കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ താരമായി ഹ്യൂണ്ടായിയുടെ 'വാക്കിംഗ് കാര്‍'

|

യു.എസിലെ ലാസ് വെഗാസില്‍ നടന്ന 2019ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലെ താരമായത് പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് അവതരിപ്പിച്ച എലിവേറ്റ് 'വാക്കിംഗ് കാറാണ്'. ലോകത്തെ ആദ്യ അള്‍ട്ടിമേറ്റ് മൊബിലിറ്റി വെഹിക്കിള്‍ (യു.എം.വി) എന്ന ഖ്യാദി കൂടി സ്വന്തമാക്കിയാണ് ഈ മോഡലിന്റെ വരവ്.

അത്യുഗ്രന്‍ സംവിധാനങ്ങള്‍

അത്യുഗ്രന്‍ സംവിധാനങ്ങള്‍

വെറുമൊരു കാറെന്നതിനുപരി അത്യുഗ്രന്‍ സംവിധാനങ്ങള്‍ പലതും ഉള്‍ക്കൊള്ളുന്ന മോഡലാണിത്. പ്രകൃതി ദുരന്തങ്ങള്‍ക്കു ശേഷം ദുര്‍ഘടമായ ഭൂപ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന രീതിയിലാണ് കാറിന്റെ നിര്‍മാണം. സാധാരണ വാഹനങ്ങളുടെ പരിമിതികളെയെല്ലാം മറികടക്കുന്നതാണ് എലിവേറ്റ് വാക്കിംഗ് കാറിന്റെ ഫീച്ചറുകള്‍.

 ആശയം ഉടലെടുക്കുന്നത്

ആശയം ഉടലെടുക്കുന്നത്

അപകടങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും ശേഷം താറുമാറായ പ്രദേശങ്ങളില്‍ സാധാരണ വാഹനങ്ങള്‍ക്ക് എത്തിച്ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പരിമിതികള്‍ ഏറെയാണ്. പലപ്പോഴും ഇത് മരണസംഘ്യ ഉയരാന്‍ കാരണമാക്കുന്നുമുണ്ട്. ഇവിടെയാണ് ഹ്യൂണ്ടായിയുടെ വാക്കിംഗ് കാറെന്ന ആശയം ഉടലെടുക്കുന്നത്. ഷോയില്‍ ഏറെ പ്രശംസയാണ് ഈ മോഡലിന് ലഭിച്ചത്.

എത്തിച്ചേരുക.

എത്തിച്ചേരുക.

ദുരന്തമുഖത്തു നിന്നും അപകടം സംഭവിച്ചവരെ കണ്ടെത്തി രക്ഷിക്കുക, വേണ്ട സഹായങ്ങള്‍ എത്തിക്കുക, നിരീക്ഷണം നടത്തുക എന്നിവയെല്ലാം കാറിന്റെ പ്രധാന ചുമതലകളാണ്. ഹബ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുകള്‍ ഘടിപ്പിച്ച വീലുകളും ഇതിനോടൊപ്പം ഉള്‍ക്കൊള്ളിച്ച റൊബോട്ടിക് കാലുകളും കാറിലുണ്ട്. ഇവ രണ്ടും കൂടിച്ചേര്‍ന്നാകും പ്രദശേങ്ങളിലേക്ക് എത്തിച്ചേരുക.

മാറ്റാനുള്ള സൗകര്യവുണ്ട്.

മാറ്റാനുള്ള സൗകര്യവുണ്ട്.

സാധാരണ പ്രദേശങ്ങളില്‍ വീലുകളുടെ സഹായത്താല്‍ ഓടിയെത്തുകയും ആവശ്യമുള്ളിടത്ത് നടക്കുകയും പാറക്കെട്ടുകള്‍ക്കു മുകളില്‍ ചാടിക്കയറുകയുമെല്ലാം വാക്കിംഗ് കാറിന് സിംപിളാണ്. കാറിന്റെ വര്‍ക്കിംഗ് സ്‌കെയില്‍ മോഡലും എന്‍ജിനീയര്‍മാര്‍ സി.ഇ.എസില്‍ പരിചയപ്പെടുത്തുകയുണ്ടായി. 1.5 മീറ്റര്‍ ഉയരത്തില്‍ വരെ കാര്‍ ചാടിക്കടക്കും. ആവശ്യത്തിനനുസരിച്ച് ബോഡി മാറ്റാനുള്ള സൗകര്യവുണ്ട്.

 

 

ഈ സംരംഭം

ഈ സംരംഭം

സുനായി, ഭൂമികുലുക്കം അടക്കമുള്ള പ്രകൃതി ദുരന്തങ്ങളില്‍ കാല്‍നടയായാണ് മിക്ക സമയത്തും രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍ ഹ്യുണ്ടായിയുടെ ഈ സംരംഭം ഇത്തരം ഘട്ടങ്ങളില്‍ സമാനതകളില്ലാത്ത സഹായമാകും നല്‍കുക - ഹ്യൂണ്ടായ് ക്രാഡില്‍ വൈസ് പ്രസിഡന്റ് ജോണ്‍ സഹ് പറയുന്നു.

കൂടുതല്‍ ഉപയോഗം

കൂടുതല്‍ ഉപയോഗം

അടിയന്തര ഘട്ടങ്ങളിലാണ് ഹ്യൂണ്ടായിയുടെ വാക്കിംഗ് കാറിന്റെ കൂടുതല്‍ ഉപയോഗം മനസിലാവുക. സൗകര്യാര്‍ത്ഥം നഗരപ്രദേശങ്ങളിലും ഉപയോഗിക്കുന്ന രീതിയിലാണ് കാറിന്റെ നിര്‍മാണം. എന്നാല്‍ സാങ്കേതികമായ നിരവധി പരീക്ഷണങ്ങള്‍ ഇനിയും നടത്താനുണ്ടെന്ന് അധികൃതര്‍ പറയുന്നുണ്ട്. കാര്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ലോകത്തിനു ലഭിക്കുന്ന സേവനം പറഞ്ഞറിയിക്കാത്തതാകും.

മൂന്നുവര്‍ഷത്തെ പരീക്ഷണ ഫലമാണ്

മൂന്നുവര്‍ഷത്തെ പരീക്ഷണ ഫലമാണ്

മൂന്നുവര്‍ഷത്തെ പരീക്ഷണ ഫലമാണ് ഹ്യൂണ്ടായിയുടെ ഈ അതിനൂതന സംരംഭം. ഇതിനായി ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ കണ്‍സള്‍ട്ടന്‍സിയായ സണ്ട്ബര്‍ഗ് ഫ്രററിന്റെ സഹായമാണ് ഹ്യുണ്ടായിക്ക് ലഭിച്ചത്. വീല്‍ പ്രൊപ്പല്‍ഷനില്‍ നിന്നും 5 ഡിഗ്രി വരെ റോബോട്ടിക് കാലുകള്‍ ചലിക്കുന്ന രീതിയിലാണ് നിര്‍മാണം. നോണ്‍ ബാക്ക് ഡ്രൈവബിള്‍ മോട്ടോറുകള്‍ റോബോട്ടിക് കാലുകളെ കൂടുതല്‍ ഉറപ്പിക്കും.

ശക്തി നല്‍കുന്നു.

ശക്തി നല്‍കുന്നു.

ഹ്യുണ്ടായിയുടെ പുത്തന്‍ ഇ.വി ടെക്ക്‌നോളജി റോബോട്ടിക്‌സിന് കൂടുതല്‍ ശക്തി നല്‍കുന്നു. മറ്റ് കാറുകള്‍ ഒരുകാരണവശാലും എത്തിച്ചേരാത്ത പ്രദേശങ്ങളില്‍ ഒരു തടസ്സവുമില്ലാതെ ഹ്യുണ്ടായിയുടെ എലിവേറ്റ് വാക്കിംഗ് കാറുകള്‍ എത്തും. തീര്‍ച്ചയായും രക്ഷാപ്രവര്‍ത്തനത്തിന് ഇവനൊരു മുതല്‍ക്കൂട്ടാകും - ഡിസൈന്‍ മാനേജറായ ഡേവിഡ് ബ്രയണ്‍ പറയുന്നു.

ഡിടിച്ച്-കേബിള്‍ ബില്‍ കുറയ്ക്കാന്‍ എന്ത് ചെയ്യണംഡിടിച്ച്-കേബിള്‍ ബില്‍ കുറയ്ക്കാന്‍ എന്ത് ചെയ്യണം

Best Mobiles in India

Read more about:
English summary
Hyundai’s ‘walking car’ concept highlight of CES 2019

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X