കൂകിപ്പായും തീവണ്ടി! പായുന്ന തീവണ്ടി ഇപ്പോ എവിടെ എത്തിയെന്ന് അറിയാൻ ഈ ആപ്പുകൾ ബെസ്റ്റ് ആണ്
ടെക്‌നോളജിയുടെയും ലൈവ് അപ്‌ഡേറ്റുകളുടെയും യുഗത്തിൽ, നിങ്ങളുടെ ട്രെയിനിൻ്റെ ലൈവ് സ്റ്റാറ്റസ് അറിയുന്നത് നിങ്ങളുടെ യാത്രക്ക് ഒരുപാട് ഗുണം ചെയ്യും. നിങ്ങൾ ഒരു യാത്ര പ്ലാൻ ചെയ്യുകയാണെങ്കിലോ സ്റ്റേഷനിൽ നിന്ന് ആരെയെങ്കിലും കൂട്ടിക്കൊണ്ട് പോകുകയാണെങ്കിലോ, ട്രെയിൻ സമയത്തെയും കാലതാമസത്തെയും കുറിച്ച് അപ്‌ഡേറ്റ് ലഭിക്കേണ്ടത് അത്യാവശ്യമാണ്. ട്രെയിനുകളുടെ ലൈവ് സ്റ്റാറ്റസ് പരിശോധിക്കുന്നതിനും മറ്റും ചില ആപ്പുകൾ ഉണ്ട്. അവ ഏതെന്ന് പരിശോധിക്കാം.
ലൈവ് ട്രെയിൻ റണ്ണിംഗ് സ്റ്റാറ്റസിനൊപ്പം അവയുടെ മറ്റ് ഫീച്ചറുകളും പരിശോധിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ആപ്പുകൾ ഉണ്ട്. അവയിൽ മികച്ച ചില അപ്പുകളാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത്. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉള്ള ആപ്പ് കണ്ടെത്തി ഡൗൺലോഡ് ചെയ്യാൻ ശ്രദ്ധിക്കുക. ഏത് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുന്നേയും ടേർമ്സ് ആൻഡ് കണ്ടീഷൻസ് കൃത്യമായി വായിക്കേണ്ടതാണ്.

ഐആർസിടിസി റെയിൽ കണക്ട് (IRCTC Rail Connect): ഈ ആപ്പിന് നിരവധി സവിശേഷതകൾ ഉണ്ട്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ്റെ ഔദ്യോഗിക ആപ്പ് ആയ ഐആർസിടിസി റെയിൽ കണക്ട് ഉപയോക്താക്കളെ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ മാത്രമല്ല ലൈവ് ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കാനും അവരുടെ സ്മാർട്ട്ഫോണുകളിൽ നിന്ന് നേരിട്ട് ബുക്കിംഗ് നിയന്ത്രിക്കാനും സഹായിക്കും.
വെയർ ഈസ് മൈ ട്രെയിൻ (Where is my Train): ഓഫ്‌ലൈൻ സവിശേഷതകൾക്ക് പേര് കേട്ട ഈ ആപ്പ്, ഇൻ്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും ജിപിഎസ് ഉപയോഗിച്ച് കൃത്യമായ ലൈവ് ട്രെയിൻ സ്റ്റാറ്റസുകൾ ട്രാക്ക് ചെയ്യുവാൻ സാധിക്കും. അത് കൂടാതെ, പിഎൻആർ സ്റ്റാറ്റസ് ചെക്കുകളും സീറ്റ് ലഭ്യത അറിയാനും ഈ ആപ്പ് സഹായിക്കും.
എൻടിഇഎസ് (നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം): സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) വികസിപ്പിച്ചെടുത്ത ഈ ആപ്പ് ട്രെയിൻ സമയം, ലൈവ് ട്രെയിൻ സ്റ്റാറ്റസ്, പ്ലാറ്റ്ഫോം നമ്പറുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നു. ഇന്റർനെറ്റ് ഉണ്ടെങ്കിൽ മാത്രമേ ഈ ആപ്പിലെ സേവനങ്ങൾ ലഭ്യമാകുകയുള്ളു.
റെയിൽ യാത്രി (RailYatri): ഈ മൾട്ടി ഫങ്ഷണൽ ആപ്പ് ലൈവ് ട്രെയിൻ സ്റ്റാറ്റസ്, പിഎൻആർ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ, സീറ്റ് ലഭ്യത എന്നിവയും മറ്റ് യാത്ര സൗകര്യങ്ങൾക്കുള്ള സേവനവും നൽകുന്നു. ട്രെയിൻ വിവരങ്ങൾക്ക് പുറമെ ബസ് ബുക്കിംഗും ഭക്ഷണ വിതരണവും പോലുള്ള യാത്രയുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളും ഈ ആപ്പിൽ ഉണ്ട്.
ഇക്സിഗോ (IXIGO): യൂസർ ഫ്രണ്ട്‌ലി ഇൻ്റർഫേസിലൂടെ യാത്രക്കാർക്കിടയിൽ ജനപ്രിയമായ ഒരു ആപ്പ് ആണ് ഇക്സിഗോ. ലൈവ് ട്രെയിൻ സ്റ്റാറ്റസുകൾ ട്രാക്ക് ചെയ്യാനും, പ്ലാറ്റ്ഫോം നമ്പറുകൾ , സീറ്റ് ലഭ്യത, PNR കൺഫർമേഷൻ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളും മറ്റ് മികച്ച സേവനങ്ങളും ഈ ആപ്പ് വാഗ്ദാനം ചെയ്യുന്നു.
കൺഫെം ടിക്കറ്റ് (Confirmtkt) : പിഎൻആർ സ്റ്റാറ്റസ്, ഹിഡMOST READ: ജിയോ, എയർടെൽ, വിഐ വരിക്കാർ കൊതിക്കുന്നു, ഈ പ്ലാൻ കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന്!ൻ ആയതും കൺഫേം ആയതുമായ സീറ്റുകൾ കണ്ടെത്തുന്നതിനും പേര് കേട്ട ആപ്പ് ആണ് കൺഫെം ടിക്കറ്റ്. ലൈവ് ട്രെയിൻ സ്റ്റാറ്റസുകൾ പരിശോധിക്കാനും മറ്റ് റൂട്ടുകൾ സെർച്ച് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്ന ആപ്പ് ആണ് ഇത്.
ട്രെയിൻമാൻ (Trainman): കൃത്യമായ ലൈവ് ട്രെയിൻ സ്റ്റാറ്റസ്, പിഎൻആർ സ്റ്റാറ്റസ് കൺഫർമേഷൻ, മറ്റ് മികച്ച ഫീച്ചറുകൾ, യാത്രാ പ്ലാനുകൾക്ക് സഹായിക്കുന്ന ഗൈഡ് എന്നിവക്കെല്ലാം ഉപയോക്താക്കളെ സഹായിക്കുന്നതിന് ഈ ആപ്പ് മികച്ചതാണ്. ഈ ആപ്പ് ഇന്റർനെറ്റ് ഉണ്ടെങ്കിൽ മാത്രമേ ഈ ആപ്പിലെ സേവനങ്ങൾ ലഭ്യമാകുകയുള്ളു.
റെയിൽമിത്ര (RailMitra): ലൈവ് ട്രെയിൻ സ്റ്റാറ്റസ് നൽകുന്നതിനൊപ്പം, ട്രെയിനുകളിലെ ഭക്ഷണത്തിന് മുൻകൂട്ടിയുള്ള ബുക്കിംഗ്, പിഎൻആർ സ്റ്റാറ്റസ് പരിശോധന, വിശദമായ ട്രെയിൻ ഷെഡ്യൂളുകൾ എന്നിവ പോലുള്ള സവിശേഷതകൾ റെയിൽമിത്ര വാഗ്ദാനം ചെയ്യുന്നു. ഈ ആപ്പ് ഇന്റർനെറ്റ് ഉണ്ടെങ്കിൽ മാത്രമേ ഈ ആപ്പിലെ സേവനങ്ങൾ ലഭ്യമാകുകയുള്ളു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








