Home
Apps

ഹൈക്ക്‌ എയര്‍ടടെല്‍ പേയ്‌മെന്റ്‌ ബാങ്കുമായി പങ്കാളിത്തത്തില്‍

By Archana V

വാലറ്റ്‌ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ഇന്‍സ്റ്റന്റന്റ്‌ മെസ്സേജിങ്‌ ആപ്പായ ഹൈക്ക്‌ എയര്‍ടെല്‍ പേയ്‌മെന്റ്‌ ബാങ്കുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.

ഹൈക്ക്‌ എയര്‍ടടെല്‍ പേയ്‌മെന്റ്‌ ബാങ്കുമായി പങ്കാളിത്തത്തില്‍

ഈ പങ്കാളിത്തത്തിലൂടെ എയര്‍ടെല്‍ പേമെന്റ്‌സ്‌ ബാങ്കിന്‌ ഹൈക്കിന്റെ 100 ദശലക്ഷത്തോളം ഉപയോക്താക്കളിലേക്ക്‌ എത്തിച്ചേരാനും ഹൈക്ക്‌ വാലറ്റ്‌ പ്രോഡക്ട്‌ ശക്തമാക്കാനും കഴിയും . സമാനമായി ഹൈക്കിന്റെ ഉപയോക്താക്കള്‍ക്ക്‌ മെര്‍ച്ചന്റ്‌, യൂട്ടിലിറ്റി പേമെന്റ്‌ , കെവൈസി ഇന്‍ഫ്രസ്‌ട്രക്‌ചര്‍ തുടങ്ങി എയര്‍ടെല്‍ പേയ്‌മെന്റ്‌സ്‌

ബാങ്കിന്റെ വിപുലമായ ഉത്‌പന്നനിര ഉപയോഗിക്കാം. ആര്‍ബിഐ പുറത്തിറക്കിയ പുതിയ കെവൈസി മാര്‍ഗനിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍ പുതിയ നീക്കം പ്ലാറ്റ്‌ഫോമിന്‌ വലിയ പ്രോത്സാഹനമാകും.

" കഴിഞ്ഞ ഏതാനം മാസങ്ങളായി ഞങ്ങളുടെ വാലറ്റിന്റെ ആകര്‍ഷണീയത ഉയര്‍ന്നിട്ടുണ്ട്‌. റീചാര്‍ജ്‌, പി2പി പോലുള്ള ലളിതമായ സേവനങ്ങളിലൂടെ മാത്രം ഈ മാസത്തെ ഇടപാടുകള്‍ 5 ദശലത്തിന്‌ മേല്‍ എത്തുമെന്നാണ്‌ പ്രതീക്ഷ. വരും മാസങ്ങളില്‍ പ്ലാറ്റ്‌ഫോമിലെ സേവനങ്ങളുടെ എണ്ണം ഉയര്‍ത്തുന്നതിലൂടെ കൂടുതല്‍ വേഗത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നാണ്‌ കരുതുന്നത്‌ " ഹൈക്ക്‌ മെസ്സഞ്ചറിന്റെ പ്രോഡക്ട്‌ വിഭാഗം വിപി പതിക ഷാ പറഞ്ഞു.

" പുതിയ കെവൈസി മാര്‍ഗനിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍ എയര്‍ടെല്‍ പേയ്‌മെന്റ്‌സ്‌ ബാങ്കുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ സന്തോഷമുണ്ട്‌. ഉപയോക്താക്കള്‍ക്ക്‌ വേണ്ടിയുള്ള മികച്ചനീക്കമാണിത്‌. പുതിയ മാര്‍ഗനിര്‍ദ്ദശങ്ങള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ തടസ്സരഹിതമായി സേവനം ലഭ്യമാക്കാന്‍ കഴിയമെന്ന്‌ ഇത്‌ ഉറപ്പ്‌ നല്‍കും. കൂടുതല്‍ ഇന്ത്യക്കാരെ ഓണ്‍ലൈനിലേക്ക്‌ കൊണ്ടുവരാനും ഇടപാടുകള്‍ എളുപ്പത്തിലാക്കാനും എയര്‍ടെല്ലുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കും " അദ്ദേഹം പറഞ്ഞു.

" ഞങ്ങളുടെ വിപുലമായ സാന്നിദ്ധ്യവും ഡിജിറ്റല്‍ ബാങ്കിങ്‌ ഇന്‍ഫ്രസ്‌ട്ര്‌കചറും ഉപയോഗിച്ച്‌ ലോകോത്തര ഡിജിറ്റല്‍ പേയ്‌മെന്റ്‌ സംവിധാനം രൂപീകരിക്കാന്‍ ഹൈക്കുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ സന്തോഷമുണ്ട്‌. ഞങ്ങളുടെ ഉത്‌പന്ന നിരയിലേക്ക്‌ ഹൈക്കിന്റെ വാലറ്റുകൂടി ഉള്‍പ്പെടുത്തുന്നതിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേമെന്റ്‌ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായി മാറാന്‍ ഞങ്ങള്‍ക്ക്‌ കഴിയും " എയര്‍ടെല്‍ പേയ്‌മെന്റ്‌ ബാങ്കിന്റെ ചീഫ്‌ ഓപറേറ്റിങ്‌ ഓഫീസര്‍ ഗണേഷ്‌ പറഞ്ഞു.

2012 ല്‍ ആണ്‌ ഹൈക്ക്‌ ഇന്ത്യയില്‍ ആരംഭിക്കുന്നത്‌ 2016 ജനുവരിയോടെ 100 ദശലക്ഷത്തോളം ഉപയോക്താക്കളെ നേടാനായി. 2016 ആഗസ്‌റ്റില്‍ ഹൈക്ക്‌ നാലാംഘട്ട ധനസമാഹരണത്തിന്റെ ഭാഗമായി ടെന്‍സെന്‍രില്‍ നിന്നും 175 ദശലക്ഷം ഡോളറും ഫോക്‌സ്‌കോണില്‍ നിന്നും 1.4 ബില്യണ്‍ ഡോളറും സമാഹരിച്ചിരുന്നു.

ഇതോടെ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 1 ബില്യണ്‍ ഡോളറിന്‌ മേല്‍ മൂല്യം നേടുന്ന കമ്പനിയായ ഹൈക്ക്‌ മാറി. വെറും 3.7 വര്‍ഷത്തിനുള്ളില്‍ ആണ്‌ ഇത്‌ സംഭവിച്ചത്‌.

ടെന്‍സെന്റ്‌ , ഫോക്‌സ്‌കോണ്‍, ടൈഗര്‍ ഗ്ലോബല്‍, സോഫ്‌റ്റ്‌ ബാങ്ക്‌, ഭാരതി എന്നിവരാണ്‌ ഹൈക്കിലെ പ്രധാന നിക്ഷേപകര്‍. ഇതിന്‌ പുറമെ സിലിക്കണ്‍വാലിയില്‍ നിന്നുള്ള ചില പ്രമുഖ ടെക്‌ വിദഗ്‌ധരും കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്‌്‌. കമ്പനിയുടെ ഉപദേശകര്‍ കൂടിയാണ്‌ ഇവര്‍.

Best Mobiles in India

English summary
The hike was launched in 2012 and acquired a user base of over 100 million in January 2016.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X