വേണോ വേണ്ടയോന്ന് നിങ്ങൾ തീരുമാനിക്കണം; നഗ്നത തടയാൻ ഫീച്ചർ വികസിപ്പിച്ച് ഇൻസ്റ്റഗ്രാം

|

പെൺകുട്ടികളുടെ ശ്രദ്ധയ്ക്ക്, അ‌നാവശ്യമായി നഗ്നഫോട്ടോകൾ അ‌യച്ച് ആരെങ്കിലും നിങ്ങളെ ശല്യം ചെയ്യുന്നുണ്ടെങ്കിൽ താമസിയാതെ അത് അ‌വസാനിക്കും. നഗ്നത അ‌ടങ്ങുന്ന ചിത്രങ്ങൾ സന്ദേശമായി അ‌യയ്ക്കുന്നത് തടയാൻ ഇൻസ്റ്റഗ്രാം നടപടി ആരംഭിച്ചതായാണ് റിപ്പോർട്ട്. അ‌നാവശ്യമായി നഗ്നചിത്രങ്ങൾ അ‌യച്ച് ആളുകളെ അ‌ലോസരപ്പെടുത്തുന്ന ചില ഞരമ്പൻമാർ സാമൂഹികമാധ്യമങ്ങളിലെ സ്ഥിരം തലവേദനകളാണ്.

 

സാമൂഹിക വിരുദ്ധരു​ടെ കച്ചവടം പൂട്ടുന്ന നടപടി

ഇത്തരം സാമൂഹിക വിരുദ്ധരു​ടെ കച്ചവടം പൂട്ടുന്ന നടപടിയാണ് ഇൻസ്റ്റഗ്രാമിന്റെ ഉടമസ്ഥരായ മെറ്റ കോർപറേഷൻ ഇപ്പോൾ ​കൈക്കൊണ്ടിരിക്കുന്നത്. അ‌തേസമയം നഗ്നത പൂർണമായും തടയാൻ ഇൻസ്റ്റഗ്രാമിന് ഉദ്ദേശമില്ല. ദൃശ്യങ്ങൾ ആളുകൾക്ക് ഉപദ്രവമാകുകയോ, മാനസികമായി ബുദ്ധിമുട്ടിക്കുകയോ അ‌വഹേളിക്കുകയോ ചെയ്യരുത്. അ‌ത്ര മാത്രമേ തൽക്കാലം മെറ്റ ഉദ്ദേശിക്കുന്നുള്ളൂ. അ‌തിനാൽത്തന്നെ എന്തു കാണണം എന്നു തീരുമാനിക്കാനുള്ള ഓപ്ഷൻ മെറ്റ നൽകുന്നുണ്ട്.

ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനുണ്ട്.

നിങ്ങൾക്ക് നഗ്നത തടയണം എന്നുണ്ടെങ്കിൽ മെസേജിൽ അ‌ത്തരം ഫോട്ടോകൾ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനുണ്ട്. അ‌തല്ല ആവാം എന്നാണെങ്കിൽ അ‌തിനും അ‌വസരമുണ്ട്. ഉപഭോക്താവിന്റെ താൽപര്യത്തിനനുസരിച്ച് തീരുമാനം എടുക്കാനുള്ള ഓപ്ഷനാകും മെറ്റ അ‌വതരിപ്പിക്കുക. നഗ്നത തടയാനുള്ള ഫീച്ചർ വികസിപ്പിക്കുന്നതിന്റെ പ്രാരംഭഘട്ടങ്ങൾ മാത്രമാണ് പൂർത്തിയായിരിക്കുന്നത് എന്ന് മെറ്റ സ്ഥിരീകരിച്ചിട്ടുണ്ട്.

ഐഫോണി​ന്റെ 'പഞ്ചറൊട്ടിച്ച് ' ആപ്പിൾ; ക്യാമറയുടെ തകരാർ പരിഹരിക്കാൻ ഐ​ഒഎസ് 16.0.2 പുറത്തിറക്കിഐഫോണി​ന്റെ 'പഞ്ചറൊട്ടിച്ച് ' ആപ്പിൾ; ക്യാമറയുടെ തകരാർ പരിഹരിക്കാൻ ഐ​ഒഎസ് 16.0.2 പുറത്തിറക്കി

ന്യൂഡിറ്റി പ്രൊട്ടക്ഷൻ
 

വിദഗ്ധരുടെ സഹായത്തോടെ എത്രയും വേഗം ഈ ഫീച്ചർ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആളുകളെ സാമൂഹിക മാധ്യമങ്ങളിലൂടെ അ‌പമാനിക്കാനും അ‌ധി​ക്ഷേപിക്കാനും ചിലർ തുനിഞ്ഞിറങ്ങാറുണ്ട്. ആഗോള തലത്തിൽതന്നെ നിരവധി സ്ത്രീകളാണ് ഇത്തരത്തിൽ അ‌വഹേളനങ്ങൾക്ക് ഇരയാകുന്നത്. ഇത്തരം സാമൂഹികവിരുദ്ധരുടെ നീക്കങ്ങൾക്ക് ഭാവിയിൽ തടയിടാനുള്ള നീക്കം കൂടിയാണ് മെറ്റയുടെ ''ന്യൂഡിറ്റി പ്രൊട്ടക്ഷൻ''. അ‌നാവശ്യ ഉള്ളടക്കങ്ങൾക്ക് ഇനി പൂട്ടുവീഴും എന്നുതന്നെയാണ് റിപ്പോർട്ടുകൾ.

ഹിഡൻ വേഡ്

മെഷീൻ ലേണിങ്ങിലൂടെയാവും നഗ്ന ഉള്ളടക്കങ്ങളുള്ള സന്ദേശങ്ങൾ തടയുക. കഴിഞ്ഞ വർഷം പുറത്തിറക്കിയ 'ഹിഡൻ വേഡ് ' ഫീച്ചറിന് സമാനമാകും 'ന്യൂഡിറ്റി പ്രൊട്ടക്ഷനും' പ്രവർത്തിക്കുക എന്നാണ് റിപ്പോർട്ട്. ഓട്ടോമാറ്റിക്കായി തന്നെ സന്ദേശങ്ങൾ ഫിൽട്ടർ ചെയ്ത് നിരോധിത ഉള്ളടക്കങ്ങളെ തടയാൻ ഈ ഫീച്ചറിലൂടെ സാധിക്കും. ആളുകളുടെ സ്വകാര്യത സംരക്ഷിക്കാൻ വിദഗ്ധരുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് തങ്ങൾ എന്ന് മെറ്റയുടെ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

പുകഞ്ഞ ​കൊള്ളികൾ പുറത്തായാൽ ബിഎസ്എൻഎൽ നന്നാവുമോ?പുകഞ്ഞ ​കൊള്ളികൾ പുറത്തായാൽ ബിഎസ്എൻഎൽ നന്നാവുമോ?

വേണോ വേണ്ടയോ

ആളുകളുടെ സ്വകാര്യതയുടെ സംരക്ഷണം അ‌വരെത്തന്നെ ഏൽപ്പിക്കാനാണ് മെറ്റ ഉദ്ദേശിക്കുന്നത്. അ‌തിനാലാണ് നഗ്ന ഉള്ളടക്കങ്ങൾ പൂർണമായും തടയാതെ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ഓപ്ഷൻ നൽകുന്നത്. പുതിയ 'ന്യൂഡിറ്റി പ്രൊട്ടക്ഷൻ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതായി അ‌ലെസ്സാൻഡ്രോ പൗസി എന്ന ഡവലപ്പർ സ്ക്രീൻ ഷോട്ട് സഹിതം ടിറ്ററിൽ പങ്കുവയ്ക്കുകയായിരുന്നു.

ഇൻസ്റ്റഗ്രാം പരിശ്രമിക്കുകയാണ്

'' നഗ്നതാ ഉള്ളടക്കങ്ങൾ തടയാൻ ഇൻസ്റ്റഗ്രാം പരിശ്രമിക്കുകയാണ്. നിങ്ങളുടെ ഫോണിൽ എത്തുന്ന ഈ പുത്തൻ ഫീച്ചർ ​ചാറ്റുകളിലെ ഫോട്ടോകൾ നിരീക്ഷിച്ച് അ‌നാവശ്യമായവ തടയുമെന്നും അ‌തേസമയം തന്നെ മെഷീൻ പ്രോസസ് ആയതിനാൽ ഇൻസ്റ്റഗ്രാം നിങ്ങളുടെ ചിത്രങ്ങൾ നിരീക്ഷിക്കുകയോ ശേഖരിക്കുകയോ ചെയ്യുന്നില്ലെ '' ന്നും അ‌ദ്ദേഹം വ്യക്തമാക്കി.

പടം പിടിക്കണോ? ഇങ്ങുപോര്; ഓഫർ വിൽപ്പനകളിൽ 10,000 രൂപയിൽ താ​​ഴെ വിലയുള്ള ക്യാമറ സ്മാർട്ട്ഫോണുകൾപടം പിടിക്കണോ? ഇങ്ങുപോര്; ഓഫർ വിൽപ്പനകളിൽ 10,000 രൂപയിൽ താ​​ഴെ വിലയുള്ള ക്യാമറ സ്മാർട്ട്ഫോണുകൾ

ഓൺ ആക്കാനും ഓഫ് ആക്കാനും ഉള്ള സൗകര്യം

എപ്പോൾ വേണമെങ്കിലും ഓൺ ആക്കാനും ഓഫ് ആക്കാനും ഉള്ള സൗകര്യം ഈ ഫീച്ചറിൽ ഉണ്ടാകും. കൂടാതെ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ, ഫോട്ടോ കാണണോ വേണ്ടയോ എന്നുള്ള ഓപ്ഷൻ, ന്യൂഡിറ്റി തിരിച്ചറിയുകയും മറയ്ക്കുകയും ചെയ്യാനുള്ള സൗകര്യം എന്നിവയാണ് ഈ ഫീച്ചറിൽ ഉണ്ടാകുക എന്നാണ് പുറത്തുവന്ന സ്ക്രീൻഷോട്ട് വ്യക്തമാക്കുന്നത്.

കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ

ഈ പുത്തൻ ഫീച്ചർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ മെറ്റ വ്യക്തമാക്കും എന്നാണ് വിവരം. കഴിഞ്ഞ രണ്ടുവർഷമായി വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ അ‌ശ്ലീല ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചുകൊണ്ടുള്ള ആക്രമണങ്ങളു​ടെ എണ്ണം വൻ തോതിൽ വർധിച്ചതായാണ് റിപ്പോർട്ട്. ഇൻസ്റ്റഗ്രാം ഉൾപ്പെ​ടെ ഇത്തരം അ‌ധി​​ക്ഷേപങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്.

പ്ലാനിൽ വീഴുമോ? ജിയോയ്ക്ക് വെല്ലുവിളി ഉയർത്തുന്ന വിഐ പ്ലാൻപ്ലാനിൽ വീഴുമോ? ജിയോയ്ക്ക് വെല്ലുവിളി ഉയർത്തുന്ന വിഐ പ്ലാൻ

ഒരു കരുതൽ നടപടി

കൗമാരക്കാരായ 40 ശതമാനത്തിലേറെ പെൺകുട്ടികൾക്ക് പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളുടെ ദൃശ്യങ്ങൾ സന്ദേശമായി എത്താറുണ്ട് എന്നാണ് റിപ്പോർട്ട്. 2020 ജൂൺ -ജൂ​ലൈ മാസത്തിൽ സ്ത്രീകൾക്ക് ലഭിച്ചതിൽ 17 ശതമാനത്തിലേറെ സന്ദേശങ്ങൾ അ‌വരുടെ അ‌നുമതിയില്ലാതെ എത്തിയ അ‌ശ്ലീല സന്ദേശങ്ങളായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഒരു കരുതൽ നടപടി എന്ന നിലയിൽക്കൂടിയാണ് മെറ്റ ന്യൂഡിറ്റ് പ്രൊട്ടക്ഷൻ തയാറാക്കുന്നത്.

Best Mobiles in India

English summary
Meta Corporation is now taking steps to shut down anti-socials by installing nude photos. But Instagram has no intention of banning nudity entirely. Visuals should not harm people. That's all it means. So Meta gives you the option to decide what to watch.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X