ഇന്‍സ്റ്റാഗ്രാമില്‍ എത്തിയ IGTV സംവിധാനം എന്താണ്?

By GizBot Bureau
|

ഫോട്ടോ സ്‌ക്രീമിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ ദൈര്‍ഘ്യമുളള വീഡിയോകള്‍ പങ്കു വയ്ക്കാനുളള സൗകര്യം ലഭിച്ചു തുടങ്ങി. നീളമുളള വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ എത്തിയ IGTV സംവിധാനം എന്താണ്?

സ്‌നാപ് ചാറ്റിനോടു മത്സരിക്കാനാണ് ഫേസ്ബുക്കിന്റെ ഓരോ നീക്കവും. 2014ല്‍ ആണ് സ്‌നാപ് ചാറ്റ് ടെക്സ്റ്റും വീഡിയോ ചാറ്റും ഉള്‍പ്പെടുത്തിയത്. 2016ല്‍ ആണ് ഫേസ്ബുക്ക് തങ്ങളുടെ ഫോട്ടോ ഷെയറിംഗ് മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറീസ് എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഉപയോക്താക്കളുടെ എണ്ണം ആഗോളതലത്തിലേക്ക് നൂറു കോടിയിലെത്തിയതായി സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ഇന്‍സ്റ്റാഗ്രാം അറിയിച്ചു.

ഇപ്പോള്‍ ദൈര്‍ഘ്യമുളള വീഡിയോകള്‍ കാണാന്‍ IGTV എന്ന ആപ്ലിക്കേഷനാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ നേരത്തെ ഒരു മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോകള്‍ മാത്രമേ പങ്കു വയ്ക്കാന്‍ സാധിച്ചിരുന്നുളളൂ. എന്നാല്‍ ഇപ്പോള്‍ IGTV എന്ന ആപ്ലിക്കേഷന്റെ സഹായത്തോടെ ഒരു മണിക്കൂര്‍ ദൈര്‍ഖ്യമുളള വീഡിയോകള്‍ പങ്കുവയ്ക്കാന്‍ കഴിയും.

കൂടാതെ വീഡിയകള്‍ ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും കഴിയും. ഇന്‍സ്റ്റാഗ്രാമിലെ പ്രധാന ആപ്ലിക്കേഷനിലേതു പോലെ തന്നെ വീഡിയോകള്‍ എല്ലാം തന്നെ ഓട്ടോ പ്ലേ ആയിരിക്കും. ഫോര്‍ യു, ഫോളോയിംഗ്, പോപ്പുലര്‍ എന്നീ ടാബുകളിലായി നിരവധി വീഡിയോകള്‍ നിങ്ങള്‍ക്കു കാണാം.

വീഡിയോ നിര്‍മ്മാതാക്കള്‍ക്ക് IGTV ചാനലുകള്‍ ഉണ്ടാക്കി വീഡിയോകള്‍ പങ്കുവയ്ക്കാന്‍ സാധിക്കും. നിലവില്‍ IGTV വീഡിയോകളില്‍ പരസ്യങ്ങള്‍ ഇല്ല. എന്നാല്‍ പിന്നീട് ഇത് അവതരിപ്പിക്കുമോ എന്നും അറിയില്ല.

ഇത് ഉപയോക്താക്കള്‍ എങ്ങനെ ഏറ്റെടുക്കുന്നു എന്ന് അറിഞ്ഞതിനു ശേഷം ഏതാനും ആഴ്ചകള്‍ക്കുളളില്‍ തന്നെ ഐഒഎസ്/ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ആഗോളതലത്തില്‍ പ്രവര്‍ത്തനക്ഷമമാക്കും.

Best Mobiles in India

Read more about:
English summary
Instagram introduces IGTV for watching long-form videos.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X