ഇന്‍സ്റ്റാഗ്രാമില്‍ നിങ്ങളെ ഞെട്ടിക്കുന്ന കിടിലന്‍ സവിശേഷതകള്‍

Posted By: Samuel P Mohan

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുളള വാട്ട്‌സാപ്പിലും ഇന്‍സ്റ്റാഗ്രാമിലും ഒട്ടനവധി സവിശേഷതകളാണ് ഈ വര്‍ഷം എത്തിയിരിക്കുന്നത്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ഇന്‍സ്റ്റാഗ്രാമാണ് ഇന്നത്തെ താരം.

ഇന്‍സ്റ്റാഗ്രാമില്‍ നിങ്ങളെ ഞെട്ടിക്കുന്ന കിടിലന്‍ സവിശേഷതകള്‍

ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും ആകര്‍ഷിക്കുന്ന ഒന്നാണ് ഇന്‍സറ്റാഗ്രാം സ്‌റ്റോറീസ്. സ്‌റ്റോറി പരസ്യങ്ങള്‍, ലൊക്കേഷന്‍ സ്റ്റിക്കറുകള്‍, ഹാഷ്ടാഗ് സ്റ്റിക്കറുകള്‍, സ്‌റ്റോറി ഹൈലറ്റുകള്‍ എന്നിങ്ങനെ പ്രത്യേക രീതിയിലുളള ക്രിയേറ്റീവ് ഫീച്ചറുകള്‍ ഉണ്ട്. പ്രത്യേകിച്ചും 2017 ഡിസംബറില്‍ മികച്ച ഫീച്ചറുകളാണ് ഇന്‍സ്റ്റാഗ്രാമില്‍ ലഭിച്ചിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ ലഭിച്ച ഏറ്റവും പുതിയ ഫീച്ചറുകള്‍ ഇവിടെ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റോറി ഹൈലൈറ്റുകള്‍

വളരെ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ഹൈലൈറ്റ് എന്ന സവിശേഷത അവതരിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെ നിങ്ങള്‍ പങ്കു വച്ച സ്റ്റോറികള്‍ ഗ്രൂപ്പുകളില്‍ ഹൈലൈറ്റ് ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ പ്രൊഫൈലില്‍ മുന്‍പ് പങ്കിട്ട സ്‌റ്റോറികള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ ഹൈലൈറ്റ് ചെയ്യും. എന്നാല്‍ 24 മണിക്കൂര്‍ കഴിയുമ്പോള്‍ സ്‌റ്റോറികള്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്നു.

സ്റ്റോറീസ് അര്‍ച്ചീവ്‌സ്

ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികളില്‍ ചേര്‍ത്ത മറ്റൊരു സവിശേഷതയാണ് സ്‌റ്റോറീസ് അര്‍ച്ചീവ്‌സ്. ഇതില്‍ നിങ്ങളുടെ എല്ലാ സ്‌റ്റോറികളും 24 മണിക്കൂറിനു ശേഷം റെക്കോര്‍ഡു ചെയ്തു സൂക്ഷിച്ചു വയ്ക്കും.

ലൈവ് റിക്വസ്റ്റുകളില്‍ ചേരാം

ഇന്‍സ്റ്റാഗ്രാം ലൈവ് സ്‌റ്റോറികളും ഈ വര്‍ഷത്തെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. നിങ്ങളുടെ ബ്രോഡ്കാസ്റ്റില്‍ മറ്റൊരു വ്യക്തിയെ ചേര്‍ക്കാന്‍ കഴിയാത്തതു കാരണം ഈ സവിശേഷത അവസാനിപ്പാക്കാന്‍ ഇടയായി. ഇതിനു മുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ സജീവമായിരിക്കുന്നവരെ മാത്രം ക്ഷണിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ തത്സമയ വീഡിയോയില്‍ ചേരാന്‍ മറ്റുളളവര്‍ക്കും അഭ്യര്‍ത്ഥിക്കാം. എന്നിരുന്നാലും ഈ സവിശേഷതയില്‍ റിസ്‌ക്കും ഉണ്ട്.

റീമിക്‌സും റിപ്ലേ ഓപ്ഷനും നേരിട്ടുളള മെസേജുകളില്‍

ഇന്‍സ്റ്റാഗ്രാമില്‍ നിങ്ങളയച്ച സന്ദേശങ്ങള്‍ മികച്ചതാക്കാന്‍ കഴിയും. നിങ്ങളുടെ സുഹൃത്തുക്കള്‍ നേരിട്ടയച്ച സന്ദേശങ്ങളില്‍ നിങ്ങള്‍ക്ക് ഇമേജ് സ്റ്റിക്കറുകള്‍, ഡ്രോയിംഗുകള്‍, ടെക്‌സ്റ്റ് എന്നിവ ചേര്‍ക്കാന്‍ നിങ്ങളെ അനുവദിക്കുന്ന റീമിക്‌സ് സവിശേഷതയും ഇന്‍സ്റ്റാഗ്രാമില്‍ ലഭിച്ചു. ഇതു കൂടാതെ വീഡിയോകളുടേയും ഇമേജുകളുടേയും ലൂപ്പ് ഉപയോഗിച്ച് റിപ്ലേ ഓപ്ഷനുകള്‍ നിയന്ത്രിക്കാനും കഴിയും.

ഫേസ് ഫില്‍റ്ററുകള്‍

ഫേസ്ഫില്‍റ്ററുകള്‍ എന്ന സവിശേഷത ഉപയോഗിച്ച് നിങ്ങളുടെ മുഖത്ത് പല വ്യത്യാസങ്ങളും ചെയ്യാം. ഈ സവിശേഷത വന്നതിനു ശേഷം സൂപ്പര്‍ സൂം, ഹലോവീന്‍ തീമ്ഡ് വണ്‍സ്, റയിന്‍ബോ ലൈറ്റ് എന്നിങ്ങനെ പലതും ഈ പ്ലാറ്റ്‌ഫോമില്‍ കൂട്ടിച്ചേര്‍ത്തു.

ഫോളോ ഹാഷ്ടാഗ്

ഫോളോ ഹാഷ്ടാഗ് എന്ന സവിശേഷത ഈ അടുത്തിടെയാണ് ഇന്‍സ്റ്റാഗ്രാം കൊണ്ടു വന്നത്. ഇതു വഴി നിങ്ങള്‍ക്ക് ഫോട്ടോകളും വീഡിയോകളും പ്ലാറ്റ്‌ഫോമിലെ ആളുകളേയും കണ്ടെത്താം. ഇതു കൂടാതെ നിങ്ങളുടെ താത്പര്യങ്ങള്‍, ഹോബികള്‍ എന്നിവയുമായുളള ബന്ധങ്ങളും നില നിര്‍ത്താം.

ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികളിലെ പോള്‍സുകള്‍

ഈ വര്‍ഷം ഒക്ടോബറിലാണ് ഇന്‍സ്റ്റാഗ്രാം പോള്‍ സ്റ്റിക്കര്‍ എന്ന സവിശേഷത കൊണ്ടു വന്നത്. അതായത് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികളില്‍ നിങ്ങള്‍ക്ക് പോള്‍ സ്റ്റിക്കറുകള്‍ ചേര്‍ക്കാം.

മൊബൈല്‍ വെബിലെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികള്‍

മൊബൈല്‍ ആപ്ലിക്കേഷനു ശേഷം ഇന്‍സ്റ്റാഗ്രാം.കോം എന്നതിലും ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികള്‍ കാണപ്പെട്ടു. നിങ്ങളുടെ ഫീഡിനു മുകളിലായി സ്റ്റോറികള്‍ കാണാം, മൊബൈല്‍ ആപ്പിലെ പോലെ ടാപ്പ് ചെയ്ത് അതു തുറക്കാം.

സ്റ്റാന്‍ഡ്എലോണ്‍ ഡയറക്ട് ആപ്പ്

സ്റ്റാന്‍ഡ്എലോണ്‍ ഡയറക്ട് മെസേജിങ്ങ് ആപ്പ് എന്ന സവിശേഷത ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ടെസ്റ്റിങ്ങ് ഘട്ടത്തിലാണ്. ഫേസ്ബുക്ക് മെസഞ്ചറിനു സമാനമാണിത്. തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കു മാത്രമേ ഈ സവിശേഷത ലഭ്യമാകൂ.

റീഗ്രാം ബട്ടണ്‍

ഇതും ടെസ്റ്റിങ്ങ് സ്‌റ്റേജില്‍ നടക്കുന്ന മറ്റൊരു സവിശേഷതയാണ്. ഫേസ്ബുക്കില്‍ എങ്ങനെ ഒരു പോസ്റ്റ് നിങ്ങള്‍ ട്വീറ്റ് ചെയ്യുന്നോ അല്ലെങ്കില്‍ പങ്കു വയ്ക്കുന്നോ അതു പോലെ ഇതിലും ചെയ്യാന്‍ സാധിക്കുന്ന ഒരു സവിശേഷതയാണിത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Instagram has received many new features such as Story Highlights, Story Archive, face filters, poll in Instagram Stories, join live requests and more.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot