സ്‌റ്റോറീസ്‌ ആര്‍ച്ചീവ്‌ , സ്‌റ്റോറീസ്‌ ഹൈലൈറ്റ്‌സ്‌ ഫീച്ചറുകളുമായി ഇന്‍സ്‌റ്റഗ്രാം

Posted By: Archana V

ഇന്‍സ്‌റ്റഗ്രാം രണ്ട്‌ പുതിയ ഫീച്ചറുകള്‍ പുറത്തിറക്കി. സ്റ്റോറീസ്‌ ആര്‍ച്ചീവ്‌ , സ്‌റ്റോറീസ്‌ ഹൈലൈറ്റ്‌സ്‌ എന്നിവയാണ്‌ ഇന്‍സ്‌റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫീച്ചറുകള്‍.ഉപയോക്താക്കള്‍ക്ക്‌ പിന്നീട്‌ ഉപയോഗിക്കുന്നതിനായി അവരുടെ സ്‌റ്റോറികള്‍ സേവ്‌ ചെയ്യാന്‍ സഹായിക്കുന്നതാണ്‌ പുതിയ ഫീച്ചറുകള്‍.

സ്‌റ്റോറീസ്‌ ആര്‍ച്ചീവ്‌ , സ്‌റ്റോറീസ്‌ ഹൈലൈറ്റ്‌സ്‌ ഫീച്ചറുകളുമായി ഇന

ഇതിന്‌ പുറമെ ഉപയോക്താക്കള്‍ക്ക്‌ അവരുടെ പ്രൊഫൈലുകള്‍ പ്രതിനിധീകരിക്കാനായി മറ്റൊരു പ്ലാറ്റ്‌ഫോമും ലഭ്യമാക്കും.

നിങ്ങളുടെ സ്‌റ്റോറികള്‍ ആര്‍ച്ചീവില്‍ ഉള്‍പ്പെടുത്താന്‍ സ്റ്റോറീസ്‌ ആര്‍ച്ചീവ്‌ ഫീച്ചര്‍ അനുവദിക്കും. നിങ്ങളുടെ പ്രൊഫലില്‍ ഇടുന്ന സ്റ്റോറികള്‍ സ്വയമേവ പ്രൈവറ്റ്‌ ആര്‍ച്ചീവില്‍ സേവ്‌ ചെയ്യപ്പെടും. പിന്നീട്‌ എപ്പോള്‍ വേണമെങ്കിലും ഇത്‌ എടുക്കാം.

കൂടാതെ ആര്‍ച്ചീവില്‍ നിന്നും ഈ സ്‌റ്റോറികള്‍ നിലവിലെ സ്‌റ്റോറികളിലേക്ക്‌ വീണ്ടും ഷെയര്‍ ചെയ്യുകയും സാധാരണ പോസ്‌റ്റ്‌ പോലെ ഷെയര്‍ ചെയ്യുകയും ആവാം. നിങ്ങള്‍ക്ക്‌ സ്‌റ്റോറീസ്‌ ആര്‍ച്ചീവ്‌ ഫീച്ചറില്‍ താല്‍പര്യം ഇല്ല എങ്കില്‍ ഇത്‌ ഓഫ്‌ ചെയ്യാനും കഴിയും.

സ്റ്റോറീസ്‌ ഹൈലൈറ്റ്‌സ്‌ ആണ്‌ മറ്റൊരു പുതിയ ഫീച്ചര്‍. നിങ്ങളുടെ പ്രൊഫൈലില്‍ പുതിയ ഒരു ഇടം നല്‍കുമിത്‌ അവിടെ സ്‌റ്റോറീസ്‌ ആര്‍ച്ചീവില്‍ നിന്നുള്ള ഇമേജുകള്‍ നല്‍കാം.

ആര്‍ച്ചീവ്‌ ചെയ്‌തിട്ടുള്ള ഫോട്ടോകള്‍ പ്രൊഫൈലിലെ പുതിയ ടാബില്‍ പ്രത്യക്ഷപ്പെടും. ആര്‍ച്ചീവില്‍നിന്നും നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ള അത്രയും ഹൈലൈറ്റ്‌ ചെയ്യാം. ഇത്‌ ഫോട്ടോ ഗ്രിഡിന്‌ മുകളിലായി ഒരു സമാന്തര സ്‌ക്രോള്‍ ആയി കാണാന്‍ കഴിയും.

ഓള്‍വെയ്‌സ്‌ കണക്ടഡ്‌ പിസികളുമായി മൈക്രോസോഫ്‌റ്റ്‌

പ്രൊഫൈലില്‍ കാണപ്പെടുന്ന ആര്‍ച്ചീവ്‌ ഐക്കണില്‍ ക്ലിക്‌ ചെയ്‌ത്‌ ആര്‍ച്ചീവിലെ സ്‌റ്റോറികള്‍ എടുക്കാന്‍ കഴിയും. പോസ്‌റ്റ്‌ ആര്‍ച്ചിവില്‍ നിന്നും സ്‌റ്റോറീസ്‌ ആര്‍ച്ചീവിലേക്കും നേരെ തിരിച്ചും വളരെ വേഗം പോകാന്‍ കഴിയം.

ആദ്യ സ്‌റ്റോറി മുതല്‍ തീയതി സൂചിപ്പിച്ചുണ്ടാകും അതിനാല്‍ ആര്‍ച്ചീവില്‍ തിരയുന്നതിന്‌ വിഷമം ഉണ്ടാകില്ല

ആന്‍ഡ്രോയ്‌ഡിലും ഐഒഎസിലും ഇന്‍സ്‌റ്റഗ്രാം പതിപ്പ്‌ 25 ല്‍ പുതിയ ഫീച്ചര്‍ ലഭ്യമാകും.

സ്‌നാപ്‌ചാറ്റിന്റെ ഫീച്ചര്‍ പ്രചാരം നേടിയതോടെയാണ്‌ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറീസ്‌ പുറത്തിറക്കിയത്‌. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറീസ്‌ ആര്‍ച്ചീവ്‌ ലഭ്യമാക്കുന്നതിന്‌ കുറച്ച്‌ നാള്‍ മുമ്പാണ്‌ സമാനമായ ഒരു ഫീച്ചറുമായി സ്‌നാപ്‌ചാറ്റ്‌ എത്തിയത്‌.

Read more about:
English summary
Instagram has rolled out two new features called Stories Archive and Stories Highlights for the users.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot