നെറ്റ്ഫ്ലിക്സിന് വൻ തിരിച്ചടി; മൂന്ന് മാസത്തിനിടെ നഷ്ടമായത് രണ്ട് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സിനെ

|

സ്ട്രീമിങ് ജയന്റ് നെറ്റ്ഫ്ലിക്സിന് 2022 തിരിച്ചടികളുടെ കാലമാണ്. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 2 ലക്ഷം സബ്സ്ക്രൈബേഴ്സിനെയാണ് നെറ്റ്ഫ്ലിക്സിന് നഷ്ടമായത്. 2022ന്റെ രണ്ടാം പാദത്തിൽ രണ്ട് ദശലക്ഷം സബ്സ്ക്രൈബേഴ്സിനെക്കൂടി നെറ്റ്ഫ്ലിക്സിന് നഷ്ടമായേക്കും. ഷെയർ ഹോൾഡർമാർക്കുള്ള കത്തിൽ നെറ്റ്ഫ്ലിക്സ് തന്നെയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. കൊവിഡ് മഹാമാരിക്കാലത്ത് വലിയ വളർച്ച പ്രതീക്ഷിച്ചിരുന്നിടത്ത് നിന്നുമാണ് നെറ്റ്ഫ്ലിക്സിന്റെ കൂപ്പ് കുത്തൽ.

 

നെറ്റ്ഫ്ലിക്സ്

"ഞങ്ങളുടെ വരുമാന വളർച്ച ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. 2020ൽ കൊവിഡ് കാലത്ത് ഞങ്ങളുടെ വളർച്ചയിൽ ഗണ്യമായ വർധനവ് ഉണ്ടായി. കൊവിഡ് വ്യാപനം ശക്തമായി തുടർന്നതാണ് 2021ൽ വളർച്ച കുറയാൻ കാരണമെന്നും ഞങ്ങൾ വിശ്വസിക്കുന്നു." ഷെയർ ഹോൾഡർമാർക്ക് ഉള്ള കത്തിൽ, നെറ്റ്ഫ്ലിക്സ് പറയുന്നു. പ്ലാറ്റ്‌ഫോമിന്റെ വളർച്ചയെ ബാധിച്ച നാല് ഘടകങ്ങളാണ് നെറ്റ്ഫ്ലിക്സ് ചൂണ്ടിക്കാട്ടുന്നത്. സ്ട്രീമിങ് ആണ് ഭാവിയെന്ന് ആളുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് നെറ്റ്ഫ്ലിക്സ് പറയുന്നു. പ്രത്യേകിച്ചും കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ.

കിടിലൻ സെൽഫി എടുക്കാം, ഏറ്റവും മികച്ച ഫ്രണ്ട് ക്യാമറകളുള്ള ഈ സ്മാർട്ട്ഫോണുകളിലൂടെകിടിലൻ സെൽഫി എടുക്കാം, ഏറ്റവും മികച്ച ഫ്രണ്ട് ക്യാമറകളുള്ള ഈ സ്മാർട്ട്ഫോണുകളിലൂടെ

ഡിസ്നി

ഇക്കാലയളവിൽ വിപണിയിലേക്ക് ഡിസ്നി പ്ലസും ആമസോൺ പ്രൈമും പോലെയുള്ള കൂടുതൽ കമ്പനികളുമെത്തിയിരുന്നു. തത്ഫലമായി ഒടിടി മേഖലയിൽ മത്സരം കൂടുതൽ ശക്തമാകുകയും ചെയ്തു. സ്മാർട്ട് ടിവി അഡോപ്ഷൻ, ഡാറ്റ നിരക്കുകൾ, അക്കൗണ്ട് ഷെയറിങ് ഫീച്ചറിന്റെ ബാഹുല്യം എന്നിവ പോലെയുള്ള കമ്പനിയുടെ നിയന്ത്രണത്തിലില്ലാത്ത ഘടകങ്ങൾ കാരണം ചില രാജ്യങ്ങളിൽ സർവീസ് വിപുലീകരണത്തിന് സാധിക്കുന്നില്ലെന്നും നെറ്റ്ഫ്ലിക്സ് വിശദീകരിക്കുന്നു.

സർവീസുകൾ
 

പണം അടച്ച് നെറ്റ്ഫ്ലിക്സിന്റെ സർവീസുകൾ ഉപയോഗിക്കുന്ന 222 ദശലക്ഷം കുടുംബങ്ങൾ ആണ് ഉള്ളത്. എന്നാൽ 100 ദശലക്ഷത്തിൽ അധികം ആളുകൾ ഈ അക്കൌണ്ടുകൾ ഷെയർ ചെയ്ത് ഉപയോഗിക്കുന്നുണ്ടെന്നും നെറ്റ്ഫ്ലിക്സ് കണക്കുകൾ നിരത്തുന്നു. " ഞങ്ങളുടെ പണമടച്ചുള്ള അംഗത്വത്തിന്റെ ശതമാനം കണക്കിൽ എടുക്കുമ്പോൾ അക്കൌണ്ട് ഷെയറിങിലും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. അതേ സമയം തന്നെ നേരത്തെ പറഞ്ഞ ഘടകങ്ങൾക്കൊപ്പം ഇതും കൂടി പരിഗണിക്കുമ്പോൾ പല വിപണികളിലും മെമ്പർഷിപ്പ് കൂട്ടുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു." ഔദ്യോഗിക പ്രസ്താവനയിൽ കമ്പനി പറയുന്നു.

ബഹിരാകാശത്തേക്ക് ഡോക്ടർമാരെ ബീം ചെയ്ത് നാസ; അറിയാം ഹോളോപോർട്ടേഷൻ സാങ്കേതിക വിദ്യയെക്കുറിച്ച്ബഹിരാകാശത്തേക്ക് ഡോക്ടർമാരെ ബീം ചെയ്ത് നാസ; അറിയാം ഹോളോപോർട്ടേഷൻ സാങ്കേതിക വിദ്യയെക്കുറിച്ച്

സ്ട്രീമിങ് സേവനങ്ങൾ

കൊവിഡിന് ശേഷം മന്ദഗതിയിൽ ആയ ലോക സാമ്പത്തിക വളർച്ച, ലോകമാകമാനം വർധിച്ച് വരുന്ന പണപ്പെരുപ്പം, റഷ്യയുടെ ഉക്രൈൻ അധിനിവേശം പോലുള്ള ഭൗമരാഷ്ട്രീയ സംഭവങ്ങളും തിരിച്ചടിക്ക് കാരണം ആയതായി നെറ്റ്ഫ്ലിക്സ് ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഉക്രൈൻ അധിനിവേശത്തെത്തുട‍ർന്ന് റഷ്യയിലെ സ്ട്രീമിങ് സേവനങ്ങൾ കമ്പനി അവസാനിപ്പിച്ചിരുന്നു. റഷ്യയിലെ മറ്റ് നിരവധി പ്രൊജക്റ്റുകളും നെറ്റ്ഫ്ലിക്സ് പൂ‍ർണമായി ഉപേക്ഷിച്ചിരുന്നു.

കമ്പനി

വൻ തിരിച്ചടി നേരിടുമ്പോഴും കാര്യങ്ങൾ നേരെയാകും എന്ന ശുഭപ്രതീക്ഷയിലാണ് നെറ്റ്ഫ്ലിക്സ്. തങ്ങളുടെ പ്ലാറ്റ്ഫോമിലെ പ്രോഗ്രാമുകളുടെ ഗുണ നിലവാരത്തിലും യൂസേഴ്സിന് റെക്കമെൻഡേഷൻസ് നൽകുന്നതിലും കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നാണ് കമ്പനി പറയുന്നത്. കൂടുതൽ മികച്ച കണ്ടന്റുകളും നിലവിൽ സ്വീകാര്യതയുള്ള സീരീസുകൾക്കും ഷോകൾക്കും കൂടുതൽ മികച്ച സീസണുകൾ പുറത്തിറക്കുന്നതിനും വേണ്ടി തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് കമ്പനി.

ഡിസോ വാച്ച് എസ് റിവ്യൂ: വില കുറഞ്ഞ സ്മാർട്ട് വാച്ച് വാങ്ങുന്നവർക്ക് മികച്ച ചോയിസ്ഡിസോ വാച്ച് എസ് റിവ്യൂ: വില കുറഞ്ഞ സ്മാർട്ട് വാച്ച് വാങ്ങുന്നവർക്ക് മികച്ച ചോയിസ്

റെക്കമെൻഡേഷൻസ്

ബ്രിഡ്ജർടൺ സീസൺ 2, ഇൻവെന്റിങ് അന്ന, ടിൻഡർ സ്വിൻഡ്‌ലർ, ദ ആദം പ്രോജക്റ്റ്, റെഡ് നോട്ടീസ്, ഡോണ്ട് ലുക്ക് അപ്പ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന ഷോകളും സീരീസുകളും 2022-ന്റെ ആദ്യ പാദത്തിൽ വലിയ ഹിറ്റുകൾ ആയിരുന്നു. പ്ലാറ്റ്‌ഫോമിലെ റെക്കമെൻഡേഷൻസ് വിഭാഗം മെച്ചപ്പെടുത്തുന്നതിനായി ആഗോള തലത്തിലെ തങ്ങളുടെ യൂസേഴ്സിനായി നെറ്റ്ഫ്ലിക്സ് അടുത്തിടെ "ഡബിൾ തംബ്സ് അപ്പ്" ഫീച്ചർ അവതരിപ്പിച്ചിരുന്നു. വ്യക്തിഗതമായ റെക്കമെൻഡേഷൻസും മൊത്തത്തിലുള്ള അനുഭവവും മെച്ചപ്പെടുത്തുന്നത് തുടരുമെന്നും കമ്പനി പറയുന്നു.

പെയ്ഡ് ഷെയറിങ്

അമേരിക്കയിലെ ചില ഉപയോക്താക്കൾക്കായി നെറ്റ്ഫ്ലിക്സ് "പെയ്ഡ് ഷെയറിങ്" ഫീച്ചറും പരീക്ഷിക്കുന്നു. ഔദ്യോഗിക പ്രസ്താവന പ്രകാരം, "കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ, അക്കൌണ്ട് ഷെയറിങ് മോണിറ്റൈസ് ചെയ്യാനായി ഞങ്ങൾ വ്യത്യസ്ത സമീപനങ്ങൾ പരീക്ഷിക്കാൻ തുടങ്ങി, മാർച്ചിൽ, ലാറ്റിനമേരിക്കയിലെ മൂന്ന് വിപണികളിൽ രണ്ട് പുതിയ പെയ്ഡ് ഷെയറിങ് ഫീച്ചറുകൾ അവതരിപ്പിച്ചു. വരും നാളുകളിൽ കൂടുതൽ വിപണികളിലേക്കും ഈ ഫീച്ചറുകൾ കമ്പനി അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

12th ജനറേഷൻ ഇന്റൽ പ്രൊസസറുകളുമായി എച്ച്പി പവലിയൻ 15 (2022) ലാപ്ടോപ്പ് ഇന്ത്യയിലെത്തി12th ജനറേഷൻ ഇന്റൽ പ്രൊസസറുകളുമായി എച്ച്പി പവലിയൻ 15 (2022) ലാപ്ടോപ്പ് ഇന്ത്യയിലെത്തി

Most Read Articles
Best Mobiles in India

English summary
2022 is a time of setbacks for streaming giant Netflix. Netflix lost 2 lakh subscribers in the first three months of this year alone. Netflix could lose another two million subscribers in the second quarter of 2022. Netflix itself revealed this information in a letter to shareholders.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X