ഇനിയും ഭിം ആപ്പ് ഉപയോഗിച്ചുതുടങ്ങിയില്ലേ..?? എങ്ങനെ ഭിം ഉപയോഗിച്ചു എളുപ്പം പണം അയക്കാം?

By Shafik
|

ഇത്രയൊക്കെ രാജ്യം ഡിജിറ്റൽ ആയിട്ടും പലർക്കും ഇന്നും ഭിം പോലുള്ള ആപ്പുകൾ ഉപയോഗിക്കാൻ അറിയില്ല എന്നത് സങ്കടകരമായ കാര്യമാണ്.
യുപിഐ ആപ്പിന് സമാനമായി പ്രവര്‍ത്തിക്കുന്ന രീതിയാണ് ഭീം ആപ്പ്. എന്നാല്‍ ഉപയോഗിക്കാന്‍ കുറേക്കൂടി എളുപ്പമായിരിക്കും ഭീം ആപ്പിന്റേത്. അതിനാൽ ഇന്നിവിടെ എങ്ങനെ ഭിം ആപ്പ് ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് പറയാൻ പോകുന്നത്.

എന്താണ് ഭിം ആപ്പ്?

എന്താണ് ഭിം ആപ്പ്?

BHIM ( ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി എന്നതിന്റെ ചുരുക്കപ്പേരാണ് ഭീം ആപ്പ്. യുഎസ്എസ്ഡി സംവിധാനം വഴി ആയതിനാല്‍ ഇന്റെര്‍നെറ്റിന്റെ ആവശ്യം വരുന്നില്ല ഈ ആപ്പ് ഫോണില്‍ ഉപയോഗിക്കാന്‍. കൂടാതെ ബാങ്കിലെ യുപിഐയുമായി ഈ ആപ്പ് ബന്ധിപ്പിക്കും. ഈ ആപ്പ് ഉപയോഗിച്ച് തത്ക്ഷണം തന്നെ പണം കൈമാറാനും സ്വീകരിക്കാനും സാധിക്കും.

എന്തിനൊക്കെ ഉപയോഗിക്കാം?

എന്തിനൊക്കെ ഉപയോഗിക്കാം?

ഈ ആപ്പ് നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിങ്ങള്‍ ബാങ്ക് അക്കൗണ്ടും ഭീം ആപ്പുമായി രജിസ്റ്റര്‍ ചെയ്തിരിക്കണം. ബാങ്ക് അക്കൗണ്ടിന് യുപിഐയുടെ പിന്‍ നമ്പര്‍ ലഭിക്കും. മൊബൈല്‍ നമ്പര്‍ ആയിരിക്കും അക്കൗണ്ട് ഉടമയുടെ പേയ്‌മെന്റ് മേല്‍വിലാസം. ഇൗ വിലാസം വഴി നിങ്ങള്‍ക്ക് പണം അടയ്ക്കാനും സ്വീകരിക്കാനും സാധിക്കും.

ഭീം ആപ്പ് എങ്ങനെ ഉപയോഗിക്കാം?
 

ഭീം ആപ്പ് എങ്ങനെ ഉപയോഗിക്കാം?

ആദ്യം നിങ്ങള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. അതിനു ശേഷം ആപ്പ് തുറന്ന് ഭാഷ തിരഞ്ഞെടുക്കുക. ഇനി അടുത്തതായി ഫോണ്‍ എസ്എംഎസ് ആക്‌സസ് ചോദിക്കും. ഫോണുമായി ആപ്പ് വേരിഫിക്കേഷന്‍ ചെയ്യുക. എസ്എംഎസ്, ഫോണ്‍ കോള്‍ എന്നിവയ്ക്ക് പെര്‍മിഷന്‍ നല്‍കുക. എസ്എംഎസ്, ഫോണ്‍ കോള്‍ വേരിഫിക്കേഷന്‍ കഴിഞ്ഞാല്‍ നാല് അക്ക പിന്‍ നമ്പര്‍ തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണ്.

ഇനി ചെയ്യേണ്ടത്..

ഇനി ചെയ്യേണ്ടത്..

ഇനി നിങ്ങളുടെ ബാങ്ക് ഏതാണെന്ന് തിരഞ്ഞെടുക്കാന്‍ നിരദ്ദേശിക്കുന്നതാണ്. ബാങ്ക് തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ നല്‍കുക. ഇനി നിങ്ങള്‍ക്ക് മൂന്നു ഓപ്ഷനുകള്‍ കാണാം, സെന്റ്, റിക്വസ്റ്റ്, സ്‌കാന്‍ ആന്റ് പേ. അതായത് പണം കൈമാറാന്‍ നിങ്ങളുടെ ആപ്പ് തയ്യാറായി എന്ന് അര്‍ത്ഥം. നിങ്ങളുടെ പ്രൊഫൈല്‍ ഇടപാടുകളുടെ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് ഓപ്ഷന്‍ എന്നിവ ഈ ആപ്പില്‍ കാണാന്‍ സാധിക്കും. എപ്പോള്‍ വേണമെങ്കിലും യുപിഐ പിന്‍ മാറ്റാം. നിലവില്‍ ബന്ധിപ്പിച്ചിട്ടുളള ബാങ്ക് അക്കൗണ്ട് മാറ്റാനും ആപ്പിലൂടെ സഹായിക്കും.

ഓപ്പോ റിയൽമി 2 വാങ്ങണോ വേണ്ടയോ?ഓപ്പോ റിയൽമി 2 വാങ്ങണോ വേണ്ടയോ?

Best Mobiles in India

Read more about:
English summary
How to Use Bhim App.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X