ഹൈക്ക്‌ മെസ്സഞ്ചര്‍ ഗ്രൂപ്പുകള്‍ക്കായി പുതിയ സോഷ്യല്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചു

Posted By: Archana V

കൂടുതല്‍ പേരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ ആദ്യ ആഭ്യന്തര മെസ്സേജിങ്‌ പ്ലാറ്റ്‌ഫോമായ ഹൈക്ക്‌ മെസ്സഞ്ചര്‍ ഗ്രൂപ്പുകള്‍ക്കായി വോട്ട്‌, ബില്‍ സ്‌പ്ലിറ്റ്‌, ചെക്‌ ലിസ്റ്റ്‌ , റിമൈന്‍ഡറുകളോട്‌ കൂടിയ ഇവന്റുകള്‍, ടീന്‍ പാട്ടി പോലുള്ള പുതിയ സോഷ്യല്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചു.

ഹൈക്ക്‌ മെസ്സഞ്ചര്‍ ഗ്രൂപ്പുകള്‍ക്കായി പുതിയ സോഷ്യല്‍ ഫീച്ചറുകള്‍ അവതര

" പുതിയ ഫീച്ചറുകള്‍ ഗ്രൂപ്പിനുള്ളില്‍ ഷെയറിങ്‌ വളരെ എളുപ്പമാക്കി തീര്‍ക്കും കൂടാതെ പ്രവര്‍ത്തന ക്ഷമതയും ആസ്വാദനവും ശക്തമാക്കും. ഓണ്‍ലൈന്‍ ലോകത്ത്‌ ഒരുമിച്ചെത്താനും കൂടുതല്‍ ചെയ്യാനും ഗ്രൂപ്പുകള്‍ക്ക്‌ ഇത്‌ പ്രചോദനം ആകും എന്നാണ്‌ കരുതുന്നത്‌" ഹൈക്ക്‌ മെസ്സഞ്ചറിന്റെ സിടിഒ വിശ്വനാഥ്‌ രാമറാവു പറഞ്ഞു.

ആയിരം അംഗങ്ങള്‍ വരെയുള്ള ഗ്രൂപ്പുകള്‍ക്കുള്ളില്‍ ഈ ഫീച്ചറുകള്‍ പ്രാവര്‍ത്തികമാകും.

' ബില്‍ സ്‌പ്ലിറ്റ്‌ ' നിങ്ങളുടെ ബില്‍ സുഹൃത്തുക്കളുമായി പങ്കിടാന്‍ അനുവദിക്കും. ഇനിമുതല്‍ മൂവി ടിക്കറ്റ്‌ , ഹോട്ടല്‍ ബില്ല്‌, വാടക തുടങ്ങി എന്തും ഗ്രൂപ്പിലെ ബില്‍സ്‌പ്ലിറ്റ്‌ ഉപയോഗിച്ച്‌ പങ്ക്‌ വയ്‌്‌ക്കാം. ഓരോരുത്തരുടെ പങ്കും കണക്കാക്കി ഹൈക്ക്‌ വാലറ്റ്‌ വഴി സ്വീകരിക്കാന്‍ കഴിയും. വീട്ടിലിരുന്ന ഗ്രൂപ്പിലുള്ളവര്‍ക്ക്‌ ടീന്‍ പാട്ടി കളിക്കുന്നത്‌ ആസ്വദിക്കാം എന്നതാണ്‌ മറ്റൊരു പ്രത്യകത.

അടുത്തിടെ വാലറ്റ്‌ ശക്തമാക്കുന്നതിനായി കമ്പനി എയര്‍ടെല്‍ പേമെന്റ്‌ ബാങ്കുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു.

ഈ പങ്കാളിത്തത്തിലൂടെ എയര്‍ടെല്‍ പേമെന്റ്‌സ്‌ ബാങ്കിന്‌ ഹൈക്കിന്റെ 100 ദശലക്ഷത്തോളം ഉപയോക്താക്കളിലേക്ക്‌ എത്തിച്ചേരാനും ഹൈക്ക്‌ വാലറ്റ്‌ ഉത്‌പന്നനിര ശക്തമാക്കാനും കഴിയും . സമാനമായി ഹൈക്കിന്റെ ഉപയോക്താക്കള്‍ക്ക്‌ മെര്‍ച്ചന്റ്‌, യൂട്ടിലിറ്റി പേമെന്റ്‌ , രാജ്യത്തെ ഏമുന്‍നിര കെവൈസി ഇന്‍ഫ്രസ്‌ട്രക്‌ചര്‍ തുടങ്ങി എയര്‍ടെല്‍ പേയ്‌മെന്റ്‌സ്‌

മെയ്‌ഡ്‌ ഇന്‍ ഇന്ത്യ ഫോണുകളുടെ കൂട്ടത്തിലേക്ക്‌ റിലയന്‍സ്‌ ജിയോഫോണും

ബാങ്കിന്റെ വിപുലമായ ഉത്‌പന്നനിര ഉപയോഗിക്കാം. ആര്‍ബിഐ പുറത്തിറക്കിയ പുതിയ കെവൈസി മാര്‍ഗനിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍ പുതിയ നീക്കം പ്ലാറ്റ്‌ഫോമിന്‌ വലിയ പ്രോത്സാഹനമാകും.

2012 ല്‍ ആണ്‌ ഹൈക്ക്‌ ഇന്ത്യയില്‍ ആരംഭിക്കുന്നത്‌ 2016 ജനുവരിയോടെ 100 ദശലക്ഷത്തോളം ഉപയോക്താക്കളെ നേടാനായി. 2016 ആഗസ്‌റ്റില്‍ ഹൈക്ക്‌ നാലാംഘട്ട ധനസമാഹരണത്തിന്റെ ഭാഗമായി ടെന്‍സെന്റില്‍ നിന്നും 175 ദശലക്ഷം ഡോളറും ഫോക്‌സ്‌കോണില്‍ നിന്നും 1.4 ബില്യണ്‍ ഡോളറും സമാഹരിച്ചിരുന്നു.

ഇതോടെ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 1 ബില്യണ്‍ ഡോളറിന്‌ മേല്‍ മൂല്യം നേടുന്ന കമ്പനിയായ ഹൈക്ക്‌ മാറി. വെറും 3.7 വര്‍ഷത്തിനുള്ളില്‍ ആണ്‌ ഇത്‌ സംഭവിച്ചത്‌.

ടെന്‍സെന്റ്‌ , ഫോക്‌സ്‌കോണ്‍, ടൈഗര്‍ ഗ്ലോബല്‍, സോഫ്‌റ്റ്‌ ബാങ്ക്‌, ഭാരതി എന്നിവരാണ്‌ ഹൈക്കിലെ പ്രധാന നിക്ഷേപകര്‍. സിലിക്കണ്‍വാലിയില്‍ നിന്നുള്ള ചില പ്രമുഖ ടെക്‌വിദഗ്‌ധരാണ്‌ കമ്പനിയുടെ ഉപദേശകര്‍ ഇവരില്‍ ചിലരും കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്‌.

English summary
These features will work in the group with up to 1,000 members.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot