ചാറ്റുകൾ ചോർന്നേക്കാം! ഇൻസ്റ്റാഗ്രാം യൂസേഴ്സ് അറിയേണ്ട കാര്യങ്ങൾ

|

നിലവിൽ ഏറ്റവും സുരക്ഷിതമായ ചാറ്റിങ് പ്ലാറ്റ്ഫോം വാട്സ്ആപ്പ് തന്നെയാണെന്നാണ് വയ്പ്. വാട്സ്ആപ്പ് ചാറ്റുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു. മെസേജ് അയയ്‌ക്കുന്നയാൾക്കും സ്വീകർത്താവിനും അല്ലാതെ മറ്റാർക്കും സന്ദേശങ്ങൾ കാണാനോ വായിക്കാനോ കഴിയില്ല. വാ്ട്സ്ആപ്പിനും മാതൃ കമ്പനിയായ മെറ്റയ്ക്കും പോലും ഇത്തരത്തിൽ വാട്സ്ആപ്പ് ചാറ്റുകൾ കാണാൻ കഴിയില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാട്സ്ആപ്പിന്റെ പ്രൈവസി ഫീച്ചറുകൾ താരതമ്യേനെ സുരക്ഷിതമാണെന്നും പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നു. വാട്സ്ആപ്പ് നൽകുന്ന ഈ സുരക്ഷിതത്വം പക്ഷെ മെറ്റയുടെ മറ്റ് പ്ലാറ്റ്ഫോമുകളിൽ നിലവിൽ ലഭ്യമല്ല. അതായത് ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്ക് മെസഞ്ചറിലും. ഈ രണ്ട് പ്ലാറ്റ്ഫോമുകളിലും നിലവിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ലഭ്യമല്ല.

 ഇൻസ്റ്റാഗ്രാമും ഫേസ്ബുക്ക് മെസഞ്ചറും സുരക്ഷിതമോ?

ഇൻസ്റ്റാഗ്രാമും ഫേസ്ബുക്ക് മെസഞ്ചറും സുരക്ഷിതമോ?

മെറ്റയുടെ ഗ്ലോബൽ സേഫ്റ്റി ചീഫ് ആന്റിഗൺ ഡേവിസ് ആണ് ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്ക് മെസഞ്ചറിലെയും ചാറ്റുകൾ 2023 വരെ പൂർണ്ണമായും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്യപ്പെടില്ലെന്ന് അറിയിച്ചത്. രണ്ട് പ്ലാറ്റ്‌ഫോമുകളിലെയും ചാറ്റുകൾ ഡിഫോൾട്ടായി എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്യുമെന്ന് ഡേവിസ് മുമ്പ് വാഗ്ദാനം ചെയ്തിരുന്നു. പിന്നാലെയാണ് ഫീച്ചർ വൈകുമെന്ന് ഡേവിസ് തന്നെ പറയുന്നത്. ബ്രിട്ടണിലെ പത്രമായ ' ദ സൺഡേ ടെലിഗ്രാഫി'ൽ എഴുതിയ ലേഖനത്തിലാണ് പുതിയ നിലപാട് അറിയിച്ചത്.

വോട്ടർ ഐഡി കാർഡിൽ അഡ്രസ് അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?വോട്ടർ ഐഡി കാർഡിൽ അഡ്രസ് അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?

മെറ്റ

മെറ്റ പ്ലാറ്റ്ഫോമുകളിൽ കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് കമ്പനി നടത്തുന്ന ശ്രമങ്ങളെക്കുറിച്ചായിരുന്നു ലേഖനം. " എൻഡ്-ടു-എൻഡ് എൻക്രിപ്ഷന്റെ കാര്യത്തിൽ ഞങ്ങൾ ആവശ്യത്തിന് സമയം എടുക്കുകയാണ്. 2023 വരെ ഞങ്ങളുടെ എല്ലാ സന്ദേശമയയ്‌ക്കൽ സേവനങ്ങളിലും ഡിഫോൾട്ടായി എൻഡ്-ടു-എൻഡ് എൻക്രിപ്ഷന്റെ ആഗോള റോൾഔട്ട് പൂർത്തിയാക്കാൻ ഞങ്ങൾ പദ്ധതിയിടുന്നില്ല." ഡേവിസ് ലേഖനത്തിൽ പറയുന്നു. 2022 ഓടെ തന്നെ ഫേസ്ബുക്ക് മെസഞ്ചറും ഇൻസ്റ്റാഗ്രാം മെസഞ്ചറും എൻഡ്-ടു-എൻഡി എൻക്രിപ്റ്റ് ചെയ്യുമെന്നാണ് കഴിഞ്ഞ ഏപ്രിലിൽ ഡേവിസ് പറഞ്ഞത്.

എൻഡ്

ഈ രണ്ട് പ്ലാറ്റ്ഫോമുകളിലും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റിങ് ഇല്ലെന്നത് നിലവിലെ സാഹചര്യത്തിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൊവിഡ് കാലത്തിന് ശേഷം സൈബർ കുറ്റകൃത്യങ്ങളും ഹാക്കിങും സർവസാധാരണമായിരിക്കുന്നു എന്നും ഉപയോക്താക്കൾ മനസിലാക്കേണ്ടതുണ്ട്. ഈ രണ്ട് പ്ലാറ്റ്ഫോമുകളിലും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ഇല്ലാത്ത കാലത്തോളം മെസേജുകൾ ചോരാനുള്ള സാധ്യത കൂടുതലായിരിക്കും. പ്ലാറ്റ്‌ഫോമിൽ നടക്കുന്ന എല്ലാ ചാറ്റുകളും സംഭാഷണങ്ങളും ഡിഫോൾട്ടായി സുരക്ഷിതം ആയിരിക്കണമെങ്കിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അത്യാവശ്യമാണ്.

ഫോണിലെ ആപ്പുകൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടോ?, സുരക്ഷയുമായി ഡക്ക്ഡക്ക്ഗോ സേഫ് ബ്രൌസർഫോണിലെ ആപ്പുകൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടോ?, സുരക്ഷയുമായി ഡക്ക്ഡക്ക്ഗോ സേഫ് ബ്രൌസർ

വാട്സ്ആപ്പ് ചാറ്റുകളും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനും

വാട്സ്ആപ്പ് ചാറ്റുകളും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനും

വാട്സ്ആപ്പിൽ കൈമാറ്റം ചെയ്യപ്പെടുന്ന എല്ലാ സ്വകാര്യ ചാറ്റുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തവയാണ്. സന്ദേശങ്ങൾ അയയ്‌ക്കുന്നയാളും സ്വീകരിക്കുന്നയാളും ഒഴികെ മറ്റാർക്കും സന്ദേശങ്ങൾ വായിക്കാനോ കാണാനോ കഴിയില്ല. വാട്സ്ആപ്പിനും മെറ്റയ്ക്കും ഉൾപ്പടെ ഈ ആക്സസ് ലഭ്യമാകില്ല. അതേ സമയം ബിസിനസ് ചാറ്റുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിട്ടില്ലെന്നും യൂസേഴ്സ് മനസിലാക്കണം. യുകെയിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷനുമായും കുട്ടികളുടെ സുരക്ഷിതത്വവുമായും ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ ചർച്ചകൾ നടക്കുന്നുണ്ട്. ഉപയോക്താക്കൾക്ക്, പ്രത്യേകിച്ച് കൗമാരക്കാർക്കും കുട്ടികൾക്കും സ്ഥിരമായി ഉപയോഗിക്കുന്നതിന് പ്ലാറ്റ്ഫോം കൂടുതൽ സുരക്ഷിതമാക്കാനാണ് മെറ്റ ശ്രമിക്കുന്നത്.

സിവിൽ

"ആളുകൾ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഇടയിൽ തിരഞ്ഞെടുക്കേണ്ടതില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അതിനാലാണ് ഞങ്ങൾ ഞങ്ങളുടെ പദ്ധതികളിൽ ശക്തമായ സുരക്ഷാ നടപടികൾ നിർമ്മിക്കുകയും സ്വകാര്യത, സുരക്ഷാ വിദഗ്ധർ, സിവിൽ സമൂഹം, സർക്കാരുകൾ എന്നിവരുമായി ഇടപഴകുകയും ചെയ്യുന്നത്. ." ഡേവിസ് തന്റെ ലേഖനത്തിൽ പറയുന്നു. യുകെയിൽ മെറ്റയുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂട് പിടിക്കുമ്പോഴും ഇന്ത്യയിലെ വാട്സ്ആപ്പ് യൂസേഴ്സിനായി പ്രധാനപ്പെട്ട സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഫ്ലാഷ് കോളുകളും മെസേജ് ലെവൽ റിപ്പോർട്ടിങുമാണ് വാട്സ്ആപ്പിന്റെ പുതിയ സെക്യൂരിറ്റി ഫീച്ചറുകൾ. പ്ലാറ്റ്‌ഫോം കൂടുതൽ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് വാട്സ്ആപ്പ്, ഫ്ലാഷ് കോളുകളും മെസേജ് ലെവൽ റിപ്പോർട്ടിങ് ഫീച്ചറും പുറത്തിറക്കിയത്. പുതിയ ഫീച്ചറുകൾ ആപ്പിന് മുകളിൽ യൂസേഴ്സിന് കൂടുതൽ നിയന്ത്രണവും ഒപ്പം സുരക്ഷയും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

എയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ: ഡാറ്റ, ഒടിടി തുടങ്ങിയ മറ്റ് പ്രയോജനങ്ങളുംഎയർടെൽ എക്സ്ട്രീം ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ: ഡാറ്റ, ഒടിടി തുടങ്ങിയ മറ്റ് പ്രയോജനങ്ങളും

മെസേജ്

മെസേജ് ലെവൽ റിപ്പോർട്ടിങ് ഉപയോഗിച്ച് വാട്സാപ്പിൽ നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത മെസ്സേജുകൾ ഫ്ലാഗ് ചെയ്യാനും അത് റിപ്പോർട്ട് ചെയ്യാനും മെസേജ് അയച്ചയാളെ ബ്ലോക്ക് ചെയ്യാനും സാധിക്കും. രജിസ്‌ട്രേഷൻ പ്രോസസുമായി ബന്ധപ്പെട്ട പുതിയ ഫീച്ചറാണ് ഫ്ലാഷ് കോൾ സംവിധാനം. ആപ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ എസ്എംഎസ് വെരിഫിക്കേഷൻ ചെയ്യാറില്ലേ, അതിന് പകരം ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചറാണ് ഫ്ലാഷ് കോളുകൾ. ഉപഭോക്തൃ അനുഭവം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനായെന്നാണ് ഫീച്ചറുകളെക്കുറിച്ച് വാട്സ്ആപ്പ് പറയുന്നത്.

ഫ്ലാഷ് കോൾ ഫീച്ചർ

വാട്സ്ആപ്പ് യൂസേഴ്സിന് മറ്റൊരു കോൺടാക്റ്റിനെ വളരെ എളുപ്പം ബ്ലോക്ക് ചെയ്യാൻ സഹായിക്കുന്ന ഫീച്ചർ ആണ് മെസേജ് ലെവൽ റിപ്പോർട്ടിങ്. ആരെങ്കിലും നിങ്ങൾക്ക് മോശപ്പെട്ട മെസേജുകളോ ചിത്രങ്ങളോ മറ്റോ അയച്ചാൾ ആ കോൺടാക്റ്റിനെ നിങ്ങൾക്ക് വളരെ എളുപ്പം റിപ്പോർട്ട് ചെയ്യാൻ കഴിയും. നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത മെസേജിൽ ലോങ് പ്രസ് ചെയ്യണം. അപ്പോൾ തുറന്ന് വരുന്ന ഓപ്ഷനിലൂടെ മെസേജ് ഫ്ലാഗ് ചെയ്യാനും കോൺടാക്റ്റിനെ റിപ്പോർട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനും കഴിയും. സെപ്റ്റംബർ മാസത്തിൽ നിരോധിച്ചത് 2.2 ദശലക്ഷത്തിലധികം അക്കൗണ്ടുകളാണ്. വാട്സ്ആപ്പ് ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് ടൂളുകൾ വഴിയാണ് മിക്ക അക്കൗണ്ടുകളും നിരോധിച്ചത്. പുതിയ ഫോണിൽ വാട്സ്ആപ്പ് സെറ്റ് ചെയ്യുമ്പോഴോ ഹാൻഡ്‌സെറ്റിൽ റീ ഇൻസ്റ്റാൾ ചെയ്യുമ്പോഴോ ആണ് ഫ്ലാഷ് കോൾ ഫീച്ചർ ഉപയോഗപ്പെടുത്താവുന്നത്.

കമ്പ്യൂട്ടർ വിപണിക്കിത് നല്ല കാലം; രാജ്യത്തെ ടോപ്പ് ഫൈവ് കമ്പ്യൂട്ടർ ബ്രാൻഡുകൾകമ്പ്യൂട്ടർ വിപണിക്കിത് നല്ല കാലം; രാജ്യത്തെ ടോപ്പ് ഫൈവ് കമ്പ്യൂട്ടർ ബ്രാൻഡുകൾ

അക്കൌണ്ട് രജിസ്റ്റ്രേഷൻ

അക്കൌണ്ട് രജിസ്റ്റ്രേഷൻ സമയത്ത് എസ്എംസ് വെരിഫിക്കേഷന് പകരം ഓട്ടോമേറ്റഡ് കോളിലൂടെ ഫോൺ നമ്പർ പരിശോധിക്കാവുന്ന ഫീച്ചർ, അതാണ് ഫ്ലാഷ് കോൾ സംവിധാനം. രജിസ്റ്റർ ചെയ്യുമ്പോ എസ്എംഎസിന് പകരം ഫോൺ കോൾ എത്തും. നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് പുതിയ ഫീച്ചർ ലഭ്യമായിട്ടുള്ളത്. എസ്എംഎസ് വെരിഫിക്കേഷന്റെ ആവശ്യകത തന്നെ ഇല്ലാതാക്കുന്ന ഫീച്ചർ കൂടുതൽ സുരക്ഷിതമായ ഓപ്ഷനാണെന്നും വാട്സ്ആപ്പ് അവകാശപ്പെടുന്നു. നിങ്ങളുടെ എബൗട്ട്, സ്റ്റാറ്റസ്, ലാസ്റ്റ് സീൻ എന്നിവ ആരൊക്കെ കാണുന്നുവെന്ന് നിയന്ത്രിക്കാനും പുതിയ സുരക്ഷാ ഫീച്ചറുകൾ ഉപയോക്താക്കളെ സഹായിക്കുന്നു. അധിക സുരക്ഷയ്ക്കായി 2 സ്റ്റെപ്പ് വെരിഫിക്കേഷനും വാട്സ്ആപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്രൂപ്പ് ചാറ്റുകളിലെ സ്വകാര്യത സെറ്റിങ്സും പ്രൈവസി ഉറപ്പാക്കുന്നു. മെസേജ് ഓപ്പൺ ആക്കിക്കഴിഞ്ഞാൽ ഉടൻ മെസേജും ഫോട്ടോകളും ഡിലീറ്റ് ആകുന്ന ഓപ്ഷൻ ആണിത്.

Best Mobiles in India

English summary
WhatsApp is currently the safest chatting platform. Messages cannot be viewed or read by anyone other than the sender and recipient of the message. This security provided by WhatsApp is not currently available on other meta platforms. I.e. on Instagram and Facebook Messenger.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X