഇത് ഒരു സൌജന്യ ഓഫീസ് സൊലൂഷ്യൻ എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. പിഡിഎഫ്, വേഡ്, എക്സൽ, സ്ലൈഡ് എന്നീ ഫോർമാറ്റുകളിൽ ഉള്ള ഫയലുകൾ എളുപ്പത്തിൽ കാണാൻ കഴിയും. അതേ സമയം തന്നെമെന്റ് മാനേജറിനെഒരു മാൽവെയർ ആപ്പായി കണക്കാക്കപ്പെടുന്നു. ഇത് വളരെ അപകടം പിടിച്ച ആപ്പാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇനി ചെയ്യേണ്ട കാര്യങ്ങൾ മറക്കില്ല; നോട്ട് എഴുതാനുള്ള മികച്ച ആപ്പുകൾഇനി ചെയ്യേണ്ട കാര്യങ്ങൾ മറക്കില്ല; നോട്ട് എഴുതാനുള്ള മികച്ച ആപ്പുകൾ

Dangerous Apps: ആർജിബി ഇമോജി കീബോർഡ്

Dangerous Apps: ആർജിബി ഇമോജി കീബോർഡ്

ആർജിബി ഇമോജി കീബോർഡ് യൂസറിന്റെ ഡാറ്റയും പണവും മോഷ്ടിക്കാൻ കഴിയുന്ന ഒരു ആപ്ലിക്കേഷൻ ആണ്. ആർജിബി ഇമോജി കീബോർഡ് ആപ്പ് നിലവിൽ Google പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്‌തിരിക്കുകയാണ്. പരാതികൾ ഉയർന്നതിനെത്തുടർന്നാണ് നടപടി സ്വീകരിച്ചത്. എന്നാൽ സമാനമായ നിരവധി ആപ്ലിക്കേഷനുകൾ ഇപ്പോഴും ഡൌൺലോഡ് ചെയ്യാൻ ഗൂഗിളിൽ ലഭ്യമാണ്. മാൽവെയർ ആപ്പുകൾ എളുപ്പത്തിൽ ലഭ്യമാണെങ്കിലും അവ അപകടകരമാകുമെന്നത് ശ്രദ്ധിക്കുക.

Dangerous Apps: ക്യാമറ ട്രാൻസ്ലേറ്റർ പ്രോ

Dangerous Apps: ക്യാമറ ട്രാൻസ്ലേറ്റർ പ്രോ

വിദേശ ഭാഷകൾ വായിക്കാൻ നിങ്ങളുടെ ക്യാമറ ആക്‌സസ് ചെയ്യുന്ന മറ്റൊരു ജനപ്രിയ അപ്ലിക്കേഷനാണ് ക്യാമറ ട്രാൻസ്ലേറ്റർ പ്രോ. ഇത് ടെക്‌സ്‌റ്റിനെ നിങ്ങൾ സെലക്റ്റ് ചെയ്ത ഭാഷയിലേക്ക് ട്രാൻസ്ലേറ്റ് ചെയ്യും. അതേ സമയം ക്യാമറ ട്രാൻസ്ലേറ്റർ പ്രോ ആപ്പും മാൽവെയർ ആപ്പുകളുടെ പട്ടികയിലുണ്ട്. ക്യാമറ ട്രാൻസ്ലേറ്റർ പ്രോ ദശലക്ഷക്കണക്കിന് ഡാറ്റയും വ്യക്തിഗത വിവരങ്ങളും ആക്‌സസ് ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ട്.

ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ 512 പേർ; നിങ്ങൾക്കും ലഭിക്കുമോ ഈ സൌകര്യം?ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ 512 പേർ; നിങ്ങൾക്കും ലഭിക്കുമോ ഈ സൌകര്യം?

Dangerous Apps: കളർഫുൾ മെസഞ്ചർ

Dangerous Apps: കളർഫുൾ മെസഞ്ചർ

നിങ്ങൾ കാണാൻ രസമുള്ള പ്ലാറ്റ്ഫോം ലഭിക്കാൻ താൽപ്പര്യമുള്ളവരാണെങ്കിൽ, നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ കളർഫുൾ മെസഞ്ചർ ആപ്പ് ഡൗൺലോഡ് ചെയ്‌തിട്ടുണ്ടാകാൻ ഉള്ള സാധ്യത ഉണ്ട്. എന്നാൽ ഗൂഗിൾ പ്ലേ സ്റ്റോറിലെ ഏറ്റവും അപകടകരമായ ആപ്പുകളിൽ ഒന്നാണ് കളർഫുൾ മെസഞ്ചർ. നിങ്ങളുടെ Android ഫോണിൽ ഇപ്പോഴും ഈ ആപ്പ് ഉണ്ടെങ്കിൽ, ഉടൻ തന്നെ ഇത് ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത്.

Dangerous Apps: ഫാസ്റ്റ് പിഡിഎഫ് സ്കാനർ

Dangerous Apps: ഫാസ്റ്റ് പിഡിഎഫ് സ്കാനർ

ഫാസ്റ്റ് പിഡിഎഫ് സ്കാനർ പേര് സൂചിപ്പിക്കുന്നത് പോലെ, ഫിസിക്കൽ ഡോക്യുമെന്റുകൾ സ്കാൻ ചെയ്യുന്നതിനുള്ള ഒരു ജനപ്രിയ ആപ്ലിക്കേഷനാണ്. ആപ്പ് നിങ്ങളുടെ ഡോക്യുമെന്റുകൾ സ്കാൻ ചെയ്യുകയും അവയെ പിഡിഎഫ് ഫയലുകളിലേക്കോ നിങ്ങൾ സെലക്റ്റ് ചെയ്യുന്ന ഫോർമാറ്റിലേക്കോ കൺവേർട്ട് ചെയ്യുകയും ചെയ്യുന്നു. ഇപ്പോൾ ഫാസ്റ്റ് പിഡിഎഫ് സ്കാനറും മാൽവെയർ ആപ്പുകളുടെ പട്ടികയിലാണ്. നിങ്ങൾ ഫാസ്റ്റ് പിഡിഎഫ് സ്കാനർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ഡിലീറ്റ് ചെയ്യുക.

അയച്ച മെസേജ് എഡിറ്റ് ചെയ്യുന്നത് അടക്കം വാട്സ്ആപ്പിൽ വരാൻ പോകുന്ന കിടിലൻ ഫീച്ചറുകൾഅയച്ച മെസേജ് എഡിറ്റ് ചെയ്യുന്നത് അടക്കം വാട്സ്ആപ്പിൽ വരാൻ പോകുന്ന കിടിലൻ ഫീച്ചറുകൾ

Dangerous Apps: തഗ് ഫോട്ടോ എഡിറ്റർ

Dangerous Apps: തഗ് ഫോട്ടോ എഡിറ്റർ

ഗൂഗിൾ പ്ലേയിലെ അപകടകരമായ ആപ്പുകളുടെ ലിസ്റ്റിൽ ഉള്ള മറ്റൊരു ആപ്ലിക്കേഷൻ ആണ് തഗ് ഫോട്ടോ എഡിറ്റർ ആപ്പ്. മെമ്മുകളും മറ്റ് എഡിറ്റുകളും നിർവഹിക്കാൻ യൂസേഴ്സിനെ സഹായിക്കുന്ന ഫോട്ടോ എഡിറ്റിങ് ആപ്ലിക്കേഷൻ ആയിരുന്നു തഗ് ഫോട്ടോ എഡിറ്റർ. എന്നാൽ യഥാർഥത്തിൽ ആപ്ലിക്കേഷൻ മാൽവെയറുകൾ വഴി യൂസേഴ്സിന്റെ പണവും ഡാറ്റയും മോഷ്ടിക്കുകയായിരുന്നു. നിലവിൽ ഗൂഗിൾ പ്ലേയിൽ നിന്ന് തഗ് ഫോട്ടോ എഡിറ്റർ ആപ്പ് ഗൂഗിൾ നീക്കം ചെയ്തിട്ടുണ്ട്.

Dangerous Apps: സ്മാർട്ട് കീബോർഡ്

Dangerous Apps: സ്മാർട്ട് കീബോർഡ്

ഗൂഗിൾ പ്ലേയിൽ ധാരാളം കീബോർഡ് ആപ്പുകൾ ഉണ്ട്. എന്നാൽ എല്ലാം ഉപയോഗിക്കാൻ സുരക്ഷിതമല്ല എന്ന കാര്യം യൂസേഴ്സ് മനസിലാക്കിയിരിക്കണം. സ്മാർട്ട് കീബോർഡും ഇത്തരത്തിൽ സുരക്ഷിതമല്ലാത്ത ഒരു ആപ്ലിക്കേഷൻ ആണ്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ ടൈപ്പിങ് എളുപ്പമാക്കാൻ ധാരാളം കസ്റ്റമൈസേഷൻ ഓപ്ഷനുകളുമായിട്ടാണ് സ്മാർട്ട് കീബോർഡ് വരുന്നത്. എന്നാൽ നിങ്ങളുടെ ഡാറ്റയും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കാൻ സാധ്യതയുള്ള ഒരു മാൽവെയർ ആപ്പാണ് സ്മാർട്ട് കീബോർഡ്. ആയിരക്കണക്കിന് തവണ ഡൌൺലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകളിൽ ഒന്നാണിതെന്ന് ചിന്തിക്കുമ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി മനസിലാകുന്നത്.

തട്ടിപ്പുകാർ കുറച്ച് വിയർക്കും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്തട്ടിപ്പുകാർ കുറച്ച് വിയർക്കും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

Dangerous Apps: 4കെ വാൾപേപ്പറുകൾ

Dangerous Apps: 4കെ വാൾപേപ്പറുകൾ

സ്മാർട്ട്ഫോണുകൾ പേഴ്സണലൈസ് ചെയ്യാനും കസ്റ്റമൈസ് ചെയ്യാനും എല്ലാവരും ഇഷ്ടപ്പെടുന്നു. ഇതിനുള്ള ഏറ്റവും എളുപ്പ വഴികളാണ് 4കെ വാൾപേപ്പറുകൾ. എന്നാൽ ഇതിന് സഹായിക്കുന്ന 4കെ വാൾപേപ്പേഴ്സ് ആപ്പ് യൂസേഴ്സിന്റെ സ്വകാര്യ വിവരങ്ങളും ഡാറ്റയും മോഷ്ടിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. യൂസേഴ്സിന്റെ ഡിവൈസുകൾ പൂർണമായും ഡാമേജ് ആക്കാൻ കഴിയുന്ന മാൽവെയറുകളെ നിക്ഷേപിക്കാനും 4കെ വാൾപേപ്പേഴ്സ് ആപ്പിന് ശേഷിയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

Most Read Articles
Best Mobiles in India

English summary
Although Google occasionally cleans up the Play Store, there has been no shortage of malware, scams and hacking. Malware apps are only a small part of a bigger problem. Most of these vulnerable apps on Google Play steal money and data.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X