Home
Apps

വാട്സ്ആപ്പിൽ ഒരു നീല വളയം കണ്ടാൽ പേടിക്കേണ്ട, അ‌ത് ലാമയാണ്! ചോദിക്കുന്നതിനെല്ലാം ഉത്തരം കിട്ടും

ലോകത്ത് ഏറ്റവുമധികം വാട്സ്ആപ്പ് ഉപയോക്താക്കൾ ഉള്ള രാജ്യമാണ് ഇന്ത്യ. ദിവസവും പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്ന വാട്സ്ആപ്പ് ഇപ്പോൾ തങ്ങളുടെ എഐ ഫീച്ചറുകൾ ഇന്ത്യയിലെ ചില ഉപയോക്താക്കൾക്കായും ലഭ്യമാക്കിയിരിക്കുന്നു. ഇന്ത്യയിലെ ചില വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ചാറ്റ്ബോക്സിൽ നീല നിറത്തിലുള്ള ഐക്കൺ ദൃശ്യമായതായി റിപ്പോർട്ടുകൾ വരുന്നുണ്ട്, ഇത് ലാമയാണ്.

ലാമ എന്ന് കേട്ടാൽ ദ​ലൈലാമയെയാണ് പലരും ഓർക്കുക. എന്നാൽ വാട്സ്ആപ്പിലെ പുതിയ നീല വളയവും ദ​ലൈലാമയുമായി ബന്ധമൊന്നുമില്ല. ചാറ്റ്ജിപിടി വ്യാപകമായി സ്വീകരിക്കപ്പെട്ടതോടെ എഐയുടെ സാധ്യതകൾ തങ്ങളുടെ സേവനങ്ങളിലേക്ക് കൊണ്ടുവരാൻ മിക്ക കമ്പനികളും പരിശ്രമം ആരംഭിച്ചു. അ‌ത്തരത്തിൽ വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയും (Meta) എഐ പരീക്ഷണങ്ങളിലേക്ക് തിരിഞ്ഞു.

വാട്സ്ആപ്പിൽ ഒരു നീല വളയം കണ്ടാൽ പേടിക്കേണ്ട, അ‌ത് ലാമയാണ്!

അ‌ങ്ങനെ വാട്സ്ആപ്പിനായി എഐ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്ന ജോലികൾ തുടങ്ങി. കഴിഞ്ഞ വർഷം Meta കണക്ട് 2023-ൽ മെറ്റയുടെ ലാർജ് ലാംഗ്വേജ് മോഡലായ (എൽഎൽഎം) മെറ്റാ എഐ (Meta AI) അ‌വതരിപ്പിച്ചു. എഐ പിന്തുണയിൽ പ്രവർത്തിക്കുന്ന ചാറ്റ് അസിസ്റ്റൻ്റായ Meta AI വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് അ‌ന്ന് വാട്സ്ആപ്പ് അ‌റിയിച്ചിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ, അ‌മേരിക്കയിലെ നിരവധി വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മെറ്റ AI ചാറ്റ്ബോട്ടിലേക്ക് ആക്സസ് ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയിലെ ഉപയോക്താക്കൾക്കും ഈ എഐ ഫീച്ചറുകൾ ലഭിച്ചുതുടങ്ങിയിരിക്കുന്നു എന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു. നിരവധി ട്വിറ്റർ ഉപയോക്താക്കൾ തങ്ങളുടെ വാട്സ്ആപ്പിൽ നീല വളയത്തിലുള്ള ഐക്കൺ ദൃശ്യമായതായി വെളിപ്പെടുത്തി രംഗത്തെത്തി.

മെറ്റാ തങ്ങളുടെ എഐ ചാറ്റ്ബോട്ട് അ‌മേരിക്കയ്ക്ക് പുറത്ത്, മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ തുടങ്ങി എന്ന് ഇത് സൂചിപ്പിക്കുന്നു. മെറ്റാ വികസിപ്പിച്ചെടുത്ത നൂതന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയാണ് മെറ്റ എഐ. ഈ ഫീച്ചർ ലഭ്യമായ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ചാറ്റ്ബോട്ടിനോട് ചോദ്യം ചോദിക്കുന്നത് മുതൽ ചിറ്റ്- ചാറ്റ് വരെ നടത്താനാകും.

മെറ്റ എഐ എന്നതിന് പുറമേ ലാമ (Llama) എന്നപേരിലും ഈ ചാറ്റ്ബോട്ട് അ‌റിയപ്പെടുന്നുണ്ട്. മുകളിൽ വലതുവശത്തുള്ള ഒരു ചെറിയ ഐക്കൺ ടാപ്പുചെയ്തുകൊണ്ട് വാട്സ്ആപ്പിലെ ഈ AI അസിസ്റ്റൻ്റ് ആക്സസ് ചെയ്യാൻ കഴിയും. വിവിധ നിറങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു വളയമാണ് ഈ AI അസിസ്റ്റൻ്റിൻ്റെ ലോഗോ. നിലവിൽ ഇംഗ്ലീഷിൽ മാത്രമാണ് ഈ എഐ ചാറ്റ്ബോട്ട് പ്രതികരിക്കുക.

ആളുകൾ പങ്കുവച്ച സ്ക്രീൻഷോട്ടുകൾ പ്രകാരം, മെറ്റാ എഐ ഉള്ള ചാറ്റ്‌ബോക്‌സിന്റെ നടുക്ക് "മെറ്റാ എഐയോട് എന്തും ചോദിക്കൂ" എന്ന് എഴുതിയിരിക്കുന്നു. അതിനടിയിൽ നിരവധി നിർദ്ദേശങ്ങളുമുണ്ട്. "ഒരു പുതിയ പാചകരീതി കണ്ടുപിടിക്കുക, ഇന്നത്തെ കവിത, ഫ്യൂച്ചറിസ്റ്റിക് സിറ്റ്‌കോം പ്ലോട്ടുകൾ" എന്നിങ്ങനെ പോകുന്നു ഈ നിർദേശങ്ങൾ.

വാട്സ്ആപ്പിൽ ഒരു നീല വളയം കണ്ടാൽ പേടിക്കേണ്ട, അ‌ത് ലാമയാണ്!

വാട്സ്ആപ്പിലെ മറ്റ് ചാറ്റുകളിലേക്ക് ഈ എഐ ചാറ്റ്ബോട്ടിന് ആക്സസ് ഇല്ല. വാട്സ്ആപ്പ് ചാറ്റുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷനോട് കൂടിയവയാണ്. അ‌തിനാൽ ഉപയോക്താക്കളുടെ പഴ്സണൽ ചാറ്റുകളുടെ സ്വകാര്യത നഷ്ടപ്പെടില്ലെന്നും അ‌വ സുരക്ഷിതമായി തുടരുമെന്നും വാട്സ്ആപ്പ് പറയുന്നു. ചോദ്യങ്ങളോട് പ്രതികരിക്കുക മാത്രമല്ല, മെറ്റ എഐ ഉപയോക്താക്കളിൽ നിന്ന് ഫീഡ്‌ബാക്കും സ്വീകരിക്കുന്നു.

മറുപടികൾ നൽകുകമാത്രമല്ല, നിർദേശത്തിന് അ‌നുസരിച്ച് ഇമേജുകൾ സൃഷ്ടിക്കാനുള്ള കഴിവുകളും വാട്സ്ആപ്പിലെ ഈ എഐ ചാറ്റ്ബോട്ടിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അ‌തേസമയം തന്നെ എഐ ചാറ്റ്ബോട്ടുകൾക്ക് പല പരിമിതികളും ഉണ്ട് എന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അ‌തിനാൽത്തന്നെ മെറ്റ എഐ ചാറ്റ്ബോട്ട് നൽകുന്ന ഉത്തരങ്ങളും മറുപടികളും പൂർണമായും ശരിയായിരിക്കണമെന്നില്ല എന്ന് മെറ്റതന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് ഉപയോക്താക്കൾ മനസിലാക്കിയിരിക്കണം.

More from GizBot

Best Mobiles in India

English summary
According to the latest reports, users in India have also started getting the Meta AI features. Users can ask Meta AI anything. Meta's AI chatbot will also reportedly allow users to create realistic looking images from scratch with a simple '/imagine' command.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X