ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ മറ്റുള്ളവരുട പോസ്‌റ്റും ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞേക്കും

Posted By: Archana V

ലോക വ്യാപകമായി ദശലക്ഷകണക്കിന്‌ ആളുകള്‍ ഉപയോഗിക്കുന്ന ഫോട്ടോ ഷെയറിങ്‌ ആപ്പാണ്‌ ഇന്‍സ്റ്റഗ്രാം. ഉപയോക്താക്കളുടെ എണ്ണത്തില്‍ ഒട്ടും പുറകിലല്ലാത്ത സ്‌നാപ്‌ചാറ്റില്‍ നിന്നും വന്‍ മത്സരമാണ്‌ ഇന്‍സ്റ്റഗ്രാമിന്‌ നേരിടേണ്ടി വരുന്നത്‌.

ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ മറ്റുള്ളവരുട പോസ്‌റ്റും ഷെയര്‍ ചെയ്യാന്

അതിനാല്‍ ഉപയോക്താക്കള്‍ക്ക്‌ പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്‌ ഇന്‍സ്റ്റഗ്രാം. കഴിഞ്ഞ ഏതാനം നാളുകളായി നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച ഇന്‍സ്റ്റഗ്രാം ഇപ്പോള്‍ പുതിയ ഒരു ഫീച്ചര്‍ കൂടി അവതരിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്‌. മറ്റുള്ളവരുടെ പോസ്‌റ്റുകള്‍ സ്വന്തം സ്‌റ്റോറികളില്‍ ഷെയര്‍ ചെയ്യാന്‍ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കും.

പബ്ലിക്കായുള്ള അക്കൗണ്ടുകളില്‍ ആയിരിക്കും ഫീച്ചര്‍ പ്രവര്‍ത്തിക്കുക എന്നാണ്‌ ടെക്‌ ക്രഞ്ച്‌ പറയുന്നത്‌. എന്നാല്‍ പുറത്തിറക്കുന്ന കാര്യത്തില്‍ പൂര്‍ണമായും ഉറപ്പ്‌ പറയുന്നില്ല. മറ്റുള്ളവരുടെ കണ്ടന്റുകളുടെ സ്‌ക്രീന്‍ഷോട്ട്‌ എടുത്ത്‌ സ്വന്തം സ്‌റ്റോറിക്ക്‌ ഒപ്പം നല്‍കാനുള്ള പ്രവണത ഉപയോക്താക്കള്‍ക്ക്‌ ഉള്ളതിനാല്‍ ഈ പുതിയ ഫീച്ചര്‍ പ്രയോജനകരമാകുമെന്നാണ്‌ കമ്പനിയുടെ പ്രതീക്ഷ.

"ഇന്‍സ്റ്റഗ്രാമിലൂടെ ഉപയോക്താക്കള്‍ക്ക്‌ സുഹൃത്തുക്കളുമായി ഓരോ നിമിഷവും പങ്കുവയ്‌ക്കുന്നത്‌ എളുപ്പമാക്കാനുള്ള വഴികളാണ്‌ ഞങ്ങള്‍ എപ്പോഴും പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്‌ " കമ്പനി പറഞ്ഞു.

അതേസമയം പബ്ലിക്‌ അക്കൗണ്ടുകളില്‍ മാത്രമാണ്‌ പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുക എന്നാണ്‌ സൂചന. ഷെയര്‍ ഐക്കണില്‍ ടാപ്പ്‌ ചെയ്യുമ്പോള്‍ പോസ്‌റ്റിന്‌ താഴെയായാണ്‌ പുതിയ ഫീച്ചര്‍ ടെസ്‌റ്റിങിന്റെ സമയത്ത്‌ പ്രത്യക്ഷപ്പെട്ടത്‌.

"Add post to your story " എന്നായിരുന്നു ലേബല്‍.

എന്നാല്‍ പബ്ലിക്‌ അക്കൗണ്ട്‌ ഉള്ളവര്‍ക്ക്‌ അവരുടെ പോസ്‌റ്റ്‌ ഇങ്ങനെ ഷെയര്‍ ചെയ്യണം എന്നില്ലെങ്കില്‍ പ്രൈവസി സെറ്റിങ്‌സില്‍ പോയി ഈ ഓപ്‌ഷന്‍ ഡിസേബിള്‍ ചെയ്യാന്‍ കഴിയും. സെറ്റിങ്‌സിലെ സ്റ്റോറി സെറ്റിങ്‌സില്‍ പോയി ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ഈ ഓപ്‌ഷന്‍ പിന്നീട്‌ കാണപ്പെടുന്നത്‌ " Allow Resharing to Stories " എന്നായിരിക്കും. ഇത്‌ പ്രവര്‍ത്തനക്ഷമമായിരിക്കില്ല.

ഒരു സ്റ്റോറിയില്‍ ഷെയര്‍ ചെയ്യുന്ന പോസ്‌റ്റ്‌ എങ്ങനെ കാണപ്പെടണമെന്ന്‌ ഉപയോക്താക്കള്‍ക്ക്‌ തീരുമാനം എടുക്കാമെന്ന വിവരം ആപ്പ്‌ ഡെവലപ്പറായ സ്‌കാരി ട്വിറ്ററിലൂടെ പങ്കുവയ്‌ക്കുന്നു. ഉപയോക്താക്കള്‍ക്ക്‌ ഇതിന്റെ വലുപ്പത്തില്‍ വ്യത്യാസം വരുത്താം, തിരിക്കാം, ചുറ്റും കൊണ്ടുപോകാം .ഷെയര്‍ ചെയ്യുന്ന പോസ്‌റ്റ്‌ കാഴ്‌ചയില്‍ എങ്ങനെ ആയിരിക്കണം എന്നതിനുള്ള ഓപ്‌ഷനുകള്‍ കൂട്ടി ചേര്‍ക്കാം. അതിനാല്‍ ഇത്‌ രസകരമായ മറ്റൊരു ഫീച്ചര്‍ ആയിരിക്കുമെന്നാണ്‌ കരുതുന്നത്‌.

നോക്കിയ 6, നോക്കിയ 1, നോക്കിയ 9 ഏപ്രിലില്‍ ഇന്ത്യയില്‍ എത്തും

മുമ്പ്‌ ഇന്‍സ്റ്റഗ്രാം ഒരു റീ-ഗ്രാം ബട്ടണ്‍ പരീക്ഷിച്ച്‌ നോക്കുന്നതായി അഭ്യൂഹങ്ങള്‍ വന്നിരുന്നു എന്നാല്‍ പിന്നീട്‌ ഈ ഫീച്ചര്‍ അവതരിപ്പിക്കപ്പെട്ടില്ല. ഈ വിഷയത്തെ സംബന്ധിച്ച്‌ കമ്പനിയുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണം ഉണ്ടായില്ല.

അതേസമയം ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം ജനുവരിയില്‍ ടെക്‌സ്റ്റ്‌ മാത്രമുള്ള സ്റ്റോറികള്‍ അവതരിപ്പിച്ചു. കൂടാതെ ഹാഷ്ടാഗ്‌ ഫോളോ ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുകയും ചെയ്‌തു.

ഇന്‍സ്‌റ്റഗ്രാം വീഡിയോകോള്‍ ഫീച്ചറും പരീക്ഷിച്ച്‌ നോക്കുന്നതായി സൂചനയുണ്ട്‌.

English summary
While Instagram has already released many new features in the past, now the social media company is currently testing a feature that will reportedly let users share others' posts in their Stories.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot