മടുത്തെങ്കിൽ കളഞ്ഞിട്ട് പോകണം! ഇൻസ്റ്റാ ഡിആക്ടിവേറ്റാക്കാൻ എളുപ്പവഴി ഇതാ..
ജനപ്രിയ സോഷ്യൽ മീഡിയ ആപ്പ് ആണ് ഇൻസ്റ്റാഗ്രാം. ഒരുപാട് പോസിറ്റീവ് വശങ്ങൾ ഇൻസ്റ്റക്ക് ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് വിദ്യാഭ്യാസത്തിനുള്ള ഒരു വലിയ ഉപകരണമാണ് എന്നതാണ്. ഒരാൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഒരു ക്ലിക്ക് അകലെയാണ്. യുവ കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള മികച്ച വേദി കൂടിയാണിത്.
ട്യൂഷൻ ടീച്ചറെ കണ്ടെത്താൻ, ഒരു ബുക്കിന്റെ റിവ്യൂ അറിയാൻ, പ്രൊജെക്ടുകൾ എളുപ്പമാക്കാൻ അങ്ങനെ പല രീതിയിലും ഇൻസ്റ്റാ പ്രയോജനപ്പെടുത്തുന്നവർ ഉണ്ട്. ആളുകൾ പത്രങ്ങളിൽ നിന്ന് സ്വയം അകന്ന് ഇൻസ്റ്റാഗ്രാമിൽ ആശ്രയിക്കുന്നു. കൂടുതൽ സാമൂഹികമായി ബോധവാന്മാരാകുന്നു. ഇതിനെല്ലാം ഉപരി പ്രിയപ്പെട്ടവരുമായുള്ള ആശയവിനിമയത്തിന് സഹായിക്കുന്നു. ദൂരമൊരു തടസ്സമേയല്ല.

ഇത്രയൊക്കെ ഗുണങ്ങൾ ഉണ്ടെങ്കിലും സമൂഹത്തിൻ്റെ ഏറ്റവും ദോഷകരമായ ഘടകങ്ങളിലൊന്നായി മറ്റ് സോഷ്യൽ മീഡിയയെ പോലെ ഇൻസ്റാഗ്രാമിനേം കണക്കാക്കപെടുന്നുണ്ട്. സ്വകാര്യതയെ കടന്ന് ആക്രമിക്കുന്നു എന്നതാണ് എടുത്ത് പറയേണ്ട ഒരു ദൂഷ്യവശം. ഓവർ ഷെയറിങ്ങിലൂടെ അക്കൗണ്ടുകൾ എളുപ്പത്തിൽ ഹാക്കർമാരിൽ എത്തുന്നു. പിന്നീട് ഒരു വ്യക്തിയെ സാരമായി ബാധിക്കുന്ന രീതിൽ സൈബർ ഭീഷണിയിലേക്കും നയിക്കുന്നു.
ഏകദേശം ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള ഇൻസ്റ്റാഗ്രാം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി പല രീതിയിലുള്ള മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്ലാറ്റ്‌ഫോം ആണ്. പ്രത്യേകിച്ച് ഫീഡിൽ വരുന്ന കണ്ടെന്റുകളിൽ തികച്ചും വ്യത്യസ്തവും അമ്പരിപ്പിക്കുന്നതുമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഷെയർ ചെയ്യപ്പെടുന്ന വീഡിയോകൾ, പോസ്റ്റുകൾ, ആശയങ്ങളെല്ലാം എല്ലാവരേയും പ്രായഭേദമന്യേ സ്വാധീനിക്കുന്നുണ്ട്.

ഇത് കുട്ടികളുടെയും മുതിർന്നവരുടെയും മാനസികാരോഗ്യത്തെ ഒരുപോലെ പ്രതികൂലമായി ബാധിക്കുന്നെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം യുഎസ് ആസ്ഥാനമായ ഒരു സ്ഥാപനം നടത്തിയ സർവേയിൽ, ഒരു ദശലക്ഷത്തിലധികം ആളുകൾ ഡിലീറ്റാക്കാൻ താൽപര്യപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഇൻസ്റ്റഗ്രാമാണ് എന്ന് കണ്ടെത്തിയിരുന്നു. നിങ്ങൾ ആ ദശലക്ഷം പേരിൽ ഒരാളാണോ? എങ്കിൽ ഇൻസ്റ്റഗ്രാം എളുപ്പത്തിൽ ഡിലീറ്റ് ചെയ്യാനുള്ള എളുപ്പ വഴികൾ ഇതാ:
അക്കൗണ്ട് കുറച്ച് ദിവസത്തേക്ക് മാത്രമാണ് പ്രവർത്തനരഹിതം ആക്കേണ്ടത് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് temporarily disable എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. അതേസമയം, അക്കൗണ്ട് എന്നെന്നേക്കുമായി ഡിലീറ്റ് ചെയ്യണമെങ്കിൽ permanent delete എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇൻസ്റ്റാഗ്രാം അക്കൗണ്ട് എങ്ങനെ പൂർണമായും ഡിലീറ്റ് ചെയ്യാം എന്ന് നോക്കാം.
അക്കൗണ്ട് പൂർണമായും ഡിലീറ്റ് ചെയ്യുന്നതിനു മുന്നേ ചില വസ്തുതകൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഒരിക്കൽ permanent delete ചെയ്താൽ പിന്നീട് അതേ അക്കൗണ്ട് ഉപയോഗിക്കുവാൻ സാധിക്കില്ല. നിങ്ങളുടെ പ്രൊഫൈലിനോടൊപ്പം ഫോട്ടോ, വീഡിയോ, കമന്റുകൾ, ലൈക്കുകൾ, ഫോളോ ചെയ്യുന്നവർ എന്നിവയെല്ലാം പൂർണ്ണമായും ഡിലീറ്റ് ആകുന്നതാണ്. നിങ്ങളുടെ അക്കൗണ്ട് ഫോളോ ചെയ്യുന്നവർക്ക് ഡിലീറ്റ് ആക്കിയതിനു ശേഷം പ്രൊഫൈൽ കാണുവാൻ സാധിക്കില്ല.
അക്കൗണ്ട് പൂർണമായും ഡിലീറ്റ് ചെയ്യാൻ: - ഇൻസ്റ്റാഗ്രാം ഓപ്പണാക്കിയ ശേഷം ഡിസ്‌പ്ലേയുടെ താഴെ വലതുവശത്തുള്ള പ്രൊഫൈൽ ഫോട്ടോയിൽ ടാപ്പ് ചെയ്യുക. അപ്പോൾ പ്രൊഫൈൽ പേജ് ഓപ്പൺ ആകും. ശേഷം മുകളിൽ വലതുവശത്തുള്ള ത്രി ലൈൻ മെനുവിൽ ക്ലിക്ക് ചെയ്‌ത് 'Settings and Privacy' ക്ലിക്ക് ചെയ്യുക. ദൃശ്യമാകുന്ന വിൻഡോയിലെ 'Account Center' വിഭാഗത്തിലേക്ക് പോകുക.

'Personal details' എന്നതിന് താഴെയുള്ള 'Account settings' ടാപ്പ് ചെയ്യുക. 'Account Ownership and Control', തിരഞ്ഞെടുക്കുക, 'Deactivate or Delete' എന്നതിൽ ടാപ്പ് ചെയ്യുക. ഒന്നിൽ കൂടുതൽ അക്കൗണ്ട് കാണിക്കുകയാണെങ്കിൽ നിങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന അക്കൗണ്ട് തിരഞ്ഞെടുക്കുക. ഇപ്പോൾ പാസ്‌വേഡ് നൽകാൻ നിങ്ങളോട് ആവശ്യപ്പെടും.
പാസ്‌വേഡ് നൽകിയതിനു ശേഷം ഡിലീറ്റ് ക്ലിക്ക് ചെയ്താൽ അക്കൗണ്ട് പൂർണമായും ഡിലീറ്റ് ആകുന്നതാണ്. Deactivate ആണ് ക്ലിക്ക് ചെയ്യുന്നതെങ്കിൽ അക്കൗണ്ട് താത്കാലികമായി ഡിലീറ്റ് ആകുന്നതാണ്. അക്കൗണ്ട് പെർമനൻ്റ് ആയി ഡിലീറ്റ് ആക്കുന്നതിന് 30 ദിവസം വരെ എടുക്കും. ചില സാഹചര്യങ്ങളിൽ, 90 ദിവസം വരെയും എടുത്തേക്കാം. എന്നിരുന്നാലും നിങ്ങളുടെ പ്രൊഫൈൽ മറ്റുള്ളവർക്ക് ദൃശ്യമാകില്ല. എന്നാൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ റിക്വസ്റ്റ് റദ്ദാക്കാവുന്നതാണ്.
ഡിലീറ്റ് ആക്കുന്നതിനും ഡിആക്ടിവേറ്റ് ആക്കുന്നതിനും അവസാനത്തെ ക്ലിക്ക് ഒഴികേ ബാക്കിയുള്ളതെല്ലാം ഒരേ രീതിയിൽ ആണെങ്കിലും ഡിലീറ്റും ഡിആക്ടിവേറ്റും രണ്ടാണ് എന്നത് മറക്കാതിരിക്കുക. ഡിആക്ടിവേറ്റ് ചെയ്താൽ ഉപയോക്താവിന് വീണ്ടും അക്കൗണ്ട് ഉപയോഗിക്കുവാനുള്ള സാധ്യകൾ ഉണ്ട്. എന്നാൽ ഡിലീറ്റ് ചെയ്താൽ അക്കൗണ്ടിലെ വിവരങ്ങൾ തിരിച്ചെടുക്കാൻ സാധിക്കില്ല എന്നുമാത്രമല്ല വീണ്ടും ഇൻസ്റ്റഗ്രാം ഉപയോഗിക്കണമെങ്കിൽ പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ടതുണ്ട്.


Click it and Unblock the Notifications








