രക്ഷാപ്രവർത്തനത്തിന് പുതിയ ആപ്പ് എത്തി! ഉപയോഗിക്കേണ്ടത് എങ്ങനെ?

By Shafik
|

പ്രളയത്തിൽ അകപ്പെട്ടവരെ കണ്ടെത്തുന്നതിനും രക്ഷാപ്രവർത്തനത്തെ സഹായിക്കുന്നതിനും പുതിയ ആപ്പ് എത്തിയിരിക്കുന്നു. ടാക്കിയോന്‍ എന്നൊരു കമ്പനിയാണ് ആപ്പ് അടിയന്തിരമായി അവതരിപ്പിച്ചിരിക്കുന്നത്. പ്രളയത്തിൽ അകപ്പെട്ടുകിടക്കുന്നവരുടെ ലൊക്കെഷനും കോണ്‍ടാക്ട് ഇന്‍ഫോര്‍മേഷനും മറ്റും ആലപ്പുഴ കളക്ട്രേറ്റില്‍ എത്തിക്കുന്നതിനാണ് ഈ ആപ്പ് ഉപയോഗപ്പെടുക. മറ്റു അടിയന്തിരമായ ആവശ്യങ്ങളും ഈ ആപ്പ് വഴി അറിയിക്കാം.

 

ആപ്പ് ഉപയോഗിക്കേണ്ട വിധം

ആപ്പ് ഉപയോഗിക്കേണ്ട വിധം

ആപ്പ് തുറന്നുകഴിഞ്ഞാൽ വരുന്ന പേജിൽ നിങ്ങളുടെ സ്ഥലം, മൊബൈൽ നമ്പർ, പേര് (നിങ്ങളുടെ താത്പര്യമനുസരിച്ച്), നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ (നിങ്ങളുടെ താത്പര്യമനുസരിച്ച്) എന്നിവ കൊടുക്കുക. ലൊക്കേഷൻ തിരഞ്ഞെടുക്കുമ്പോൾ ആപ്പിന് ഉള്ളിൽ തന്നെയുള്ള ഗൂഗിൾ മാപ്പ് വഴി കൃത്യം സ്ഥലം രേഖപ്പെടുത്താൻ കഴിയും. ശേഷം റിപ്പോർട്ട് ക്ലിക് ചെയ്യുക.

മന്ത്രി തോമസ് ഐസക്ക് പറയുന്നു..

മന്ത്രി തോമസ് ഐസക്ക് പറയുന്നു..

ഈ ആപ്പുമായി ബന്ധപ്പെട്ട് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ്: "പ്രളയ ദുരിതത്തില്‍ പെട്ട നിങ്ങളുടെ പ്രിയപെട്ടവരുടെ ലൊക്കെഷനും കോണ്‍ടാക്ട് ഇന്‍ഫോര്‍മേഷനും ആലപ്പുഴ കളക്ട്രേറ്റില്‍ അറിയ്ക്കാന്‍ ഒരു മൊബൈല്‍ ആപ്പ് ഇപ്പോള്‍ ടാക്കിയോന്‍ എന്നൊരു കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. അതുപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവരടെ വിവരങ്ങള്‍ ലഭ്യമാക്കുവാന്‍ ശ്രമിക്കുക . ആലപ്പുഴ കലക്ട്രെട്ടില്‍ നിന്ന് മറ്റുജില്ലകളിലേക്കും ഈ വിവരങ്ങള്‍ കൈമാറും. കൃത്യമായി ലൊക്കേഷന്‍ ലഭ്യമാക്കുന്നത് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കും"

ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ
 

ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ

ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യാം. ക്ലിക്ക് ചെയ്‌താൽ നേരിട്ട് പ്ളേ സ്റ്റോറിലേക്ക് പോകുകയും അവിടെ നിന്നും ഇൻസ്റ്റാൾ ആവുകയും ചെയ്യും. വെറും 3.4 എംബി മാത്രമാണ് സൈസ് വരുന്നത്.

ഉപയോഗിക്കേണ്ട വിധം മനസ്സിലാക്കാൻ ആവശ്യമെങ്കിൽ ചുവടെ കൊടുത്ത വീഡിയോ കൂടെ നിങ്ങൾക്ക് കണ്ടുനോക്കാം.

Best Mobiles in India

Read more about:
English summary
Kerala Flood: SOS Tachyon-Care App for Locating People.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X