നിങ്ങളുടെ സ്മാർട്ട് ടിവിക്ക് അനുയോജ്യമായ ഏറ്റവും മികച്ച സൌജന്യ വിപിഎന്നുകൾ

|

വിപിഎൻ അഥവാ വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകൾ എന്താണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വിപിഎൻ ഉപയോഗിക്കുന്നതിന് ധാരാളം ഗുണങ്ങളുണ്ട്. ഒരു വിപിഎൻ നിങ്ങൾ ഉപയോഗിക്കുന്ന ഡിവൈസിന്റെ ഐപി അഡ്രസ് ചേഞ്ച് ചെയ്യുകയും നിങ്ങളുടെ ലൊക്കേഷൻ മറ്റ് എവിടെയെങ്കിലും ആയി കാണിക്കുകയും ചെയ്യുന്നു. സ്ട്രീമിങ് സേവനങ്ങളുടെയും വെബ്‌സൈറ്റുകളുടെയും ജിയോ റെസ്ട്രിക്ഷൻസ് മറി കടക്കാൻ കഴിയുന്നു എന്നതാണ് വിപിഎന്നുകളുടെ ഏറ്റവും വലിയ ഉപയോഗം. ഓൺലൈനിൽ പൂർണമായ അനോണിമറ്റിയാണ് മറ്റൊരു ഗുണം. ചില വിപിഎന്നുകൾ നിങ്ങളുടെ ബ്രൌസിങ് ഹിസ്റ്ററി ഹെഡ് ചെയ്യുകയും ചെയ്യുന്നു.

സെർവറുകൾ

കൂടാതെ, അവയുടെ സെർവറുകൾ വഴി റൂട്ട് ചെയ്യുന്നതിനാൽ നിങ്ങളുടെ ഡാറ്റ സുരക്ഷിതമായിരിയ്ക്കും. നിങ്ങൾ ആക്സസ് ചെയ്യുന്ന വെബ്സൈറ്റിലേക്ക് അയയ്ക്കുന്ന ഡാറ്റ എൻക്രിപ്റ്റഡും ആയിരിയ്ക്കും. നിങ്ങളുടെ സ്മാർട്ട് ടിവികൾക്ക് വേണ്ടി സെലക്റ്റ് ചെയ്യാവുന്ന മികച്ച, സൌജന്യ വിപിഎൻ സേവനങ്ങൾ താഴെ നൽകിയിരിയ്ക്കുന്നു. ഇവിടെ ലിസ്‌റ്റ് ചെയ്‌ത വിപിഎൻ സേവനങ്ങൾ മികച്ച റേറ്റിങ് ഉള്ളവയാണ്. എല്ലാ ഫീച്ചറുകളും ലഭിക്കാൻ പെയ്ഡ് പ്ലാനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും യൂസേഴ്സിന് സാധിക്കും.

സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണിന്റെ കോപ്പർ ബ്ലഷ് കളർ വേരിയന്റ് ഇന്ത്യയിലെത്തിസാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണിന്റെ കോപ്പർ ബ്ലഷ് കളർ വേരിയന്റ് ഇന്ത്യയിലെത്തി

പ്രിവാഡോവിപിഎൻ

പ്രിവാഡോവിപിഎൻ

പ്രതിമാസം 10 ജിബി വരെ ആക്സസ് നൽകുന്ന സൌജന്യ വിപിഎൻ സേവനം ആണ് പ്രിവാഡോവിപിഎൻ. പരസ്യങ്ങളുടെ ശല്യം ഇല്ലെന്നതും പ്രിവാഡോവിപിഎന്നിന്റെ സവിശേഷതയാണ്. സൗജന്യ വിപിഎൻ ആണെങ്കിലും നെറ്റ്ഫ്ലിക്സ്, ബിബിസി ഐപ്ലേയർ, ടോറന്റിങ് എന്നിവയുൾപ്പടെയുള്ള സ്ട്രീമിങ് സേവനങ്ങൾക്കും സപ്പോർട്ട് ലഭിക്കുന്നു. ഇത് സെറ്റ് ചെയ്യാൻ വളരെ എളുപ്പമാണ് ഒപ്പം നിരവധി സൗജന്യ ആപ്ലിക്കേഷനുകളും ലഭിക്കുന്നു. 256 ബിറ്റ് എഇഎസ് എൻക്രിപ്ഷനും നോ ലോഗ് പോളിസിയും പ്രിവാഡോവിപിഎൻ ഓഫർ ചെയ്യുന്നു.

ടണൽബെയർ
 

ടണൽബെയർ

മറ്റൊരു സൗജന്യ വിപിഎൻ ആണ് ( ആൻഡ്രോയിഡ് ) ടണൽബെയർ. പ്രതിമാസം 500 എംബി ഡാറ്റ, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യാനുള്ള എളുപ്പം, 23 രാജ്യങ്ങളിൽ സെർവറുകൾ എന്നിങ്ങനെയുള്ള നിരവധി ബെനിഫിറ്റുകൾ ടണൽബെയർ വിപിഎൻ ഓഫർ ചെയ്യുന്നു. നോ ലോഗ് പോളിസിയും ടണൽബെയർ വിപിഎന്നിൽ ഉണ്ട്. കൂടാതെ പ്രതിമാസം 17 ഡോളർ മുതൽ ആരംഭിക്കുന്ന പ്രീമിയം പ്ലാനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനും ടണൽബെയർ വിപിഎന്നിലുണ്ട്.

ഗൂഗിൾ പിക്സൽ 6എയുടെ ഇന്ത്യയിലെ വില എത്രയായിരിക്കുംഗൂഗിൾ പിക്സൽ 6എയുടെ ഇന്ത്യയിലെ വില എത്രയായിരിക്കും

കാസ്പെർസ്കി വിപിഎൻ

കാസ്പെർസ്കി വിപിഎൻ

കാസ്പെർസ്കിയുടെ സൗജന്യ വിപിഎൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വിപിഎന്നുകളിൽ ഒന്നാണ്. മറ്റ് സേവനങ്ങളെപോലെ ചില പരിമിതികളും കാസ്പെർസ്കി വിപിഎന്നിന് ഉണ്ട്. പ്രതിമാസം 6 ജിബി ഡാറ്റയാണ് കാസ്പെർസ്കി വിപിഎൻ ഓഫർ ചെയ്യുന്നത്. പ്രതിദിനം 200 എംബി വീതം ഡാറ്റയാണ് യൂസറിന് ലഭിക്കുക. എന്നാൽ അധികമായി സൌജന്യ ഡാറ്റ ലഭിക്കാനുള്ള ഓപ്ഷൻ ഇല്ല. നിരവധി സെർവർ ലൊക്കേഷനുകൾ ഉണ്ട്, എന്നാൽ പണമടച്ചുള്ള പ്ലാൻ ഉപയോഗിച്ച് മാത്രമെ സെർവറുകൾ ഇഷ്ടാനുസരണം സെലക്റ്റ് ചെയ്യാൻ കഴിയുകയുള്ളൂ. ഫ്രീ വിപിഎൻ സർവീസ് ഏറ്റവും അടുത്തുള്ള സെർവർ ഓട്ടോമാറ്റിക്കായി സെലക്റ്റ് ചെയ്യും.

ഹോട്ട്സ്പോട്ട് ഷീൽഡ് വിപിഎൻ

ഹോട്ട്സ്പോട്ട് ഷീൽഡ് വിപിഎൻ

ആൻഡ്രോയിഡ് ടിവിക്കുള്ള മറ്റൊരു മികച്ച സൗജന്യ വിപിഎൻ സേവനമാണ് ഹോട്ട്സ്പോട്ട് ഷീൽഡ് വിപിഎൻ. ഇത് പ്രതിദിനം 500 എംബി ഡാറ്റ ഓഫർ ചെയ്യുന്നു. അതായത് പ്രതിമാസം 15 ജിബി ഡാറ്റ. നിങ്ങളുടെ ഇമെയിൽ വിലാസമോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ നൽകാതെ തന്നെ നിങ്ങൾക്ക് ഹോട്ട്സ്പോട്ട് ഷീൽഡ് വിപിഎൻ ഉപയോഗിക്കാൻ കഴിയും. അതേ സമയം നിങ്ങൾക്ക് ഇഷ്ടമുള്ള സെർവർ സെലക്റ്റ് ചെയ്യാൻ ഹോട്ട്സ്പോട്ട് ഷീൽഡ് വിപിഎൻ അനുവദിക്കില്ല. മാത്രവുമല്ല ഇതിൽ പരസ്യങ്ങളും ഉണ്ട്.

ഐഒഎസിലും ആൻഡ്രോയിഡിലും സൌജന്യമായി ലഭിക്കുന്ന മികച്ച റേസിങ് ഗെയിമുകൾഐഒഎസിലും ആൻഡ്രോയിഡിലും സൌജന്യമായി ലഭിക്കുന്ന മികച്ച റേസിങ് ഗെയിമുകൾ

അവിര ഫാന്റം

അവിര ഫാന്റം

ലിസ്റ്റിൽ ലഭ്യമായ മറ്റൊരു ഫ്രീ വിപിഎൻ സർവീസ്. പ്രതിമാസം 500 എംബി ഡാറ്റയാണ് അവിര ഫാന്റം സർവീസ് ഓഫർ ചെയ്യുന്നത്. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് 40 ലൊക്കേഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് കണക്റ്റ് ചെയ്യാൻ അവിര ഫാന്റം വിപിഎൻ സർവീസിൽ സാധിക്കും. സൈൻ അപ്പ് പ്രക്രിയ വളരെ എളുപ്പമാണ്. കൂടാതെ അനോണിമസ് ആയി ബ്രൗസ് ചെയ്യാനും അവിര ഫാന്റം വിപിഎൻ നിങ്ങളെ അനുവദിക്കുന്നു. സൗജന്യ പ്ലാൻ വഴി അവിര ഫാന്റം വിപിഎന്നിന്റെ ഏതാണ്ട് എല്ലാ ഫീച്ചറുകളും ഉപയോഗിക്കാൻ കഴിയും . പെയ്ഡ് പ്ലാനുകൾക്ക് മാത്രം ലഭ്യമാകുന്ന ഫീച്ചറുകളും ഇതിൽ ഉണ്ട്.

ഹൈഡ്.മി

ഹൈഡ്.മി

ഫ്രീ സെർവർ സർവീസിൽ പ്രതിമാസം 10 ജിബി ഡാറ്റ മാത്രമാണ് ഹൈഡ്.മി വിപിഎൻ ഓഫർ ചെയ്യുന്നത്. അഞ്ച് സെർവർ ലൊക്കേഷനുകളാണ് ഹൈഡ്.മി വിപിഎൻ നൽകുന്നത്. നിങ്ങളുടെ ആക്റ്റിവിറ്റി ഹൈഡ്.മി വിപിഎൻ ലോഗ് ചെയ്യുന്നില്ല എന്നൊരു പ്രത്യേകതയും ഉണ്ട്. അതിനാൽ തന്നെ നിങ്ങളുടെ ഡാറ്റ ശേഖരിക്കുന്നില്ലെന്ന ഉറപ്പും ലഭിക്കുന്നു. പ്രതിമാസം 4.99 ഡോളർ മുതലാണ് പെയ്ഡ് പ്ലാനുകൾക്ക് ചിലവ് വരുന്നത്.

1.31 ലക്ഷം രൂപ വിലയുള്ള സാംസങ് ഗാലക്സി എസ്22 അൾട്ര ഫ്രീയായി നേടാൻ അവസരം1.31 ലക്ഷം രൂപ വിലയുള്ള സാംസങ് ഗാലക്സി എസ്22 അൾട്ര ഫ്രീയായി നേടാൻ അവസരം

സ്പീഡിഫൈ വിപിഎൻ

സ്പീഡിഫൈ വിപിഎൻ

ഒരു ആൻഡ്രോയിഡ് വിപിഎൻ സർവീസ് ആണ് സ്പീഡിഫൈ വിപിഎൻ. ഒരു മാസത്തേക്ക് 25 ജിബി സൌജന്യ ഡാറ്റയാണ് ഈ സേവനം ഓഫർ ചെയ്യുന്നത്. ഒരു ഡിവൈസിൽ മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക എന്നൊരു പോരായ്മ ഈ വിപിഎൻ സർവീസിന് ഉണ്ട്. ഒരു അക്കൗണ്ട് ഇല്ലാതെ തന്നെ നിങ്ങൾക്ക് സ്പീഡിഫൈ വിപിഎൻ സേവനം ആക്റ്റിവേറ്റ് ചെയ്യാൻ കഴിയും. സ്പീഡിഫൈ വിപിഎൻ നോ ലോഗിങ് പോളിസിയും ഉറപ്പ് നൽകുന്നു.

പ്രോട്ടോൺവിപിഎൻ

പ്രോട്ടോൺവിപിഎൻ

നിങ്ങളുടെ സ്മാർട്ട് ടിവിക്ക് വേണ്ടി സെലക്റ്റ് ചെയ്യാവുന്ന മറ്റൊരു മികച്ച വിപിഎൻ സേവനം ആണ് പ്രോട്ടോൺവിപിഎൻ. ഓൺലൈനിൽ പൂർണമായ അനോണിമിറ്റി പ്രോട്ടോൺവിപിഎൻ ഓഫർ ചെയ്യുന്നു. കൂടാതെ മൂന്ന് സെർവർ ലൊക്കേഷനുകളും ഉണ്ട്. വിപിഎൻ സജ്ജീകരിക്കാനും ഒരു അക്കൗണ്ട് സൃഷ്ടിക്കാനും വളരെ എളുപ്പമാണ്. പരസ്യങ്ങളുടെ ശല്യമില്ലാതെ നിങ്ങൾക്ക് ഏഴ് ദിവസത്തെ ട്രയൽ സൗജന്യമായി ലഭിക്കും.

മിക്സഡ് റിയാലിറ്റിയിലേക്ക് മിഴി തുറക്കും മിക്സഡ് റിയാലിറ്റിയിലേക്ക് മിഴി തുറക്കും "പ്രോജക്റ്റ് കാംബ്രിയ"; ഡെമോ വീഡിയോ പുറത്ത് വിട്ട് സക്കർബർഗ്

Best Mobiles in India

English summary
There are many benefits to using VPN or virtual private networks. A VPN changes the IP address of the device you are using and shows your location elsewhere. The biggest advantage of VPNs is that they can bypass the geo - restrictions of streaming services and websites.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X