ഇന്ത്യയിലെ ആദ്യ വോയ്‌സ് എനേബിള്‍ഡ് സ്മാര്‍ട്‌വാച്ച് ആപ്പ് ഇപ്പോള്‍ ആപ്പിള്‍ വാച്ചില്‍ ലഭ്യമാകും

By Archana V
|

വോയ്‌സ് സെര്‍ച്ച് സാധ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ സ്മാര്‍ട്‌വാച്ച് ആപ്ലിക്കേഷന്‍ മണികണ്‍ട്രോള്‍ പുറത്തിറക്കി. ആപ്പിള്‍ വാച്ചില്‍ ഓഹരി വിവരങ്ങള്‍ ലഭ്യ മാക്കുന്നതിന് വേണ്ടിയാണിത്.

 
ഇന്ത്യയിലെ ആദ്യ വോയ്‌സ് എനേബിള്‍ഡ് സ്മാര്‍ട്‌വാച്ച് ആപ്പ് ഇപ്പോള്‍ ആപ്

ഐഒഎസ് ഓപറേറ്റിങ് സിസ്റ്റത്തിലാണ് നിലവില്‍ ആപ്പ് ഇണങ്ങുന്നത്, അതിനാല്‍ നിങ്ങളുടെ ആപ്പിള്‍ വാച്ചില്‍ മണികണ്‍ട്രോള്‍ ഓപ്പണ്‍ ചെയ്യാന്‍ കഴിയും, വോയ്‌സ് ബട്ടണില്‍ ക്ലിക് ചെയ്ത് ഇഷ്ടമുള്ള ഓഹരിയുടെ പേര് പറയുക. ഓഹരിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഉടന്‍ വാച്ചില്‍ ലഭ്യമാകും.

 

' വിപണി വളരെ വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. പുതിയ സ്മാര്‍ട് വാച്ച് ആപ്പ് പുറത്തിറക്കിയതിലൂടെ ഉപയോക്താക്കള്‍ക്ക് വേണ്ടി എങ്ങനെയാണ് നില്‍ക്കേണ്ടതെന്ന് മണികണ്‍ട്രോള്‍ വീണ്ടും ഉറപ്പ് വരുത്തിയിരിക്കുകയാണ് ' നെറ്റ്‌വര്‍ക് 18 ഡിജിറ്റലിന്റെ സിഇഒ മനീഷ് മഹേശ്വരി പറഞ്ഞു.

' ടെക്‌നോളജിയുടെ ഏറ്റവും മികച്ച നിലയിലാണിപ്പോള്‍, ഉപയോക്താക്കള്‍ക്ക് ഏറ്റവും അനുയോജ്യമായത് ലഭ്യമാക്കുന്നതിനാണ് എല്ലായ്‌പ്പോഴും ശ്രമിക്കുന്നത് ' നെറ്റ്‌വര്‍ക് 18ന്റെ ഗ്രൂപ്പ് സിടിഒ രജത് നിഗം പറഞ്ഞു.

അത്യുഗ്രന്‍ സവിശേഷതകളുമായി ഇന്‍ടെക്‌സിന്റെ പുതിയ രണ്ട് 4ജി വോള്‍ട്ട് ഫോണുകള്‍ എത്തിയിരിക്കുന്നു!അത്യുഗ്രന്‍ സവിശേഷതകളുമായി ഇന്‍ടെക്‌സിന്റെ പുതിയ രണ്ട് 4ജി വോള്‍ട്ട് ഫോണുകള്‍ എത്തിയിരിക്കുന്നു!

ഇതിന് പുറമെ മണികണ്‍ട്രോളിന്റെ നേതൃത്വത്തിലുള്ള നെറ്റ്‌വര്‍ക്18 ഡിജിറ്റല്‍സ് ഇപ്പോള്‍ ഐഎസ് സ്മാര്ട് വാച്ചുകളില്‍ ലഭ്യമാകുന്ന എംസി ആപ്പ് ഉടന്‍ ആന്‍ഡ്രോയ്ഡിലും ലഭ്യമാക്കി തുടങ്ങും. ഉപയോക്താവ് പറയുന്നത് അനുസരിച്ച് ഓഹരി നിരക്കുകള്‍ ഉടന്‍ ലഭ്യമാക്കും എന്നതാണ് ഈ ആപ്പിന്റെ സവിശേഷത.

'ആപ്പിള്‍ സ്മാര്‍ട് വാച്ചുകളില്‍ വോയ്‌സ് എനേബിള്‍ ചെയ്യുക എന്നതാണ് ഐഒടി രംഗത്തേക്കുള്ള ഞങ്ങളുടെ ആദ്യ ചുവട് വെപ്പ്' നെറ്റ്‌വര്‍ക് 18 ഡിജിറ്റല്‍ സിപിഒ അവിനാഷ് മുദലിയാര്‍ പറഞ്ഞു.

ആപ്പിള്‍ സ്മാര്‍ട് വാച്ച് സ്വന്തമായി ഇല്ല എന്ന് കരുതി വിഷമിക്കേണ്ടതില്ല. ' അടുത്ത ഏതാനം ആഴ്ചകള്‍ക്കുളളില്‍ ആന്‍ഡ്രോയ്ഡ് പതിപ്പും പുറത്തിറക്കും. പ്ലാറ്റ്‌ഫോമിനായി നെറ്റ്‌വര്‍ക്കില്‍ നിന്നുള്ള ചില രസകരമായ വോയ്‌സ് എനേബിള്‍ഡ് ഉത്പന്നങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.

ഒറ്റ ക്ലിക്കില്‍ ഉപയോക്താക്കള്‍ക്ക് സൂചികകള്‍, അവരുടെ ഇഷ്ട ഡെസറിവേറ്റീവ്, അല്ലെങ്കില്‍ അവര്‍ പിന്തുടരുന്ന മ്യൂചല്‍ ഫണ്ടുകളുടെ എറ്റവും പുതിയ എന്‍എവി എന്നിവയുടെ സ്‌നാപ്‌ഷോട്ട് എടുക്കാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് അവരുടെ വിരല്‍ തുമ്പിന്റെ സ്പര്‍ശത്താല്‍ അവരുടെ ഡിവൈസുകളില്‍ വിവരങ്ങള്‍ ്അറിയാം' അദ്ദേഹം പറഞ്ഞു. ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്ക് ഇവിടെ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

Best Mobiles in India

Read more about:
English summary
While the Moneycontrol app is only available on Apple watches, it will soon come to Android platforms as well.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X