ഗ്രൂപ്പുകൾക്കും ഗ്രൂപ്പ്; വാട്സ്ആപ്പിന്റെ പുതിയ കമ്മ്യൂണിറ്റീസ് ഫീച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

|

ഏറെ നാളുകളായി ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്ന കമ്മ്യൂണിറ്റീസ് ഫീച്ചർ ഒടുവിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ഒരുപാട് ഗ്രൂപ്പുകൾ ഒന്നിച്ച് ചേരുന്ന വലിയൊരു ഗ്രൂപ്പ് പോലെയാണ് കമ്മ്യൂണിറ്റീസ് ഫീച്ചർ പ്രവർത്തിക്കുന്നത്. സാധാരണ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും കമ്മ്യൂണിറ്റികൾ എന്നും മെറ്റ അവകാശപ്പെടുന്നു. കമ്മ്യൂണിറ്റികളുടെ റീച്ച് സാധാരണ വാട്സ്ആപ്പ് ഗ്രൂപ്പുകളേക്കാൾ വളരെ കൂടുതലായിരിക്കും. പൊതുവായ താത്പര്യങ്ങൾ ഉള്ളവർക്കും, പരസ്പരം അറിയാവുന്നവർക്കും ഇടയിലുള്ള ഗ്രൂപ്പുകളെ കണക്റ്റ് ചെയ്യാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ.

 

വാട്സ്ആപ്പ്

ഒരുപാട് വാട്സ്ആപ്പ് ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ട് വരുന്നുഎന്നതാണ് കമ്മ്യൂണിറ്റീസ് ഫീച്ചറിന്റെ സവിശേഷത. ഇതിന്റെ ഘടനയും മറ്റും അനുയോജ്യമാം വിധം തിരഞ്ഞെടുക്കാവുന്നതാണ്. മാത്രമല്ല ആളുകൾക്ക് മുഴുവൻ കമ്മ്യൂണിറ്റിയിലേക്കും അയച്ച അപ്‌ഡേറ്റുകൾ സ്വീകരിക്കാനും അവർക്ക് പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച് ചെറിയ ചർച്ച ഗ്രൂപ്പുകൾ എളുപ്പത്തിൽ സംഘടിപ്പിക്കാനും കഴിയും.

വാട്സ്ആപ്പ് പേയ്മെന്റ്സ് ഇനി 100 മില്യൺ ഇന്ത്യക്കാരിലേക്ക്; അനുമതി നൽകി എൻപിസിഐവാട്സ്ആപ്പ് പേയ്മെന്റ്സ് ഇനി 100 മില്യൺ ഇന്ത്യക്കാരിലേക്ക്; അനുമതി നൽകി എൻപിസിഐ

വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ് പ്രവർത്തിക്കുന്നത് എങ്ങനെ

വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ് പ്രവർത്തിക്കുന്നത് എങ്ങനെ

വാട്സ്ആപ്പിലെ എല്ലാ കമ്മ്യൂണിറ്റികളിലും അതിൽ അടങ്ങുന്ന ഗ്രൂപ്പുകളുടെ വിവരങ്ങളും മറ്റും ഉണ്ടായിരിക്കും. ഇത് അനുസരിച്ച് ആളുകൾക്ക് അംഗമാകണോ വേണ്ടയോ എന്ന് തീരുമാനിക്കാം. ആളുകൾക്ക് ചേരാൻ തിരഞ്ഞെടുക്കാവുന്ന ഗ്രൂപ്പുകളുടെ വിവരണവും മെനുവും ഉണ്ടായിരിക്കും. വലുതും കൂടുതൽ സങ്കീർണവുമായ ഗ്രൂപ്പുകൾക്കിടയിലുള്ള സംഭാഷണങ്ങൾക്കും കൃത്യമായ സ്ട്രക്ചർ, കമ്മ്യൂണിറ്റീസ് ഫീച്ചർ കൊണ്ട് വരുന്നതായി വാട്സ്ആപ്പ് പറയുന്നുണ്ട്. ഇത് വഴി യൂസേഴ്സിന് അവർക്ക് താൽപ്പര്യമുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

കമ്മ്യൂണിറ്റി
 

ഉദാഹരണത്തിന്, ഒരു സ്കൂളിന്റെ കാര്യം എടുക്കുക. സ്കൂൾ പ്രിൻസിപ്പലിന് തന്റെ സ്കൂളിലെ എല്ലാ കുട്ടികളുടെയും രക്ഷിതാക്കളെ ഒരുമിച്ച് ഒരു കോമൺ പ്ലാറ്റ്ഫോമിലേക്ക് കൊണ്ട് വരാൻ സാധിക്കുന്നു. അവർ അറിയേണ്ട പ്രധാന വിഷയങ്ങൾ, ക്ലാസുകൾ, പാഠ്യേതര പ്രവർത്തനങ്ങൾ, വോളന്റിയർ പ്രോഗ്രാംസ് എന്നിവയ്ക്കായി പ്രത്യേകം ഗ്രൂപ്പുകളും, അവയെ കണക്റ്റ് ചെയ്യുന്ന കമ്മ്യൂണിറ്റിയും സജ്ജീകരിക്കാൻ സാധിക്കും.

ഫെബ്രുവരിയിൽ മാത്രം വാട്സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 10 ലക്ഷത്തിൽ അധികം അക്കൌണ്ടുകൾഫെബ്രുവരിയിൽ മാത്രം വാട്സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 10 ലക്ഷത്തിൽ അധികം അക്കൌണ്ടുകൾ

സുരക്ഷാ സംവിധാനങ്ങൾ

സുരക്ഷാ സംവിധാനങ്ങൾ

കൂടുതൽ നിയന്ത്രണത്തിനായി അഡ്‌മിനുകൾക്കുള്ള പുതിയ ടൂളുകളും കമ്മ്യൂണിറ്റികളിൽ ലഭ്യമാകും. എല്ലാവർക്കുമായി അയയ്‌ക്കുന്ന അനൌൺസ്മെന്റ് മെസേജുകളും, ഏതൊക്കെ ഗ്രൂപ്പുകൾ ഉൾപ്പെടുത്താമെന്നതും പോലെയുള്ള നിയന്ത്രണങ്ങളും ഇതിൽ ഉൾപ്പെടും. കമ്മ്യൂണിറ്റി അഡ്‌മിനുകളും പുതിയ ഫീച്ചറിനൊപ്പം ഉണ്ടായിരിക്കും. അവരുടെ സ്വകാര്യ ഗ്രൂപ്പുകൾക്കിടയിൽ സംഭാഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ടൂളുകളിലേക്ക് കമ്മ്യൂണിറ്റി അഡ്‌മിൻസിന് ആക്‌സസ് ലഭിക്കും. ഉപയോക്താക്കൾക്ക് അബ്യൂസ് റിപ്പോർട്ട് ചെയ്യാനും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും ഭാഗമാകാൻ ആഗ്രഹിക്കാത്ത കമ്മ്യൂണിറ്റികളിൽ നിന്ന് പുറത്ത് പോകാനും കഴിയും.

എൻഡ് ടു എൻഡ്

കമ്മ്യൂണിറ്റികളിലെ സന്ദേശങ്ങൾക്ക് എൻഡ് ടു എൻഡ് എൻക്രിപ്ഷനും ലഭിക്കും. കൂടാതെ, യൂസറിന്റെ പ്രൈവസി സംരക്ഷിക്കുന്നതിനായി വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ നിന്ന് ഫോൺ നമ്പറുകൾ ഹൈഡ് ചെയ്തിരിക്കും. ടെലിഗ്രാം ചാനലുകളിൽ നിന്ന് വ്യത്യസ്തമായി, വാട്സ്ആപ്പ് ഒരു ഗ്രൂപ്പിന്റെ വ്യാപ്തി ലിമിറ്റ് ചെയ്യുമെന്നാണ് വാട്സ്ആപ്പ് പറയുന്നത്. അത് ഒന്നുകിൽ ഗ്രൂപ്പുകളുടെ എണ്ണമോ കമ്മ്യൂണിറ്റിയിലെ മൊത്തം ഉപയോക്താക്കളുടെ എണ്ണമോ ആകാം. വലിപ്പം, ഡിസ്കവറബിലിറ്റി, ഫോർവേഡിങ് എന്നിവയിൽ യുക്തിസഹമായ പരിധികൾ അവതരിപ്പിക്കുമെന്നും വാട്സ്ആപ്പ് പറയുന്നു. കമ്മ്യൂണിറ്റികളിലെ അബ്യൂസ് റിപ്പോർട്ടുകളിൽ നടപടിയെടുക്കാൻ കമ്മ്യൂണിറ്റിയുടെ പേര്, വിവരണം, ഉപയോക്തൃ റിപ്പോർട്ടുകൾ എന്നിവ ഉൾപ്പെടെ ലഭ്യമായ എൻക്രിപ്റ്റ് ചെയ്യാത്ത എല്ലാ വിവരങ്ങളും വാട്സ്ആപ്പ് ഉപയോഗിക്കും.

അടിപൊളി വോയ്സ് മെസേജിങ് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്അടിപൊളി വോയ്സ് മെസേജിങ് ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്

വാട്സ്ആപ്പ് ഗ്രൂപ്പുകൾ

നിലവിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കായി ചില പുതിയ ഫീച്ചറുകളും വാട്സ്ആപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഫീച്ചറുകൾ വരും ആഴ്‌ചകളിൽ ഉപയോക്താക്കൾക്ക് ലഭ്യമാകും. എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുന്ന ഫീച്ചറുകളാണ് ഇവയെല്ലാം. റിയാക്ഷൻസ്, 32 അംഗങ്ങൾ ഉള്ള വോയ്സ് കോളിങ്, 2 ടിബി ഫയൽ ട്രാൻസ്ഫർ, ഗ്രൂപ്പ് അഡ്മിനുള്ള കൂടുതൽ അധികാരങ്ങൾ എന്നിവയാണ് പ്രഖ്യാപിച്ചിരിക്കുന്ന പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ് ഫീച്ചറുകൾ. ഈ ഫീച്ചറുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ മാത്രമേ ഇവ ഉപയോക്താക്കൾക്ക് ലഭ്യമാകുകയുള്ളൂ.

റിയാക്ഷൻസ് ഫീച്ചർ

റിയാക്ഷൻസ് ഫീച്ചർ

ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ പ്രചോദനം ഉൾക്കൊണ്ട് വാട്സ്ആപ്പ് കൊണ്ട് വരുന്ന ആണ് റിയാക്ഷൻസ്. മുൻകാലങ്ങളിൽ, മിക്ക ഉപയോക്താക്കളും ടെക്‌സ്‌റ്റുകളോടും മീഡിയകളോടും ഓരോ റെസ്പോൺസുകൾ അയച്ച് കൊണ്ടാണ് പ്രതികരിച്ചിരുന്നത്. ഉപയോക്താക്കൾക്ക് ഇപ്പോൾ ഇമോജികൾ ഉപയോഗിച്ച് അതേ മെസേജിനോട് പ്രതികരിക്കാൻ കഴിയും. ആളുകൾക്ക് അവരുടെ അഭിപ്രായം വേഗത്തിൽ ഷെയർ ചെയ്യാൻ കഴിയും എന്നതാണ് പ്രധാന സവിശേഷത.

വാട്സ്ആപ്പ് പേ ഉപയോഗിക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാംവാട്സ്ആപ്പ് പേ ഉപയോഗിക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

അഡ്മിൻ കൺട്രോൾസ്

ഫയൽ ഷെയറിങ്

ഫയൽ ഷെയറിങ് പരിധി കൂട്ടുകയാണ് വാട്സ്ആപ്പ്. രണ്ട് ജിബി വരെയുള്ള ഫയലുകൾ ഷെയർ ചെയ്യുന്നതിന് പുതിയ അപ്ഡേറ്റിലൂടെ സാധിക്കും. വലിയ പ്രോജക്റ്റുകളിലും മറ്റും സഹകരിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതിനായാണ് പുതിയ സംവിധാനമെന്ന് വാട്സ്ആപ്പ് പറയുന്നു. ഫയലുകളുടെ ഫോർമാറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഔദ്യോഗിക റോൾ ഔട്ടിന് മുമ്പായി കമ്പനി വെളിപ്പെടുത്തും.

 

അഡ്മിൻ കൺട്രോൾസ്

അഡ്മിൻമാർക്ക് അവരുടെ ഗ്രൂപ്പിൽ കൂടുതൽ അധികാരം ഉണ്ടായിരിക്കും. എല്ലാവരുടെയും ചാറ്റുകളിൽ നിന്നും മോശം അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന മെസേജുകൾ നീക്കം ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് കഴിയും. ഈ ഫീച്ചറിന്റെ പരിമിതികളും എക്സപ്ഷൻസും കമ്പനി പിന്നീട് വെളിപ്പെടുത്തും.

ലാർജർ വോയ്സ് കോളുകൾ

ലാർജർ വോയ്സ് കോളുകൾ

കമ്പനി അവതരിപ്പിച്ച ഏറ്റവും വലിയ ഫീച്ചറുകളിൽ ഒന്നാണിത്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഒരു വോയ്‌സ് കോളിൽ 32 പേരെ വരെ ഉൾപ്പെടുത്താൻ കഴിയും. നേരത്തെ 8 പേർക്ക് മാത്രമാണ് ഒരേ സമയം കോളിൽ ചേരാൻ കഴിഞ്ഞിരുന്നത്. കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനായി, കോളിൽ പങ്കെടുക്കുന്നവരെ സ്‌ക്രീനിൽ കാണിക്കുന്ന രീതി വാട്സ്ആപ്പ് മാറ്റും. വ്യത്യസ്‌ത ആളുകളെ ലേബൽ ചെയ്യാൻ വാട്സ്ആപ്പ് വേവ്‌ഫോം ഗ്രാഫിക്‌സും ഉപയോഗിക്കും.

വാട്സ്ആപ്പ് മൾട്ടി ഡിവൈസ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാംവാട്സ്ആപ്പ് മൾട്ടി ഡിവൈസ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം

Best Mobiles in India

English summary
WhatsApp has finally officially announced the community feature that has been the talk of the town for a long time. WhatsApp Communities feature works like a large group of groups. Communities will be very different from the usual WhatsApp groups.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X