വാട്സ്ആപ്പ് എന്നാ സുമ്മാവാ! വാട്സ്ആപ്പ് ഇനി ബിസിനസ്സുകാർക്കും പ്രയോജനപ്പെടുത്താം
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്‌ഫോമാണ് വാട്ട്‌സ്ആപ്പ്. നിരവധി അപ്‌ഡേറ്റുകൾ ആണ് ഈ ഇടയായി വാട്സ്ആപ്പ് കൊണ്ടുവരുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും വാർത്തയിൽ ഇടം നേടാനും വാട്ട്‌സ്ആപ്പിന് കഴിയാറുണ്ട്. ഇപ്പോൾ ഇന്ത്യ, ബ്രസീൽ, ഇന്തോനേഷ്യ, കൊളംബിയ എന്നിവിടങ്ങളിലെ വാട്സ്ആപ്പ് ബിസിനസ് ഉപയോക്താക്കൾക്കായി മെറ്റാ വെരിഫൈഡ് പ്രോഗ്രാം അവതരിപ്പിക്കുന്നതായി മെറ്റാ അടുത്തിടെ പ്രഖ്യാപിച്ചു. വാട്സ്ആപ്പ് ബിസിനസ്സിനായി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആരംഭിച്ച ഈ വെരിഫിക്കേഷൻ ഇത് വരെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോൾ അത് വാട്ട്‌സ്ആപ്പിലേക്കും വിപുലീകരിക്കുകയാണ്.
ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയ്ക്ക് സമാനമായി, മെറ്റാ വെരിഫൈഡ് സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്യുന്ന വ്യാപാരികൾക്ക് അവരുടെ ബിസിനസ്സ് വിശദാംശങ്ങൾ കമ്പനിയുമായി പങ്കിടുകയാണെങ്കിൽ ആൾമാറാട്ടത്തിൽ നിന്ന് ഉള്ള പരിരക്ഷയ്‌ക്കൊപ്പം പരിശോധിച്ചുറപ്പിച്ച ബാഡ്ജും ലഭിക്കും. മാത്രമല്ല, വെരിഫൈഡ് ബിസിനസുകൾക്ക് മാർക്കറ്റിംഗ് ആവശ്യങ്ങൾക്കായി ഒരു സമർപ്പിത വാട്സ്ആപ്പ് ചാനലും ലഭിക്കും.

സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങുന്ന വാട്സ്ആപ്പ് ബിസിനസ് ഉപയോക്താക്കൾക്ക് ഒന്നിലധികം ഉപകരണങ്ങളിൽ നിന്ന് അവരുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാനും ഉപഭോക്താക്കളുമായും വെണ്ടർമാരുമായും പങ്കിടാൻ കഴിയുന്ന അവരുടെ ബിസിനസ്സ് വിശദാംശങ്ങളുള്ള ഒരു കസ്റ്റമൈസ്ഡ് വെബ് പേജ് സൃഷ്‌ടിക്കാനും കഴിയും. എപിഐകൾ ഉപയോഗിച്ച് വാട്സ്ആപ്പ് ബിസിനസ്സ് ഉപയോക്താക്കളെ വിളിക്കാൻ ആളുകളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത കൊണ്ടുവരാനും കമ്പനി പ്രവർത്തിക്കുന്നുണ്ട്.
ഈ ഫങ്ക്ഷൻ ഒരു ഉപഭോക്തൃ പിന്തുണ നമ്പറായി പ്രവർത്തിക്കുന്നു. കൂടാതെ ഒരു വ്യക്തിഗത ഫോൺ നമ്പർ പങ്കിടുന്നതിനോ ഉപയോഗിക്കുന്നതിനോ ഉള്ള ആവശ്യം ഇല്ലാതാക്കുന്നു. ഉപയോക്താക്കൾ ബിസിനസ്സ് ഉടമകളോട് ചോദിക്കുന്ന ഏറ്റവും സാധാരണമായ ചോദ്യങ്ങളോട് പ്രതികരിക്കാൻ എഐയെ അനുവദിക്കുന്ന പുതിയ ടൂളുകളിലും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്ന് വേണം കരുതാൻ. ഫീച്ചറിന് കമ്പനികളിൽ നിന്ന് പണം ഈടാക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് മെറ്റാ പറഞ്ഞു. എന്നാൽ അതിൻ്റെ വില എത്രയാണെന്നുള്ള വിശദാംശങ്ങൾ ഒന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
കൂപ്പൺ കോഡുകൾ, ജന്മദിനാശംസകൾ എന്നിവ ഉപഭോക്താക്കൾക്ക് അയയ്‌ക്കാനും പുതിയ ഉൽപ്പന്നങ്ങളിൽ അവ അപ്‌ഡേറ്റ് ചെയ്യാനും വ്യാപാരികളെ പ്രാപ്തരാക്കുന്ന ബിസിനസ്സ് ഉടമകൾക്കായി ഒരു വ്യക്തിഗത സന്ദേശമയയ്‌ക്കൽ സേവനത്തിലും കമ്പനി പ്രവർത്തിക്കുന്നു. മെറ്റാ വേരിഫൈഡ് സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിന് പ്രതിമാസം $14 (ഏകദേശം 1,16൮ രൂപ) ചിലവാകും. വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങളിൽ ഈ ഫീച്ചർ ലഭ്യമാകും.
പല അപ്‌ഡേറ്റുകളും അടിക്കടി കൊണ്ടുവരുന്ന ഈ ആപ്പ് കുറച്ച് നാൾ മുന്നെ എഐ അപ്‌ഡേറ്റിനായി ശ്രമിച്ചുകൊണ്ട് ഇരിക്കുകയാണ് എന്ന വാർത്ത പുറത്ത് വന്നിരുന്നു. അതായത്, ഉപയോക്താക്കൾക്ക് എഐ സൃഷ്‌ടിച്ച ചിത്രം അവരുടെ പ്രൊഫൈൽ ചിത്രമായി സജ്ജീകരിക്കാൻ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത കൊണ്ടുവരാൻ ആണ് വാട്സ്ആപ്പ് പ്രവർത്തിക്കുന്നത്.
ആൻഡ്രോയിഡ് v2.24.11.17 വേർഷനുള്ള ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റ ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ നിലവിൽ ലഭ്യമാണ്. ഈ പുതിയ ഫീച്ചർ ആദ്യം റിപ്പോർട്ട് ചെയ്തത് WABetaInfo ആണ്. ഉപയോക്താക്കൾക്ക് സ്വന്തം ഫോട്ടോ പ്രൊഫൈൽ ചിത്രമായി സജ്ജീകരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഈ ഫീച്ചർ വളരെ സൗകര്യപ്രദമാണ്.
അതിലൂടെ ഉപയോക്തൃ സ്വകാര്യത സൂക്ഷിക്കാനും സാധിക്കും. റിപ്പോർട്ട് അനുസരിച്ച്, പ്രൊഫൈൽ പിക്ചർ സെറ്റിങ്സിലെ പെൻസിൽ പോലുള്ള എഡിറ്റ് ടാബിൽ ഉപയോക്താക്കൾ ക്ലിക്ക് ചെയ്യുമ്പോൾ ഈ ടൂൾ ദൃശ്യമാകുമെന്ന് കരുതുന്നു. എന്നാൽ വാട്സ്ആപ്പ് ഇതിന് അവതാർ പോലുള്ള രൂപം നൽകുകയും ഒരു പ്രത്യേക ടാബിൽ ഇവ സ്ഥാപിക്കുകയും ചെയ്തേക്കാം.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications