Home
Apps

ഇങ്ങനെ ആണേൽ ഞാൻ ഇല്ല ഈ കളിക്ക്! ഇൻസ്റ്റയിലെ ആഡ് ഫീച്ചർ തലവേദന ആകുമോ?

റെഡ്ഡിറ്റിലെ സമീപകാല ക്ലെയിമുകൾ അനുസരിച്ച്, ചെറുതും എന്നാൽ ഒഴിവാക്കാൻ ആവാത്തതുമായ പരസ്യങ്ങൾ കൊണ്ടുവരുന്ന ആഡ് ബ്രെക്സ് (Ad Breaks) എന്ന പുതിയ ഫീച്ചർ ഇൻസ്റ്റാഗ്രാം പരീക്ഷിക്കുന്നതായി റിപ്പോർട്ട്. മെറ്റായുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് പ്ലാറ്റ്‌ഫോം ആയ ഇൻസ്റ്റാഗ്രാം, ടെസ്റ്റിനെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ റെഡ്ഡിറ്റ് ഫോറങ്ങളിൽ ഉടനീളമുള്ള ഉപയോക്താക്കൾ അതിൻ്റെ വരവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫോറത്തിലെ പോസ്റ്റുകൾ പ്രകാരം, ഈ ഫീച്ചർ വരുന്നതോടെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാതിരിക്കാനും ഇതര സോഷ്യൽ മീഡിയ ആപ്പുകളിലേക്ക് മാറാനും ഇപ്പോൾ പലരും ആലോചിക്കുന്നതായി അഭിപ്രായപ്പെടുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിലെ ആഡ് ബ്രേക്ക് ഫീച്ചറിനെ കുറിച്ചുള്ള ഉപയോക്താക്കളുടെ അഭിപ്രായം: ഇൻസ്റ്റാഗ്രാം സബ്‌റെഡിറ്റിൽ, തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ഒഴിവാക്കാൻ ആവാത്ത പരസ്യങ്ങൾ നൽകുന്ന ആഡ് ബ്രേക്കിൻ്റെ ആമുഖത്തെ കുറിച്ച് @notthatogwiththename എന്ന ഉപയോക്താവ് പോസ്റ്റ് ചെയ്തിരുന്നു. പ്രത്യേക വിവരങ്ങളൊന്നും കൂടാതെ തന്നെ ആ പോസ്റ്റിൽ ഒന്നിലധികം കമൻ്റുകൾ കൊണ്ട് പോസ്റ്റ് നിറഞ്ഞു. ഇതിനെക്കുറിച്ച് എവിടെയും ചർച്ചകളില്ലാത്തതിനാൽ ആണ് ഞാൻ ഇത് പോസ്റ്റ് ചെയ്യാൻ വന്നത് എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

ഇങ്ങനെ ആണേൽ ഞാൻ ഇല്ല ഈ കളിക്ക്! ഇൻസ്റ്റയിലെ ആഡ് ഫീച്ചർ തലവേദന ആകുമോ?

ഈ നീക്കം നിരവധി ഉപയോക്താക്കളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അസംതൃപ്തരാക്കിയെന്നാണ് റിപ്പോർട്ട്. ഒരു ഉപയോക്താവ് പോസ്റ്റിന് താഴെ കമൻ്റ് ചെയ്തത് രണ്ട് ദിവസമായി എനിക്ക് ഭ്രാന്തൻ ആയതാണോ എന്നാണ് വിചാരിച്ചത്. ഇപ്പോഴാണ് കാര്യം മനസിലായത്. നിങ്ങളുടെ ഈ പോസ്റ്റല്ലാതെ മറ്റെവിടെയും എനിക്ക് ഒരു വിവരവും കണ്ടെത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് നന്ദി... ഒപ്പം വിട. എനിക്ക് ഇത് ഇനി ആവശ്യമില്ല ഡ എന്നായിരുന്നു.

ആപ്പിൽ സ്‌ക്രോൾ ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് ഇപ്പോൾ മൂന്ന് മുതൽ അഞ്ച് സെക്കൻഡ് വരെയുള്ള പരസ്യങ്ങൾ ലഭിക്കുന്നു. ആ സമയത്ത് ബ്രൗസിംഗ് ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കില്ല. ഇൻസ്റ്റാഗ്രാമിന് ഈ ഫീച്ചറിനെ കുറിച്ച് ഫീഡ്‌ബാക്ക് നൽകാൻ ശ്രമിച്ചെങ്കിലും ഒരു കാര്യവും ഉണ്ടായില്ല എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തിരുന്നു. ഉപയോക്താക്കളുടെ അഭിപ്രായത്തിൽ എവിടെയും ഈ പരസ്യ ഇടവേളകളെ കുറിച്ച് പരാമർശങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഈ ആഡ് ബ്രെക്സ് എന്ന പുതിയ ഫീച്ചർ നിരവധി ഉപയോക്താക്കളെ പ്ലാറ്റ്‌ഫോമിൽ നിന്ന് മാറുന്നതിനെ കുറിച്ച് പരിഗണിക്കാനും അഭിപ്രായങ്ങൾ അനുസരിച്ച് ഇതര സോഷ്യൽ മീഡിയ ആപ്പുകളിലേക്ക് മാറാനും ഇടയാക്കി. ഒരു ഉപയോക്താവ് പറഞ്ഞത്, "എപ്പോഴാണോ പരസ്യം വരാൻ തുടങ്ങുന്നത് ഉടൻ തന്നെ ഞാൻ ആപ്പ് ക്ലോസ് ചെയ്യും, ഇത് തുടരുകയാണെങ്കിൽ, ഞാൻ അൺസബ്‌സ്‌ക്രൈബ് ചെയ്യും" എന്നാണ്.

ഉപയോക്താവിൻ്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതിനാൽ, പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുമ്പ് ഇതേ കുറിച്ച് ഒരു ഗവേഷണവും കമ്പനി നടത്തുന്നില്ലെന്ന് മറ്റൊരു ഉപയോക്താവ് പരാതിപ്പെട്ടു. എന്നിരുന്നാലും നിലവിൽ, ആഡ് ബ്രെക്സ് ഫീച്ചർ ഒരു ചെറിയ കൂട്ടം ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതായി തോന്നുന്നു. ഉപയോക്തൃ പ്രതികരണം അളക്കാനും പരസ്യ വരുമാനത്തിൽ ഫീച്ചറിൻ്റെ സ്വാധീനം അളക്കാനും മെറ്റാ A/B ടെസ്റ്റിംഗ് നടത്തുന്നുവെന്ന് സൂചിപ്പിക്കുന്നു.

കമ്പനി എല്ലാ ഉപയോക്താക്കൾക്കും ആഡ് ബ്രേക്കുകൾ ലഭ്യമാക്കുമോ അതോ ഫീഡ്‌ബാക്കിൻ്റെ അടിസ്ഥാനത്തിൽ ഫീച്ചർ പരിഷ്‌കരിക്കുമോ എന്ന് നമ്മൾ കണ്ടറിയണം. റെഡ്ഡിറ്റും എക്‌സും വഴി ഉപയോക്താക്കൾ തങ്ങളുടെ അതൃപ്തി പ്രകടിപ്പിക്കുകയും അവരുടെ അനുഭവങ്ങൾ പങ്കിടുകയും ചെയ്യുന്നത് കൊണ്ട് തന്നെ ഈ ഫീച്ചറിനെ കുറിച്ചുള്ള ചർച്ചകൾ കനക്കുകയാണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
According to recent claims on Reddit, Instagram is reportedly testing a new feature called Ad Breaks that will bring you short but unavoidable ads. Instagram has not officially disclosed any details about the test. According to posts on the forum, many are now thinking of quitting Instagram and switching to other social media apps after the feature comes out.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X