Just In
- 11 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 15 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 17 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 19 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Movies
'മക്കൾക്കായി ഒരുമിച്ചു'; വർഷങ്ങൾക്ക് ശേഷം പ്രിയനും ലിസിയും ഒറ്റ ഫ്രെയിമിൽ സിദ്ധാർഥ് പ്രിയദര്ശന് വിവാഹിതനായി!
- News
ഒരാഴ്ച തികച്ചുവേണ്ട ആ സന്തോഷവാര്‍ത്ത തേടിയെത്തും; ഈ രാശിക്കാര്‍ ഇനി ലക്ഷപ്രഭുക്കള്‍!!
- Sports
IPL: റോയല്‍സില്‍ ഇവര്‍ക്ക് എന്തുപറ്റി? ക്ലച്ച് പിടിച്ചില്ല, ഇതാ അഞ്ചു വമ്പന്മാര്
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
Indian Apps: ചൈനീസ് ആപ്പ് നിരോധനത്തിനിടെ നെഞ്ച് വിരിച്ച് ഇന്ത്യൻ ആപ്പുകൾ; വളർച്ച 200 ശതമാനം
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ രാജ്യത്ത് പ്രവർത്തിച്ചിരുന്ന 350 ഓളം ചൈനീസ് ആപ്പുകൾ രാജ്യസുരക്ഷയെ മുൻനിർത്തി കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു, ബിജിഎംഐ, വിഎൽസി പ്ലെയർ, യുസി ബ്രൌസർ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകളും ഇക്കൂട്ടത്തിലുണ്ട്. ചൈനീസ് ആപ്പുകൾ സർക്കാർ നിലപാട് മൂലം തിരിച്ചടി നേരിടുമ്പോൾ ഇന്ത്യൻ ആപ്പുകൾ വലിയ വളർച്ച സ്വന്തമാക്കുന്നതായാണ് കണക്കുകൾ പറയുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക (Indian Apps).

ഗൂഗിൾ പ്ലേ സ്റ്റോർ തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ആപ്പ് സ്റ്റോർ. 10 വർഷം പൂർത്തിയാക്കിയ ആപ്ലിക്കേഷന് ഇപ്പോൾ ഏകദേശം 190 രാജ്യങ്ങളിലായി 2.5 ബില്യൺ ആക്ടീവ് യൂസേഴ്സ് ഉണ്ട്. ഈ വലിയ യൂസർ ബേസിന്റെ പ്രധാന ഭാഗമാണ് ഇന്ത്യ. ഇന്ത്യൻ ആപ്പുകളും ഗൂഗിൾ പ്ലേ സ്റ്റോറിന്റെ യൂസർ ബേസിലേക്ക് വലിയ സംഭാവന നൽകുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യൻ ഒറിജിൻ ഉള്ള ആപ്പുകളുടെയും ഗെയിമുകളുടെയും പ്രതിമാസ ആക്ടീവ് യൂസേഴ്സിന്റെ എണ്ണം 200 ശതമാനമാണ് വർധിച്ചത്. ഇത് ഇന്ത്യൻ ആപ്പ് വിപണിയിലെ ഒരു പുതിയ നാഴികക്കല്ലായാണ് വിലയിരുത്തുന്നത്. ഗൂഗിൾ തങ്ങളുടെ ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇന്ത്യൻ ആപ്പുകളുടെ മികച്ച പ്രകടനം അറിയിച്ചത്.

ലോകത്തേറ്റവും കൂടുതൽ ആപ്പുകളും ഗെയിമുകളും ഡൌൺലോഡ് ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയെന്നാണ് ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റ് വ്യക്തമാക്കുന്നത്. ഇന്ത്യൻ ആപ്പുകളുടെ യൂസർ ബേസിൽ 200 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. ഇന്ത്യൻ ആപ്പുകളിൽ ഉപയോക്താക്കൾ നടത്തുന്ന സ്പെൻഡിങിലും വർധനവ് ഉണ്ടായിട്ടുണ്ട്. 2019നെ അപേക്ഷിച്ച് 80 ശതമാനം കൂടുതൽ പണമാണ് 2021ൽ യൂസേഴ്സ് ഇന്ത്യൻ ആപ്പുകളിൽ ചിലവഴിക്കുന്നത്.

വിദ്യാഭ്യാസം, പേയ്‌മെന്റ്സ്, ആരോഗ്യം, വിനോദം, ഗെയിമിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഇന്ത്യൻ ആപ്പുകൾ കാര്യമായ വളർച്ച നേടിയതെന്നും ഗൂഗിൾ പറയുന്നു. കൊവിഡ് മാഹാമാരിക്കാലത്ത് വിദ്യാഭ്യാസത്തിനും സാമ്പത്തിക ഇടപാടിനും ആരോഗ്യ കാര്യങ്ങൾക്കുമൊക്കെ വലിയ രീതിയിൽ ഡിജിറ്റൽ സാങ്കേതികവിദ്യയെ ആശ്രയിച്ചിരുന്നു. അതിനാൽ തന്നെ ഈ റിപ്പോർട്ടിൽ വലുതായി അത്ഭുതപ്പെടാനൊന്നുമില്ല.

യൂസർ ബേസിലും മറ്റും ഇന്ത്യൻ ആപ്പുകൾ വലിയ നേട്ടങ്ങൾ കൊയ്യുമ്പോൾ ചൈനീസ് ആപ്പുകൾക്കെതിരായ നടപടികൾ കടുപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. 54 ആപ്പുകൾ കൂടി പുതിയതായി നിരോധിത ആപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഈ ആപ്പുകൾ ഏതൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

1. ഗരേന ഫ്രീ ഫയർ ഇല്ലൂമിനേറ്റ്
2. ബ്യൂട്ടി ക്യാമറ സെൽഫി ക്യാമറ
3. ലൈക ക്യാം സെൽഫി ക്യാമറ ആപ്പ്
4. മ്യൂസിക് പ്ലെയർ- മ്യൂസിക്.എംപി3 പ്ലെയർ
5. വോയ്സ് റെക്കോർഡർ & വോയ്സ് ചേഞ്ചർ
6. മ്യൂസിക് പ്ലസ് എംപി3 പ്ലെയർ
7. ഇക്വലൈസർ പ്രോ വോളിയം ബൂസ്റ്റർ & ബാസ് ബൂസ്റ്റർ
8. വിവ വീഡിയോ എഡിറ്റർ സ്നാക്ക് വീഡിയോ മേക്കർ

9. മ്യൂസിക് പ്ലെയർ ഇക്വലൈസർ & എംപി3
10. വോളിയം ബൂസ്റ്റർ ലൗഡ് സ്പീക്കർ & സൗണ്ട് ബൂസ്റ്റർ
11. മ്യൂസിക് പ്ലെയർ എംപി3 പ്ലെയർ
12. കാംകാർഡ് ഫോർ സെയിൽസ്ഫോഴ്സ് എന്റ്
13. ഐസോലാൻഡ് 2: ആഷസ് ഓഫ് ടൈം ലൈറ്റ്
14. റൈസ് ഓഫ് കിങ്ഡംസ്: ലോസ്റ്റ് ക്രുസേഡ്
15. എപിയുഎസ് സുരക്ഷാ എച്ച്ഡി (പാഡ് വേർഷൻ)
16. പാരലൽ സ്പേസ് ലൈറ്റ് 32 സപ്പോർട്ട്

17. വീഡിയോ പ്ലെയർ മീഡിയ ഓൾ ഫോർമാറ്റ്
18. നൈസ് വീഡിയോ ബൈഡു
19. ടെൻസെന്റ് എക്സ്റിവർ
20. ഓൺമിയോജി ചെസ്സ്
21. ഓൺമിയോജി അരീന
22. ആപ്പ്ലോക്ക്
23. ഡ്യുവൽ സ്പേസ് ലൈറ്റ് മൾട്ടിപ്പിൾ അക്കൗണ്ട്സ് & ആപ്പ് ക്ലോണർ
24. ഡ്യുവൽ സ്പേസ് പ്രോ മൾട്ടിപ്പിൾ അക്കൗണ്ട്സ് & ആപ്പ് ക്ലോണർ

25. ഡ്യുവൽ സ്പേസ് ലൈറ്റ് 32ബിറ്റ്
26. ഡ്യുവൽ സ്പേസ് 32ബിറ്റ്
27. ഡ്യുവൽ സ്പേസ് 64ബിറ്റ്
28. ഡ്യുവൽ സ്പേസ് പ്രോ 32ബിറ്റ്
29. കോൺക്വർ ഓൺലൈൻ എംഎംഒആർപിജി
30. കോൺക്വർ ഓൺലൈൻ ഐl
31. ലൈവ് വെതർ & റഡാർ അലർട്ട്സ്
32. നോട്ട്സ് കളർ നോട്ട്പാഡ്, നോട്ട്ബുക്ക്

33. എംപി3 കട്ടർ റിംഗ്ടോൺ മേക്കർ & ഓഡിയോ കട്ടർ
34. ഇക്വലൈസർ & ബാസ് ബൂസ്റ്റർ മ്യൂസിക് വോളിയം ഇക്യു
35. ബാർകോഡ് സ്കാനർ ക്യുആർ കോഡ് സ്കാൻ
36. ഇക്വലൈസർ ബാസ് ബൂസ്റ്റർ & വോളിയം ഇക്യു & വെർച്വലൈസർ
37. ഈവ് എക്കോസ്
38. ആസ്ട്രക്രാഫ്റ്റ്
39. യുയു ഗെയിം ബൂസ്റ്റർ
40. എക്സ്ട്രാഓർഡിനറി വൺസ്

41. ബാഡ് ലാൻഡേഴ്സ്
42. സ്റ്റിക്ക് ഫൈറ്റ്: ഗെയിം മൊബൈൽ
43. ട്വിലൈറ്റ് പയനിയേഴ്സ്
44. ക്യൂട്ട് യു: മാച്ച് വിത്ത് ദ വേൾഡ്
45. സ്മാൾ വേൾഡ്
46. ക്യൂട്ട് യു പ്രോ
47. ഫാൻസിവു വീഡിയോ ചാറ്റ് & മീറ്റപ്പ്
48. റിയൽ: ഗോ ലൈവ്

49. മൂൺചാറ്റ്
50. റിയൽ ലൈറ്റ്
51. വിങ്ക്: കണക്റ്റ് നൌ
52. ഫൺചാറ്റ് മീറ്റ്
53. ഫാൻസിയു പ്രോ ഇൻസ്റ്റന്റ് മീറ്റ്അപ്പ്
54. ബ്യൂട്ടി ക്യാമറ: സ്വീറ്റ് സെൽഫി എച്ച്ഡി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470