Home
Apps

ഫോൺ നഷ്ടപ്പെട്ടോ? കണ്ടെത്താൻ ഇതാ കുറച്ചു എളുപ്പവഴികൾ

ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോൺ നഷ്ടപ്പെടുക എന്ന് പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ വലിയ ബുദ്ധിമുട്ട് ആയിരിക്കും ഉപഭോക്താക്കൾക്ക് ഉണ്ടാക്കുക. കാരണം ബാങ്ക് അക്കൗണ്ട് മുതൽ സകലമാന വിവരങ്ങളും ഇപ്പോൾ സ്മാർട്ട്ഫോണുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ​ഗൂ​ഗിൾ പേ പോലുള്ള ആപ്പുകൾ പുറത്തിറങ്ങിയതോടെ ആരും സ്വന്തം പേഴ്സ് പോലും ഉപയോ​ഗിക്കാതെ ആയി

ഇങ്ങനെ ഇരിക്ക നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാൽ എന്തായിരിക്കും സ്ഥിതി? ഇവ എങ്ങനെ കണ്ടെത്താൻ സാധിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ? എങ്കിൽ നഷ്ടപ്പെട്ട ഫോൺ കണ്ടെടുക്കാൻ സഹായിക്കുന്ന കുറച്ച് സൗജന്യമായ മൊബൈൽ ആപ്പുകളെക്കുറിച്ച് ഈ ലേഖനത്തിലൂടെ അറിയാം. ജിപിഎസ് ഉപയോ​ഗിച്ച് നിങ്ങളുടെ ഫോൺ ഇരിക്കുന്ന സ്ഥലം ഇത്തരം ആപ്പുകളിലൂടെ കണ്ടെത്താൻ സാധിക്കുന്നതാണ്. തികച്ചും സൗജന്യമായി ആയിരിക്കും ഈ ആപ്പുകൾ പ്രവർത്തിക്കുന്നത്.

ഫോൺ നഷ്ടപ്പെട്ടോ? കണ്ടെത്താൻ ഇതാ കുറച്ചു എളുപ്പവഴികൾ

താഴെ നൽകുന്ന ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ മാത്രമാണ് ഇതിന്റെ സഹായത്താൽ ഫോണുകൾ കണ്ടെത്താൻ സാധിക്കു. അതേ സമയം മോഷ്ടാക്കൾ ഫോൺ മോഷ്ടിച്ച് നഷ്ടപ്പെടുകയാണെങ്കിൽ നിയമപരമായി മുന്നോട്ട് പോകുന്നതായിരിക്കും ബുദ്ധി. എവിടെയെങ്കിലും വെച്ച് മറന്നു പോകുകയോ കൈയ്യിൽ നിന്ന് ചാടിപോയി നഷ്ടപ്പെടുകയോ ചെയ്യുന്ന ഫോണുകൾ വീണ്ടെടുക്കാനാണ് ഇത്തരം ആപ്പുകൾ കൂടുതൽ അനുയോജ്യമായി വരുക.

നഷ്ടപ്പെട്ട ഫോൺ തിരിച്ചു ലഭിക്കാൻ സഹായിക്കുന്ന ആപ്പുകളിൽ ഒന്നാണ് ലോക്കലിസി മൊബി (localize mobi) ആ​ഗോളതലത്തിൽ തന്നെ അറിയപ്പെടുന്ന ജിപിഎസ് ആപ്പുകളിൽ ഒന്നാണ് ലോക്കലിസി മൊബി. നിങ്ങളുടെ രാജ്യത്തിന്റെ കണ്ട്രീകോഡ് നൽകി കൂടെ നഷ്ടപ്പെട്ട ഫോണിന്റെ നമ്പർ കൂടി ചേർത്താൽ ഈ ആപ്പ് വഴി വളരെ എളുപ്പത്തിൽ നമ്മുക്ക് നഷ്ടപ്പെട്ട ഫോൺ തിരിച്ചെടുക്കാവുന്നതാണ്.

ഫോൺ നഷ്ടപ്പെട്ടോ? കണ്ടെത്താൻ ഇതാ കുറച്ചു എളുപ്പവഴികൾ

മറ്റൊരു ആപ്പാണ് ജിയോലോ​ഗ്.ബി (Geoloc.be) ഇതും വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്ന ഒരു മൊബൈൽ ആപ്പ് ആണ്. ഒരു ടാർഗെറ്റ് ഫോണിന്റെ കൃത്യമായ ലൊക്കേഷൻ അതിന്റെ നമ്പറിലൂടെ മാത്രം നിർണ്ണയിക്കാൻ ഈ ആപ്പുകൊണ്ട് സാധിക്കുന്നതാണ്. ഈ ആപ്പ് ഫോണിന്റെ ലൊക്കേഷനെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ നൽകുന്നതാണ്. മറ്റൊരു ആപ്പാണ് ട്രൂക്കോളർ. ഇന്ത്യൻ ഉപഭോക്താക്കൾ ധാരാളമായി ഉപയോ​ഗിക്കുന്ന ആപ്പ് കൂടിയാണ് ട്രൂക്കോളർ.

എന്നാൽ ഈ ആപ്പ് വഴി ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിക്കുമെന്ന് വളരെ കുറച്ച് ഉപഭോക്താക്കൾക്ക് മാത്രമാണ് അറിയുന്നത്. സാധാരണയായി ഉപഭോക്താക്കൾ ട്രൂക്കോളർ ഉപയോ​ഗിക്കുന്നത് പരിജയമില്ലാത്ത നമ്പറുകളിൽ നിന്ന് കോൾ വന്നാൽ ഇത് ആരുടെ നമ്പർ ആണെന്ന് തിരിച്ചറിയാനാണ്. ഒരിക്കൽ ഡൗൺലോഡ് ചെയ്‌താൽ, ആപ്പ് നിങ്ങളുടെ ഫോൺ ബുക്കിൽ നിന്നുള്ള കോൺടാക്‌റ്റുകളെ അതിന്റെ ഡാറ്റാബേസിലേക്ക് സ്വയമേവ ചേർക്കുന്നതാണ്.

വളരെ ഉപയോക്തൃ സൗഹൃദമായ ആപ്പുകളിൽ ഒന്നുകൂടിയാണ് ട്രൂക്കോളർ. ഈ ആപ്പ് പ്രവർത്തിക്കാനായി വളരെ കുറച്ച് മെമ്മറി മാത്രമാണ് ആവിശ്യമായി വരുന്നത്. ആയതിനാൽ തന്നെ ഫോണിന്റെ പ്രൊസസറിനെയോ റാമിനേയോ ഈ ആപ്പിന്റെ പ്രവർത്തനം കാര്യമായി ബാധിക്കില്ല. ഇക്കൂട്ടത്തിൽ പെട്ട മറ്റൊരു പ്രധാന ആപ്പ് ആണ് സ്കന്നാറിയോ.ഐഒ (Scannero.io). ഇതും ഫോൺ നമ്പർ നൽകി ജിപിഎസ് വഴി ലൊക്കേഷൻ കണ്ടെത്താൻ സഹായിക്കുന്ന ആപ്പുകളിൽ പ്രധാനിയാണ്.

സിം ഇടാൻ സാധിക്കുന്ന ഏത് ഇലക്ട്രോണിക് ഉപകരണവും സ്കന്നാറിയോയുടെ സഹായത്താൽ കണ്ടെത്താവുന്നതാണ്. എന്നാൽ കണ്ടെത്താനുള്ള ഉപകരണത്തിൽ ഈ ആപ്പ് ഉണ്ടായിരിക്കണം എന്ന് മാത്രം ശ്രദ്ധിക്കുക. ഫോൺ നഷ്ടമായാൽ ഉപഭോക്താക്കൾക്ക് ആശ്രയിക്കാവുന്ന മറ്റൊരു ആപ്പാണ് യോട്രാക്കർ (yoTracker) ആപ്പ് ഇൻസ്റ്റാളേഷൻ ഇല്ലാതെ തന്നെ യോട്രാക്കറിന്റെ സേവനം ഉപഭോക്താക്കൾക്ക് കിട്ടും എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. എന്നാൽ ഇതും ഫോൺ നമ്പറിന്റെ സഹായത്താൽ തന്നെയാണ് ജിപിഎസ് ലൊക്കേഷൻ കണ്ടെത്തുന്നത്.

ആഗോളതലത്തിൽ ഏറ്റവും വിശ്വസനീയമായ ജിപിഎസ് സെൽ ഫോൺ ലൊക്കേറ്ററുകളിൽ ഒന്നായി ആണ് യോട്രാക്കർ അറിയപ്പെടുന്നത്. വെറും മൂന്ന് മിനിറ്റിനുള്ളിൽ ഏത് ഫോണിന്റെയും ലൊക്കേഷൻ ട്രാക്ക് ചെയ്യാം എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. ഇവരുടെ വെബ്സൈറ്റ് സന്ദർശിച്ച് കണ്ടെത്തേണ്ട ഫോണിന്റെ നമ്പർ നൽകിയാണ് ഇതിലൂടെ ലൊക്കേഷൻ കണ്ടെത്തുന്നത്. ചുരുക്കത്തിൽ, ഒരു ഫോണിന്റെ ഫോൺ നമ്പർ മാത്രം ഉപയോഗിച്ച് ആർക്കും അതിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
This article will tell you about some free mobile apps that can help you find your lost phone. These apps can track your phone's location using GPS. These apps are completely free. Phones can be located only by installing these apps.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X