ആന്‍ഡ്രോയിഡ് വഴി എങ്ങനെ രഹസ്യങ്ങള്‍ ചോര്‍ത്താം?

Written By:

ചില കാര്യങ്ങളേയോ ആളുകളേയോ രഹസ്യമായി നിരീക്ഷിക്കുന്നതിനു പൊതുവേ പറയുന്ന പേരാണ് ' സ്‌പൈയിംഗ്'. ഗവണ്‍മെന്റും രഹസ്യ ഏജന്‍സികളും പലതരത്തിലുളള സ്‌പൈയിങ്ങ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വരുന്നുണ്ട്.

ഒരു രൂപയ്ക്ക് 'വണ്‍പ്ലസ്' സ്മാര്‍ട്ട്‌ഫോണുകള്‍ സ്വന്തമാക്കാം: വേഗമാകട്ടേ!

ഡെസ്‌ക്കടോപ്പുകളിലും ലാപ്‌ടോപ്പുകളിലും മാത്രമല്ല ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഡിവൈസുകളിലും ഈ തരത്തിലുളള ആപ്ലിക്കേഷനുകള്‍ ലഭിക്കും.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ അങ്ങനെയുളള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളെ പരിചയപ്പെടാം....

റിലയന്‍സ് ജിയോ സിം എങ്ങനെ ഓണ്‍ലൈന്‍ വഴി ലഭിക്കും? തട്ടിപ്പാണോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌പൈ ക്യാമറ ഒഎസ് (Spy Camera OS)

ആരും അറിയാതെ ഫോട്ടോകള്‍ എടുക്കാന്‍ ഈ ആപ്പ് സഹായിക്കും. ഷട്ടര്‍ സൗണ്ട് ഫ്‌ളാഷ് എന്നിവ ഓഫ് ആയിരിക്കുമെന്നു മാത്രമല്ല എടുക്കുന്ന ഫോട്ടോകള്‍ ചില രഹസ്യ ഫോള്‍ഡറുകളില്‍ സൂക്ഷിക്കുകയും ചെയ്യും.

റിലയന്‍സ് ജിയോ വീണ്ടും കല്പിച്ചു തന്നെയാണ്! ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും ഓഫര്‍...

 

 

 

 

ഇയര്‍ സ്‌പൈ (Ear Spy)

നിങ്ങളുടെ ഫോണ്‍ വച്ചിരിക്കുന്ന സ്ഥലത്തെ സംഭാഷണങ്ങള്‍ കുറച്ചകലെ നിന്ന് ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റിലൂടെ കേള്‍ക്കാന്‍ അവസരമൊരുക്കുകയാണ് ഈ ആപ്ലിക്കേഷന്‍ ചെയ്യുന്നത്. വളരെ ചെറിയ സംഭാഷണങ്ങള്‍ പോലും പിടിച്ചെടുത്ത് ഉപഭോക്താവിന് കേള്‍ക്കാന്‍ കഴിയുന്ന രീതിയിലേയ്ക്ക് മാറ്റുകയും ചെയ്യുന്നു.

മുഴുവന്‍ തുകയും 11000 രൂപയുടെ ഗിഫ്റ്റും നല്‍കി അസ്യസിന്റെ പുതിയ ഓഫര്‍!

ഐപി ക്യാമറ വ്യൂവര്‍ (Ip Cam viewer)

ഈ ആപ്ലിക്കേഷനിലൂടെ നിങ്ങള്‍ക്ക് ഐപി ക്യാം, ഡിവിആര്‍, നെറ്റ്‌വര്‍ക്ക് വീഡിയോ റെക്കോര്‍ഡര്‍, ട്രാഫിക് ക്യാമറകള്‍, സിസിടിവി തുടങ്ങിയ ക്യാമറകള്‍ നിയന്ത്രിക്കാനും അതിലെ ദൃശ്യങ്ങള്‍ കാണാനും കഴിയും.

ഓട്ടോമാറ്റിക് കോള്‍ റെക്കോര്‍ഡര്‍ (Automatic call recorder)

നിങ്ങള്‍ കോള്‍ ചെയ്യുമ്പോഴോ ഫോണിലേയ്ക്ക് കോള്‍ ലഭിക്കുമ്പോഴോ ഈ ആപ്ലിക്കേഷന്‍ ഓട്ടോമാറ്റിക് ആയി സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്നു.

ബിഎസ്എന്‍എല്‍ ഫ്രീഡം പ്ലാന്‍: രണ്ടു വര്‍ഷം സൗജന്യ ഡാറ്റ കോളുകള്‍!

മോണിറ്റര്‍ കോള്‍ എസ്എംഎസ് ലൊക്കേഷന്‍ (Monitor Call SMS Location)

എസ്എംഎസ് ഫോട്ടോകള്‍, ലൊക്കേഷന്‍, കോള്‍-ലോഗ് തുടങ്ങി ആന്‍ഡ്രോയിഡ് മൊബൈലുകളിലെ നിരവധി കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഈ ആപ്പ് ഉപയോഗിക്കാം. ജിപിഎസ് ഓഫായിട്ടുളള ഫോണിനെ പോലും ഒരു വെബ്‌സൈറ്റിന്റെ സഹായത്തോടെ ലൊക്കേറ്റ് ചെയ്യാനിതിലൂടെ സാധിക്കും.

ഒരു രൂപയ്ക്ക് ഷവോമി സ്മാര്‍ട്ടഫോണ്‍ നേടാം: വേഗമാകട്ടേ!

ആന്റി സ്‌പൈ മൊബൈല്‍ (AntiSpyMobile)

ഈ കൂട്ടത്തില്‍ നിന്നും വ്യത്യസ്ഥമായിട്ടുളളതാണ് 'ആന്റി സ്‌പൈ മൊബൈല്‍' ആപ്പ്. നിങ്ങളുടെ ഫോണില്‍ ഏതെങ്കിലും തരത്തിലുളള സ്‌പൈവെയറുകള്‍ ഇന്‍സ്റ്റോള്‍ ആയിട്ടുണ്ടെങ്കില്‍ അതിനെ കണ്ടു പിടിക്കാനും നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Mobile Spy is the next generation of smartphone monitoring software. Do you worry your child or employee is abusing their smartphone privileges? Notify your child or employee they will be monitored.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot