ഐഒഎസിലും ആൻഡ്രോയിഡിലും സൌജന്യമായി ലഭിക്കുന്ന മികച്ച റേസിങ് ഗെയിമുകൾ

|

മൊബൈൽ ഫോണുകളിൽ ഗെയിമുകൾ കളിക്കാൻ ഇഷ്ടമുള്ളവരാണ് നാം എല്ലാവരും. നമ്മുടെ ഇഷ്ടാനുസരണം ഉപയോഗിക്കാൻ നിരവധി ഗെയിമുകളും നമ്മുടെ രാജ്യത്ത് ലഭ്യമാണ്. എണ്ണമില്ലാത്ത അത്രയും ഗെയിമുകൾ രാജ്യത്ത് ലഭ്യമായ ആപ്പ് സ്റ്റോറുകളിൽ ആക്സസ് ചെയ്യാൻ കിട്ടുന്നു. പബ്ജി പോലെയുള്ള ബാറ്റിൽ റോയൽ ഗെയിമുകൾ മുതൽ പഴയ മോഡൽ സ്നേക്ക് ഗെയിമുകൾ വരെ ഇക്കൂട്ടത്തിൽ ഉണ്ട്. കാലം മാറുന്നതിന് അനുസരിച്ച് ഗെയിമിങ് രീതികളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ഒപ്പം ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന ഗെയിമുകളും മാറാറുണ്ട്. ഇപ്പോൾ ബാറ്റിൽ റോയൽ ഗെയിമുകൾക്കാണ് ജനപ്രീതി കൂടുതൽ.

 

ബാറ്റിൽ റോയൽ

ബാറ്റിൽ റോയൽ ഗെയിമുകളാണ് ജനപ്രീതിയിൽ മുമ്പിലെങ്കിലും അന്നും ഇന്നും എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഗെയിം ക്യാറ്റഗറിയാണ് റേസിങ് ഗെയിമുകളുടേത്. ഈ ക്യാറ്റഗറിയിൽ ഒട്ടേറെ പുതിയ ഓപ്ഷനുകളും ലഭ്യമാണ്. ഒപ്പം ജനപ്രിയ റേസിങ് ഗെയിമുകളുടെ ഏറ്റവും അപ്ഡേറ്റഡ് വേർഷനുകളും ഡൌൺലോഡ് ചെയ്യാൻ ലഭിക്കും. അസ്ഫാൾട്ട് 9, നീഡ് ഫോർ സ്പീഡ്: നോ ലിമിറ്റ് തുടങ്ങിയ ഗെയിമുകളും ഇക്കൂട്ടത്തിൽ ഉണ്ട്. നിലവിൽ ആപ്പ് സ്റ്റോറുകളിൽ സൌജന്യമായി ലഭിക്കുന്ന ഏറ്റവും മികച്ച ഐഒഎസ്, ആൻഡ്രോയിഡ് ഗെയിമുകൾ ഏതൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

1.31 ലക്ഷം രൂപ വിലയുള്ള സാംസങ് ഗാലക്സി എസ്22 അൾട്ര ഫ്രീയായി നേടാൻ അവസരം1.31 ലക്ഷം രൂപ വിലയുള്ള സാംസങ് ഗാലക്സി എസ്22 അൾട്ര ഫ്രീയായി നേടാൻ അവസരം

അസ്ഫാൾട്ട് 9: ലെജൻഡ്സ്

അസ്ഫാൾട്ട് 9: ലെജൻഡ്സ്

ഏറ്റവും ജനപ്രിയമായ റേസിങ് ഗെയിമുകളിൽ ഒന്നാണ് അസ്ഫാൾട്ട് 9: ലെജൻഡ്സ്. ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും അസ്ഫാൾട്ട് 9: ലെജൻഡ്സ് ഗെയിം ഡൌൺലോഡ് ചെയ്യാൻ ലഭിക്കും. റിയൽ ലൈഫ് ലൊക്കേഷനുകൾ ഉപയോഗിച്ചാണ് അസ്ഫാൾട്ട് 9: ലെജൻഡ്സ് തീം തയ്യാറാക്കിയിരിയ്ക്കുന്നത്. മൾട്ടിപ്ലെയർ, സിംഗിൾ പ്ലേ ഓപ്ഷനുകളിൽ ഈ തീമകൾ ലഭിക്കും. അസ്ഫാൾട്ട് 9: ലെജൻഡ്സ് 60ൽ കൂടുതൽ സീസണുകളുമായി വരുന്നു. ഒപ്പം 900 ഇവന്റുകളും അസ്ഫാൾട്ട് 9: ലെജൻഡ്സ് ഗെയിമിൽ ലഭ്യമാണ്.

നീഡ് ഫോർ സ്പീഡ്: നോ ലിമിറ്റ്
 

നീഡ് ഫോർ സ്പീഡ്: നോ ലിമിറ്റ്

30 വർഷത്തോളമായി ഗെയിം മാർക്കറ്റിൽ തല ഉയർത്തി നിൽക്കുന്ന എൻഎഫ്എസ് സീരീസ് റേസിങ് ഗെയിം ആണ് നീഡ് ഫോർ സ്പീഡ്: നോ ലിമിറ്റ്. നിലവിൽ ലഭ്യമാകുന്ന നീഡ് ഫോർ സ്പീഡ്: നോ ലിമിറ്റ് ഒരു സ്പിൻ ഓഫ് കൂടിയാണ്. പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും നീഡ് ഫോർ സ്പീഡ്: നോ ലിമിറ്റ് ലഭ്യമാകും. നീഡ് ഫോർ സ്പീഡ്: നോ ലിമിറ്റ് സൌജന്യമായി ഡൌൺലോഡ് ചെയ്യാം. റേസിങ് ഗെയിമുകൾ ഇഷ്ടപ്പെടുന്ന യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന ഗെയിമുകളിൽ ഒന്ന് തന്നെയാണ് നീഡ് ഫോർ സ്പീഡ്: നോ ലിമിറ്റ്.

മോട്ടറോള എഡ്ജ് 30, ഹോണർ മാജിക്4 പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത സ്മാർട്ടഫോണുകൾമോട്ടറോള എഡ്ജ് 30, ഹോണർ മാജിക്4 പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത സ്മാർട്ടഫോണുകൾ

എഫ്1 മൊബൈൽ റേസിങ്

എഫ്1 മൊബൈൽ റേസിങ്

റേസിങ് ഗെയിം ലോകത്തെ മറ്റൊരു മുൻനിര ചോയ്സ് ആണ് എഫ്1 മൊബൈൽ റേസിങ് ഗെയിം. 2021 എഫ്ഐഎ ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക മൊബൈൽ ഗെയിം കൂടിയായിരുന്നു എഫ്1 മൊബൈൽ റേസിങ്. വലിയ റിവാർഡുകളാണ് എഫ്1 മൊബൈൽ റേസിങ് ഗെയിം തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നു. ഓരോ ഇവന്റിലും നിങ്ങൾക്ക് ലഭിക്കുന്ന സ്‌കോറുകൾ സംയോജിപ്പിക്കാനും എഫ്1 മൊബൈൽ റേസിങ് ഗെയിമിൽ അവസരം ഉണ്ട്. ഇത് വഴി എഫ്1 മൊബൈൽ റേസിങ് ഗെയിമിന്റെ ആഗോള ലീഡർ ബോർഡുകളിൽ റാങ്ക് ചെയ്യാനും സാധിക്കുന്നു.

ഹൊറൈസൺ ചേസ്

ഹൊറൈസൺ ചേസ്

ഈ മൊബൈൽ റേസിങ് ഗെയിം നിങ്ങളെ 80കളിലെ പാതകളിലേക്കാണ് നയിക്കുന്നത്. ഹൊറൈസൺ ചേസ് ഗെയിമിൽ 32 നഗരങ്ങളിലായി 70ൽ അധികം ട്രാക്കുകൾ ലഭിക്കുന്നു. നിങ്ങൾക്ക് ഡസൻ കണക്കിന് കാറുകൾ അൺലോക്ക് ചെയ്യാനും സാധിക്കുന്നു. ഒപ്പം സെന്ന ഫോറെവർ എക്സ്പാൻഷൻ പായ്ക്കും ലഭിക്കുന്നു. ഹൊറൈസൺ ചേസ് ഗെയിം പൂർണമായും ഫ്രീ അല്ല., എന്നാൽ റെട്രോ പ്രചോദിത ഗ്രാഫിക്സ്, ലളിതമായ സൌണ്ട് ട്രാക്ക് എന്നിവ പഴയ ആർക്കേഡ് ക്ലാസിക്കുകളെ ഓർമ്മപ്പെടുത്തുന്നവയാണ്. കൂടാതെ ഹൊറൈസൺ ചേസ് ഗെയിമിന് സമ്പൂർണ ആൻഡ്രോയിഡ് ടിവി സപ്പോർട്ടും ലഭിക്കുന്നു. കൂടാതെ മിക്ക ഗെയിം കൺട്രോളറുകൾക്കും അനുയോജ്യമാണെന്നതും ഹൊറൈസൺ ചേസ് ഗെയിമിന്റെ സവിശേഷതയാണ്.

മിക്സഡ് റിയാലിറ്റിയിലേക്ക് മിഴി തുറക്കും മിക്സഡ് റിയാലിറ്റിയിലേക്ക് മിഴി തുറക്കും "പ്രോജക്റ്റ് കാംബ്രിയ"; ഡെമോ വീഡിയോ പുറത്ത് വിട്ട് സക്കർബർഗ്

Best Mobiles in India

English summary
Battle Royale games are at the forefront of popularity though, racing games have always been a favorite game category. There are many new options available in this category. You can also download the most up-to-date versions of popular racing games. Games like Asphalt 9, Need for Speed: No Limit are also included.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X