ഇൻസ്റ്റാഗ്രാം റീൽസ് വിഷ്വൽ റിപ്ലൈസ് ഫീച്ചർ; വിശദാംശങ്ങൾ മനസിലാക്കാം
കൌമാരക്കാരും യുവാക്കളും ഏറ്റവും അധികം ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. ജനപ്രീതിയാർജിച്ച നിരവധി ഫീച്ചറുകളും ടൂൾസും എല്ലാം കൂടുതൽ യൂസേഴ്സിനെ ഇൻസ്റ്റാഗ്രാമിലേക്ക് ആകർഷിക്കുന്നു. ഇൻസ്റ്റാഗ്രാമിന് ജനപ്രതിയാർജിക്കാൻ കാരണമായ ഫീച്ചറുകളിൽ ഒന്നാണ് റീൽസ്. റീൽസ് ഫീച്ചറിന്റെ മികവ് വർധിപ്പിക്കാൻ കൂടുതൽ ടൂൾസും കമ്പനി അവതരിപ്പിക്കുന്നുണ്ട്. അങ്ങനെ അവതരിപ്പിച്ച പുതിയ ഫീച്ചർ ആണ് റീൽസ് വിഷ്വൽ റിപ്ലൈസ് ഫീച്ചർ. പുതിയ ഫീച്ചർ ഉപയോക്താക്കളെ അവരുടെ ഇൻസ്റ്റാഗ്രാം റീലുകളിൽ ആരെങ്കിലും കമന്റ് ചെയ്യുമ്പോൾ റീലുകൾ ഉപയോഗിച്ച് തന്നെ മറുപടി നൽകാൻ അനുവദിക്കുന്നു. എന്നാൽ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ നേരിട്ട് റീലുകൾ ഉപയോഗിച്ച് കമന്റ് ചെയ്യാൻ സാധിക്കില്ല. ഒരു പുതിയ റീലിൽ ഒരു കമന്റ് സ്റ്റിക്കർ ചേർക്കാനും തുടർന്ന് റീലിൽ മറുപടി നൽകാനും ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. സ്റ്റിക്കർ കമന്റുകൾ ഉപയോഗിച്ച് പോസ്റ്റുകൾക്ക് മറുപടി നൽകാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ടിക് ടോക്ക് ഫീച്ചറിന് സമാനമാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ച പുതിയ ഫീച്ചർ.

ഈ പുതിയ ഫീച്ചർ ഉപയോഗിക്കുന്നതിന്, നിങ്ങൾ ആദ്യം അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു റീൽ പോസ്റ്റ് ചെയ്യണം, തുടർന്ന് ആരെങ്കിലും നിങ്ങളുടെ റീലിൽ കമന്റ് ചെയ്യുകയാണെങ്കിൽ, യൂസേഴ്സിന് മറ്റൊരു റീൽ ഉണ്ടാക്കി മറുപടി അയയ്ക്കാം. ഉപയോക്താക്കൾ അവരുടെ റീലിൽ വന്ന കമന്റിലെ മറുപടിയിൽ ക്ലിക്ക് ചെയ്യണം. ശേഷം ഒരു പോപ്പ് അപ്പ് തുറന്ന് വരും. റിപ്ലേ വിത്ത് എ റീൽ എന്ന ചോദ്യവും ആയിട്ടായിരിക്കും ഈ പോപ്പ് അപ്പ് തുറക്കുന്നത്. തുടർന്ന് കാണുന്ന നീല റീൽസ് ബട്ടണിൽ ടാപ്പ് ചെയ്ത് നിങ്ങൾക്ക് മറുപടി വീഡിയോ സൃഷ്ടിക്കാൻ കഴിയും. ശേഷം നിങ്ങളുടെ മറുപടി വീഡിയോ കമന്റിലേക്ക് പിൻ ചെയ്യപ്പെടും.

നിലവിൽ റീലുകളിലെ കമന്റുകൾക്ക് മറുപടി നൽകാൻ മാത്രമെ ഫീച്ചർ ഉപയോഗിക്കാൻ കഴിയൂ. ഉപയോക്താക്കൾക്ക് അവരുടെ ഫോട്ടോകൾക്കോ വീഡിയോകൾക്കോ അല്ലെങ്കിൽ മറ്റുള്ളവരുടെ റീലുകളിലെ കമന്റുകൾക്ക് മറുപടി നൽകാനോ ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയില്ല. എന്തായാലും ഈ ഫീച്ചർ വരും ദിവസങ്ങളിൽ കൂടുതൽ അപ്ഡേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം. "സ്രഷ്‌ടാക്കൾ ഇൻസ്റ്റാഗ്രാമിൽ നിർമ്മിച്ച കമ്മ്യൂണിറ്റികൾ ഞങ്ങൾ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് റീൽ വിഷ്വൽ റിപ്ലൈസ് ഫീച്ചർ സമാരംഭിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരായിരിക്കുന്നത്, " ഇൻസ്റ്റാഗ്രാം അവരുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഇത് കൂടാതെ, ഇൻസ്റ്റാഗ്രാം അടുത്തിടെ ആഡ് മ്യൂസിക് ടു യൂസർ ഫീഡ് ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഈ ഫീച്ചറിന്റെ സഹായത്തോടെ ഉപയോക്താക്കൾക്ക് അവരുടെ ഫീഡിലേക്ക് മ്യൂസിക് ചേർക്കാൻ കഴിയും. പോസ്റ്റുകളിൽ മ്യൂസിക് ചേർക്കാൻ ഉപയോക്താക്കൾക്ക് ആഡ് മ്യൂസിക് ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം, ചിത്രങ്ങളും വീഡിയോകളും മറ്റും പോസ്റ്റ് ചെയ്യുമ്പോൾ അത് ദൃശ്യമാകും. സെർച്ച് ഫീൽഡിൽ യൂസേഴ്സിന് നിർദ്ദിഷ്ട പാട്ടുകൾക്കായി തിരയാനാകും. തുടർന്ന് യൂസേഴ്സിന് ക്ലിപ്പ് ദൈർഘ്യം എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യാം.

ഇൻസ്റ്റാഗ്രാം ടേക്ക് എ ബ്രേക്ക് ഫീച്ചർ
മെറ്റയുടെ ഫോട്ടോ ഷെയറിങ് ആപ്പായ ഇൻസ്റ്റാഗ്രാം കൌമാരക്കാരുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഏറെ നാളായി വിവാദത്തിലായിരുന്നു. വിവാദം ശക്തമായിരിക്കെ തങ്ങളുടെ പ്ലാറ്റ്ഫോം കൂടുതൽ ചൈൽഡ് ഫ്രണ്ട്ലി ആക്കാൻ പുതിയ ഫീച്ചറുകൾ കമ്പനി പ്രഖ്യാപിച്ചിരുന്നു. കാത്തിരിപ്പിനൊടുവിൽ അവതരിപ്പിച്ച ടേക്ക് എ ബ്രേക്ക് ഫീച്ചറാണ് ഇതിൽ പ്രധാനം. നിശ്ചിത സമയത്തിൽ കൂടുതൽ നാം ഇൻസ്റ്റാഗ്രാമിൽ ചിലവഴിച്ചാൽ കുറച്ച് സമയത്തേക്ക് മറ്റെന്തെങ്കിലും ചെയ്യാൻ ആപ്പ് തന്നെ നമ്മോട് നിർദേശിക്കുന്നതാണ് ഈ ഫീച്ചർ. സെപ്റ്റംബറിൽ പ്രഖ്യാപിച്ച ഈ ഫീച്ചർ ആദ്യം യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കാണ് ലഭ്യമാകുക. പിന്നീട് എല്ലാ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാക്കും.

ആപ്പിലെ സെറ്റിങ്സ് മെനുവിൽ നിന്നുമാണ് ടേക്ക് എ ബ്രേക്ക് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യേണ്ടത്. 10 മിനുറ്റ്, 20 മിനുറ്റ്, 30 മിനുറ്റ് എന്നിങ്ങനെ മൂന്ന് സമയ പരിധികളിലാണ് ഫീച്ചർ സെറ്റ് ചെയ്യാൻ കഴിയുന്നത്. ഫീച്ചർ ആക്റ്റിവേറ്റ് ചെയ്ത് കഴിഞ്ഞാൽ സമയ പരിധി കഴിയുമ്പോൾ ഒരു ഫുൾ സ്‌ക്രീൻ അലർട്ട് ലഭിക്കും, ദീർഘമായി ശ്വാസം എടുക്കുക, എന്തെങ്കിലും എഴുതുക, ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് പരിശോധിക്കുക, പാട്ട് കേൾക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഇങ്ങനെ ലഭിക്കുക. ഫീച്ചർ ഇപ്പോഴും ബിഗിനിങ് സ്റ്റേജിലാണെന്നും 2022 ഓടെ ഫീച്ചറിന്റെ പ്രവർത്തനം വിപുലീകരിക്കുമെന്നും ഇൻസ്റ്റാഗ്രാം പറയുന്നു.

കൗമാരപ്രായക്കാർക്ക് കണ്ടന്റുകൾ ശുപാർശ ചെയ്യുന്നതിൽ കർശനമായ സമീപനം സ്വീകരിക്കുമെന്നും ഇൻസ്റ്റാഗ്രാം പറയുന്നു. കൌമാരക്കാർ എന്തെങ്കിലും പ്രത്യേക വിഷയങ്ങളിൽ ഏറെക്കാലം തുടരുകയാണെങ്കിൽ മറ്റ് വിഷയങ്ങളിലേക്ക് അവരെ പുഷ് ചെയ്യുമെന്നും കമ്പനി പറയുന്നു. അടുത്ത വർഷമായിരിക്കും ഈ ഫീച്ചർ ലോഞ്ച് ചെയ്യുക. പരിചയം ഇല്ലാത്തവർ കുട്ടികളെ ടാഗ് ചെയ്യുന്നത് ഒഴിവാക്കാനുള്ള ഫീച്ചർ പരീക്ഷണഘട്ടത്തിൽ ആണെന്നും ഇൻസ്റ്റാഗ്രാം പറയുന്നു. കുട്ടികൾ ഫോളോ ചെയ്യാത്തവർ കുട്ടികളെ ടാഗ് ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതാണ് ഫീച്ചർ. മോശം കണ്ടന്റും വ്യക്തികളും കുട്ടികളിലേക്ക് എത്തുന്നില്ല എന്ന് ഉറപ്പിക്കാൻ ഈ ഫീച്ചർ സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശ വാദം.

നേരത്തെ പോസ്റ്റ് ചെയ്ത ഫോട്ടോകളും വീഡിയോകളും മുൻ ലൈക്കുകളും കമന്റുകളും എല്ലാം ബൾക്കായി റിമൂവ് ചെയ്യുന്ന ഫീച്ചറും നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്താൻ രക്ഷിതാക്കളുടെ ഇടപെടൽ ഉറപ്പ് വരുത്തുന്ന ടൂളുകളും പണിപ്പുരയിലാണ്. കുട്ടികൾ ഇൻസ്ററാഗ്രാമിൽ ചിലവഴിക്കുന്ന സമയം അടക്കമുള്ള കാര്യങ്ങൾ രക്ഷിതാക്കൾക്ക് മനസിലാക്കാൻ കഴിയും. കുട്ടികൾ ആരെയെങ്കിലും റിപ്പോർട്ട് ചെയ്താൽ അതും രക്ഷിതാക്കൾക്ക് മനസിലാക്കാൻ സാധിക്കും. ഇത്തരം കാര്യങ്ങളിൽ അവബോധം സൃഷ്ടിക്കാൻ രക്ഷിതാക്കൾക്കായി ഒരു പഠന കേന്ദ്രം ആരംഭിക്കുമെന്നും കമ്പനി പറയുന്നു. കുട്ടികൾ ഇൻസ്റ്റാഗ്രാമിൽ എത്ര സമയം ചെലവഴിക്കുന്നു, സമയപരിധി നിശ്ചയിക്കുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങളിൽ രക്ഷിതാക്കൾക്ക് പരിശീലനം നൽകാനാണ് പഠന കേന്ദ്രം.


Click it and Unblock the Notifications








