ജിയോചാറ്റ്‌ മില്യണ്‍ലൈറ്റ്‌സുമായി ചേര്‍ന്ന്‌ നൈപുണ്യാധിഷ്‌ഠിത വിദ്യാഭ്യാസം ലഭ്യമാക്കും

By: Archana V

നൈപുണ്യാധിഷ്‌ഠിത വിദ്യാഭ്യാസം നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഒരു സന്തോഷ വാര്‍ത്ത, മില്യണ്‍ലൈറ്റ്‌സ്‌ ജിയോചാറ്റില്‍ അവരുടെ ചാനല്‍ ആരംഭിച്ചു.

ജിയോചാറ്റ്‌ മില്യണ്‍ലൈറ്റ്‌സുമായി ചേര്‍ന്ന്‌ നൈപുണ്യാധിഷ്‌ഠിത വിദ്യാഭ്

" നൈപുണ്യാധിഷ്‌ഠിത ഉള്ളടക്കം സ്വീകരിക്കാന്‍ കഴിയാത്ത ദശലക്ഷകണക്കിന്‌ വരുന്ന ഉപയോക്താക്കളിലേക്ക്‌ കൂടുതലായി എത്തിച്ചേരാന്‍ ഈ നീക്കം സഹായിക്കും. ദശലക്ഷകണക്കിന്‌ പേരെ ഈ നടപടിയിലൂടെ ശാക്തീകരിക്കാന്‍ കഴിയും എന്നാണ്‌ കരുതുന്നത്‌. ഉപയോക്താക്കള്‍ക്ക്‌ അവര്‍ക്കാവശ്യമായ ഉള്ളടക്കം ലഭ്യമാക്കുക എന്നതാണ്‌ ലക്ഷ്യം" മില്യണ്‍ലൈറ്റിസന്റെ സിഇഒ അക്ഷത്‌ ശ്രീവാസ്‌തവ പറഞ്ഞു.

പുതിയ ചാനല്‍ നിരവധി നൈപുണ്യ പരിശീലന കോഴ്‌സുകള്‍ ജിയോചാറ്റ്‌ വഴി ലഭ്യമാക്കും. നൈപുണ്യ പരിശീലനം, തൊഴില്‍ സാധ്യത , എങ്ങനെ തൊഴില്‍ നേടാം എന്നിവ സംബന്ധിച്ചുള്ള ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക്‌ ഉടന്‍ ഉത്തരം നല്‍കാനുള്ള പ്ലാറ്റ്‌ഫോമും ജിയോ ലഭ്യമാക്കും.

പരിമിതമായ സേവനങ്ങള്‍മാത്രം ലഭ്യമാകുന്ന സമൂഹത്തിലെ അവഗണിക്കപ്പെടുന്ന വലിയൊരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണ്‌ മില്യണ്‍ലൈറ്റ്‌സ്‌ പ്രോഗ്രാം. അടുത്ത അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത്‌ 50 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക്‌ എങ്കിലും വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും ലഭ്യമാക്കാന്‍ കഴിയുമെന്നാണ്‌ മില്യണ്‍ലൈറ്റ്‌സിന്റെ പ്രതീക്ഷ.

സാംസങ്ങ് ഗാലക്‌സി എസ്8, എസ്8 പ്ലസ് പുതിയ അപ്‌ഡേറ്റുകള്‍ ലഭിക്കുന്നു, സുരക്ഷ പരിഹാരങ്ങള്‍ കൂടുതല്‍

നൈപുണ്യത്തിന്‌ അനുസിച്ച്‌ സര്‍ട്ടിഫിക്കേഷന്‍ നല്‍കി വിവിധ മേഖലകളുമായി ബന്ധിപ്പിക്കുക എന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ലക്ഷ്യത്തോട്‌ ചേര്‍ന്നു നില്‍ക്കുന്നതാണ്‌ മില്യണ്‍ലൈറ്റ്‌സിന്റെ ലക്ഷ്യവും.

ജിയോ ചാറ്റുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടത്‌ പോലെ ഒടിടി ദാതാക്കളായ യപ്പ്‌ ടിവിയുമായും മൂണ്‍ലൈറ്റ്‌സ്‌ സഹകരിക്കുന്നുണ്ട്‌. ഡെന്‍ മനോരഞ്ചന്‍ സാറ്റ്‌ലൈറ്റുമായി ചേര്‍ന്ന്‌ നൈപുണ്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ടിവി ചാനല്‍ ആയ എംഎല്‍ ടിവി പ്രവര്‍ത്തിപ്പിക്കുന്നത്‌ ഇവരാണ്‌.

സര്‍ട്ടിഫിക്കേറ്റ്‌ ലഭിച്ചത്‌ കൊണ്ട്‌ മാത്രം അറിവ്‌ ഉണ്ടാക്കാന്‍ കഴിയില്ല എന്നാണ്‌ മില്യണ്‍ ലൈറ്റ്‌സിന്റഎ വിശ്വാസം. മറ്റെല്ലാ സംവിധാനവും ഇതില്‍ ഉള്‍പ്പെടണം പഠനത്തിന്റെ അവസാന ഫലം മാത്രമാണ്‌ സര്‍ട്ടിഫിക്കേഷന്‍. അദ്ധ്യാപന രീതി, ഇന്‍ഡസ്‌ട്രിയിലെ മുന്‍നിര പങ്കാളിത്തം എന്നിവയിലൂടെ മികച്ച മൂല്യമാണ്‌ പ്രോഗ്രാം ലക്ഷ്യമാക്കുന്നത്‌.

Read more about:
English summary
Similar to its collaboration with JioChat, Millionlights have also collaborated with YuppTV, an OTT provider, to foster open source education.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot