Home
Apps

വയറ് കുറയ്ക്കാൻ ജിമ്മിൽ പോകണമെന്നില്ല; ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കുന്ന മികച്ച വർക്ക്ഔട്ട് ആപ്പുകൾ

ആരോഗ്യമുള്ള ശരീരം വേണമെന്നുള്ളവർ വ്യായാമം ചെയ്യുക തന്നെ വേണം. ആരോഗ്യത്തിനപ്പുറത്തേക്ക് കുറച്ച് ടോൺഡ് ആയ ഫിഗർ വേണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കിൽ ശരിയായ വർക്ക്ഔട്ട്, ഡയറ്റ് പ്ലാനുകളും പിന്തുടരണം. എന്നാൽ ജോഗിങ്, ജിമ്മിൽ പോകുക തുടങ്ങിയവ എല്ലാവർക്കും സാധ്യമാകണമെന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ വർക്ക്ഔട്ട് ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യം.

ഹോം വർക്ക്ഔട്ട് ആപ്പുകൾ (Home Workout Apps): വീട്ടിൽ തന്നെ വർക്ക്ഔട്ട് ചെയ്യുന്നവർക്ക് തങ്ങളുടെ ഫിറ്റ്നസ് ഗോളുകൾ അച്ചീവ് ചെയ്യാൻ സഹായിക്കുന്ന ആപ്പുകളാണിവ. വിവിധ ഫിറ്റ്‌നസ് ലെവലുകളിലുള്ള യൂസേഴ്സിന് അനുയോജ്യമായ എക്സർസൈസുകളും ഡെയിലി റൊട്ടീനുകളുമൊക്കെ സെറ്റ് ചെയ്യാൻ ഈ ആപ്പുകൾക്ക് കഴിയും. ചില വർക്ക്ഔട്ട് ആപ്പുകളാകട്ടെ ഭക്ഷണം കഴിക്കുന്നതിന് പോലും ഉപദേശങ്ങൾ നൽകുന്നവയാണ്. ഇവ ബുദ്ധിപരമായും കൃത്യമായും ഉപയോഗിച്ചാൽ നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ വളരെയെളുപ്പം കൈവരിക്കാനും സാധിക്കും.

വയറ് കുറയ്ക്കാൻ ജിമ്മിൽ പോകണമെന്നില്ല; ഫിറ്റ്നസിന് വർക്ക്ഔട്ട് ആപ്പുകൾ

ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ നിരവധി വർക്ക്ഔട്ട് ആപ്പുകൾ (Fitness Apps) ഇപ്പോൾ തന്നെ ലഭ്യമാണ്. ഇവ ഓരോന്നും വ്യത്യസ്തമായ ഫീച്ചറുകളും ഓഫർ ചെയ്യുന്നു. ഫിറ്റ്നസ് ആപ്പുകളുടെ രൂപത്തിൽ വരുന്ന മാൽവെയർ ആപ്പുകളും സ്റ്റോറുകളിൽ ഇടം പിടിക്കാറുണ്ട്. അതിനാൽ തന്നെ ഫിറ്റ്നസ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ജാഗ്രത പുലർത്തണം. ഏതാനും മികച്ച ഹോം വർക്ക്ഔട്ട് ആപ്പുകൾ പരിചയപ്പെടാൻ തുടർന്ന് വായിക്കുക.

ലീപ്പ് ഫിറ്റ്നസ് ഗ്രൂപ്പ് (Leap Fitness): ലളിതമായ ഇന്റർഫേസുകളുമായി വരുന്ന ഒട്ടനവധി ആപ്ലിക്കേഷനുകൾ ലീപ്പ് ഫിറ്റ്നസ് ഗ്രൂപ്പ് ഓഫർ ചെയ്യുന്നുണ്ട്. ഈ ആപ്പുകളെല്ലാം ഓരോ തരം ഫിറ്റ്നസ് ലക്ഷ്യങ്ങൾക്കായിട്ടും ഉപയോഗപ്പെടുത്താം. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകം ആപ്പുകളും ഇക്കൂട്ടത്തിലുണ്ട്. വയർ കുറയ്ക്കാൻ, 6 പായ്ക്ക്, എന്നിങ്ങനെയുള്ള ഫിറ്റ്നസ് ഗോളുകളും ബിഗിനർ, ഇന്റർമീഡിയറ്റ്, അഡ്വാൻസ്ഡ് ലെവലുകളും കൌണ്ട്ഡൌൺ സൌകര്യവും ആനിമേഷനുകളുമെല്ലാം ഈ ആപ്പുകളിലുണ്ട്. നിലവിൽ ആൻഡ്രോയിഡിൽ മാത്രമാണ് ലീപ്പ് ഫിറ്റ്നസിന്റെ ആപ്പുകൾ ലഭ്യമാകുക.

സെവൻ (Seven - 7 Minute Workout) : കുറഞ്ഞ സമയത്തിനുള്ളിൽ ഡെയിലി വർക്ക്ഔട്ടുകൾ പൂർത്തിയാക്കാം എന്നതാണ് ഈ ആപ്ലിക്കേഷന്റെ പ്രത്യേകത. ശരാശരി 7 മിനിറ്റ് നേരത്തേക്കാണ് ആപ്പിലെ വർക്ക്ഔട്ടുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഉപയോഗിക്കാൻ എളുപ്പമുള്ള ഇന്റർഫേസും ആനിമേറ്റഡ് വർക്ക്ഔട്ട് ഫിഗറുകളും വോയ്സ് ഗൈഡൻസുമെല്ലാം യൂസേഴ്സിന് ലഭിക്കും. ആൻഡ്രോയിഡ്, ഐഒഎസ് ആപ്പ് സ്റ്റോറുകളിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. പ്രീമിയം വേർഷനും ഡൌൺലോഡിന് ലഭ്യമാണ്.

കൾട്ട്.ഫിറ്റ് (Cult.fit) : ഇന്ത്യൻ ഫിറ്റ്നസ് സ്ഥാപനമായ കൾട്ട്.ഫിറ്റിന്റെ ആപ്ലിക്കേഷൻ മെച്ചപ്പെട്ട യൂസർ ഇന്റർഫേസും പ്രീമിയം എക്സ്പീരിയൻസും ഓഫർ ചെയ്യുന്നു. വിവിധ വർക്ക്ഔട്ടുകൾ, പ്രോഗ്രാമുകൾ, ലൈവ് സെഷനുകൾ എന്നിവയ്ക്ക് പുറമെ കൾട്ട്.ഫിറ്റിന്റെ മറ്റ് സേവനങ്ങളിലേക്കും ആക്സസ് ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറുകളിൽ നിന്നും ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. ലൈവ് വർക്ക്ഔട്ട് യോഗ സെഷനുകളിലേക്ക് ആക്‌സസ് ലഭിക്കാൻ ഹോം വർക്ക്ഔട്ട് പ്ലാനിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്യണം.

ഫിറ്റ്നസ് എഐ (Fitness AI) : വ്യത്യസ്തമായ വർക്ക്ഔട്ടുകൾ പരീക്ഷിക്കാനും പ്രത്യേക ബോഡി പാർട്സിൽ ശ്രദ്ധ ചെലുത്താനും കഴിയുന്ന വിധത്തിലാണ് ഫിറ്റ്നസ് എഐ സജ്ജീകരിച്ചിരിക്കുന്നത്. ബേസിക് വർക്ക്ഔട്ടുകൾ ഫ്രീയായി തന്നെ ലഭിക്കും. എന്നാൽ കൂടുതൽ എക്സർസൈസുകളും മറ്റ് സേവനങ്ങളും വേണമെന്നുള്ളവർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സെലക്റ്റ് ചെയ്യണം. ഫ്രീ വേരിയന്റിൽ വർക്ക്ഔട്ട് ഓപ്ഷനുകൾ കുറവാണെന്ന പോരായ്മയും ഫിറ്റ്നസ് എഐയ്ക്ക് ഉണ്ട്.

ഇവയ്ക്ക് പുറമെ അഡിഡാസ് ട്രെയിനിങ് ക്ലബ്, റിക്കവർ, ഡെയിലി യോഗ, ആപ്പിൾ ഫിറ്റ്നസ് പ്ലസ്, മൈഫിറ്റ്നസ്പാൽ തുടങ്ങിയ ആപ്ലിക്കേഷനുകളും ഫിറ്റ്നസ് പ്രേമികൾക്ക് അനുയോജ്യമാണ്. ഈ ആപ്പുകളെല്ലാം പൊതുവായിട്ടുള്ള ഫിറ്റ്നസ് നിർദേശങ്ങളും വർക്ക്ഔട്ട് സജഷനുമൊക്കെ നൽകാൻ വേണ്ടിയുള്ളവയാണ്. ഒരു പ്രൊഫഷണൽ ട്രെയിനർക്കോ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദേശങ്ങൾക്കോ ഇവ പകരമാകില്ല. ആരോഗ്യ പ്രശ്നങ്ങളോ പരിക്കുകളോ ഉള്ളവർ ജിമ്മിൽ പോകാനും അല്ലെങ്കിൽ സ്വയം വർക്ക്ഔട്ടുകൾ ചെയ്യാനോ ആരംഭിക്കുന്നതിന് മുമ്പ് വൈദ്യോപദേശം നേടേണ്ടതുമുണ്ട്.

Best Mobiles in India

English summary
Workout apps are apps that help home exercisers achieve their fitness goals. These apps can set up exercises and daily routines suitable for users of different fitness levels.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X