എംആധാര്‍ ആപ്പ് ഇനി ഐഒഎസിലും, അറിയേണ്ടതെല്ലാം

Posted By: Samuel P Mohan

രാജ്യത്ത് ഏതൊരു സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്ന സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. ആധാര്‍ എല്ലായിപ്പോഴും കൈയ്യില്‍ കൊണ്ടു നടക്കുന്നത് വളരെ ബുദ്ധിമുട്ടുളള കാര്യവുമാണ്.

എംആധാര്‍ ആപ്പ് ഇനി ഐഒഎസിലും, അറിയേണ്ടതെല്ലാം

ഈ ഒരു പ്രശ്‌നത്തിന് അറുതി വരുത്തിക്കൊണ്ടാണ് ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയ്ക്ക് കരുത്തേകാന്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ എംആധാര്‍ ആപ്പുമായി എത്തിയത്. സ്മാര്‍ട്ട്‌ഫോണുകളില്‍ ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുക എന്നാണ് ഈ ആപ്പിന്റെ പ്രധാന ലക്ഷ്യം.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഈ ആപ്പ് പുറത്തിറങ്ങിയപ്പോര്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കു മാത്രമേ ലഭ്യമായിരുന്നുളളൂ. എന്നാല്‍ ഇപ്പോള്‍ ഈ ആപ്പ് ഐഓഎസ് ഉപഭോക്താക്കളിലേക്കും എത്താന്‍ പോകുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എംആധാര്‍ ആപ്പ്

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ ഡിജിറ്റല്‍ കോപ്പി സൂക്ഷിക്കാന്‍ സാധിക്കുന്ന ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായിട്ടാണ് എംആധാറിനെ UIDAI കണക്കാക്കുന്നത്. നിങ്ങള്‍ എവിടെ പോയാലും നിങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പികള്‍ കൂടെ കരുതേണ്ട ആവശ്യവുമില്ല.

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യം. ഇപ്പോള്‍ ഇതിന്റെ ബീറ്റ വേര്‍ഷനാണ് ലഭ്യമാകുക. ആന്‍ഡ്രോയിഡ് 5.0യ്ക്ക് മുകളിലുളള വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഈ ആപ്പ് ഉപയോഗിക്കാം.

രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു വേണം സൈന്‍ അപ്പ് ചെയ്യാന്‍. ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഉടന്‍ തന്നെ എംആധാര്‍ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. നിരവധി പുതിയ ഫീച്ചറുകളാണ് എംആധാര്‍ ആപ്പില്‍ എത്തിയിരിക്കുന്നത്.

ആപ്പില്‍ ഈ സംവിധാനങ്ങള്‍ ഉണ്ട്

ബയോമെട്രിക് ലോക്കിംഗ്, ബയോമെട്രിക് അണ്‍ലോക്കിംഗ് സംവിധാനം ഈ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകരമാകുന്ന ഒന്നാണ്. ഇതിലെ അണ്‍ലോക്ക് സംവിധാനം താത്കാലികമാണ്. ഒരു ഉപഭോക്താവിന് തന്റെ സ്മാര്‍ട്ട്‌ഫോണ്‍ വിവരങ്ങള്‍ ലഭ്യമാകാത്ത സന്ദര്‍ഭങ്ങളില്‍ ഈ സംവിധാനം ഉപഭോക്താക്കളെ സഹായിക്കുന്നു.

ആപ്ലിക്കേഷന്‍ നല്‍കുന്ന ആധാറിന്റെ ആധികാരികത ഉറപ്പു വരുത്തുന്നതിനായി എസ്എംഎസ് ഒറ്റിപിക്ക് പകരം ടൈം ബേസ്ഡ് വണ്‍ ടൈം പാസ്‌വേഡ് (TOTP) ആണ് എംആധാര്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ നിങ്ങളുടെ ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും.

ഓപ്പോ A83-യെ സ്മാര്‍ട്ടെസ്റ്റ് ആക്കുന്ന 5 സവിശേഷതകള്‍

eKYC ഡാറ്റയും ക്യൂആര്‍ കോഡും ഷെയര്‍ ചെയ്യാം

ആധാര്‍ കാര്‍ഡിലെ eKYC ഡാറ്റയും ക്യൂആര്‍ കോഡും എംആധാര്‍ ആപ്പ് മുഖേന ഷെയര്‍ ചെയ്യാനും സാധിക്കും. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറാണ് വേണ്ടത്.

രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഇല്ല എങ്കില്‍ അടുത്തുളള എന്റോള്‍മെന്റ് സെന്ററില്‍ ചെന്ന് മൊബൈല്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. എംആധാര്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന സന്ദര്‍ഭത്തില്‍ ആപ്പ് ലോഗിന്‍ പാസ്‌വേഡ് ഉണ്ടായിരിക്കണം.

ഈ മൊബൈല്‍ നമ്പറിലേക്ക് വരുന്ന OTPയെ അധിഷ്ഠിതമായിട്ടാണ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Aadhar card has steadily become one of the most important documents for the citizens of India. In July last year, the mAadhaar app debuted for Android users. The app made it easier to carry Aadhaar card as users could store all Aadhaar details.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot