വാട്ട്‌സാപ്പിനേക്കാള്‍ കൂടുതല്‍ സുരക്ഷിതമുളള മറ്റു മെസേജിങ്ങ് ആപ്‌സുകള്‍!

Written By:

വാട്ട്‌സാപ്പില്‍ ഇപ്പോള്‍ നിരന്തരം കൂടുതല്‍ സവിശേഷതകള്‍ വന്നു കൊണ്ടിരുക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഇതിനേക്കാള്‍ സുരക്ഷിതമായ മറ്റു ഇന്‍സ്റ്റന്റ് മെസഞ്ചര്‍ ആപ്‌സുകളും ഉണ്ട്.

നോക്കിയ ഫോണ്‍ പ്രീമിയം വിലയിലോ ബജറ്റ് വിലയിലോ?

വളരെ സുരക്ഷിതമായ മെസേജിങ്ങ് ആപ്‌സ് ഉണ്ടോ? ഈ ഒരു ചോദ്യം എല്ലാവരും ചോദിക്കുന്നതാണ്. എന്നാല്‍ ഇതിന് എളുപ്പമുളള ഒരു ഉത്തരം നല്‍കാന്‍ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ ഉപഭോക്താക്കള്‍ മിക്കപേരും വാട്ട്‌സാപ്പിനേയും ഫേസ്ബുക്കിനേയും കൂടുതല്‍ വിശ്വസിക്കുകയാണ്. എന്നാല്‍ ഇതും അത്ര നല്ല സുരക്ഷിതമല്ല എന്നു വേണമെങ്കില്‍ പറയാം.

ഇന്ത്യയിലെ ജിയോ ഡിറ്റിഎച്ച് പ്ലാന്‍ വിലകള്‍ : 2017

വാട്ട്‌സാപ്പിനേക്കാള്‍ കൂടുതല്‍ സുരക്ഷിതമുളള മറ്റു മെസേജിങ്ങ് ആപ്‌സുകള

വാട്ട്‌സാപ്പില്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന പുതിയ സവിശേഷതകളാണ് എന്‍ഡ്-ടൂ-എന്‍ഡ് എന്‍ക്രിപ്ഷനും ടൂ-സ്റ്റെപ്പ് വേരിഫിക്കേഷനും. ടു-സ്‌റ്റെപ്പ് വേരിഫിക്കേഷനില്‍ ആറ് അക്ക കോഡ് ഉപയോഗിച്ച് വാട്ട്‌സാപ്പ് വളരെ സുരക്ഷിതമാക്കാം എന്നു പറയുന്നുണ്ട്.

വാട്ട്‌സാപ്പിനേക്കാള്‍ സുരക്ഷിതമായ മെസേജിങ്ങ് ആപ്‌സുകള്‍ ഇവിടെ പറയാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സൈലന്റ് ഫോണ്‍

ഇത് ആന്‍ഡ്രോയിഡ് ഫോണിലും ഐഒഎസിലും ഉപയോഗിക്കാം. ഈ സുരക്ഷിതമുളള മെസേജിങ്ങ് സേവനം നിങ്ങള്‍ അയയ്ക്കുന്ന വീഡിയോകള്‍, ടെക്‌സ്റ്റ് മെസേജുകള്‍, വോയിസ് കോളുകള്‍ എല്ലാം തന്നെ എന്‍ക്രിപ്റ്റ് ചെയ്യുന്നുണ്ട്. ഇതില്‍ നിങ്ങള്‍ മെസേജ് അയയ്ക്കുന്ന സമയത്തു തന്നെ അയച്ച മെസേജ് ഡിലീറ്റ് ചെയ്യാനുളള സമയവും ഓട്ടോമാറ്റിക് ആയി ചെയ്തു വയ്ക്കാന്‍ സാധിക്കും. ആ സമയം വരുമ്പോള്‍ അയച്ച മെസേജുകള്‍ ഡിലീറ്റ് എന്നന്നേക്കുമായി ഡിലീറ്റ് ആകുന്നതാണ്.

അതു പോലെ തന്നെ നിങ്ങള്‍ എവിടെ എങ്കിലും കോള്‍ ചെയ്യുന്നതെങ്കില്‍ നിങ്ങളുടെ സംഭാഷണം ചോര്‍ന്നു പോകാതിരിക്കാന്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതുമാണ്.

 

സിഗ്നല്‍

ഈ സവിശേഷതകള്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നീ ഫോണുകളിലാണ് ലഭിക്കുന്നത്. നിങ്ങള്‍ക്ക് പതിവായി ചാറ്റ് നടത്താന്‍ ഇത് പൂര്‍ണ്ണമായും എന്‍ക്രിപ്റ്റ് ചെയ്തതാണ്. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ഈ ആപ്പ് ലോഗിന്‍ ചെയ്യേണ്ടത്. പ്രത്യേകിച്ച് മറ്റു ലോഗിനുകളൊന്നും തന്നെ വേണ്ടതില്ല.

സൈലന്‍സ്

രണ്ട് സെഗ്മെന്റിലായാണ് ഈ ആപ്പ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. ഒന്ന് നിങ്ങളുടെ ഫോണിലെ മെസേജിനെ എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നു മറ്റൊന്ന് നിങ്ങള്‍ അയക്കുന്ന മെസേജിനെ എന്‍ക്രിപ്റ്റ് ചെയ്യുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
While WhatsApp is regularly adding more security features, there are other instant messenger apps that specialize in secure conversations.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot