Home
Apps

IPL 2018: ക്രിക്കറ്റ് മത്സരങ്ങള്‍ കണ്ട് അതിലൂടെ എങ്ങനെ പണം നേടാം?

By Samuel P Mohan

ഐപിഎല്‍ 2018 മികച്ച വിജയമാണ് കാണുന്നത്. ക്രിക്കറ്റ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാണുകയാണ് ഓരോ കളികളും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വളരെ ഏറെ വ്യത്യസ്ഥമായ രീതിയിലാണ് ഇത്തവണത്തെ മത്സരങ്ങള്‍.

IPL 2018: ക്രിക്കറ്റ് മത്സരങ്ങള്‍ കണ്ട് അതിലൂടെ എങ്ങനെ പണം നേടാം?

ഇത്തവണത്തെ ഐപിഎല്ലില്‍ വ്യത്യസ്ഥമായ ആപ്ലിക്കേഷനുകളും അതില്‍ കൂടുതല്‍ ഓപ്ഷനുകളും നല്‍കുന്നു. പ്രവചന ഗെയിമുകള്‍, ഫാന്റസി ലീഗുകള്‍, ക്വിസുകള്‍ എന്നിങ്ങനെ പല ആപ്ലിക്കേഷനുകള്‍ ഉണ്ട്.

ഓണ്‍ലൈനിലൂടെ മത്സരങ്ങള്‍ കണ്ട്, അതിലൂടെ സമ്മാനങ്ങള്‍ നേടാന്‍ അനുവദിക്കുന്ന രണ്ട് മികച്ച ആപ്‌സുകളാണ് ഹോട്ട്‌സ്റ്റാറും ജിയോടിവിയും. ഇതു കൂടാതെ നിങ്ങള്‍ക്ക് സ്വന്തം ഫാന്റസി ടീം ഉണ്ടാക്കാനും അതിലൂടെ പണം സമ്പാദിക്കാനുളള ആപ്‌സുകളും ഉണ്ട്.

IPL 2018 കണ്ട് അതിലൂടെ പണം നേടാന്‍ കഴിയുന്ന ആപ്‌സുകള്‍ ഇവിടെ പരിചയപ്പെടുത്തുന്നു.

JIo Cricket Play Along

JIo Cricket Play Along

ഈ ആപ്പ് ഒരു ലൈവ് മൊബൈല്‍ ഗെയിമാണ്. മൈജിയോ ആപ്ലിക്കേഷനിലൂടെ ഇത് കളിക്കാം. ഈ ഗെയിം 11 ഭാഷകളെ പിന്തുണയ്ക്കുന്നു. കൂടാതെ ഗെയിം കളിക്കാനായി ജിയോ സിമ്മിന്റെ ആവശ്യമില്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം.

Hot Star

Hot Star

ഹോട്ട്‌സ്റ്റാറിലൂടെ ഗെയിം കണ്ടും നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ നേടാം. ഇതില്‍ അടുത്ത പന്തുകളുടെ ഫലം നിങ്ങള്‍ ഊഹിക്കുക. അതിന്റെ ഉത്തരം ശരിയാണെങ്കില്‍ നിങ്ങള്‍ക്ക് കൂപ്പണുകളും സമ്മാനങ്ങളും നേടാം. ഇത് ഒരു പ്രത്യേക സമയത്തിനുളളിലായിരിക്കണം ചെയ്തു തീര്‍ക്കേണ്ടത്. ഫോണ്‍ പീ, Oyo Rooms, യാത്ര.കോം, പേറ്റിഎം എന്നിവയിലൂടെയാണ് കൂപ്പണുകള്‍ ലഭിക്കുന്നത്.

Dream 11

Dream 11

ഡ്രീ 1 ഏറ്റവും മികച്ച ഫാന്റസി ആപ്പുകളില്‍ ഒന്നാണ്. കോടികളുടെ മൂല്യങ്ങള്‍ നല്‍കുന്ന ഈ കളിയില്‍ രണ്ട് കോടിയിലധികം കളിക്കാര്‍ ഉണ്ട്. നിങ്ങള്‍ക്കു തന്നെ നിങ്ങളുടെ ടീമിനെ നിര്‍മ്മിക്കാം. നല്ല രീതിയില്‍ അവര്‍ കളിക്കുകയാണെങ്കില്‍ നല്ല പോയിന്റുകളും നേടാം. സീസണിന്റെ അവസാനമായിരിക്കും വിജയികള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കുന്നത്. ജോയിനംഗ് ബോണസായി 100 രൂപയും ഈ ആപ്പ് നല്‍കുന്നു.

 IPL Fantasy League

IPL Fantasy League

ഇതൊരു ഔദ്യോഗിക ആപ്പാണ്. ഈ ആപ്പ് സമ്മാനങ്ങള്‍ വീണ്ടെടുക്കുന്നതിനു വേണ്ടി പിന്നീട് വീണ്ടെടുക്കാപ്പെടാവുന്ന പോയിന്റുകള്‍ നിങ്ങള്‍ക്ക് സമ്മാനിക്കും. ഏകദേശം Dream 11 പോലെ തന്നെ. എന്നാല്‍ ജോയിനിംഗ് ബോണസ് ഇല്ല.

Brainbaazi

Brainbaazi

ഇത് ക്വിസ് അടിസ്ഥാനമാക്കിയ ഗെയിം ആണ്. എല്ലാ ദിവസവും 9 മണിക്കാണ് ഇത്. ലീഗിന്റെ അവസാനം വരെ ക്വിസ് നിങ്ങള്‍ തുടര്‍ന്നു പോവുകയാണെങ്കില്‍ സമ്മാനങ്ങള്‍ പണമായി നിങ്ങളുടെ പേറ്റിഎം വാലറ്റില്‍ ക്രഡിറ്റാകും.

Best Mobiles in India

English summary
As the IPL 2018 is going on, we have come up with a slew of apps those will let you earn money and win cash prizes. Jio Cricket Play Along, Hotstar, Dream 11, IPL Fantasy League and Brainbaazi are some apps those let you earn this IPL season. So what are you waiting for? Download any of these and start making money.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X