Home
Apps

കമൻറിന് ഡിസ്‌ലൈക്ക് ബട്ടൺ പണിപ്പുരയിൽ: ഇൻസ്റ്റഗ്രാമിൽ വരുന്നത് രസകരമായ മാറ്റം

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും ആസ്വദിക്കുന്നതുമായ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റഗ്രാം. കൂടുതലായി യുവാക്കളും കൗമാരക്കാരുമാണ് ഇതിന്റെ ഉപയോക്താക്കൾ. മെറ്റയുടെ തന്നെ ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിലേക്ക് ചേക്കേറിയവർ ഏറെയാണ്. വീഡിയോ കണ്ടൻറുകളാണ് ഇൻസ്റ്റഗ്രാമിനെ വേറിട്ട് നിർത്തുന്നത്. ഒരു മിനുട്ടിൽ താഴെയുള്ള കണ്ടൻറുകളും 30 സെക്കൻഡിന്റെ സ്‌റ്റോറികളും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാം. കൂടാതെ ചിത്രങ്ങളും പങ്കുവെക്കാവുന്നതാണ്. ഒരു മിനുട്ടിന്റെ കണ്ടൻറുകൾ പങ്കുവെച്ച് ഇൻഫ്‌ലുവൻസർമാരായവർ വരെ ഏറെയാണ്. കൂടാതെ സിനിമാ സെലിബ്രിറ്റിക്കൾ, കായിക താരങ്ങൾ തുടങ്ങിയവരും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റഗ്രാം. പലരുടെയും ജീവിതം തന്നെ ഇൻസ്റ്റഗ്രാം മാറ്റിമറിച്ചിട്ടുണ്ട് എന്നുതന്നെ പറയാം. അത്രക്കും 'വൈറൽ' താരമാണ് ഇൻസ്റ്റഗ്രാമും.

ഇൻസ്റ്റഗ്രാമിൽ ഒരു റീൽസിനും അല്ലെങ്കിൽ ഒരു പോസ്റ്റിനും ലൈക്ക്, കമൻറ്, ഷെയർ, സേവ് എന്നീ ഒപ്ഷനുകളാണ് നിലവിൽ മെറ്റ നൽകിക്കൊണ്ടിരിക്കുന്നത്. ഒരാൾ ഒരു റീൽസ് ഷെയർ ചെയ്താൽ മറ്റൊരാൾക്ക് അത് ആസ്വദിക്കുന്നതിനപ്പുറം ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും കമൻറ് ഇടാനും വേണമെങ്കിൽ സേവ് ചെയ്ത് വെക്കാനുമുള്ള ഒപ്ഷൻ ഇൻസ്റ്റഗ്രാം നൽകുന്നു.

ഇൻസ്റ്റഗ്രാമിൽ വരുന്നത് രസകരമായ മാറ്റം

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റഗ്രാമിലെ കമൻറ് സെഷനിൽ ചില ഉപയോക്താക്കൾക്ക് പുതിയ 'ഡിസ്ലൈക്ക്' ബട്ടണും ലഭിച്ചു. സാധാരണ ഇങ്ങനെ ഒരു ഒപ്ഷൻ ഇല്ലാത്തതിനാൽ പലർക്കും സംഗതി പിടികിട്ടിയില്ല. പിന്നാലെ ത്രഡ്‌സ് പോസ്റ്റിലൂടെ ഇൻസ്റ്റഗ്രാം മേധാവി ആദം മോസ്സെരി (Adam Mosseri ) ഡിസ്‌ലൈക്ക് ബട്ടൺ വരുന്നതായി ഇപ്പോൾ സ്ഥിരീകരിക്കുകയും ചെയ്തു.

ഇൻസ്റ്റഗ്രാമിൽ ആരുടെയെങ്കിലും പോസ്റ്റിലെ കമൻറിന് ഡിസ്ലൈക്ക് രേഖപ്പെടുത്തണം എന്ന് തോന്നിയാൽ ഇനി ആഓപ്ഷനും വൈകാതെ ലഭ്യമാകും. നിലവിൽ ചിലരുടെ പോസ്റ്റിനേക്കാൾ കമൻറുകൾക്ക് ലൈക്ക് കിട്ടുന്നുണ്ടെന്ന് ഇൻസ്റ്റഗ്രാമിൽ കാണുന്ന രസകരമായ വസ്തുതയാണ്. ചില കമൻറുകൾ കണ്ടാൽ ചിരിച്ച് ഒരുവഴിക്കാവും. അത്രക്ക് ക്രിയേറ്റീവ് കമൻറുകൾ ഇടാൻ മിടുക്കരാണ് പൊതുവെ മലയാളികൾ.

ഡിസ്‌ലൈക്ക് ബട്ടൺ വരുമെങ്കിലും കമൻറിന് എത്ര ഡിസ്ലൈക്ക് കിട്ടിയെന്നോ ആരൊക്കെയാണ് ഡിസ്ലൈക്ക് ചെയ്തതെന്നോ ആരും അറിയില്ല. നേരത്തെ യൂട്യൂബിലുണ്ടായിരുന്ന ഡിസ്‌ലൈക്ക് ബട്ടൺ വഴി എത്ര പേർ ഡിസ്‌ലൈക്ക് ചെയ്തുവെന്ന് അറിയാൻ കഴിഞ്ഞിരുന്നു. എന്നാൽ 2021 മുതൽ എത്ര പേർ ഡിസ്‌ലൈക്ക് ചെയ്തുവെന്ന് ഉപയോക്താക്കൾക്ക് അറിയാനുള്ള ഒപ്ഷൻ യൂട്യൂബ് എടുത്തുകളഞ്ഞു.

ഇൻസ്റ്റഗ്രാമിൽ വരുന്നത് രസകരമായ മാറ്റം

യൂട്യൂബിലുള്ളത് പോലെ ഇവിടെയും ഡിസ്‌ലൈക്ക് ബട്ടൺ സെലക്ട് ചെയ്യാൻ കഴിയുമെങ്കിലും എത്രപേർ ഡിസ്‌ലൈക്ക് ചെയ്തുവെന്ന് അറിയാനുള്ള ഒപ്ഷൻ ഇൻസ്റ്റഗ്രാമിലെ കമൻറ് ബോക്‌സിലും ഉണ്ടാവില്ല. അതേസമയം കമൻറുകൾ റാങ്കിംഗ് ചെയ്യാൻ ഡിസ്ലൈക്ക് കൗണ്ടുകൾ ഭാവിയിൽ ഇൻസ്റ്റഗ്രാം പരിഗണിക്കും. ഇതിനകം ഇൻസ്റ്റഗ്രാമിൽ ഡിസ്ലൈക്ക് ഫീച്ചറിന്റെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. പല ഇൻസ്റ്റ ഉപയോക്താക്കൾക്കും ഡിസ്ലൈക്ക് ബട്ടൺ പ്രത്യക്ഷപ്പെട്ടിരിക്കുന്നതായി കാണാം.

നിങ്ങൾക്കൊരു കമൻറ് ഇഷ്ടമായില്ലെങ്കിലോ അത്ര പ്രാധാന്യമുള്ളതായി തോന്നിയില്ലെങ്കിലോ നിങ്ങൾക്ക് ഇത്തരത്തിൽ ഡിസ്ലൈക്ക് രേഖപ്പെടുത്താം. കമൻറുകളിലെ പുതിയ ഡിസ്ലൈക്ക് ബട്ടൺ ഇൻസ്റ്റഗ്രാമിലെ കമൻറ് സെഷൻ കൂടുതൽ സൗഹാദർമാക്കുമെന്നാണ് ഇൻസ്റ്റഗ്രാം മേധാവി ആദം മോസ്സെരിയുടെ പ്രതീക്ഷ. ഈ ബട്ടൺ എല്ലാ ഉപയോക്താക്കൾക്കും ലഭിക്കുന്നതോടെ പുതിയ മാറ്റങ്ങൾക്ക് തുടക്കമാവും.

ഇൻസ്റ്റഗ്രാമിൽ വരുന്നത് രസകരമായ മാറ്റം

ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ റീൽസ് കാണുന്നതിന് വേണ്ടി മാത്രമല്ല ഇപ്പോൾ ഈ ആപ്പ് ഉപയോഗിക്കുന്നത്. കമൻറുകൾ വായിക്കാനും കൂടിയുള്ള ആപ്പായി ഇൻസ്റ്റഗ്രാം മാറിയിട്ടുണ്ട്. കമൻറുകൾ പിൻ ചെയ്ത് വെക്കാനും കമൻറിൽ പോൾ ഒപ്ഷൻ കൊണ്ടുവരാനും നേരത്തെ തന്നെ ഇൻസ്റ്റഗ്രാം അനുവദിച്ചിട്ടുണ്ട്. കൂടുതൽ ക്രിയാത്മകമായ മാറ്റം തന്നെയായിരിക്കും വരാനിരിക്കുന്ന ഡിസ്‌ലൈക്ക് ബട്ടണും.

More from GizBot

Best Mobiles in India

English summary
Instagram, Testing, Dislike Button, Users, Comment, Comment Box, Tech News, Latest Tech News Malayalam, ഇസ്റ്റഗ്രാം, ടെസ്റ്റിങ്, ഡിസ്‌ലൈക്ക് ബട്ടൺ, ഉപയോക്താക്കൾ, കമൻറ്, കമൻറ് ബോക്‌സ്, ടെക് ന്യൂസ്, ലേറ്റസ്റ്റ് ടെക് ന്യൂസ് മലയാളം.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X