ആൻഡ്രോയിഡ് ഫോണിൽ വാൾപേപ്പർ തനിയെ മാറ്റുന്നത് എങ്ങനെ?

  വാൾപേപ്പർ മാറ്റുക എന്നത് ഏതൊരു കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണല്ലോ. നമ്മൾ എടുത്ത ചിത്രങ്ങളും ഇതിനായുള്ള പ്രത്യേക ആപ്പുകൾ വഴിയുമെല്ലാം നിരവധി വാൾപേപ്പറുകൾ നമ്മൾ മാറിമാറി ഉപയോഗിക്കുന്നുണ്ട്. ഇന്നിവിടെ ഞാൻ പറയാൻ പോകുന്നത് ഓട്ടോമാറ്റിക്ക് ആയിത്തന്നെ നിങ്ങളുടെ ഫോണിൽ ഓരോ ദിവസവും ഓരോ വാൾപേപ്പർ ആക്കുന്ന അല്ലെങ്കിൽ ഒരു സമയ പരിധി വെച്ച് കൃത്യമായി ആ സമയമാകുമ്പോൾ തനിയെ വാൾപേപ്പർ മാറ്റുന്ന ചില ആപ്പുകളെ കുറിച്ചാണ്.

  ആൻഡ്രോയിഡ് ഫോണിൽ വാൾപേപ്പർ തനിയെ മാറ്റുന്നത് എങ്ങനെ?

   

  ഏതൊക്കെയാണ് ഈ ആപ്പുകൾ എന്ന് നമുക്ക് പരിശോധിക്കാം. ആൻഡ്രോയിഡ് ഫോണിൽ ഉപയോഗിക്കാൻ പറ്റുന്ന ആപ്പുകളാണ് ഇവ എന്നുകൂടെ ഓർമ്മപെടുത്തട്ടെ. അല്ലെങ്കിലും ഇത്തരം ആവശ്യങ്ങൾക്കും സൗകര്യങ്ങൾക്കുമെല്ലാം ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം കഴിഞ്ഞേ വേറെ എന്തിനും സ്ഥാനമുള്ളൂ.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Wallpaper Changer

  നിങ്ങൾ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യേണ്ടതില്ല. ഈ ആപ്പ് തന്നെ ആവശ്യമായ വാൾപേപ്പറുകൾ കൃത്യമായ ഇടവേളയിൽ മാറിക്കൊള്ളും. ആപ്പ് ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഈ ആവശ്യത്തിന് നിലവിലുള്ള ഏറ്റവും മികച്ച ആപ്പുകളികൾ ഒന്നാണ് ഇത്. ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം സെറ്റിങ്സിൽ ഒരുപാട് ഓപ്ഷനുകൾ കാണാം. കൃത്യമായ ഒരു ഇടവേള നിങ്ങൾക്ക് ഇവിടെ തിരഞ്ഞെടുക്കാം. ഒപ്പം വാൾപേപ്പർ വലിപ്പം, സ്‌ക്രീനിൽ കാണുന്ന രീതി എന്നിവയെല്ലാം നിങ്ങൾക്ക് തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്.

  IFTTT

  പേര് കേട്ടിട്ട് വല്ല കോളേജിന്റെയും പേരുപോലെയൊക്കെ തോന്നിയേക്കാം. എന്നാൽ സംഭവം കോളേജും യൂണിവേഴ്‌സിറ്റിയും ഒന്നുമല്ല. അൽപ്പം വ്യത്യസ്തമായ രീതിയിൽ സ്റ്റെപ്പുകളിലൂടെ നിങ്ങളുടെ ഫോൺ വാൾപേപ്പറുകൾ തനിയെ മാറാൻ സഹായിക്കുന്ന മറ്റൊരു ആപ്പ് ആണിത്. "If This Then That" എന്നാണ് IFTTT കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ആപ്പ് ചെയ്യുക മറ്റു ആപ്പുകളും സൈറ്റുകളും സർവീസുകളുമായി ബന്ധിപ്പിക്കുക എന്നതാണ്.

  എഴുപത്തിയാറുകാരന്റെ ജീവന്‍ രക്ഷിച്ച് ആപ്പിള്‍ വാച്ച്

  നിങ്ങൾ ഈ ആപ്പ് വഴി ലോഗിൻ ചെയ്ത് കഴിയുമ്പോൾ വ്യത്യസ്തങ്ങളായ ട്രിഗറുകൾ നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. ഉദാഹരണത്തിന് നിങ്ങളുടെ ഇൻസ്റാഗ്രാമിലുള്ള ഏതെങ്കിലുമൊരു ഫോട്ടോ അത് തനിയെ നിങ്ങളുടെ സ്‌ക്രീനിൽ എത്തിക്കാൻ ഇത് സഹായിക്കുന്നു. എന്നാൽ ഈ ആപ്പ് വെറും വാൾപേപ്പർ സെറ്റ് ചെയ്യുക എന്ന ആവശ്യത്തിന് മാത്രമുള്ളതല്ല. ഒരുപിടി സൗകര്യങ്ങൾ ഈ ആപ്പിൽ ഉണ്ട്. അവയിൽ ഒന്നുമാത്രമാണ് ഈ വാൾപേപ്പർ സെറ്റിങ്‌സ് എന്നുമാത്രം. ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

  Microsoft Arrow Launcher

  ഇനി പറയാൻ പോകുന്നത് മൈക്രോസോഫ്റ്റിന്റെ പ്രശസ്തമായ ലോഞ്ചർ ആപ്പിനെ കുറിച്ചാണ്. പ്ളേസ്റ്റോറിൽ ഏറ്റവും അധികം ആളുകൾ ഡൗൺലോഡ് ചെയ്ത ആപ്പുകളിൽ ഒന്നാണ് ഇത്. ഒരു മികച്ച ലോഞ്ചർ ആപ്പ് ആയി പലരും ഉപയോഗിച്ചുവരുന്ന ഈ ആപ്പ് വാൾപേപ്പറുകൾ തനിയെ മാറ്റുന്നതിന് സഹായിക്കുന്ന മികച്ച ഒരു ഉപാധി കൂടെയാണ്. ഒരേസമയം ലോഞ്ചർ, വാൾപേപ്പർ എന്നിവയുടെ രണ്ട് ഉപകാരങ്ങൾ ഈയൊരു ഒറ്റ ആപ്പ് കൊണ്ട് നിങ്ങൾക്ക് ലഭ്യമാകും. വാൾപേപ്പർ സൗകര്യം പോലെ തന്നെ മികച്ച ഒരു ലോഞ്ചർ അനുഭവവും ഈ ആപ്പ് നൽകും എന്നതിനാൽ തീർച്ചയായും നിങ്ങൾ പരീക്ഷിച്ചു നോക്കേണ്ട ഒരു ആപ്പ് തന്നെയാണ് ഇത്. ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

  Google Wallpapers

  ഗൂഗിളിന്റെ സ്വന്തം വാൾപേപ്പർ ആപ്പ്. ഗൂഗിൾ ആയത് കൊണ്ട് ചിത്രങ്ങൾക്ക് യാതൊരു പഞ്ഞവുമുണ്ടാവില്ല എന്നറിയാമല്ലോ. ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ഇഷ്ടമുള്ള വിഭാഗം തിരഞ്ഞെടുക്കുക. വാൾപേപ്പർ സെറ്റ് ചെയ്യുക. വളരെ ലളിതമായ ഒരു ആപ്പ് ഇന്റർഫേസ് ആയതുകൊണ്ട് ഏതൊരാൾക്കും എളുപ്പം ഉപയോഗിക്കാനും സാധിക്കും. ഡൗൺലോഡ് ചെയാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

  ലെനോവോ Z5 ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയുമായി ഉടന്‍ എത്തുന്നു

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Here we are sharing some interesting wallpapers apps for you. All these apps will help you to set your android phones wallpapers automatically.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more