Home
Apps

പുതുവർഷത്തിൽ പ്രാധാന്യം റീൽസിനെന്ന് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേറി

ലോകത്ത് യുവാക്കൾക്കിടയിലും കൌമാരക്കാർക്കിടയിലും ഏറ്റവും പ്രചാരമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണ് ഇൻസ്റ്റാഗ്രാം. ഒരു ഫോട്ടോ ഷെയറിങ് ആപ്പ് എന്നതിൽ നിന്ന് യുവത്വത്തിന്റെ അഭിപ്രായ രൂപീകരണം നടക്കുന്ന ഇടമായി ഇൻസ്റ്റാഗ്രാം മാറിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിന്റെ ജനപ്രീതിയ്ക്ക് കാരണം അതിന്റെ അടിപൊളി ഫീച്ചറുകൾ തന്നെയാണ്. പ്രത്യേകിച്ചും യുവാക്കളെയും കൌമാരക്കാരെയും ആകർഷിക്കുന്നവ. ഇൻസ്റ്റാഗ്രാമിന് ഏറ്റവും അധികം യൂസേഴ്സിനെ നൽകിയത് അതിന്റെ റീൽസ് ഫീച്ചർ ആണെന്നതും യാഥാർഥ്യമാണ്. റീൽസ് ഫീച്ചറിന്റെ വൻ വിജയം പുതുവർഷത്തിൽ കൂടുതൽ പ്രതീക്ഷയർപ്പിക്കാൻ ഇൻസ്റ്റാഗ്രാമിനെ സഹായിക്കുന്നു.

റീൽസ്

റീൽസ് ഫീച്ചറിന്റെ വിജയം കണക്കിലെടുത്ത്, 2022ൽ വീഡിയോ കണ്ടന്റിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ഒരുങ്ങുകയാണ് ഇൻസ്റ്റാഗ്രാം. വീഡിയോ സെഗ്മെന്റുകൾ എല്ലാം റീൽസിന് ചുറ്റുമായി ഏകീകരിക്കാനാണ് ഇൻസ്റ്റാഗ്രാം ലക്ഷ്യമിടുന്നത്. 2022ൽ ഇൻസ്റ്റാഗ്രാം വീഡിയോ കണ്ടന്റിന് കൂടുതൽ പ്രാധാന്യം നൽകുമെന്ന് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേറിയും പറഞ്ഞിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം റീൽസിന് പ്രഥമ പരിഗണന നൽകിക്കൊണ്ടാവും ഇൻസ്റ്റാഗ്രാമിന്റെ ഭാവി പരിപാടികളെന്നാണ് മൊസേറി പറയുന്നത്. ഇൻസ്റ്റാഗ്രാമിന്റെ എല്ലാ വീഡിയോ ഫോർമാറ്റുകളും റീൽസിലേക്ക് ഏകീകരിക്കും. റീൽസ് ഫീച്ചറിനെ കൂടുതൽ ഡെവലപ്പ് ചെയ്യുമെന്നും മൊസേറി പറഞ്ഞു.

ഇൻസ്റ്റാഗ്രാം

"ഇൻസ്റ്റാഗ്രാം എന്താണെന്ന് ഞങ്ങൾ പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്, കാരണം ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്, അതിനൊപ്പം ഞങ്ങളും മാറേണ്ടി വരും," മൊസേറി പറഞ്ഞു. സ്രഷ്‌ടാക്കളെ സഹായിക്കുന്നതിന് വേണ്ടി കൂടുതൽ ധനസമ്പാദന ടൂളുകൾ ഇൻസ്റ്റാഗ്രാം അവതരിപ്പിക്കുമെന്ന് മൊസേറി പറഞ്ഞു. 2022-ൽ ഇൻസ്റ്റാഗ്രാം മെസേജിങ്ങിലും സുതാര്യതയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പ്ലാറ്റ്ഫോമിലെ കണ്ടന്റുകൾ സംബന്ധിച്ച് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വരുമെന്നും മൊസേറി പറഞ്ഞു. പ്ലാറ്റ്ഫോമിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി പേരന്റൽ കണ്ട്രോൾസ് ചേർക്കുമെന്ന് ഇൻസ്റ്റാഗ്രാം നേരത്തെ അനൌൺസ് ചെയ്തിരുന്നു. മാർച്ച് മുതൽ ഈ ഫീച്ചർ ലഭ്യമാകുമെന്നാണ് കരുതുന്നത്.

ഫീച്ചറുകൾ

ഉപയോക്താക്കൾക്ക് അവരുടെ അനുഭവത്തിൽ കൂടുതൽ നിയന്ത്രണം നൽകുന്നതിനായി ഈ വർഷം നിരവധി ഫീച്ചറുകൾ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നതായി ആദം മൊസേറി പറഞ്ഞു. സെൻസിറ്റീവ് കണ്ടന്റ് നിയന്ത്രണം, കൌണ്ട് ഹൈഡ് ചെയ്യാനുള്ള കഴിവ്, നേരിട്ടുള്ള സന്ദേശങ്ങളിൽ മറഞ്ഞിരിക്കുന്ന വാക്കുകൾ എന്നിവ പോലുള്ള ഫീച്ചറുകൾ അദ്ദേഹം ഹൈലൈറ്റ് ചെയ്തു. ക്രോണോളജിക്കൽ ഫീഡിന്റെ ഒരു പതിപ്പ് അടുത്ത വർഷം തിരിച്ചെത്തുമെന്നും ആദം മൊസേറി പറഞ്ഞു.

ഐജിടിവി

ഒക്ടോബറിൽ, ഇൻസ്റ്റാഗ്രാം ഐജിടിവിയെ റീബ്രാൻഡ് ചെയ്യുകയും ഐജിടിവി വീഡിയോകളും വീഡിയോ ഫീഡുകളും സംയോജിപ്പിച്ച് ഇൻസ്റ്റാഗ്രാം ടിവി എന്ന ഒരു ടാബിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇൻസ്റ്റാഗ്രാം ഇപ്പോൾ ഉപയോക്താക്കളെ പ്രധാന ആപ്പിലേക്ക് 60 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാനും കാണാനും അനുവദിക്കുന്നു. പുതിയ വീഡിയോ ഫോർമാറ്റ് വഴി യൂസേഴ്സിന് എളുപ്പത്തിൽ പുതിയ വീഡിയോ കണ്ടന്റ് കണ്ടെത്താൻ ആകുമെന്ന് ഇൻസ്റ്റാഗ്രാം സൂചിപ്പിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ വീഡിയോകൾ കാണുമ്പോൾ, കാഴ്ചക്കാർക്ക് വീഡിയോയിൽ എവിടെ എങ്കിലും ടാപ്പ് ചെയ്ത് ഫുൾസ്‌ക്രീൻ മോഡിലേക്ക് മാറാൻ കഴിയും. ഉപയോക്താക്കൾക്ക് താൽപ്പര്യമുള്ള സ്രഷ്‌ടാക്കളിൽ നിന്ന് പുതിയ വീഡിയോ കണ്ടനറ് കണ്ടെത്താൻ സ്‌ക്രോളിങ് ചെയ്താൽ മതിയാകും.

ആദം മൊസേറി

ഈ വർഷം ആദ്യം ജൂലൈയിൽ പറഞ്ഞ കാര്യം ആദം മൊസേറി വീണ്ടും ആവർത്തിക്കുകയാണ്. "ഞങ്ങൾ ഇനി ഒരു ഫോട്ടോ പങ്കിടൽ ആപ്പോ ചതുരാകൃതിയിലുള്ള ഫോട്ടോ പങ്കിടൽ ആപ്പോ അല്ല. നമുക്ക് സത്യസന്ധത പുലർത്താം, ഇപ്പോൾ ഇൻഡസ്റ്റ്രിയിൽ വളരെ ശക്തമായ മത്സരമുണ്ട്. ടിക്ക്ടോക്ക് വളരെ വലുതാണ്, യൂട്യൂബ് ഇതിലും വലുതാണ്, കൂടാതെ മറ്റ് നിരവധി അപ്‌സ്റ്റാർട്ടുകളും മത്സര രംഗത്ത് സജീവമായിക്കൊണ്ടിരിക്കുന്നു. ആളുകൾ വിനോദത്തിനായി ഇൻസ്റ്റാഗ്രാമിലേക്ക് നോക്കുന്നു, കടുത്ത മത്സരമുണ്ട്, കൂടാതെ കൂടുതൽ കാര്യങ്ങൾ ചെയ്യാനുമുണ്ട്. നമ്മൾ അത് സ്വീകരിക്കണം, അതിനർഥം മാറ്റം എന്നാണ്," സ്രഷ്‌ടാക്കൾ, വീഡിയോ, ഷോപ്പിങ്, സന്ദേശമയയ്‌ക്കൽ തുടങ്ങി നാല് മേഖലകളിൽ പുതിയ അനുഭവങ്ങൾ സൃഷ്‌ടിക്കാനാണ് ഇൻസ്റ്റാഗ്രാം ശ്രമിക്കുന്നതെന്നും ആദം മൊസേറി പറയുന്നു.

More from GizBot

Best Mobiles in India

English summary
Instagram is the most popular social media platform among young people and teenagers. Instagram's popularity is due to its cool features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X