ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍ ഡയറക്ട് മെസ്സേജിലൂടെ എങ്ങനെ ഷെയര്‍ ചെയ്യാം?

By Archana V
|

ഇനി നിങ്ങളുടെ ഇന്‍സ്റ്റ ഗ്രാം സ്‌റ്റോറികള്‍ ഡയറക്ട് മെസ്സേജിലൂടെ സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യാം. ഇതിന് സഹായിക്കുന്ന പുതിയ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം കൂട്ടിചേര്‍ത്തു. ഇന്‍സ്റ്റഗ്രാമിന്റെ മൊബൈല്‍ ആപ്പുകളില്‍ നിലവില്‍ ഇത് ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. വരും ആഴ്ചകളില്‍ ആഗോള തലത്തില്‍ ലഭ്യമാക്കി തുടങ്ങും.

<strong>സാംസങ്ങ് സ്മാര്‍ട്ട് ഉത്സവ്: ഗാലസ്‌കി എസ്8+ സൗജന്യമായി ലഭിക്കുന്നു!</strong>സാംസങ്ങ് സ്മാര്‍ട്ട് ഉത്സവ്: ഗാലസ്‌കി എസ്8+ സൗജന്യമായി ലഭിക്കുന്നു!

ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍ ഡയറക്ട് മെസ്സേജിലൂടെ ഷെയര്‍ ചെയ്യാം?

നിങ്ങളുടെ ഇന്‍സ്റ്റഗ്രാം ആപ്പ് 11.0 വേര്‍ഷനില്‍ ഉള്ളതാണെങ്കില്‍ മാത്രമെ ഈ ഫീച്ചര്‍ സ്വീകരിക്കാന്‍ കഴിയു.

അപ്‌ഡേറ്റ് ചെയ്ത് കഴിഞ്ഞാല്‍ എല്ലാ സ്‌റ്റോറിയുടെയും താഴെ വലത് മൂലയില്‍ ഡയറക്ട് ഐക്കണ്‍ കാണാന്‍ കഴിയും . സുഹൃത്തുക്കള്‍ക്ക് മാത്രമായി സ്‌റ്റോറി ഷെയര്‍ ചെയ്യണം എന്നുണ്ടെങ്കില്‍ ഈ ഐക്കണില്‍ ക്ലിക് ചെയ്ത് ഷെയര്‍ ചെയ്യേണ്ട സുഹൃത്തിനെ തിരഞ്ഞെടുക്കുക.

എന്നാല്‍, എല്ലാകാലവും ഈ സ്‌റ്റോറി ഡയറക്ട് മെസ്സേജില്‍ സ്ഥിതിചെയ്യില്ല.24 മണിക്കൂറിന് ശേഷം ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആപ്പില്‍ നിന്നും അപ്രത്യക്ഷമായി കഴിഞ്ഞാല്‍ ഡയറക്ട് മെസ്സേജില്‍ ഇത് കാണാന്‍ കഴിയില്ല.

ജിയോഫൈ വമ്പിച്ച ഓഫറില്‍: വേഗമാകട്ടേ!ജിയോഫൈ വമ്പിച്ച ഓഫറില്‍: വേഗമാകട്ടേ!

ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഷെയര്‍ ചെയ്യാന്‍ പുതിയ വഴികള്‍ തേടുന്നവരെ സംബന്ധിച്ച് ഈ ഫീച്ചര്‍ പ്രയോജനപ്പെടും. സ്വകാര്യത സാധ്യമാകും. അതിനാല്‍ ഡയറക്ട് മെസ്സേജിലൂടെ സ്‌റ്റോറി ആരുമായും ഷെയര്‍ ചെയ്യാം.

ഇക്കാരണത്താല്‍ ഡയറക്ട്‌മെസ്സേജ് വഴി സ്റ്റോറികള്‍ ഷെയര്‍ ചെയ്യുന്നത് ഡിസേബിള്‍ ചെയ്യാനുള്ള ഓപ്ഷനും ഇന്‍സ്റ്റഗ്രാം കൂട്ടിചേര്‍ത്തിട്ടുണ്ട്.

സെറ്റിങ്‌സിലാണ് ഡിസേബ്ലിങ് ഓപ്ഷന്‍ കാണുക.ഫേസ്ബുക്കില്‍ സ്‌റ്റോറികള്‍ എങ്ങനെ ലഭ്യമാക്കാം എന്നും ഈ ഫീച്ചര്‍ വിശദീകരിക്കും.

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡെയിസ്: ഐഫോണ്‍ X ന്റെ വിലയില്‍ വാങ്ങാം ഇത്രയും!!ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡെയിസ്: ഐഫോണ്‍ X ന്റെ വിലയില്‍ വാങ്ങാം ഇത്രയും!!

Best Mobiles in India

Read more about:
English summary
The new feature can be only accessed if your Instagram app is running the version 11.0.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X