Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസഞ്ചറിലും വാട്‌സ്‌ആപ്പിലും നിലവില്‍ വീഡിയോകോള്‍ സാധ്യമാണ്. ഈ സാഹചര്യത്തില്‍ ഫേസ്‌ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമും ഉപയോക്താക്കള്‍ക്ക് വീഡിയോകോള്‍ സൗകര്യം ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ്‌്.
ഇന്‍സ്റ്റഗ്രാം പരീക്ഷണാടിസ്ഥാനത്തില്‍ വീഡിയോകോള്‍ സൗകര്യം ഉടന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കി തുടങ്ങിയേക്കുമെന്നാണ് സൂചന. ഈ പാദത്തിന്റെ അവസാനം പുതിയ ഫീച്ചര്‍ ലഭ്യമാക്കി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നതെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ചാറ്റിന്റെ ഇന്‍ഫോ ബട്ടണിന്റെ അടുത്തായി ഡയറക്ട് മെസ്സേജ് വിഭാഗത്തിലായിരിക്കും വീഡിയോ കോളിങ് ഫീച്ചര്‍ ഉള്‍പ്പെടുത്തുന്നത് എന്നാണ് വാബീറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയന്നത്. ഡയറക്ട് മെസ്സേജ് ഓപ്പണ്‍ ചെയ്യുമ്പോള്‍ മറുഭാഗത്തുള്ള വ്യക്തിയും ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവാണെങ്കില്‍ വീഡിയോകോള്‍ ചെയ്യാം.
നാവിഗേഷന്‍ ബാറിന് മുകളിലായി പതിവ് വീഡിയോ കോള്‍ ഐക്കണ്‍ കൂടാതെ മറ്റ് യൂസര്‍ ഇന്റര്‍ഫെയ്‌സ് ഘടകങ്ങളൊന്നും കമ്പനി ഉള്‍പ്പെടുത്തില്ല എന്നാണ് സൈറ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
നിങ്ങളുടെ ഡയറക്ട് മെസ്സ് റിക്വസ്റ്റ് സ്വീകരിക്കാത്ത ഒരാളുമായി വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കില്ല, അത്തരം സാഹചര്യത്തില്‍ വീഡിയോ കോള്‍ ഐക്കണ്‍ കാണാന്‍ സാധിക്കില്ല. സ്വകാര്യതയ്‌ക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ നിങ്ങളുടെ മെസ്സേജ് റിക്വസ്റ്റ് സ്വീകരിച്ചിട്ടുള്ള ആളുകളുമായി മാത്രമെ വീഡിയോ കോള്‍ ചെയ്യാന്‍ കഴിയു. നിങ്ങളുടെ ഫോളോവേഴ്‌സുമായും വീഡിയോ കോള്‍ സാധ്യമാകും.
മോട്ടോ X4, 6ജിബി റാം ഇന്ത്യയില്‍ എത്തി, ആകര്‍ഷിക്കുന്ന ഓഫറുകളും
ഇസ്‌റ്റഗ്രാം ഈ ഫീച്ചര്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്.കമ്പനി ഔദ്യോഗികമായി ഫീച്ചര്‍ ലഭ്യമാക്കി തുടങ്ങുമ്പോള്‍ ആന്‍ഡ്രോയ്‌ഡിലും ഐഒഎസ് പ്ലാറ്റ്‌ഫോമിലും ഫീച്ചര്‍ ലഭ്യമാകുമെന്നും ബ്ലോഗ് പോസ്‌റ്റില്‍ പറയുന്നു. വരാനിരിക്കുന്ന ഇന്‍സ്‌റ്റഗ്രാം ബീറ്റ അപ്‌ഡേറ്റില്‍ വീഡിയോകോള്‍ ഫീച്ചര്‍ നമുക്ക് പ്രതീക്ഷിക്കാം.
ലൈവില്‍ വരാന്‍ ആഗ്രഹിക്കുന്ന ഫ്രണ്ടിനൊപ്പം ലൈവ് ചെയ്യാന്‍ നിലവില്‍ ഇന്‍സ്റ്റഗ്രാം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇന്‍സ്‌റ്റഗ്രാം ലൈവ് ഫീച്ചര്‍ നിങ്ങളുടെ എല്ലാ ഫോളോവേഴ്‌സിനും കാണാം എന്നതാണ് ഒരു പോരായ്‌മ, വീഡിയോ കോള്‍ പോലെ ഇത് സ്വകാര്യമല്ല.
ആപ്പിന്റെ ബീറ്റവേര്‍ഷനില്‍ സ്റ്റോറികളിലെ ഗിഫ് സ്റ്റിക്കറുകള്‍ , സ്‌ക്രീന്‍ഷോട്ട് നോട്ടിഫിക്കേഷന്‍സ് എന്നീ പുതിയ ഫീച്ചറുകള്‍ വന്നതിന് ശേഷമാണ് വീഡിയോ കോളിങ് ഫീച്ചര്‍ എത്തുന്നത്. വാട്‌സ് ആപ്പിലെ പോലെ നിരവധി ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം തയ്യാറെടക്കുകയാണെന്നതിന്റെ സൂചനയാണിത് നല്‍കുന്നത്.
Gizbot ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ.Subscribe to Malayalam Gizbot.