Home
Apps

കാലത്തിനൊത്ത് ഇന്‍സ്റ്റാഗ്രാം മാറുന്നു: കിടിലന്‍ രണ്ടു ഫീച്ചറുകളുമായി വീണ്ടും

By Samuel P Mohan

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ചില ഫീച്ചറുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. 'മാറ്റത്തിനൊരുങ്ങി'- ഇമേജ് ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റാഗ്രാം എന്നു വേണമെങ്കില്‍ പറയാം.

കാലത്തിനൊത്ത് ഇന്‍സ്റ്റാഗ്രാം മാറുന്നു: കിടിലന്‍ രണ്ടു ഫീച്ചറുകളുമായി

ഇന്‍സ്റ്റാഗ്രാമിന്റെ മുഖ്യ എതിരാളിയാണ് സ്‌നാപ് ചാറ്റ്. ഇതുമായുളള മത്സരത്തിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റങ്ങള്‍ എന്നാണ് സൂചന. ഈയിടെയാണ് ഇന്‍സ്റ്റാഗ്രാം അഞ്ച് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. അതിനു പിന്നാലെയാണ് വീണ്ടും രണ്ടു ഫീച്ചറുകള്‍. ഒന്ന് 'മ്യൂട്ട്' ഓപ്ഷനും മറ്റൊന്ന് 'You're all caugh up' എന്ന ഫീച്ചറുമാണ്.

ഇന്‍സ്റ്റാഗ്രാമിന്റെ 'മ്യൂട്ട' എന്ന ഫീച്ചറിലൂടെ നിങ്ങള്‍ക്ക് അക്കൗണ്ടുകള്‍ മ്യൂട്ട് ചെയ്യാം. തുടര്‍ന്ന് അവരുടെ പോസ്റ്റുകള്‍ കാണാതെ തന്നെ നിങ്ങള്‍ക്ക് ആ അക്കൗണ്ട് തുടര്‍ന്നു കൊണ്ടു പോകാം. അക്കൗണ്ട് മ്യൂട്ട് ചെയ്തു എന്ന് ഒരിക്കലും അവര്‍ക്ക് അറിയാന്‍ കഴിയില്ല. എപ്പോള്‍ വേണമെങ്കിലും ആ അക്കൗണ്ട് 'Unmute' ചെയ്യാം. മ്യൂട്ട് ചെയ്ത അക്കൗണ്ടിന്റെ പ്രൊഫൈല്‍ പേജില്‍ തുടര്‍ന്നും പോസ്റ്റുകള്‍ കാണാന്‍ കഴിയും കൂടാതെ അവര്‍ ടാഗ് ചെയ്ത അഭിപ്രായങ്ങളും കുറിപ്പുകളേയും കുറിച്ച് അറിയാനും കഴിയും.

പോസ്റ്റിന്റെ മൂലയില്‍ '......' ടാപ്പു ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് അക്കൗണ്ടുകള്‍ മ്യൂട്ട് ചെയ്യാന്‍ കഴിയും. കൂടാതെ പോസ്റ്റുകളും സ്‌റ്റോറികളും അല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ച് മ്യൂട്ട് ചെയ്തു കൊണ്ടു തിരഞ്ഞെടുക്കാം.

ഇന്‍സ്റ്റാഗ്രാം രണ്ടാമതായി അവതരിപ്പിച്ചത് 'You're all caught up' എന്ന ഫീച്ചറാണ്. അതായത് ഈ ഫീച്ചറിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കള്‍ 48 മണിക്കൂറിനുളളില്‍ എന്തൊക്കെ ഫീഡില്‍ പോസ്റ്റ് ചെയ്തു എന്ന് അറിയാം. അതായത് എല്ലാ പുതിയ ചിത്രങ്ങളും വീഡിയോകളും ഒരുമിച്ചു കാണാം എന്നര്‍ത്ഥം. അങ്ങനെ നിങ്ങളുടെ സമയവും ലാഭിക്കാം, കൂറേ സ്‌ക്രോള്‍ ചെയ്യേണ്ട ആവശ്യവുമില്ല. 'You're all caught up, you've seen all new posts from the past 48 hours'. ഇങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ ആയിരിക്കും ലഭിക്കുന്നത്. ഈ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്.

Best Mobiles in India

English summary
Instagram Launches New 'Mute' And 'You're All Caught Up' Feature
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X