Home
Apps

ഇൻസ്റ്റാഗ്രാമിൽ അടിമുടി മാറ്റങ്ങൾ; ഇനി ഇൻസ്റ്റാ വേറെ ലെവൽ

ജനപ്രിയ സോഷ്യൽ മീഡിയ ആപ്പ് ആണ് ഇൻസ്റ്റാഗ്രാം. കണ്ടന്റ് പങ്കിടാനും പരസ്പരം മെസ്സേജ് ചെയ്യുവാനും ഉപയോക്താക്കൾക്ക് കൂടുതൽ വഴികൾ നൽകുന്നതിനായി ഇൻസ്റ്റാഗ്രാം സ്റ്റോറീസിൽ പുതിയ ഫീച്ചർ കൊണ്ടുവരികയാണെന്ന് കമ്പനി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ സോഷ്യൽ നെറ്റ്‌വർക്ക് ഒരു പുതിയ റിവീൽ ഫീച്ചർ അവതരിപ്പിക്കുന്നുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

നിങ്ങളെ ഫോളോ ചെയ്യുന്നവർ, നിങ്ങളിടുന്ന സ്റ്റോറികൾ കാണാൻ ഡിഎം അയക്കേണ്ടതായി വരുന്നതും അത് വഴി നിങ്ങളുടെ സ്റ്റോറിയില്ലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്നതുമായ ഫീച്ചർ ആണ് റിവീൽ ഫീച്ചർ. നിങ്ങളുടെ പ്രിയപ്പെട്ട പാട്ടുകൾ പങ്കിടാനും സ്റ്റോറികൾ വഴി ഓർമ്മകൾ ഹൈലൈറ്റ് ചെയ്യാനും അനുവദിക്കുന്ന മറ്റ് സവിശേഷതകളും ഇൻസ്റ്റാഗ്രാം അവതരിപ്പിക്കുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിൽ അടിമുടി മാറ്റങ്ങൾ; ഇനി ഇൻസ്റ്റാ വേറെ ലെവൽ

പുതിയ റിവീൽ ഫീച്ചർ ആക്‌സസ് ചെയ്യുന്നതിന് നിങ്ങൾ ഒരു സ്റ്റോറി ക്രിയേറ്റ് ചെയ്യുമ്പോൾ സ്റ്റിക്കറുകളുടെ ഐക്കണിൽ ടാപ്പ് ചെയ്‌ത് "Reveal" ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം, നിങ്ങളുടെ ബ്ലർ ആയ സ്റ്റോറിയെക്കുറിച്ച് ഒരു വാചകം ടൈപ്പ് ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങൾ സ്‌റ്റോറി പോസ്‌റ്റ് ചെയ്‌തു കഴിഞ്ഞാൽ, നിങ്ങളുടെ സുഹൃത്തുക്കൾ ആ വാചകത്തിന് മറുപടി എന്ന രീതിയിൽ ഒരു ഡിഎം അയച്ചാൽ മാത്രമേ നിങ്ങളുടെ സ്‌റ്റോറി അവർക്ക് കാണുവാൻ സാധിക്കൂ.

ഒരു സുഹൃത്തുമായി ഒരു ചാറ്റ് ആരംഭിക്കുന്നതിനുള്ള ഒരു നല്ല മാർഗം ഈ ഫീച്ചർ ആയിരിക്കുമെങ്കിലും, ക്രിയേറ്റേഴ്സിന് Reveal പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. കാരണം, ഇത് അവരുടെ സ്റ്റോറികൾ കൂടുതൽ ക്യൂരിയോസിറ്റി ഉണ്ടാക്കാനും ശ്രദ്ധ നൽകുവാനും അവരെ അനുവദിക്കും. നിങ്ങളുടെ സ്റ്റോറി റിവീൽ ചെയ്യുവാനായി അയക്കുന്ന ഓരോ ഡിഎമ്മിനും നിങ്ങൾ അംഗീകാരം നൽകേണ്ടതില്ലെന്ന് ഇൻസ്റ്റാഗ്രാം എടുത്ത് പറയുന്നുണ്ട്. അതിനാൽ ആയിരക്കണക്കിന് ഡിഎമ്മുകൾ വരേ ക്രിയേറ്റേഴ്സിന്റെ ഇൻബോക്സിൽ കാണാൻ സാധ്യത ഉണ്ട്.

ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്കായി ഒരു പുതിയ "Add Yours Music" എന്ന ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്. അത് ഉപയോക്താക്കളെ അവരുടെ മാനസികാവസ്ഥയ്ക്ക് അനുയോജ്യമായ ഒരു പാട്ട് ഷെയർ ചെയ്യാൻ സഹായിക്കുന്നവയാണ്. ഇൻസ്റ്റാഗ്രാമിൻ്റെ മറ്റൊരു ഫീച്ചറായ Add yours sticker മറ്റ് ഉപയോക്താക്കളുടെ സ്റ്റോറികളോട് അവരുടേതായ ഒരു പ്രോംപ്റ്റോ ഒരു പ്രത്യേക വിഷയമോ സ്റ്റിക്കർ ഉപയോഗിച്ച് പ്രതികരിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.

കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ ഫോൺ ഷേക്ക് ചെയ്താൽ കാണാൻ കഴിയുന്ന ഒരു ഫോട്ടോയെ വെർച്വൽ പോളറോയിഡാക്കി മാറ്റുന്ന പുതിയ "ഫ്രെയിംസ്" ഫീച്ചറും ഇൻസ്റ്റാഗ്രാം കൊണ്ടുവന്നിട്ടുണ്ട്. നിങ്ങളുടെ ഫോൺ ഷേക്ക് ചെയ്യേണ്ടതില്ലെങ്കിൽ, നിങ്ങൾക്ക് Shake to reveal എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യാം. നിങ്ങൾ നിലവിൽ ചെയ്യുന്ന കാര്യങ്ങളെ കുറിച്ചുള്ള കണ്ടന്റ് പങ്കിടാനാണ് പൊതുവെ ഈ സ്റ്റോറികൾ ഉപയോഗിക്കുന്നതെങ്കിലും, ഈ പുതിയ ഫീച്ചർ കൂടുതൽ ത്രോബാക്ക് അല്ലെങ്കിൽ പഴയ പോസ്റ്റുകൾക്ക് വേണ്ടിയുള്ളതാണ്.

ഫീച്ചർ ചെയ്യാൻ നിങ്ങൾ ഒരു ചിത്രം തിരഞ്ഞെടുത്ത് കഴിഞ്ഞാൽ, ഫ്രെയിംസ് സ്റ്റിക്കർ ഫോട്ടോ എടുത്ത തീയതിയും സമയവും ഓട്ടോമാറ്റിക്ക് ആയി ചേർക്കും. വെർച്വൽ പോളറോയിഡിൽ ഒരു അടിക്കുറിപ്പ് ചേർക്കാനും നിങ്ങൾക്കാകും. Cutouts എന്ന മറ്റൊരു പുതിയ ഫീച്ചർ, ഉപയോക്താക്കളെ അവരുടെ ക്യാമറ റോളിലെ ഏതെങ്കിലും വീഡിയോയുടെയോ ഫോട്ടോയുടെയോ ഭാഗം ഒരു സ്റ്റോറിയിലോ റീലിലോ ചേർക്കാൻ കഴിയുന്ന ഒരു കസ്റ്റമൈസ്ഡ് സ്റ്റിക്കറാക്കി മാറ്റാൻ അനുവദിക്കുന്നു.

ആപ്പിളിൻ്റെ ഇമേജ് കട്ട്ഔട്ട് ടൂളിന് സമാനമാണ് ഈ സവിശേഷത. നിങ്ങളുടെ വിരൽ അമർത്തിയാൽ ഫോട്ടോയിൽ നിന്നോ വീഡിയോയിൽ നിന്നോ ഒരു ഒബ്ജക്റ്റ് പിക്കപ്പ് ചെയ്യാൻ സാധിക്കും. ഇൻസ്റ്റാഗ്രാം അൽഗോരിതം തങ്ങളുടെ റീച്ചിനേ പ്രതികൂലമായി ബാധിച്ചുവെന്ന് പറഞ്ഞ സ്രഷ്‌ടാക്കളിൽ നിന്നുള്ള മാസങ്ങൾ നീണ്ട വിമർശനത്തെ തുടർന്നാണ് ഈ പ്രഖ്യാപനം.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

Best Mobiles in India

English summary
The company announced on Friday that it is bringing a new feature to Instagram Stories to give users more ways to share content and message each other. Most notably, this social network is introducing a new reveal feature.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X